Latest Updates
-
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം?
ദാമ്പത്യ ജീവിതത്തിലെ തടസ്സങ്ങള്‍ നീങ്ങാന്‍ വിവാഹ പഞ്ചമി ആരാധന
മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ പഞ്ചമി ദിനത്തിലായിരുന്നു രാമനും സീതയും വിവാഹിതരായത്. ഹിന്ദുമത വിശ്വാസപ്രകാരം ഈ ദിവസം വിവാഹ പഞ്ചമിയായി ആഘോഷിക്കുന്നു. ഈ വര്‍ഷത്തെ വിവാഹ പഞ്ചമി നവംബര്‍ 28നാണ്. വിവാഹ പഞ്ചമി നാളില്‍ ഭക്തര്‍ സീതാ-രാമ വിവാഹോത്സവം ഗംഭീരമായി ആഘോഷിക്കുന്നു.
വിശ്വാസമനുസരിച്ച് വിവാഹ പഞ്ചമി നാളില്‍ ചില നടപടികള്‍ സ്വീകരിക്കുന്നതിലൂടെ ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. ജ്യോതിഷ പ്രകാരം ഈ ദിവസം രാമനേയും സീതയേയും യഥാവിധി പൂജിച്ചാല്‍ വിവാഹതടസ്സങ്ങള് നീങ്ങും. വിവാഹ പഞ്ചമി ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.

വിവാഹ പഞ്ചമിയുടെ പ്രാധാന്യം
വിവാഹപഞ്ചമി നാളില്‍ ചിട്ടവട്ടങ്ങള്‍ അനുസരിച്ച് സീതയെയും ശ്രീരാമനെയും ആരാധിക്കുന്നത് ദാമ്പത്യജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങുമെന്ന് വിശ്വസിക്കപ്പെടുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ പൂര്‍ണ്ണഹൃദയത്തോടെ സീതാരാമനെ ആരാധിച്ചാല്‍ അവര്‍ക്ക് അനുയോജ്യനായ ജീവിത പങ്കാളിയെ ലഭിക്കും. ഈ ദിവസം ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരമാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ വരുന്ന തടസ്സങ്ങളും പ്രശ്നങ്ങളുമെല്ലാം അവസാനിക്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും സ്നേഹവും കൈവരുന്നു.

വിവാഹ പഞ്ചമി ശുഭസമയം
ഹിന്ദു കലണ്ടര്‍ അനുസരിച്ച് ഈ വര്‍ഷം, മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലാണ് വിവാഹ പഞ്ചമി വരുന്നത്. ഇത് നവംബര്‍ 27 ന് വൈകുന്നേരം 04:25 ന് ആരംഭിച്ച് നവംബര്‍ 28ന് 01:35 ന് അവസാനിക്കുന്നു. ഉദയ തിഥി പ്രകാരം ഈ വര്‍ഷത്തെ വിവാഹ പഞ്ചമി നവംബര്‍ 28നാണ്.
വിവാഹ പഞ്ചമി അഭിജിത മുഹൂര്‍ത്തം - 11.53 മുതല്‍ 12.36 വരെ
അമൃതകാലം - വൈകുന്നേരം 05:21 മുതല്‍ അടുത്ത ദിവസം രാവിലെ 06:55 വരെ
സര്‍വാര്‍ത്ത സിദ്ധിയോഗം - രാവിലെ 10.29 മുതല്‍ പിറ്റേന്ന് രാവിലെ 06.55 വരെ
രവിയോഗം - പകല്‍ 10.29 മുതല്‍ പിറ്റേന്ന് രാവിലെ 06.55 വരെ

വിവാഹ പഞ്ചമി പൂജാരീതി
വിവാഹ പഞ്ചമി നാളില്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പൂര്‍ണ്ണമനസോടെ ശ്രീരാമനെ ധ്യാനിക്കുക. പൂജാമുറിയില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച് ഇരിപ്പിടം വിരിക്കുക. ശ്രീരാമന്റെയും സീതാദേവിയടെയും വിഗ്രഹമോ ചിത്രമോ സ്ഥാപിക്കുക. രാമനെ മഞ്ഞയും സീതയെ ചുവന്ന വസ്ത്രവും ധരിപ്പിക്കുക. വിളക്ക് കൊളുത്തി ഇരുവര്‍ക്കും തിലകം ചാര്‍ത്തി പഴങ്ങളും പൂക്കളും നൈവേദ്യമായി സമര്‍പ്പിച്ച് പൂജാവിധികളോടെ ആരാധിക്കുക. ആരാധന നടത്തുമ്പോള്‍, രാമായണം ബാലകാണ്ഠത്തിലെ വിവാഹ സന്ദര്‍ഭം ചൊല്ലുക. ഈ ദിവസം രാമചരിതമാനസം ചൊല്ലുന്നത് വീട്ടിലും നിങ്ങളുടെ ജീവിതത്തിലും സന്തോഷവും സമാധാനവും കൈവരുത്തുന്നു.

വിവാഹ പഞ്ചമി നാളില്‍ ചെയ്യേണ്ട പ്രതിവിധികള്‍
ആഗ്രഹിച്ച വരനെ ലഭിക്കാന്‍ വിവാഹ പഞ്ചമി നാളില്‍ വ്രതം അനുഷ്ഠിക്കുകയും ശ്രീരാമനെയും സീതാദേവിയെയും ആരാധിക്കുകയും ചെയ്യുക. ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വിവാഹ പഞ്ചമി നാളില്‍ രാമചരിതമാനസത്തിലെ രാമ-സീത കഥ പാരായണം ചെയ്യണം.

ശ്രീരാമരക്ഷാ സ്തോത്രം
ഈ ദിവസം ഇത് വീട്ടില്‍ രാമചരിതമാനസം പാരായണം ചെയ്താല്‍, അത് വീട്ടിലെ നെഗറ്റിവിറ്റി അകറ്റുകയും കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ടുവരുകയും ചെയ്യുന്നു. ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ തുടങ്ങുന്നു. ഈ ദിവസം, യഥാവിധി രാമനെയും സീതയെയും ആരാധിക്കുന്നതിലൂടെയും ശ്രീരാമ രക്ഷാ സ്തോത്രം ചൊല്ലുന്നതിലൂടെയും നിങ്ങളുടെ ആഗ്രഹങ്ങള്‍ സഫലമാകും. കുട്ടികള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കില്‍, ആ പ്രശ്നവും വിട്ടൊഴിയും.

വിവാഹത്തിലെ തടസങ്ങള്‍ നീങ്ങാന്‍
വിവാഹത്തിന് കാലതാമസം നേരിടുകയോ, ബന്ധം ഉറപ്പിച്ചതിന് ശേഷം തകരുകയോ ചെയ്താല്‍ വിവാഹ പഞ്ചമി നാളില്‍ രാമനെയും സീതയെയും പൂജിക്കുക. കഴിയുമെങ്കില്‍, ഈ ദിവസം ഉപവാസം അനുഷ്ഠിക്കുകയും ഒരു പാവപ്പെട്ട അല്ലെങ്കില്‍ ദരിദ്രയായ പെണ്‍കുട്ടിയെ വിവാഹത്തില്‍ സഹായിക്കാന്‍ പ്രതിജ്ഞയെടുക്കുകയും ചെയ്യുക. ഈ പ്രതിവിധി ജാതകത്തിലെ വിവാഹ സംബന്ധമായ ദോഷങ്ങള്‍ അവസാനിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications
