സമ്പത്ത് നഷ്ടമാകുന്നതിന് കാരണം ഇതാണ്

Posted By:
Subscribe to Boldsky

എത്രയൊക്കെ സമ്പാദിച്ചാലും ആവശ്യസമയത്ത് ഉപകാരപ്പെടുന്നില്ലേ, ഐശ്വര്യമില്ലായ്മയും കടവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് ബുദ്ധിമുട്ടിലാണെങ്കില്‍ അതിനുള്ള പ്രതിസന്ധികളും നമ്മള്‍ തന്നെയാണ് കണ്ടെത്തേണ്ടത്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ നാം വീട്ടില്‍ തന്നെ ശ്രദ്ധിച്ചാല്‍ മതി. വീട്ടിലെ ഐശ്വര്യക്കേടിനും സാമ്പത്തിക സ്ഥിരതയില്ലായ്മക്കും പരിഹാരം കാണുന്ന ചില കാര്യങ്ങള്‍ ഉണ്ട്.

പലപ്പോഴും വാസ്തുശാസ്ത്രപരമായി നമ്മള്‍ ചെയ്യുന്ന തെറ്റുകളാണ് നമ്മുടെ സമ്പത്തിനും ഐശ്വര്യത്തിനും പ്രതിസന്ധിയായി മാറുന്നത്. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നെഗറ്റീവ് എനര്‍ജി വീട്ടിലുണ്ടായാല്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചില വാസ്തുശാസ്ത്രപരമായ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കണം.

വീട്ടില്‍ ഐശ്വര്യവും സമ്പത്തും നിറയാനും പോസിറ്റീവ് എനര്‍ജിക്കും സഹായിക്കുന്ന ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്. പോസിറ്റീവ് എനര്‍ജി കൊണ്ട് പല വിധത്തില്‍ നമ്മളെ ഉയരത്തിലെത്താനും സഹായിക്കും.

നിങ്ങളുടെ ജന്മസംഖ്യപറയും ശരീരാകൃതി

തിരക്കേറിയ ജീവിതത്തില്‍ മാനസിക സമ്മര്‍ദ്ദം വളരെയധികം അനുഭവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. പോസിറ്റീവ് എനര്‍ജി ലഭിക്കുന്നതിനായി വീട്ടില്‍ നമ്മള്‍ ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ സമ്പത്തും ഐശ്വര്യവും നഷ്ടമാകുന്നത് എങ്ങനെയെന്നും അതിനെ നഷ്ടപ്പെടുത്താതെ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഫ്രഷ് പൂക്കള്‍

ഫ്രഷ് പൂക്കള്‍

ചിലര്‍ വീട്ടില്‍ പൂക്കള്‍ വെക്കുന്നവരായിരിക്കും. എന്നാല്‍ ചിലര്‍ ഇത് വെക്കുന്നത് പലപ്പോഴും മാറ്റി വെക്കാന്‍ മറന്നു പോവും. ഇത് വാടിപ്പോവുന്നതും സ്ഥിരമാണ്. എന്നാല്‍ വീട്ടില്‍ ഇത്തരത്തില്‍ ഉണങ്ങഇയതും വാടിയതുമായ പൂക്കള്‍ വെക്കുമ്പോള്‍ അത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്. എന്നാല്‍ എന്നും ഫ്രഷ് പൂക്കള്‍ വെക്കുമ്പോള്‍ അത് പോസിറ്റീവ് എനര്‍ജി കൊണ്ട് തരുന്നു. ഇത് വീട്ടിലും ആള്‍ക്കാരിലും പോസിറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നു.

