For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Shukra Gochar 2023 : ശനിയുടെ രാശിയില്‍ ശുക്രന്റെ സംക്രമണം; 12 രാശിക്കും ജീവിതത്തില്‍ ഗുണദോഷഫലം

|

ജ്യോതിഷത്തില്‍ ശുക്രനെ ആസ്വാദനത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായി കണക്കാക്കുന്നു. 2023 ജനുവരി 22ന് ശുക്രന്‍ കുംഭത്തില്‍ സംക്രമിക്കും. 2023ല്‍ ശുക്രന്റെ ആദ്യ സംക്രമണമാണ് ഇത്. ശനിയുടെ സ്വന്തം രാശിയായ കുംഭത്തിലേക്കാണ് ശുക്രന്‍ പ്രവേശിക്കാന്‍ പോകുന്നു. ശനി ഇതിനകം കുംഭത്തില്‍ തുടരുന്നുണ്ട്.

Also read: വലിയ പ്രശ്നങ്ങള്‍ അവസാനിക്കും, അതിവേഗം പുരോഗതി; രാശിഫലംAlso read: വലിയ പ്രശ്നങ്ങള്‍ അവസാനിക്കും, അതിവേഗം പുരോഗതി; രാശിഫലം

ഇരുവരും തമ്മിലുള്ള സൗഹൃദ ഭാവം മൂലം പല രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ലഭിക്കും, അതേസമയം പല രാശിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിയുംവരും. ജ്യോതിഷ പ്രകാരം ശുക്രന്റെ രാശിമാറ്റം മൂലം 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്താണെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് ശുക്രന്‍ രണ്ടാം ഭാവത്തിന്റെയും ഏഴാം ഭാവത്തിന്റെയും അധിപനാണ്. ഈ സമയം ശുക്രന്‍ പതിനൊന്നാം ഭാവത്തിലൂടെ സഞ്ചരിക്കും. ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ അഞ്ചാം ഭാവത്തിലായിരിക്കും. ശുക്രന്റെ സംക്രമണത്തിന്റെ ഫലമായി ഈ സമയത്ത് നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല ലാഭം ലഭിക്കും. നിങ്ങളുടെ ദാമ്പത്യജീവിതം സന്തോഷകരമായിരിക്കും. ഈ സമയത്ത്, ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് വലിയ നേട്ടം ഉണ്ടാക്കാനാകും.

ഇടവം

ഇടവം

ഇടവം രാശിക്കാര്‍ക്ക് ലഗ്‌നാധിപനും ആറാം ഭാവാധിപനും ശുക്രനാണ്. ശുക്രന്‍ നിങ്ങളുടെ പത്താം ഭാവത്തിലൂടെ സഞ്ചരിക്കും. ശുക്രന്റെ ഭാവം നിങ്ങളുടെ നാലാം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമണം കൊണ്ട് നിങ്ങള്‍ക്ക് ജോലിയില്‍ ഉയര്‍ച്ച നേടാനാകും. ഒരു സ്ത്രീ സഹപ്രവര്‍ത്തകയുടെ സഹായത്തോടെ, നിങ്ങള്‍ക്ക് ബിസിനസ്സില്‍ വലിയ ഓര്‍ഡര്‍ ലഭിക്കും. ശുക്രന്റെ അനുഗ്രഹത്താല്‍, നിങ്ങളുടെ വീട്ടില്‍ ചില മംഗളകരമായ പ്രവൃത്തികള്‍ നടത്താന്‍ കഴിയും. വാഹനം വാങ്ങണമെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാകും.

Also read:ചാണക്യനീതി; പുരുഷനും സ്ത്രീയും ഈ 6 കാര്യം മറച്ചുവെക്കണം, ഒരുകാലത്തും പുറത്തുവിടരുത്Also read:ചാണക്യനീതി; പുരുഷനും സ്ത്രീയും ഈ 6 കാര്യം മറച്ചുവെക്കണം, ഒരുകാലത്തും പുറത്തുവിടരുത്

മിഥുനം

മിഥുനം

മിഥുനം രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തിന്റെയും അഞ്ചാം ഭാവത്തിന്റെയും അധിപന്‍ ശുക്രനാണ്. ശുക്രന്റെ സംക്രമണം നിങ്ങളുടെ ഭാഗ്യ സ്ഥലത്ത് നിന്ന് ആയിരിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇനി നിങ്ങളുടെ മൂന്നാം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമണം കാരണം നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തോടൊപ്പം ചില യാത്ര പോകാന്‍ സാധിക്കും. സിനിമയുമായും മാധ്യമങ്ങളുമായും ബന്ധപ്പെട്ടവര്‍ പ്രശസ്തി നേടും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്‍ നാലാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനാണ്. ഇനി എട്ടാം ഭാവത്തില്‍ നിന്ന് ശുക്രന്റെ സംക്രമം സംഭവിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇനി നിങ്ങളുടെ രണ്ടാം ഭാവത്തിലായിരിക്കും. ഈ സംക്രമണ സമയത്ത് നിങ്ങളുടെ ഭാര്യയുടെ ആരോഗ്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് കുടുംബ കലഹങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ബിസിനസ്സുകാര്‍ക്ക് സാമ്പത്തിക പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് സ്ത്രീകള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

