For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗണപതി ഭഗവാനെ പ്രസാദിപ്പിയ്ക്കാന്‍ വഴികള്‍

ഗണപതി ഭഗവാനെ പ്രസാദിപ്പിയ്ക്കാന്‍ വഴികള്‍

|

ഗണപതി വിഘ്‌നേശ്വരന്‍ എന്നാണ് അറിയപ്പെടുന്നത്. ഏതു കാര്യത്തിനുമുളള തടസം നീങ്ങിക്കിട്ടാന്‍ ഗണപതിയെ പ്രസാദിപ്പിയ്ക്കണമെന്നാണ് പൊതുവേയുളള വിശ്വാസം. ശുഭകാര്യങ്ങള്‍ക്കും പ്രധാന പൂജകള്‍ക്കും മുന്നോടിയായി ഗണപതി ഹവനം നടത്തുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.

വീട്ടില്‍ ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങും മുമ്പ്‌ അറിയേണ്ട നിരവധി കാര്യങ്ങള്‍ ഉണ്ട്‌. ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും നിങ്ങള്‍ പിന്തുടരുന്നില്ല എങ്കില്‍ വീട്ടിലേക്ക്‌ നിര്‍ഭാഗ്യങ്ങള്‍ ക്ഷണിച്ച്‌ വരുത്തുന്നതിന്‌ തുല്യമാകുമത്‌.

ഗണപതി കോപിച്ചാല്‍ കാര്യങ്ങള്‍ മുടങ്ങുമെന്നാണ് പൊതുവേയുള്ള വിശ്വാസം. ഇതു കൊണ്ടു തന്നെ ഗണപതിയെ പ്രസാദിപ്പിയ്‌ക്കേണ്ടത് അത്യാവശ്യവുമാണ്.

ഗണപതിയെ പ്രത്യേക കാര്യങ്ങള്‍ക്കായി പ്രീതിപ്പെടുത്താന്‍ ചില പ്രത്യേക വഴികളുണ്ട്. ഇതെക്കുറിച്ചറിയൂ,

കേസ് സംബന്ധമായ പ്രശ്‌നങ്ങളില്‍

കേസ് സംബന്ധമായ പ്രശ്‌നങ്ങളില്‍

കേസ് സംബന്ധമായ പ്രശ്‌നങ്ങളില്‍ ഗണപതിയെ പ്രീതിപ്പെടുത്താന്‍ ഗണപതിയ്ക്ക് ഗണപതിയുടെ കയ്യിലെ ആയുധത്തെ പോലുള്ള ഒന്ന് വെള്ളിയില്‍ സമര്‍പ്പിയ്ക്കുന്നത് ഏറെ നല്ലതാണ്. വെള്ളിയല്ലെങ്കില്‍ മാതളനാരകത്തിന്റെ തണ്ടു കൊണ്ട് ഇതുണ്ടാക്കി സമര്‍പ്പിയ്ക്കാം.

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ മഞ്ഞള്‍, ചന്ദനം, കുങ്കുമം എന്നിവ കൊണ്ടു ഗണപതിയ്ക്കു തിലകമണിയിക്കാം. ഓം ഗം ഗണപതയേ നമ എ്ന്ന മന്ത്രം ഉച്ചരിയ്ക്കുകയും വേണം.

ഗണേശ രൂപമുണ്ടാക്കുക

ഗണേശ രൂപമുണ്ടാക്കുക

7 തരം ധാന്യങ്ങള്‍, തൈര് ,തേന്‍ എന്നിവയാല്‍ ഗണേശ രൂപമുണ്ടാക്കുക. ഇത് ചാണക വരളി കൊണ്ടു മൂടുക. ഓം ഗം ഗണപതയേ നമ എന്നത് 1008 തവണ ജപിയ്ക്കുക. രാഹു, കേതു ദോഷങ്ങള്‍ നീങ്ങാന്‍ ഇത് അത്യുത്തമമാണ്.

