For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ഐശ്വര്യം നിറക്കും വാസ്തു വഴികള്‍

|

വീട്ടിലെ ഐശ്വര്യത്തിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. പലപ്പോഴും വീട് പണിത് കഴിയുമ്പോഴാണ് വാസ്തു ശാസ്ത്രപരമായ ചില തെറ്റുകള്‍ ഉണ്ടെന്ന് തോന്നുന്നത്. ഇത് പിന്നീട് വീടിനേയും വീട്ടില്‍ താമസിക്കുന്നവരേയും എല്ലാം ഐശ്വര്യക്കേടിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്ന അതിന് പരിഹാരം കാണുന്നതിന് വേണ്ടിയായിരിക്കും പിന്നീടുള്ള ശ്രമം. പഴയ വീട് പൊളിച്ച് പണിത് കഴിയുമ്പോഴായിരിക്കും പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. എന്നാല്‍ വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ചില വഴികള്‍ ഉണ്ട്.

Most Read: പിതൃദോഷം നിസ്സാരമായി കാണരുത്, ചെയ്യേണ്ടത് ഇതാണ്Most Read: പിതൃദോഷം നിസ്സാരമായി കാണരുത്, ചെയ്യേണ്ടത് ഇതാണ്

വീട്ടില്‍ ഐശ്വര്യമില്ലെങ്കില്‍ അത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ദാരിദ്ര്യം, മനസമാധാനക്കേട്, രോഗങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും കൂടപ്പിറപ്പാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വാസ്തു ശാസത്രപ്രകാരം വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 വീടിന്റെ പൂമുഖം

വീടിന്റെ പൂമുഖം

വീടിന്റെ പൂമുഖം എപ്പോഴും കിഴക്ക് വശത്തേക്കായിരിക്കണം. ഇത് വീട്ടിലേക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നു. അതിലുപരി വീട്ടില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുന്നു. സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്ന വീട് പണിയുമ്പോള്‍ പൂമുഖം എപ്പോഴും കിഴക്കോട്ടായിരിക്കണം എന്ന കാര്യം ശ്രദ്ധിക്കണം.

വടക്ക് ഭാഗത്ത് വേണ്ട അടുക്കള

വടക്ക് ഭാഗത്ത് വേണ്ട അടുക്കള

അടുക്കള ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും വീടിന്റെ അടുക്കള വടക്കു ഭാഗത്തേക്ക് ആയിരിക്കരുത്. ഇത് ഐശ്വര്യക്കേടിലേക്കാണ് വാതില്‍ തുറക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതിന് പലപ്പോഴും കാരണമാകുന്നു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യത്തെ ഇല്ലാതാക്കുന്നു.

ടോയ്‌ലറ്റ് നിര്‍മ്മിക്കുമ്പോള്‍

ടോയ്‌ലറ്റ് നിര്‍മ്മിക്കുമ്പോള്‍

വീട്ടില്‍ ടോയ്‌ലറ്റ് നിര്‍മ്മിക്കുമ്പോഴും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും വടക്ക് പടിഞ്ഞാറായി ടോയ്‌ലറ്റ് നിര്‍മ്മിക്കരുത്. വാസ്തു ശാസ്ത്രപ്രകാരം ഇത് പല നഷ്ടങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും കാര്യങ്ങള്‍ക്കെല്ലാം തടസ്സം സൃഷ്ടിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ പല കാര്യങ്ങളും ഇത്തരത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഏത് വിധത്തിലും ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു.

ആരാധനക്കായി

ആരാധനക്കായി

ആരാധനക്കായ എപ്പോഴും വടക്കു കിഴക്ക് ഭാഗം തിരഞ്ഞെടുക്കണം. കാരണം ഇത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ ഊര്‍ജ്ജം നിറക്കുന്നു. അതിലുപരി ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഐശ്വര്യങ്ങളും നിറക്കുന്നു. വടക്കു കിഴക്ക് ഭാഗത്താണ് ഭഗവാന്‍ പരമശിവനും പാര്‍വ്വതീ ദേവിയും വസിക്കുന്നത് എന്നാണ് വിശ്വാസം.

തൊഴില്‍ പുരോഗതിക്ക്

തൊഴില്‍ പുരോഗതിക്ക്

തൊഴില്‍ പുരോഗതിക്കും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് ആയുധങ്ങളും നിത്യോപയോഗ ഉപകരണങ്ങളും എല്ലാം സൂക്ഷിക്കുന്നത് നല്ലതാണ്. ഇത് തൊഴില്‍ പുരോഗതി ഉണ്ടാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പൂര്‍വികര്‍ക്കുള്ള സ്ഥാനം

പൂര്‍വികര്‍ക്കുള്ള സ്ഥാനം

മരിച്ചു പോയ കാരണവന്‍മാര്‍ക്കുള്ള സ്ഥാനം ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇതിനായി വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗം ശ്രദ്ധിക്കാം. പൂര്‍വ്വികരെ കുടിയിരുത്തേണ്ടത് എപ്പോഴും വീടിന്റെ തെക്കു പടിഞ്ഞാറ് ഭാഗത്ത് തന്നെയായിരിക്കണം. എന്നാല്‍ മാത്രമേ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉയര്‍ച്ചയും നേട്ടവും ഐശ്വര്യവും ഉണ്ടാവുകയുള്ളൂ. ഇത് ജീവിതത്തില്‍ പല വിധത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്.

English summary

vastu tips for propsperity at home

here are some vastu tips for prosperity in home take a look.
Story first published: Saturday, October 6, 2018, 10:49 [IST]
X
Desktop Bottom Promotion