Also read:ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെAlso read:ചാണക്യനീതി; ഇത്തരം മക്കള്‍ കുടുംബത്തിന് ആപത്ത്, കുട്ടികളെ വളര്‍ത്തേണ്ടത് ഇങ്ങനെ

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാര്‍ക്ക് മൂന്നാമത്തെയും പത്താം ഭാവത്തിന്റെയും അധിപന്‍ ശുക്രനാണ്. ഇനി ഏഴാം ഭാവത്തിലൂടെയാണ് ശുക്രന്റെ സംക്രമണം നടക്കാന്‍ പോകുന്നത്. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ഭാവം ഇപ്പോള്‍ നിങ്ങളുടെ ലഗ്‌ന ഭവനത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമണത്തിന്റെ ഫലത്തില്‍, നിങ്ങളുടെ ഭാര്യയുടെ സഹായത്തോടെ നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. പങ്കാളിത്തത്തോടെ ഏതെങ്കിലും ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നല്ല സമയമാണ്. ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം തിളങ്ങുകയും സമൂഹത്തില്‍ നിങ്ങള്‍ക്ക് ബഹുമാനം ലഭിക്കുകയും ചെയ്യും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് ശുക്രന്‍ രണ്ടാംഭാവാധിപനും ഭാഗ്യാധിപനും ആണ്. ഇപ്പോള്‍ ആറാം ഭാവത്തില്‍ ശുക്രന്റെ സംക്രമണം സംഭവിക്കുന്നു. രോഗം, കടം, ശത്രു എന്നിവ ഇതില്‍ പരിഗണിക്കപ്പെടുന്നു. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ സംസാരത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് ഒരു സ്ത്രീ സഹപ്രവര്‍ത്തകയുമായി തര്‍ക്കമുണ്ടാകാം. ധാരാളം പണം ചെലവഴിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ട ആളുകള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

Also read:ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയുംAlso read:ഐശ്വര്യപ്രദമായ ജീവിതം ഉറപ്പുനല്‍കും ഗുരു പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും

തുലാം

തുലാം

തുലാം രാശിക്കാരുടെ ലഗ്‌നാധിപനും എട്ടാം ഭാവാധിപനുമാണ് ശുക്രന്‍. ശുക്രന്‍ നിങ്ങളുടെ അഞ്ചാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ പതിനൊന്നാം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമണത്തോടെ നിങ്ങളുടെ പ്രണയ ജീവിതം മെച്ചപ്പെടും. നിങ്ങളുടെ പ്രണയബന്ധത്തിന് ഇപ്പോള്‍ കുടുംബാംഗങ്ങളുടെ സമ്മതം ലഭിക്കും. കലയുമായും സിനിമയുമായും ബന്ധപ്പെട്ട സ്ത്രീകള്‍ക്ക് ഈ സംക്രമണം വളരെ ഗുണം ചെയ്യും. എഴുത്ത്, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഒരു വലിയ ജോലി ഓഫര്‍ ലഭിച്ചേക്കാം. ബിസിനസുകാര്‍ക്കും ഈ സമയം നല്ല ലാഭം പ്രതീക്ഷിക്കുന്നു.

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ക്ക് ഏഴും പന്ത്രണ്ടും ഭാവാധിപന്‍ ശുക്രനാണ്. ശുക്രന്‍ ഇപ്പോള്‍ നാലാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ പത്താം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കിയേക്കാം. ഈ സമയത്ത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. അതിനാല്‍ നിങ്ങളുടെ ഇണയുടെ വികാരങ്ങളെ മാനിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരായ സ്ത്രീകളെ ബഹുമാനിക്കുക.