മാവില പ്രധാനവാതിലിനു മുകളില്‍

മാവില പ്രധാനവാതിലിനു മുകളില്‍

ഐശ്വര്യവും സമ്പത്തും തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. അതുകൊണ്ട് തന്നെ മാവില, അലില, അശോകത്തിന്റെ ഇല എന്നിവയെല്ലാം പ്രധാന വാതിലിനു മുകളില്‍ വെക്കുന്നത് ഐശ്വര്യവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. ഇത് വീട്ടിലെ പോസിറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു. ഇത് ദാരിദ്ര്യത്തെ അകറ്റി സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

 വീട്ടിനകത്ത് ചെരിപ്പ്

വീട്ടിനകത്ത് ചെരിപ്പ്

ചെരിപ്പ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ വീട്ടിനകത്ത് ചെരിപ്പ് ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല. ആരോഗ്യപരമായും നല്ല കാര്യമല്ല ഇത്. ഇതിലുപരി വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറക്കാന്‍ ഇത് കാരണമാകുന്നു. പുറമേ നിന്നുള്ള അഴുക്കും മറ്റും വീട്ടിനകത്ത് കൊണ്ട് വരുന്നതിനു മാത്രമേ വീട്ടിലെ ചെരുപ്പുപയോഗത്തിലൂടെ നടക്കൂ.

 തലമുടിയും നഖവും

തലമുടിയും നഖവും

തലമുടിയും നഖവും തറയില്‍ ഇടുന്നതും മുടി ചീപ്പില്‍ കെട്ടിക്കിടക്കുന്നതും വീട്ടില്‍ ദാരിദ്ര്യം നിറക്കുന്നു. വീട്ടിലെ ഐശ്വര്യം ഒഴുകിപ്പോവാനും ഇത് കാരണമാകുന്നു. മാത്രമല്ല അസ്തമയത്തിനു ശേഷം മുടി ചീകുന്നതും നഖം വെട്ടുന്നതും എല്ലാം നെഗറ്റീവ് എനര്‍ജി വീട്ടില്‍ നിറക്കുന്നതിന് കാരണമാകുന്നു. വീട്ടിലെ ഐശ്വര്യം വര്‍ദ്ധിപ്പിക്കാന്‍ സന്ധ്യ കഴിഞ്ഞുള്ള നഖം മുറിക്കലും മുടി ചീകുന്നതും ഒഴിവാക്കാം.

കല്ലുപ്പ്

കല്ലുപ്പ്

വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് കല്ലുപ്പ്. കല്ലുപ്പ് ലക്ഷ്മീ ദേവിയെ ആകര്‍ഷിക്കും എന്നാണ് വിശ്വാസം. കുറച്ച് കല്ലുപ്പ് തുറന്ന പാത്രത്തിലാക്കി അത് ഭക്ഷണമേശയിലും ബാത്ത്‌റൂമില്‍ നനവ് തട്ടാത്ത സ്ഥലത്തും വെത്തണം. മാത്രമല്ല വെള്ളത്തില്‍ കല്ലുപ്പ് ചേര്‍ത്ത് തുടക്കുന്നതും നെഗറ്റീവ് എനര്‍ജി യെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് പോസിറ്റീവ് എനര്‍ജി ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.

കുന്തിരിക്കം

കുന്തിരിക്കം

കുന്തിരിക്കം, അഷ്ടഗന്ധം തുടങ്ങിയവയെല്ലാം പല തരത്തിലും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. കര്‍പ്പൂര തുളസി, അഷ്ടഗന്ധം എന്നിവയെല്ലാം വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതാണ്. എച്ചില്‍ പാത്രങ്ങള്‍, മുഷിഞ്ഞ വസ്ത്രങ്ങള്‍ എന്നിവയെല്ലാം നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇതിനെ മറികടക്കാനും ഇല്ലാതാക്കാനും അഷ്ടഗന്ധവും കുന്തിരിക്കവും പുകക്കുന്നത് നല്ലതാണ്.

