For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബുധ-ശുക്ര സംയോഗത്താല്‍ ലക്ഷ്മീനാരായണ യോഗം; ഈ രാശിക്കാര്‍ക്ക്‌ പുതുവര്‍ഷം നല്‍കും സുവര്‍ണ്ണ നാളുകള്‍

|

ഗ്രഹങ്ങളുടെ സംക്രമണം കാരണം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിരവധി മാറ്റങ്ങല്‍ വരുന്നു. ഗ്രഹസംയോഗത്താലുണ്ടാകുന്ന യോഗങ്ങള്‍ മനുഷ്യ ജീവിതത്തില്‍ വളരെയേറെ സ്വാധീനം ചെലുത്തുന്നു. ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. അത്തരത്തില്‍ ഡിസംബര്‍ 28ന് ബുധന്‍ മകരം രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു. അടുത്ത ദിവസം ഡിസംബര്‍ 29ന് ശുക്രന്‍ മകരത്തില്‍ പ്രവേശിക്കും.

Also read: 2023ലെ ആദ്യ ഏകാദശി; ഭഗവാന്റെ അനുഗ്രഹത്താല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം; ശുഭമുഹൂര്‍ത്തവും പൂജാവിധിയുംAlso read: 2023ലെ ആദ്യ ഏകാദശി; ഭഗവാന്റെ അനുഗ്രഹത്താല്‍ വര്‍ഷം മുഴുവന്‍ ഐശ്വര്യം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും

മകരം രാശിയില്‍ ബുധനും ശുക്രനും നിലകൊള്ളുന്നതോടെ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും. ജ്യോതിഷത്തില്‍ ലക്ഷ്മീ നാരായണ രാജയോഗത്തെ വളരെ ശുഭകരമായ ഒരു യോഗമായി കണക്കാക്കുന്നു. ലക്ഷ്മീ നാരായണ യോഗ ഫലത്താല്‍ 4 രാശിക്കാര്‍ക്ക് ഈ സമയം സുവര്‍ണ്ണ നാളുകളാണ് ആരംഭിക്കാന്‍ പോകുന്നത്. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം

മേടം

ബുധനും ശുക്രനും ചേര്‍ന്ന് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മേടം രാശിക്കാരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ജോലിയില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുമെങ്കിലും നിങ്ങള്‍ക്ക് ധാരാളം പുരോഗതിയും ഉണ്ടാകും. ബിസിനസ്സുകാര്‍ക്ക് സമയം നല്ലതാണ്. നിങ്ങളുടെ ബിസിനസ് വര്‍ദ്ധിക്കും. ധനലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പുതിയ ജോലികള്‍ തുടങ്ങാന്‍ വളരെ നല്ല സമയമാണ് ഇത്.

മിഥുനം

മിഥുനം

ഡിസംബര്‍ 29 മുതല്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് വളരെ ശുഭകരമായി മാറും. കുടുംബത്തില്‍ ചില മംഗളകരമായ പ്രവൃത്തികള്‍ക്ക് അവസരമുണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ കൈവരും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് ലഭിക്കും.

Also read:2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവുംAlso read:2023ല്‍ ഗൃഹപ്രവേശനത്തിന് അനുയോജ്യമായ ദിനങ്ങളും ശുഭമുഹൂര്‍ത്തവും

തുലാം

തുലാം

ബുധന്റെയും ശുക്രന്റെയും രാശിമാറ്റവും തുലാം രാശിക്കാര്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. ജോലിയില്‍ പുരോഗതിയുണ്ടാകും. ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാനാകും. നിങ്ങള്‍ക്ക് നല്ല സമയമാണ്. സാമ്പത്തികം ഗുണം ചെയ്യും. പഴയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നീങ്ങും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.

വൃശ്ചികം

വൃശ്ചികം

ബുധന്റെയും ശുക്രന്റെയും സംക്രമത്താല്‍ രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം വൃശ്ചിക രാശിക്കാര്‍ക്ക് മനസ്സമാധാനം നല്‍കും. ആത്മീയ പ്രവര്‍ത്തനങ്ങളോടുള്ള പ്രവണത വര്‍ദ്ധിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നീങ്ങും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം കൈവരും.

Also read:വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളുംAlso read:വര്‍ഷാവസാനം ശുക്രന്‍ മകരം രാശിയില്‍; ഫലങ്ങള്‍ മാറിമറിയും, 12 രാശിക്കും നേട്ടങ്ങളും കോട്ടങ്ങളും

ലക്ഷ്മി നാരായണ യോഗം

ലക്ഷ്മി നാരായണ യോഗം

ജ്യോതിഷപ്രകാരം, ശുഭഗ്രഹങ്ങളായ ബുധനും ശുക്രനും ചേര്‍ന്നാണ് ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കുന്നത്. ഇത് ഒരു രാജയോഗമാണ്. ബുദ്ധി, നര്‍മ്മബോധം മുതലായവയുടെ ഗുണകാംക്ഷിയാണ് ബുധന്‍. അതേസമയം ശുക്രന്‍ സൗന്ദര്യത്തിന്റെയും കാമത്തിന്റെയും പ്രതീകമാണ്. ലക്ഷ്മീനാരായണയോഗത്തില്‍ ബുധന് വിഷ്ണുവിന്റെ സ്ഥാനവും ശുക്രന് ലക്ഷ്മീ ദേവിയുടെ സ്ഥാനവും നല്‍കിയിരിക്കുന്നു. ഈ രണ്ട് ഗ്രഹങ്ങളുടെയും സംയോജനം ഒരു വ്യക്തിയുടെ ജീവിതം തന്നെ മാറ്റുന്നു. പേര് സൂചിപ്പിക്കുന്നതുപോലെ രാജയോഗ തുല്യമായ ജീവിതം നയിക്കാന്‍ സാധിക്കുന്നു. ഈ യോഗം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സമാധാനവും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുന്നു. ഈ യോഗം ലഗ്‌നത്തിലും അഞ്ചാം ഭാവത്തിലും ഒമ്പതാം ഭാവത്തിലും രൂപപ്പെട്ടാല്‍, അത് ഒരു വ്യക്തിയെ ഏത് കലയിലും പൂര്‍ണ്ണനാക്കുന്നു. ഈ യോഗം അഞ്ചാം ഭാവത്തില്‍ ശക്തമായി നില്‍ക്കുകയാണെങ്കില്‍, അത് ഒരു വ്യക്തിയെ ബുദ്ധിമാനാക്കുന്നു. ബുധനുമായി ശുക്രന്‍ കൂടിച്ചേര്‍ന്നാല്‍ ഈ യോഗത്തിന്റെ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു.

English summary

Venus Transit in Capricorn 29 December Make Lakshmi Narayana Yoga; These Zodiac Signs Will Get Luck

Venus will enter in Capricorn on 29 December and will make Laxmi Narayana Yoga. These 4 zodiac signs will be lucky during this period. Read on.
Story first published: Tuesday, December 27, 2022, 14:51 [IST]
X
Desktop Bottom Promotion