Also read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവുംAlso read:കാല് കയറ്റിവച്ച് ഇരുന്നാല്‍ പാപ്പരാകും; ഈ മോശം ശീലങ്ങള്‍ വരുത്തും ഗ്രഹദോഷം, ഒപ്പം പണനഷ്ടവും

ധനു

ധനു

ധനു രാശിക്കാര്‍ക്ക് ആറാം ഭാവത്തിന്റെയും പതിനൊന്നാം ഭാവത്തിന്റെയും അധിപന്‍ ശുക്രനാണ്. ഇപ്പോള്‍ മൂന്നാം ഭാവത്തില്‍ ശുക്രന്റെ സംക്രമം നടക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇനി നിങ്ങളുടെ ഭാഗ്യസ്ഥാനത്ത് ആയിരിക്കും. ശുക്രന്റെ ഈ സംക്രമത്തില്‍ നിങ്ങളുടെ കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ചില പുതിയ ജോലികള്‍ ആരംഭിക്കും. അതില്‍ നിങ്ങള്‍ വിജയിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. ബിസിനസ് വളരും.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് ശുക്രന്‍ അഞ്ചാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനായിരിക്കുന്നത് രാജയോഗ ഘടകമാണ്. ശുക്രന്റെ സംക്രമം ഇനി രണ്ടാം ഭാവത്തില്‍ നിന്നായിരിക്കും. ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ എട്ടാം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമത്തോടെ കുടുംബത്തില്‍ ചില മംഗളകരമായ പ്രവൃത്തികള്‍ നടത്താനാകും. ഈ സമയത്ത് നിങ്ങളുടെ സംസാരം ശ്രദ്ധിക്കപ്പെടും. മുതിര്‍ന്നവര്‍ നിങ്ങളോട് സന്തുഷ്ടരായിരിക്കും. നിങ്ങള്‍ പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം നിങ്ങള്‍ക്ക് നല്ലതാണ്.

Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍Also read:ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പ്രായവ്യത്യാസം പ്രശ്‌നം; ചാണക്യന്‍ പറയുന്ന 5 കാര്യങ്ങള്‍

കുംഭം

കുംഭം

കുംഭം രാശിക്കാര്‍ക്ക് ശുക്രന്‍ ആത്യന്തികമായി രാജയോഗ ഘടകമാണ്. ശുക്രന്‍ നാലാം ഭാവാധിപനും ഭാഗ്യ ഗൃഹവും ആയതിനാല്‍ നിങ്ങള്‍ക്ക് ശുഭ ഫലങ്ങള്‍ ലഭിക്കും. ഇപ്പോള്‍ ശുക്രന്റെ സംക്രമണം നിങ്ങളുടെ ലഗ്‌നത്തില്‍ നിന്നായിരിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ ഏഴാം ഭാവത്തിലായിരിക്കും. ശുക്രന്റെ ഈ സംക്രമത്തിലൂടെ നിങ്ങള്‍ക്ക് എല്ലാ ഭാഗത്തുനിന്നും സന്തോഷം ലഭിക്കും. നിങ്ങളുടെ ദാമ്പത്യത്തില്‍ വന്നിരുന്ന എല്ലാ തടസ്സങ്ങളും നീങ്ങും. വിവാഹിതര്‍ക്ക് ഒരു കുട്ടിക്കായി പ്ലാന്‍ ചെയ്യാന്‍ പറ്റിയ സമയമാണിത്. പങ്കാളിത്തത്തോടെ ജോലി ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സമയം അനുകൂലമാണ്. ഈ സമയത്ത് സമൂഹത്തില്‍ നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും.

മീനം

മീനം

മീനം രാശിക്കാര്‍ക്ക് ശുക്രന്‍ മൂന്നാമത്തെയും എട്ടാമത്തെയും ഭാവാധിപനാണ്. ശുക്രന്‍ ഇപ്പോള്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തിലൂടെ സഞ്ചരിക്കും. ഈ ഗൃഹത്തില്‍ ഇരിക്കുന്ന ശുക്രന്റെ ദര്‍ശനം ഇപ്പോള്‍ നിങ്ങളുടെ ആറാം ഭാവത്തിലായിരിക്കും. ശുക്രന്‍ സംക്രമിക്കുന്നതോടെ വിദേശയാത്രയ്ക്ക് സാധ്യത തെളിയും. പുതിയ ആളുകളുമായി സൗഹൃദം വര്‍ദ്ധിക്കും. ഈ സമയത്ത്, സ്ത്രീകള്‍ക്ക് ബിസിനസ്സില്‍ വിജയിക്കാനുള്ള സാധ്യതകള്‍ ദൃശ്യമാണ്. പ്രണയ ജീവിതം വളരെ മികച്ചതായിരിക്കും. ഈ സമയത്ത് വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

Also read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യംAlso read:മരുമകളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? ലക്ഷ്മീദേവിയുടെ അനുഗ്രഹം; ഭര്‍തൃവീട്ടില്‍ ഭാഗ്യം

English summary

Venus Transit in Aquarius on 22 January 2023 Effects and Remedies on 12 Zodiac Signs in Malayalam

Shukra Rashi Parivartan 2023 January in Kumbha Rashi ; Venus Transit in Aquarius Effects on Zodiac Signs : The Venus Transit in Aquariu will take place on 22 January 2023. Learn about remedies to perform in Malayalam
Story first published: Thursday, January 19, 2023, 9:55 [IST]
X
Desktop Bottom Promotion