വീട്ടിലെ സമാധാനക്കേടിനു പുറകില്‍ ഈ വാസ്തു തെറ്റ്‌

Posted By:
Subscribe to Boldsky

വാസ്തു നോക്കിയാണ് നമ്മളില്‍ പലരും വീടു വെക്കുന്നത്. വാസ്തുസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ആ വീട്ടില്‍ താമസിക്കുന്നവരേയും ദോഷകരമായി ബാധിക്കും എന്നാണ് വിശ്വാസം. വീട് പണിയും മുന്‍പ് തന്നെ വാസ്തുശാസ്ത്രപരമായ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ ആഗ്രഹിച്ച് ലക്ഷങ്ങള്‍ ചിലവാക്കി വീട് പണി പൂര്‍ത്തിയാകുമ്പോഴേക്ക് അതില്‍ വാസ്തുശാസ്തരപരമായ തെറ്റുകള്‍ ഉണ്ടെങ്കില്‍ അത് വീടിനും വീട്ടുകാര്‍ക്കും സമാധാനമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കും കാര്യങ്ങള്‍.

വീട്ടിലെ നെഗറ്റീവ് എനര്‍ജി കളയാന്‍ 7 സൂത്രം

വീട്ടില്‍ സമ്പത്തുണ്ടെങ്കിലും സ്വസ്ഥതയും സമാധാനവും ഇല്ലെങ്കില്‍ അത് വീട്ടുകാരെ വളരെയധികം ബുദ്ധിമുട്ടിലാക്കും. വാസ്തുസംബന്ധമായ തെറ്റുകളാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുറകിലെ കാരണങ്ങളും. വാസ്തുസംബന്ധമായ ഏതൊക്കെ തെറ്റുകളാണ് വീട്ടില്‍ സമാധാനക്കേടുണ്ടാക്കുക എന്ന് നോക്കാം.

 പ്രധാനവാതിലും മരവും

പ്രധാനവാതിലും മരവും

വീടിന്റെ പ്രധാന വാതിലിനു മുന്നിലായി നില്‍ക്കുന്ന മരം വാസ്തുസംബന്ധമായി മോശപ്പെട്ട അവസ്ഥ ഉണ്ടാക്കുന്ന ഒന്നാണ്. ഒരിക്കലും പ്രധാനവാതിലിനും അഭിമുഖമായി മരം ഉണ്ടാവരുത്. ഇത് വീട്ടുകാര്‍ക്ക് ദോഷം ചെയ്യുമെന്നാണ് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്.

 വാതില്‍ തുറക്കുമ്പോള്‍

വാതില്‍ തുറക്കുമ്പോള്‍

വീടിന്റെ പ്രധാന വാതില്‍ തുറക്കുമ്പോള്‍ ഒരിക്കലും കണ്ണാടിയിലേക്ക് ദര്‍ശനം വരാന്‍ പാടില്ല. പല വീടുകളിലും ഇപ്പോള്‍ അത്തരത്തിലാണ് കണ്ണാടി സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രവണതയാണ്.

 അലമാരയുടെ കൊളുത്ത്

അലമാരയുടെ കൊളുത്ത്

പല വീടുകളിലും അലമാരയൊന്നും കൃത്യമായ രീതിയില്‍ പൂട്ടിയിടാറില്ല. ഇതും വാസ്തുശാസ്ത്രപരമായി ഒരു തെറ്റായ സമീപനമാണ്. വാതിലിന്റേയും അലമാരയുടേയും കുറ്റിയും കൊളുത്തും കൃത്യമായി പൂട്ടിയിടേണ്ടതും ശരിക്ക് പ്രവര്‍ത്തിക്കേണ്ടതും ആണ്.

 പൈപ്പ് ചോരുന്നത്

പൈപ്പ് ചോരുന്നത്

ഒരിക്കലും ചോരുന്ന പൈപ്പ് വീട്ടില്‍ വെക്കാന്‍ പാടില്ല. ഇത് വാസ്തുശാസ്ത്രപരമായി തെറ്റായ ഒരു കാര്യമാണ്. ഇത് വീട്ടിലെ സമ്പത്തും സമാധാനവും ചോര്‍ന്നു പോവും എന്നതിന്റെ സൂചനയാണ്.

കാറ്റും വെളിച്ചവും കൃത്യമായി

കാറ്റും വെളിച്ചവും കൃത്യമായി

വീട്ടില്‍ മുറികളിലെല്ലാം കൃത്യമായി വെളിച്ചവും വായുവും എത്തണം. ഇരുണ്ട മുറികളും വായുകടക്കാത്ത മുറികളും കുടുംബത്തില്‍ വഴക്കിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കും.

ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍

ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍

ഉപയോഗമില്ലാത്ത വസ്ത്രങ്ങള്‍ ഒരിക്കലും വീടിന്റെ മൂലയില്‍ കൂട്ടിയിടരുത്. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജിയെ വിളിച്ച് വരുത്തും. മാത്രമല്ല അഴുക്ക് നിറഞ്ഞ വസ്ത്രങ്ങളും ഇത്തരത്തില്‍ ഒരിക്കലും കൂട്ടിയിടരുത്.

ഉപയോഗശൂന്യമായ വസ്തുക്കള്‍

ഉപയോഗശൂന്യമായ വസ്തുക്കള്‍

ഉപയോഗ ശൂന്യമായ വസ്തുക്കള്‍ക്ക് വീട്ടില്‍ സ്ഥാനം കൊടുക്കരുത്. ഇത് വാസ്തുസംബന്ധമായ തെറ്റ് അല്ല. അതിലുപരി നെഗറ്റീവ് എനര്‍ജി വീട്ടിലും വീട്ടുകാരിലും നിറക്കുന്ന ഒന്നാണ്.

English summary

Vastu Tips To Bring Wealth and Prosperity To Your Home

Vastu Tips for Home that will Bring More Happiness and Prosperity to you read on..
Story first published: Wednesday, August 2, 2017, 13:00 [IST]