കണ്ണന്റെ രാധയ്ക്കു പിന്നെന്തു പറ്റി??

Posted By: Super
Subscribe to Boldsky

അനേകം ക്ഷേത്രങ്ങളില്‍ കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ശില്പങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അവ പ്രണയത്തിന്‍റെ സാക്ഷാത്കാരവും ദിവ്യമായ രൂപവുമാണ്. കൃഷ്ണനും രാധയും ഒരു ദിവ്യ പ്രണയത്തില്‍ പങ്കാളികളായിരുന്നുവെന്ന് നമുക്കറിയാം.

എന്നാല്‍ കൃഷ്ണന്‍ രാധയെ ഉപേക്ഷിച്ച ശേഷം എന്ത് സംഭവിച്ചു എന്ന് പലര്‍ക്കും അറിയില്ല. നന്ദാവനം വിട്ട ശേഷം കൃഷ്ണന്‍ രാധയെ കണ്ടിട്ടില്ലേ? എങ്ങനെയാണ് രാധ ഭുമി വിട്ടുപോയത്?

ഈ ചോദ്യങ്ങളെല്ലാം സംശയമുണ്ടാക്കുന്നതും എല്ലാവര്‍ക്കും വ്യക്തമായ ഉത്തരമുള്ളതുമല്ല. അത് മനസിലാക്കുന്നതിന് രാധ ആരാണെന്നും എന്തിനാണ്, എങ്ങനെയാണ് ഭൂമിയിലേക്ക് വന്നതെന്നും അറിയേണ്ടതുണ്ട്.

കൃഷ്ണനോടുള്ള ദിവ്യ പ്രണയം -

കൃഷ്ണനോടുള്ള ദിവ്യ പ്രണയം -

രാധ കാറ്റിന്‍റെ രൂപത്തില്‍ വൃഷഭാനുവിന്‍റെ ഭാര്യയുടെ ഗര്‍ഭപാത്രത്തിലേക്ക് പ്രവേശിച്ചുവെന്നും അതിസുന്ദരിയായ ഒരു പെണ്‍കുഞ്ഞായി ജന്മമെടുത്തെന്നും ഒരു വിശ്വാസമുണ്ട്. രാധ ജനിച്ച സ്ഥലം ഇന്ന് റാവലിലെ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിലാണ്. രാധയ്ക്ക് കൃഷ്ണനേക്കാള്‍ പന്ത്രണ്ട് മാസം പ്രായം കൂടുതലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശ്രീകൃഷ്ണന്‍റെ ദിവ്യ പ്രണയി ആയതിനാല്‍ അദ്ദേഹത്തിന്‍റെ മുഖം ദര്‍ശിക്കുന്നത് വരെ രാധ കണ്ണുതുറന്നില്ല. ഇക്കാരണത്താല്‍ വൃഷഭാനുവും ഭാര്യയും രാധ അന്ധയാണെന്ന് കരുതി ഏറെ വ്യാകുലരായി.

വൃന്ദാവനവും പ്രണയവും

വൃന്ദാവനവും പ്രണയവും

ബ്രാജിലെ ഏറ്റവും അനുഗ്രഹീത സ്ഥലമായും, രാധറാണിയുടെ ഹൃദയമായും കരുതപ്പെട്ടിരുന്ന വൃന്ദാവനത്തിലാണ് കൃഷ്ണന്‍റെയും രാധയുടെയും പ്രണയം പൂവിട്ടത്. ഇവിടെ അവര്‍ പല ലീലകളിലുമേര്‍പ്പെട്ടു. യമുനയുടെ തീരത്താണ് മഹാ രാസലീല നടന്നത്. എന്നാല്‍ സമയം വന്നു ചേര്‍ന്നപ്പോള്‍ സുധാമയുടെ ശാപം യാഥാര്‍ത്ഥ്യമായി. കൃഷ്ണന്‍ കംസനെ വധിക്കാനായി മഥുര ഉപേക്ഷിക്കാനൊരുങ്ങുന്നു. അവിടം വിടുന്നതിന് മുമ്പ് കൃഷ്ണന്‍ പോയാലും കരയില്ലെന്ന് രാധ വാക്കു നല്‍കി.

