For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കും, ദാമ്പത്യം പൂത്തുലയും; വിവാഹ പഞ്ചമിയില്‍ ഈ പ്രതിവിധി ചെയ്യൂ

|
Vivah Panchami 2022: Remedies To Remove Marriage Problems in Malayalam

എല്ലാ വര്‍ഷവും മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ അഞ്ചാം ദിവസം വിവാഹ പഞ്ചമി ഉത്സവം ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ വിവാഹ പഞ്ചമി ഉത്സവം നവംബര്‍ 28 തിങ്കളാഴ്ചയായിരിക്കും. ഈ ദിവസമാണ് ശ്രീരാമനും സീതാദേവിയും വിവാഹിതരായതെന്ന് വിശ്വസിക്കപ്പെടുന്നു. ശ്രീരാമന്റെയും സീതയുടെയും വിവാഹ വാര്‍ഷികമായാണ് വിവാഹ പഞ്ചമി ആഘോഷിക്കുന്നത്.

Most read: സമ്പൂര്‍ണ ന്യൂമറോളജി ഫലം; സംഖ്യാശാസ്ത്രം പ്രകാരം 2023ല്‍ നിങ്ങളുടെ ഭാവിഫലംMost read: സമ്പൂര്‍ണ ന്യൂമറോളജി ഫലം; സംഖ്യാശാസ്ത്രം പ്രകാരം 2023ല്‍ നിങ്ങളുടെ ഭാവിഫലം

എന്നാല്‍ വിവാഹം പോലുള്ള മംഗള കര്‍മ്മങ്ങള്‍ക്ക് ഈ ദിവസം ശുഭകരമായി കണക്കാക്കുന്നില്ല. കാരണം ശ്രീരാമനുമായുള്ള വിവാഹത്തിന് ശേഷം സീതയ്ക്ക് ജീവിതത്തില്‍ നിരവധി സങ്കടങ്ങള്‍ നേരിടേണ്ടി വന്നു. ഈ ദിവസം വിവാഹങ്ങള്‍ നടത്താറില്ലെങ്കിലും വിവാഹ പഞ്ചമിയില്‍ പുരാണഗ്രന്ഥങ്ങള്‍ പ്രകാരം ചില പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം കൈവരുത്താന്‍ സാധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനായി വിവാഹ പഞ്ചമി ദിനത്തില്‍ നിങ്ങള്‍ ചെയ്യേണ്ട ചില പ്രതിവിധികള്‍ ഇതാ.

വിവാഹത്തിലെ കാലതാമസം നീങ്ങാന്‍

വിവാഹത്തിന് കാലതാമസം നേരിടുകയോ, ബന്ധം ഉറപ്പിച്ചതിന് ശേഷം തകരുകയോ ചെയ്താല്‍ വിവാഹ പഞ്ചമി നാളില്‍ രാമനെയും സീതയെയും പൂജിക്കുക. കഴിയുമെങ്കില്‍, ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും ഒരു പാവപ്പെട്ട അല്ലെങ്കില്‍ ദരിദ്രയായ പെണ്‍കുട്ടിയെ വിവാഹത്തില്‍ സഹായിക്കാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്യുക. ഈ പ്രതിവിധി ജാതകത്തിലെ വിവാഹ സംബന്ധമായ ദോഷങ്ങള്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ വിവാഹ പഞ്ചമി ആരാധനMost read: ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ വിവാഹ പഞ്ചമി ആരാധന

ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കാന്‍

പ്രണയവിവാഹത്തിന് എന്തെങ്കിലും തടസ്സം നേരിടുന്നുവെങ്കില്‍ വിവാഹ പഞ്ചമി ദിവസം സീതാ ദേവിയുടെ പാദങ്ങളില്‍ വിവാഹ സാമഗ്രികള്‍ അടങ്ങിയ താലം സമര്‍പ്പിച്ച് ആഗ്രഹിക്കുന്ന ജീവിത പങ്കാളിയെ ലഭിക്കാനായി പ്രാര്‍ത്ഥിക്കുക. അടുത്ത ദിവസം വിവാഹിതയായ ഒരു സ്ത്രീക്ക് ഈ വസ്തുക്കള്‍ ദാനം ചെയ്യുക. ഈ പ്രതിവിധിയിലൂടെ പ്രണയവിവാഹത്തിനുള്ള അവസരങ്ങള്‍ കൈവരും.

വിജയകരമായ ദാമ്പത്യ ജീവിതത്തിന്

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അകാരണമായി വഴക്കുകള്‍ ഉണ്ടാകുന്നുവെങ്കില്‍ വിവാഹ പഞ്ചമി നാളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് രാമചരിതത്തില്‍ വിവരിച്ചിരിക്കുന്ന രാമ-സീത കഥ പാരായണം ചെയ്യുക. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നീക്കാന്‍ ഇത് ഫലപ്രദമാണെന്നാണ് വിശ്വാസം.

Most read:ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളുംMost read:ഡിസംബര്‍ മാസത്തിലെ പ്രധാന വ്രതങ്ങളും ഉത്സവങ്ങളും

ദാമ്പത്യത്തിലെ തടസ്സങ്ങള്‍ പരിഹരിക്കാന്‍

ദമ്പതികളുടെ വിവാഹത്തില്‍ പ്രശ്നങ്ങളുണ്ടാകുകയോ ബന്ധം ഉറപ്പിച്ചതിന് ശേഷം തകരുകയോ ചെയ്താല്‍ വിവാഹ പഞ്ചമി നാളില്‍ രാമ-സീതയെ പ്രതീകാത്മകമായി വിവാഹം കഴിക്കുക. ഇത് ചെയ്യുന്നതിലൂടെ ജാതകത്തിലെ വിവാഹ സംബന്ധമായ ദോഷങ്ങള്‍ നീങ്ങുന്നു.

വിവാഹ പഞ്ചമി പൂജ

വിവാഹ പഞ്ചമി ദിവസം അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് ശ്രീരാമനെ ധ്യാനിക്കുക. പൂജാമുറിയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ഇരിപ്പിടം വിരിച്ച് ശ്രീരാമന്റെയും സീതാദേവിയടെയും വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. രാമനെ മഞ്ഞയും സീതയെ ചുവന്ന വസ്ത്രവും ധരിപ്പിക്കുക. വിളക്ക് കൊളുത്തി ഇരുവര്‍ക്കും തിലകം ചാര്‍ത്തി പഴങ്ങളും പൂക്കളും നൈവേദ്യമായി സമര്‍പ്പിച്ച് പൂജാവിധികളോടെ ആരാധിക്കുക. ആരാധന നടത്തുമ്പോള്‍, രാമായണം ബാലകാണ്ഠത്തിലെ വിവാഹ സന്ദര്‍ഭം ചൊല്ലുക. ഈ ദിവസം രാമചരിതമാനസം ചൊല്ലുന്നത് വീട്ടിലും നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും കൈവരുത്തുമെന്ന് പറയപ്പെടുന്നു.

Most read: ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂMost read: ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും; ഗരുഡപുരാണം പറയുന്ന ഈ കാര്യങ്ങള്‍ ദിനവും ചെയ്യൂ

English summary

Vivah Panchami 2022: Remedies To Remove Marriage Problems in Malayalam

Here we will tell you the remedies for getting a happy married life and desired life partner on Vivah Panchami. Take a look.
Story first published: Thursday, November 24, 2022, 14:09 [IST]
X
Desktop Bottom Promotion