വീട്ടിലെ സ്റ്റെപ്പുകള്‍

വീട്ടിലെ സ്റ്റെപ്പുകള്‍

വീട്ടിലെ സ്റ്റെപ്പുകളുടെ കാര്യത്തിലും അല്‍പം ശ്രദ്ധ അത്യാവശ്യമായിട്ടുള്ളതാണ്. കാരണം വീട്ടിലെ സ്റ്റെപ്പില്‍ വരെ നെഗറ്റീവ് എനര്‍ജിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ ഒറ്റസംഖ്യകളുള്ള സ്റ്റെപ് ഉണ്ടാക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, മൂന്ന്, അഞ്ച് എന്നീ സംഖ്യകളാണ് സ്റ്റെപ്പിന്റെ കണക്ക്. പ്രധാന വാതിലിന്റെ സ്റ്റെപ്പുകളാണ് ഇത്തരത്തില്‍ ഒറ്റസംഖ്യയുള്ളതാക്കാന്‍ ശ്രദ്ധിക്കേണ്ടത്.

വീട്ടിലെ വാതിലുകളുടെ എണ്ണം

വീട്ടിലെ വാതിലുകളുടെ എണ്ണം

വീട്ടിലെ വീതിലുകളുടെ എണ്ണവും വാസ്തുവും തമ്മില്‍ വളരെ ബന്ധമുണ്ട്. ഇത് നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. എപ്പോഴും ഇരട്ടസംഖ്യയാണ് വാതിലുകള്‍ക്ക് ഉണ്ടാവേണ്ടത്. മാത്രമല്ല പൂജ്യത്തില്‍ അവസാനിക്കുന്ന വാതിലുകളാവരുത് വീട്ടിലേത്. ഇത് വാസ്തുശാസ്ത്രപരമായുള്ള ഏറ്റവും വലിയ തെറ്റാണ്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിക്ക് കാരണമാകുന്നു.

വീട്ടില്‍ പ്രാവിന്റെ കൂട്

വീട്ടില്‍ പ്രാവിന്റെ കൂട്

വീട്ടില്‍ പ്രാവിന്റെ കൂടാണ് മറ്റൊരു പ്രശ്‌നം. വീട്ടിലെ പ്രാവിന്റെ കൂട് ദാരിദ്ര്യം കൊണ്ട് വരാന്‍ കാരണമാകുന്നു. ഇത് വീട്ടിലെ ഐശ്വര്യക്കേടിനും ദാരിദ്ര്യത്തിനും കാരണമാകുന്നു. അതുകൊണ്ട് വീട്ടില്‍ പ്രാവിന്റെ കൂട് തൂക്കുന്ന പ്രവണത അവസാനിപ്പിക്കണം. കാരണം എത്രയൊക്കെ സമ്പാദിച്ചാലും ഇത് പലപ്പോഴും പല വിധത്തില്‍ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.

വവ്വാല്‍ വരുന്നത്

വവ്വാല്‍ വരുന്നത്

വീട്ടില്‍ എങ്ങനെയെങ്കിലും എപ്പോഴെങ്കിലും വവ്വാല്‍ വരുന്നുണ്ടെങ്കിലും ഇതും ദാരിദ്ര്യത്തിന് കാരണമാകുന്നു. മാത്രമല്ല ഇവ വീടിനകത്ത് കൂടുകെട്ടി താമസിക്കുന്നതും നല്ലതല്ല. പലപ്പോഴും പല വിധത്തിലാണ് ഇത് നമ്മുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ വവ്വാല്‍ വരുന്നത് വീട്ടിലേക്ക് ദാരിദ്ര്യം കൊണ്ട്ു വരുന്നതിനും വീട്ടിലെ ലക്ഷ്മീ ദേവി ഇറങ്ങിപ്പോവുന്നതിനും കാരണമാകുന്നു.

English summary

vastu Tips To Get Rid Of Bad Luck From Home

Vastu has great impact on your money, good or bad depends on your vastu implementations. Here are 10 tips to attract more wealth in your home.
Story first published: Thursday, October 19, 2017, 16:21 [IST]
Subscribe Newsletter