For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശനിദോഷം നീങ്ങാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

|

ജ്യോതിഷത്തില്‍ ഏവരും ഭയക്കുന്നൊരു ഗ്രഹമാണ് ശനി. എല്ലാ ഘട്ടത്തിലും ആളുകള്‍ അവരുടെ ജീവിതത്തില്‍ ശനിയുടെ പ്രവര്‍ത്തന കാലഘട്ടത്തില്‍ നിന്ന് മുക്തരാകാന്‍ ആഗ്രഹിക്കുന്നു. നീതിയുടെ ദൈവമാണ് ശനി. മുജ്ജന്‍മ പാപങ്ങളാണ് ഈ ജീവിതത്തില്‍ ശനിദശയായി വരാറെന്ന് പറയാറുണ്ട്. ഈ ജന്‍മത്തില്‍ അതിനുള്ള പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശനിയുടെ അപഹാരത്തില്‍ നിന്ന് രക്ഷ നേടാവുന്നതാണ്. ഗ്രഹനിലയില്‍ ശനി, കണ്ടകശ്ശനി, ഏഴര ശനി മുതലായവയുടെ ദോഷങ്ങളുണ്ടെങ്കില്‍ ആചാര വശാലുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നത് ജീവിതത്തിലെ മോശം കാലത്തെ നീക്കുന്നതായിരിക്കും.

Most read: ഈ കല്ലുകള്‍ ഒന്നിച്ചു ധരിച്ചാല്‍ ആപത്ത്‌

ശനി സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവും ബഹിരാകാശത്ത് മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹവുമാണ്. ഇത് നിങ്ങളുടെ ജീവിതം, മരണം, സമ്പത്ത്, വീട്, കുട്ടികള്‍ എന്നിവ നിയന്ത്രിക്കുക മാത്രമല്ല, കേസ്, മോഷണം, അസുഖം, സാമ്പത്തിക കാര്യങ്ങള്‍ മുതലായവയിലും സ്വാധീനം ചെലുത്തുന്നു. ശനി നിങ്ങളുടെ രാശിചക്രത്തില്‍ അനുകൂലമാണെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും കഴിയും. എന്നാല്‍ ദോഷകരമായാല്‍ ഉപദ്രവങ്ങള്‍ വിട്ടുമാറുകയുമില്ല.

ശനിയുടെ ദോഷകരമായ ഫലങ്ങള്‍

ശനിയുടെ ദോഷകരമായ ഫലങ്ങള്‍

ജ്യോതിഷപരമായി ഓരോ നക്ഷത്രക്കാര്‍ക്കും നല്ല സ്ഥാനത്തിരിക്കുന്ന ശനി സമ്പന്നമായ കരിയര്‍, ആരോഗ്യകരമായ ജീവിതം, ആഗ്രഹ പൂര്‍ത്തീകരണം എന്നിവയിലൂടെ നിങ്ങളെ അനുഗ്രഹിക്കുന്നു. പണത്തിനും സമ്പത്തിനും വേണ്ടി നിങ്ങള്‍ ഓടേണ്ടതില്ല, പകരം അവ നിങ്ങളുടെ അടുക്കല്‍ വരും. എന്നാല്‍ ശനിയുടെ ദോഷം നിങ്ങളിലുണ്ടെങ്കില്‍ ഇനിപ്പറയുന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതുണ്ട്:

* വിഷാദവും നിരാശയും

* വിജയത്തിലെ കാലതാമസം

* സാമ്പത്തിക പ്രശ്‌നങ്ങള്‍

* ശ്വസന പ്രശ്‌നങ്ങളും വിട്ടുമാറാത്ത രോഗങ്ങളും

* വന്ധ്യത

* മോശം മാനസികാവസ്ഥ

* മോശം ചിന്തകള്‍

* ക്ഷിപ്ര കോപം

ശനിദശ അകറ്റാന്‍

ശനിദശ അകറ്റാന്‍

സ്വര്‍ണ്ണത്തെ ചാരമാക്കി മാറ്റാന്‍ ശനിക്ക് കഴിവുണ്ട്. ശനി അനുകൂലമാകുമ്പോള്‍ വ്യാപാരികള്‍ക്ക് അത് വളരെയധികം ലാഭം നല്‍കുന്നു. എന്നിരുന്നാലും, ശനി ദോഷകരമാണെങ്കില്‍ വ്യക്തിക്ക് ജീവിതത്തില്‍ നിരവധി പോരാട്ടങ്ങള്‍ നേരിടേണ്ടിവരും. ആമാശയവുമായി ബന്ധപ്പെട്ട രോഗങ്ങളും അനുഭവപ്പെടാം. അയാള്‍ക്ക് സമ്പത്ത് നഷ്ടപ്പെടാനോ ജയിലില്‍ കിടക്കാനോ സാധ്യതയുണ്ട്. കൂടാതെ, 12 രാശികളിലും ശനിയുടെ സംക്രമണം സ്വാധീനം ചെലുത്തും. ഇത്തരത്തിലുള്ള ശനിദശ മാറിക്കിട്ടാന്‍ ആചാരപ്രകാരം എന്തൊക്കെ ചെയ്യണമെന്നു നമുക്കു നോക്കാം.

Most read: ഹിന്ദുമതത്തില്‍ മൂന്നാം നമ്പര്‍ ദോഷമോ ?

ഹനുമാനെ ആരാധിക്കുക

ഹനുമാനെ ആരാധിക്കുക

ശനിദശ മാറുന്നതിന് ഹനുമാനെ ആരാധിക്കുന്നതിനേക്കാള്‍ മികച്ച പരിഹാരമാര്‍ഗം ഇല്ലെന്നു വേണം പറയാന്‍. ഏഴര ശനിയുടെ കാലഘട്ടത്തില്‍ എല്ലാ ദിവസവും 'ഹനുമാന്‍ ചാലിസ' ചൊല്ലുകയും എല്ലാ ശനിയാഴ്ചകളിലും എട്ടു തവണ 'ഹനുമാന്‍ ചാലിസ' പാരായണം ചെയ്യുകയും ചെയ്യുക. എല്ലാ ശനിയാഴ്ചയും ഏതെങ്കിലും ഹനുമാന്‍ ക്ഷേത്രത്തില്‍ പോയി ഹനുമാന്റെ വിഗ്രഹത്തിന് നിവേദ്യം അര്‍പ്പിക്കുക.

ദാനം ചെയ്യുക

ദാനം ചെയ്യുക

ശനിദേവന്റെ ദോഷകരമായ ഫലങ്ങള്‍ ശമിപ്പിക്കുന്ന ഭക്ഷണ ഇനങ്ങള്‍ ദാനം ചെയ്യുക എന്നതാണ് മറ്റൊരു മാര്‍ഗം. കടുക് എണ്ണ, കറുത്ത പയറ്, കുട, ചെരിപ്പ് എന്നവയാണ് ശനിയുടെ അപഹാരം നീക്കാന്‍ ദാനം ചെയ്യേണ്ടുന്ന വസ്തുക്കളില്‍ ഉള്‍പ്പെടുത്തേണ്ടവ. ശനിയാഴ്ചകളില്‍ ഈ സാധനങ്ങള്‍ ദരിദ്രര്‍ക്ക് നല്‍കുക. ശനി ദേവന്റെ ശുഭകരമായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും.

മിതമായ ഭക്ഷണം

മിതമായ ഭക്ഷണം

ജീവിതത്തിലുടനീളം, പ്രത്യേകിച്ചും ഏഴര ശനിയുടെ കാലഘട്ടത്തില്‍ മിതമായ ഭക്ഷണക്രമം പാലിക്കുന്ന ഒരു വ്യക്തിയില്‍ ശനി സംപ്രീതനാകുന്നു. ഏഴര ശനി സമയത്ത് മാംസാഹാരം, മദ്യം എന്നിവ എന്ത് വിലകൊടുത്തും ഒഴിവാക്കണം. ശനി ദേവനെ പ്രീതിപ്പെടുത്താന്‍ വളരെ ലളിതവും ശുദ്ധവുമായ ഭക്ഷണക്രമത്തില്‍ ജീവിക്കുന്നതാണ് ഉത്തമം. നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണവും മദ്യവും കഴിക്കുന്നത് ശനി ദേവന്റെ കോപം വര്‍ദ്ധിപ്പിക്കും.