ക്രിസ്റ്റല്‍

ക്രിസ്റ്റല്‍

പഠനത്തില്‍ കുട്ടികള്‍ക്ക് ഏകാഗ്രതയില്ലെങ്കില്‍ ക്രിസ്റ്റല്‍ ഗണപതിയെ വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. കുട്ടികളെക്കൊണ്ട് ഓം വിഘ്‌നേശ്വരായ നമ എന്ന ഗണപതി മന്ത്രം ചൊല്ലിയ്ക്കുക. രാവിലേയും വൈകീട്ടും വീട്ടില്‍ വിളക്കു വയ്ക്കുക.

പ്രശസ്തിയ്ക്കായി

പ്രശസ്തിയ്ക്കായി

പ്രശസ്തിയ്ക്കായി ഫിറോസ ഗണേശ, അതായത് നീല കല്ലു ധരിച്ചതോ ഉണ്ടാക്കിയതോ ആയ ഗണപതിയെ ഓം ഗം ഗണപതയേ നമ എന്ന മന്ത്രത്താല്‍ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്.

ശുഭകാര്യങ്ങള്‍ക്കായി

ശുഭകാര്യങ്ങള്‍ക്കായി

ശുഭകാര്യങ്ങള്‍ക്കായി 108 മോദകം ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 11 മാസം ഉണ്ടാക്കി ഇത് ഗണപതി ഹവനം നടത്തി ഇതിലേയ്ക്കിടുക. ഇത് നല്ല കാര്യങ്ങള്‍ സംഭവിയ്ക്കാന്‍ സഹായിക്കും.

അസുഖം

അസുഖം

കാരണങ്ങളില്ലാതെ അസുഖം വരുന്നവരുണ്ട്. ഇവര്‍ പൂണൂല്‍ ഉണ്ടാക്കി, അല്ലെങ്കില്‍ നീളത്തില്‍ വെള്ള ചരടുണ്ടാക്കി 11 ദിവസം ഗണപതിയെ പൂജിയ്ക്കുക. പിന്നീട് ഇതു ധരിയ്ക്കാം.

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌

വീട്ടിലേക്ക്‌ കയറുന്നിടത്ത്‌ ഗണേശ വിഗ്രഹം വയ്‌ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്‌ക്കാവു. ഒന്ന്‌ കവാടത്തിലേക്ക്‌ തിരിച്ചും മറ്റൊന്ന്‌ എതിര്‍ദിശയിലേക്ക്‌ തിരിച്ചും വയ്‌ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക്‌ ഗണേശ വിഗ്രഹത്തിന്റെ പുറക്‌ വശം വരുന്നത്‌ ദാരിദ്രത്തിന്‌ കാരണമാകുമെന്നാണ്‌ വിശ്വാസം അതിന്‌ പരിഹാരം കാണുന്നതിനാണ്‌ മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്‌ക്കുന്നത്‌.

ഗണേശ വിഗ്രഹങ്ങള്‍ക്ക്‌

ഗണേശ വിഗ്രഹങ്ങള്‍ക്ക്‌

ഗണേശ വിഗ്രഹങ്ങള്‍ക്ക്‌ അടുത്ത്‌ വയ്‌ക്കുന്ന ചില സാധനങ്ങളിലും ശ്രദ്ധവേണം. തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന്‌ സമീപം വയ്‌ക്കരുത്‌. തുകല്‍ ഉത്‌പന്നങ്ങള്‍ എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും ആണ്‌ എടുക്കുന്നത്‌. അതിനാല്‍ ബെല്‍റ്റ്‌, ഷൂസ്‌, ബാഗ്‌ ഉള്‍പ്പടെ തുകല്‍ നിര്‍മ്മിതമായ വസ്‌തുക്കളെല്ലാം വിഗ്രഹത്തിന്‌ അടുത്തു നിന്നും മാറ്റി വയ്‌ക്കുക.

English summary

Ways To Impress Lord Ganesha

Ways To Impress Lord Ganesha, read more to know about this.
X
Desktop Bottom Promotion