ഹനുമാനെ പ്രീതിപ്പെടുത്താന്‍ ഇതെല്ലാം....

Posted By: Jibi Deen
Subscribe to Boldsky

സംസ്‌കൃതത്തിൽ ഹനുമാൻ എന്ന വാക്കിന് വികൃതരൂപമുള്ള താടി എന്നാണ് അർത്ഥം.ഹനു എന്നാൽ താടി എന്നും മാൻ എന്നാൽ വികൃതരൂപി എന്നുമാണ്.ഹനുമാന്റെ ബാല്യകാലത്തു ഭൂമിയിലേക്കുള്ള പാതയിൽ ഇന്ദ്രദേവന്റെ ഇടിമിന്നലിൽ തട്ടി അദ്ദേഹത്തിന്റെ താടി വികൃതമായി എന്നാണ് വിശ്വസിക്കുന്നത്.

മകരധ്വജ എന്നറിയപ്പെടുന്നത് ഹനുമാന്റെ മകനാണ്.തമാശയായി തോന്നുന്നുണ്ടോ?ഹനുമാൻ ഒരു ബ്രഹ്മചാരി ആണ്.തന്റെ വാലിൽ തീ കൊളുത്തി ലങ്ക മുഴുവൻ ദഹിപ്പിച്ചശേഷം തീ അണയ്ക്കാനായി കടലിലെ വെള്ളത്തിൽ മുക്കി.അദ്ദേഹത്തിന്റെ വിയർപ്പ് ഒരു മുതല വിഴുങ്ങിയെന്നും അങ്ങനെ മകരധ്വജ എന്ന മകൻ ഉണ്ടായി എന്നുമാണ് പറയപ്പെടുന്നത്.

സീതാദേവിയെ നിരീക്ഷിച്ചുകൊണ്ട് ഒരിക്കൽ ഹനുമാൻ തലയുടെ മധ്യഭാഗത്തു സിന്ദൂരം ഇടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചു ചോദിച്ചു.ഇത് തന്റെ പങ്കാളിയായ രാമനോടുള്ള അതിയായ സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമാണ് എന്നാണ് സീതാദേവി മറുപടി പറഞ്ഞത്.ഹനുമാൻ തന്റെ ദേഹം മുഴുവൻ സിന്ദൂരം പുരട്ടി രാമനോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിച്ചു.ഇതിൽ സംതൃപ്തനായ രാമൻ ഹനുമാനെ ആരെങ്കിലും സിന്ദൂരമണിഞ്ഞു ഹനുമാനെ ആരാധിച്ചാൽ അവരുടെ ബുദ്ധിമുട്ടുകൾ മാറിക്കിട്ടും എന്ന അനുഗ്രഹം നൽകി.

രാമായണത്തിൽ ഹനുമാന്റെ ഭാഗം.

രാമായണത്തിൽ ഹനുമാന്റെ ഭാഗം.

രാമായണത്തിൽ വാല്മീകിയുടെ ഭാഗത്തേക്കാൾ മുകളിലാണ് ഹനുമാന്റെ ഭാഗം.ലങ്കയിലെ രാക്ഷസരാജാവായ രാവണനെ തോൽപിച്ചശേഷം രാമൻ തന്റെ സഹോദരനെ ആശ്വസിപ്പിക്കാനായി അയോധ്യയിലേക്ക് പോയി.ഹനുമാൻ ഹിമാലയഗുഹകളിൽ തന്റെ നഖം കൊണ്ട് രാമായണം കുറിച്ചു.

 ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഏറ്റവും എളുപ്പത്തിൽ പ്രസാദിക്കുന്ന ദൈവമായാണ് ഹനുമാൻ അറിയപ്പെടുന്നത്.അദ്ദേഹത്തെ ഹൃദയത്തിൽ എടുക്കുന്ന ഭക്തരെ കൈവിടില്ല.ഹനുമാന്റെ അനുഗ്രഹത്തിനായി ഇവയെല്ലാം അർപ്പിക്കാം.

 ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

മുല്ലയുടെ എണ്ണയും സിന്ദൂരവും ഹനുമാന് അർപ്പിക്കാം.കൂടാതെ ചന്ദനവും ,ചുവന്ന തുണിയും ചുവന്ന പൂക്കളും അർപ്പിക്കാം.

 ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ശർക്കരയും വറുത്ത ധാന്യങ്ങളും നിവേദിക്കാം.ഗോതമ്പും ശർക്കരയും ചേർത്ത മധുരപലഹാരങ്ങളും അർപ്പിക്കാം.

 ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

രാവിലെ കുളിച്ചു ചടങ്ങുകൾക്ക് ശേഷം ഹനുമാൻ ക്ഷേത്രത്തിൽ പോയി അരിയും മറ്റു നിവേദ്യങ്ങളും അർപ്പിച്ചു ആരാധിക്കാം.

 ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

ഹനുമാനെ ആരാധിക്കാൻ വേണ്ട കാര്യങ്ങൾ

അഞ്ചു ദൈവങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഞ്ചമുഖിയാണ് ഹനുമാൻ.അതിനാൽ തേങ്ങ അദ്ദേഹത്തിന്റെ കാൽപാദത്തിലും സിന്ദൂരം തലയിലും തൊട്ട് അനുഗ്രഹം തേടാം.

English summary

What Should You Offer To Seek Lord Hanuman's Blessing

What Should You Offer To Seek Lord Hanuman's Blessing, read more to know about
Story first published: Thursday, July 27, 2017, 14:57 [IST]