പ്രായമായവരെ പരിപാലിക്കുക

പ്രായമായവരെ പരിപാലിക്കുക

ശനി ദേവന്‍ പഴയതിനെയും പഴയതിനെ സേവിക്കുന്നവരെയും പ്രതിനിധീകരിക്കുന്നു. ഇത് നീതി ദൈവത്തെ വളരെയധികം സന്തോഷിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ വീട്ടിലെ പ്രായമായവര്‍ക്ക് ശ്രദ്ധാപൂര്‍വ്വം കരുതല്‍ നല്‍കുക. അവരെ പരിപാലിക്കുക.

ഇന്ദ്രനീലക്കല്ല് ധരിക്കുക

ഇന്ദ്രനീലക്കല്ല് ധരിക്കുക

ശനിദോഷം അകറ്റാന്‍ പുരുഷന്‍മാര്‍ക്ക് വലതു കൈയുടെ നടുവിരലിലും സ്ത്രീകള്‍ ഇടതു കൈയുടെ നടുവിരലിലും ഇന്ദ്രനീലക്കല്ലിന്റെ മോതിരം ധരിക്കുന്നത് നല്ലതാണ്.

ഗോമാതാവിന്റെ പ്രീതി

ഗോമാതാവിന്റെ പ്രീതി

ശനി ഉള്‍പ്പെടെ എല്ലാ ദേവീദേവന്മാരും ഗോമാതാവിനെ സേവിക്കുന്നത് പാവനമായി കരുതുന്നു. എല്ലാ ദൈവങ്ങളുടെയും ദേവതകളുടെയും അനുഗ്രഹം ലഭിക്കുന്നതിനുള്ള ഒരു ദിവ്യവും പവിത്രവുമായ മാധ്യമമാണ് ഒരു പശു. ഒരാളുടെ ജീവിതത്തിലുടനീളം, പ്രത്യേകിച്ച് ശനി ദശയുടെ ദുര്‍ഘട കാലഘട്ടത്തില്‍ പശുപരിപാലനം വ്യക്തിയെ ദുരിതത്തില്‍ നിന്നു കരകയറ്റുന്നതാണ്.

മന്ത്രം

മന്ത്രം

ശനി അപഹാര സമയങ്ങളില്‍ ഒരാള്‍ക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതിനുമുള്ള ചില പരിഹാരങ്ങളാണ് മന്ത്രങ്ങള്‍. ശനി മന്ത്രങ്ങള്‍, മഹാ മൃത്യുഞ്ജയ മന്ത്രം, ഹനുമാന്‍ ചാലിസ, ശനി ഗായത്രി മന്ത്രം എന്നിവ ചൊല്ലുന്നത് ഉള്‍പ്പെടെ നിരവധി പരിഹാര മാര്‍ഗ്ഗങ്ങള്‍ പിന്തുടരാം. ശനി മന്ത്രം പടിഞ്ഞാറോട്ട് അഭിമുഖീകരിച്ച് ഒരു ദിവസം കുറഞ്ഞത് ഏഴു തവണ ചൊല്ലണം. ഒരു രുദ്രാക്ഷ ജപമാല ഉപയോഗിച്ച് 108 തവണ മന്ത്രം ചൊല്ലുന്നത് മികച്ച ഫലങ്ങള്‍ നല്‍കും.

മന്ത്രം

മന്ത്രം

''നീലാഞ്ജന സമാഭാസം

രവിപുത്രം യമാഗ്രജം

ഛായാ മാര്‍ത്താണ്ഡ സംഭൂതം

തം നമാമി ശനൈശ്ചര്യം''

English summary

Ways To Reduce the Bad Effects Of Shani

Shani dasha is a phenomenon feared by many Hindus in Indian astrology and is an event that comes with various consequences. Here are the ways to reduce the effects of Shani dasha.
Story first published: Wednesday, February 12, 2020, 14:48 [IST]
X