For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചന്ദ്രദശകൾക്ക് പിന്നിലുള്ള രഹസ്യം!

|

ചന്ദ്രദശകളെപ്പറ്റി വ്യത്യസ്തങ്ങളായ ആശയഗതികൾ നിലകൊള്ളുന്നു. ജ്യോതിശാസ്ത്രമനുസരിച്ച് വീക്ഷിക്കുകയാണെങ്കിൽ, ഭൂമിയുമായുള്ള അതിന്റെ ആപേക്ഷിക സ്ഥാനം മാറുന്നത് കാരണമായി ഉണ്ടാകുന്നതാണ് ചന്ദ്രദശകൾ. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുമായി ബന്ധപ്പെട്ട് പുരാണങ്ങളിൽ വളരെ രസകരമായ ഒരു കഥയുണ്ട്.

g

കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഏറ്റവും ആദരണീയ ദേവനായ ഗണേശ ഭഗവാനാണ് എല്ലാ കർമ്മങ്ങളെയും അനുഗ്രഹിക്കുന്നതും അതിനെ വിജയകരമാക്കുന്നതും. കുടവയർ, ആനത്തലയോടുകൂടിയ മനുഷ്യശരീരം, ഒടിഞ്ഞ കൊമ്പ് എന്നിങ്ങനെ ധാരാളം അപാകതകളുണ്ടെങ്കിലും, മറ്റേതൊരു ദേവനും മുന്നേതന്നെ അദ്ദേഹത്തെ ആരാധിക്കുന്നു.

എങ്കിലും എല്ലാറ്റിനും സമ്പൂർണ്ണത കൈവരുത്തുന്നതിന് അറിയപ്പെടുന്നത് അദ്ദേഹമാണ്. പരീക്ഷകൾ, അഭിമുഖസംഭാഷണങ്ങൾ, അതുമല്ലെങ്കിൽ സ്‌കൂളുകളിലെയോ കലാലയങ്ങളിലെയോ മറ്റ് മത്സരങ്ങൾ തുടങ്ങിയവയിൽ പങ്കെടുക്കുന്നതിനുമുമ്പ് ബപ്പായെ മറക്കരുതെന്ന് നമ്മുടെ മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയുമൊക്കെ പറയാറുണ്ട്. ഭഗവാൻ ശിവൻ അദ്ദേഹത്തെ അനുഗ്രഹിച്ചു, അതനുസരിച്ച് മറ്റേതൊരു ദേവനും മുന്നേ അദ്ദേഹത്തെ ആരാധിക്കുന്നു. മാത്രമല്ല സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും മൂർത്തിമദ്ഭാവമായും ഉത്തമ മാതൃകയായും അദ്ദേഹം കാണപ്പെടുന്നു. കുഞ്ഞായിരിക്കുമ്പോൾത്തന്നെ അദ്ദേഹത്തെ എല്ലാ ദേവന്മാരും സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നതായി വിശ്വസിക്കുന്നു.

wzr

തൃപ്തിവരാത്ത വിശപ്പ് കാരണമായി ചടങ്ങുകളിലൊക്കെ അദ്ദേഹം പങ്കെടുക്കുന്നത് ചിലപ്പോൾ മറ്റുള്ള ദേവന്മാർ ഇഷ്ടപ്പെട്ടിരുന്നില്ല എന്നും ഒരു വിശ്വാസമുണ്ട്. ദേവലോകത്ത് (ദേവന്മാർ അധിവസിക്കുന്ന സ്ഥലം) അദ്ദേഹം പങ്കെടുത്ത എല്ലാ ചടങ്ങുകളിൽനിന്നും അത്യധികം ഭക്ഷിക്കുമായിരുന്നു എന്ന് പുരാണത്തിൽ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ ശരീരത്തിന് അത് പ്രശ്‌നമാകുമായിരുന്നു എന്നുമാത്രമല്ല, മറ്റുള്ളവർക്കായി ഒട്ടുംതന്നെ ഭക്ഷണം അവശേഷിക്കുകയും ചെയ്യുമായിരുന്നില്ല. അതിനാൽ, ചടങ്ങുകളിലൊക്കെ ക്ഷണിക്കുമായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ഭക്ഷണശീലത്തെ എല്ലാവരും ഭയന്നിരുന്നു. അത് മാത്രവുമല്ല, തിരികെ പോകുമ്പോൾ പലഹാരങ്ങളൊക്കെ അദ്ദേഹം കൂടെ കൊണ്ടുപോകുമായിരുന്നു എന്നും പറയപ്പെടുന്നു. അദ്ദേഹത്തിൽ വളരെയധികം സൗകുമാര്യം നിറഞ്ഞിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നതിന്റെ ഒരു കാരണം മിക്കവാറും ഇതുതന്നെയാണ്. ഗണേശ ഭഗവാനെയും അദ്ദേഹത്തിന്റെ ഭക്ഷണ ശീലങ്ങളുമായി ബന്ധപ്പെട്ട ഒരു സംഭവത്തെയും പരാമർശിക്കുന്ന കഥ ഇങ്ങനെയാണ്.