ഹൃദയം തകര്‍ന്ന രാധ -

ഹൃദയം തകര്‍ന്ന രാധ -

കൃഷ്ണന്‍റെ വിയോഗത്തില്‍ പൂര്‍ണ്ണമായും ദുഖിതയായി ഹൃദയം തകര്‍ന്ന രാധ കൃഷ്ണനെയോര്‍ത്ത് കരയില്ലെന്നും കണ്ണീര്‍ പൊഴിക്കില്ലെന്നും വാക്കു നല്‍കി. തന്‍റെ പ്രണയം ഉപാധികളില്ലാത്തതാണെന്നും അവസാനം വരെ അവളോട് കടപ്പെട്ടിരിക്കുമെന്നും ബ്രാജ് അവളുടെ പേരില്‍ അറിയപ്പെടുമെന്നും ആളുകള്‍ കൃഷ്ണന് പകരം അവളുടെ പേര് ഉച്ചരിക്കുമെന്നും കൃഷ്ണന്‍ പറയുന്നു. ഇന്ന് വൃന്ദാവനിലും ബ്രാജിലുമുള്ളവര്‍ പരസ്പരം ആശംസിക്കുമ്പോള്‍ രാധേ രാധേ എന്ന് പറയുന്നത് നമുക്ക് കാണാനാവും.

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ ഉപേക്ഷിച്ചതിന് ശേഷം

കൃഷ്ണന്‍ മഥുര ഉപേക്ഷിക്കുന്ന ദിവസം എത്തിച്ചേര്‍ന്നു. ഇതിന് ശേഷം രാധയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ഒരു കൃതിയിലും പറയുന്നില്ല. രാധ ഒരു ജീവച്ഛവമായി എന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ താമര പോലെ ശോഭിച്ചിരുന്ന അവളുടെ മുഖം വാടിയ പൂവ് പോലെയായി. ഉരുകിയ സ്വര്‌ണ്ണം പോലെയുണ്ടായിരുന്ന അവളുടെ നിറം യമുനാ നദി പോലെ കറുപ്പായി. കൃഷ്ണനൊപ്പം താന്‍ ജീവിച്ച വൃന്ദാവനത്തിലും മറ്റു സ്ഥലങ്ങളിലും അവള്‍ ആ ഓര്‍മ്മകളുമായി അലഞ്ഞു തിരി‍ഞ്ഞു.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയുടെ ജീവിതാവസാനത്തെക്കുറിച്ച് പല വിശ്വാസങ്ങളുണ്ട്. കൃഷ്ണന്‍ ഭൂമി ഉപേക്ഷിക്കുന്ന സമയത്ത് സ്വയം ഉപേക്ഷിക്കുന്നതിന് മുമ്പ് ഒരു ദൈവികമായ വായുപേടകം വിളിച്ച് വരുത്തുകയും ബ്രിജിലെ ജനങ്ങളെയും രാധയെയും കൂടെ കൊണ്ടുപോവുകയും ചെയ്തു എന്നാണ് ഒരു വിശ്വാസം.

രാധയ്ക്ക് എന്ത് സംഭവിച്ചു

രാധയ്ക്ക് എന്ത് സംഭവിച്ചു

മറ്റൊരു വിശ്വാസം അനുസരിച്ച് കൃഷ്ണന്‍ ഓടക്കുഴലില്‍ തന്‍റെ ഏറ്റവും മനോഹരമായ ഈണങ്ങള്‍ രാധയ്ക്ക് വേണ്ടി വായിക്കുകയും പെട്ടന്ന് തന്നെ രാധ മുന്നില്‍ പ്രത്യക്ഷപ്പെടുകയും എന്നെന്നേക്കുമായി കൃഷ്ണനുമായി ചേരുകയും ചെയ്തു. രാധ ശരിക്കും കൃഷ്ണനില്‍ നിന്നാണ് വന്നതെന്നാണ് അനേകം കഥകളില്‍ പറയുന്നത്.

English summary

What Happened To Radha After Krishna Left

Here are some of the facts about what happened to Radha once Krishna left.
Story first published: Wednesday, April 6, 2016, 15:30 [IST]