yu

സ്വാദിഷ്ടമായ ധാരാളം വിഭവങ്ങൾ ഭക്ഷിക്കുവാനായി തയ്യാറാക്കിവച്ചിരുന്ന മതപരമായ ഒരു ചടങ്ങിൽ അദ്ദേഹം ഒരിക്കൽ പങ്കെടുത്തു. സ്വാദിഷ്ടമായ മധുര വിഭവങ്ങൾ അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. തന്റെ കണ്ഠത്തിനുകീഴിൽ ഭൂമിയിലുള്ള എല്ലാ കാര്യങ്ങൾക്കും സാക്ഷിയായി ചന്ദ്രൻ നന്നായി തിളങ്ങി നിന്നിരുന്നതുകൊണ്ട് തെളിഞ്ഞ രാത്രിയായിരുന്നു. അമിതമായി ഭക്ഷിച്ചുകൊണ്ട് ഭവനത്തിലേക്ക് മടങ്ങുന്ന ഗണേശനെ നോക്കി ചന്ദ്രൻ ചിരിച്ചു. വയർ അത്യധികമായി നിറഞ്ഞിരുന്നതുകൊണ്ട് കാലുതട്ടി അദ്ദേഹം തറയിൽ വീണു. കൂടെ കൊണ്ടുവന്ന പലഹാരങ്ങൾ തറയിൽ ചിതറിവീണു, മാത്രമല്ല വസ്ത്രങ്ങൾ കീറുകയും ചെയ്തു. ആരും കണ്ടില്ലല്ലോ എന്ന് ഉറപ്പുവരുത്തുവാനായി ചാടിയെഴുന്നേറ്റ് ചുറ്റും നോക്കി.

എല്ലാ വശത്തും അങ്ങനെ കണ്ണോടിച്ചുനിൽക്കുമ്പോൾ ചന്ദ്രദേവൻ (ഭഗവാൻ ചന്ദ്രൻ) ചിരിക്കുന്നത് അദ്ദേഹം കേട്ടു. ഗണേശ ഭഗവാന്റെ മുഖത്ത് ഉഗ്രകോപം വരുന്നത് കണ്ടപ്പോൾ അദ്ദേഹം ചിരി നിറുത്തി. ശിക്ഷിക്കപ്പെടാൻ പോകുകയാണെന്ന്‌ ഭയന്നുപോയ ചന്ദ്രന് മനസ്സിലായി. എന്നാൽ ശിക്ഷ വളരെ കഠിനമായിരിക്കുമെന്ന് അദ്ദേഹം അറിഞ്ഞതേയില്ല.

അദ്ദേഹത്തിന്റെ മനോഹാരിത ആരും കാണാതിരിക്കുവാനായി ഇന്നുമുതൽ പൂർണ്ണമായും അപ്രത്യക്ഷമായി പോകട്ടെ എന്ന് ഉഗ്രകോപിയായ ഗണേശൻ ശപിച്ചു. ആ ശാപം ഞെട്ടിപ്പോയ ചന്ദ്രദേവനെ അതിയായി ദുഃഖിപ്പിച്ചു. കാരണം പ്രപഞ്ചത്തിൽ ഏറ്റവും സുന്ദരൻ താനാണെന്നും കമിതാക്കളുടെ ശ്രദ്ധ നേടിയെടുക്കാറുണ്ടെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.

cgy

തന്റെ മനോഹരമായ രൂപത്തെ പ്രശംസിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ഇനിയിപ്പോൾ ആർക്കും കാണുവാൻ കഴിയില്ല എന്നതുകൊണ്ട്, തന്റെ മനോഹരമായ രൂപത്തിന് ഒരു ഉപയോഗവുമില്ലെന്നും, ആരും ഇനി പുകഴ്ത്തുകയില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. അല്പം അഹങ്കാരമായിപ്പോയി എന്നും ഭഗവാൻ ഗണേശനെ കളിയാക്കേണ്ടിയിരുന്നില്ല എന്നും ചിന്തകളാൽ മനസ്സുതളർന്ന അദ്ദേഹം തിരിച്ചറിഞ്ഞു. പശ്ചാത്താപവിവശനായ അദ്ദേഹം ഗണേശനോട് ക്ഷമയാചിച്ചു. നമുക്കേവർക്കും അറിയാവുന്നപോലെ ഭഗവാൻ ഗണേശൻ അപ്പോൾത്തന്നെ സംപ്രീതനായി.

വായിൽനിന്നും പുറത്തേക്ക് പോകുന്ന വാക്കുകൾക്ക് പിന്നീടൊരിക്കലും തിരികെവരാൻ കഴിയില്ല എന്നതുകൊണ്ട് ഒരിക്കൽ ഉച്ചരിച്ചുപോയ ശാപത്തെ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഗണേശൻ പെട്ടെന്ന് ഓർമ്മിച്ചു. എങ്കിലും, അപ്പോൾമുതൽ ചന്ദ്രൻ കുറേശ്ശെ ചെറുതാകുമെന്നും വീണ്ടും ആ ഒരു മാസംകൊണ്ട് പൂർവ്വസ്ഥിതി പ്രാപിക്കുമെന്നും കാര്യങ്ങൾ എളുപ്പമാകുവാനായി അദ്ദേഹം പറഞ്ഞു. പൂർണ്ണമായും തൃപ്തനായില്ലെങ്കിലും, ചന്ദ്രദേവന് ആശ്വാസം തോന്നി. രണ്ട് പക്ഷാന്തരങ്ങളിൽ ചന്ദ്രൻ പ്രത്യക്ഷമായി വരുകയും ക്ഷയിക്കുകയും ചെയ്യുന്നതിന്റെ കാരണം ആ ദിനമെന്നാണ് പുരാണം പറയുന്നത്.

Read more about: life ജീവിതം
English summary

what-many-people-believe-about-the-moon changing

There are many beliefs about the crescent moon . The astronomical observation is crescent moon is caused by astronomy, which causes the conversion of its relative position with the earth,
Story first published: Thursday, June 21, 2018, 16:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more