പടിവാതില്‍ക്കല്‍ ഐശ്വര്യം കൊണ്ടുവരും വാസ്തു

Posted By:
Subscribe to Boldsky

വാസ്തുവിന് പ്രധാന്യം നല്‍കുന്നവരാണ് പൊതുവെ ആളുകള്‍. വീടിനു തറ പണിയുന്നതില്‍ തുടങ്ങി വീടുനിര്‍മാണത്തിലും വീട്ടിനുള്ളില്‍ വയ്ക്കുന്ന സാധനങ്ങളുടെ കാര്യത്തിലുമെല്ലാം വാസ്തു നോക്കുന്നവര്‍.

വീടിന്റെ പ്രവേശനഭാഗത്ത്, അതായത് പ്രധാന വാതിലിനു സമീപം നമുക്ക് ഐശ്വര്യം കൊണ്ടുവരുന്ന ചില ഘടകങ്ങള്‍ വാസ്തുപ്രകാരം നിര്‍ദേശിയ്ക്കുന്നു, ഇത്തരം ചില ഘടകങ്ങളെക്കുറിച്ചറിയൂ,

 ഫ്രഷ് പൂക്കള്‍

ഫ്രഷ് പൂക്കള്‍

ഒരു ഗ്ലാസ് ബൗളിലോ ഗ്ലാസ് ഫഌവര്‍വേസിലോ ഫ്രഷ് പൂക്കള്‍ വെള്ളം നിറച്ചു പ്രധാനവാതില്‍ക്കല്‍ അതായത് വീട്ടിലേയ്ക്കുള്ള പ്രവേശനഭാഗത്തു വയ്ക്കുക. പൂക്കള്‍ ദിവസവും മാറ്റണം. ഇത് പൊസറ്റീവിറ്റി കൊണ്ടുവരും.

ആലില, മാവില, അശോകത്തിന്റെ ഇല

ആലില, മാവില, അശോകത്തിന്റെ ഇല

ആലില, മാവില, അശോകത്തിന്റെ ഇല എന്നിവ കോര്‍ത്ത് പ്രധാന വാതിലിനു മുകളില്‍ വയ്ക്കുന്നതും ഐശ്വര്യദായകമാണ്.

ലക്ഷ്മീദേവിയുടെ ചിത്രം

ലക്ഷ്മീദേവിയുടെ ചിത്രം

വീടിന്റെ പടിവാതില്‍ക്കല്‍ ലക്ഷ്മീദേവിയുടെ ചിത്രം വയ്ക്കുന്നത് സാമ്പത്തികഉന്നതിയുണ്ടാക്കുമെന്നു വാസ്തുപ്രകാരം വിശ്വാസം. ഇതിനു സമീപത്തായി ചെരിപ്പുകളോ ഷൂ റാക്കോ വയ്ക്കരുത്.

ശുഭ്‌ലാഭ് എന്ന ചിഹ്നം പ്രധാന വാതിലിനു സമീപത്തായി തൂക്കിയിടുന്നത് ഐശ്വര്യം കൊണ്ടുവരും. വാതിലിനു സമീപത്തായി സ്വാസ്തിക് ചിഹ്നം തൂക്കുന്നതും ഏറെ നല്ലതാണ്.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍ മറ്റേതു വാതിലിനേക്കാളും വലുതായിരിയ്ക്കണം. ഇത് വാസ്തു പ്രകാരം ഏറെ പ്രധാനമാണ്.

പ്രധാന വാതില്‍ ഇരുപാളികളായി ക്ലോക്ക് വൈസായി ഉള്ളിലേയ്ക്കു തുറക്കുന്നത് വാസ്തുപ്രകാരം ഏറെ വിശിഷ്യമാണ്. ഇതുപോലെത്തന്നെ നല്ല ഗുണമുള്ള മരം കൊണ്ടുവേണം, മുന്‍വാതില്‍ പണിയാന്‍. വാതില്‍ തുറക്കുമ്പോഴോ അടയ്ക്കുമ്പോഴോ ഒച്ചയുണ്ടാകുകയുമരുത്.

സ്റ്റൈപ്പുകളുണ്ടെങ്കില്‍

സ്റ്റൈപ്പുകളുണ്ടെങ്കില്‍

പ്രധാന വാതിലിലേയ്‌ക്കെത്താന്‍ സ്റ്റൈപ്പുകളുണ്ടെങ്കില്‍ ഇവ ഒറ്റയക്കമുള്ളവയാകാന്‍ ശ്രദ്ധിയ്ക്കുക. അതായത് 1, 3, 5 എന്നീ ക്രമത്തില്‍.

വീടിന്

വീടിന്

വീടിന് അകത്തേയ്ക്കു കടക്കാന്‍ ഒരു വാതിലും പുറത്തേയ്ക്കായി മറ്റൊരു വാതിലുമെങ്കില്‍ ഏറെ നല്ലത്. എന്നാല്‍ പുറത്തേയ്ക്കുള്ള വാതില്‍ അകത്തേയ്ക്കുള്ള വാതിലിനേക്കാള്‍ ചെറുതാകണം.

വീട്ടിലെ വാതിലുകളുടെ എണ്ണം

വീട്ടിലെ വാതിലുകളുടെ എണ്ണം

വീട്ടിലെ വാതിലുകളുടെ എണ്ണം എപ്പോഴും ഇരട്ടയക്കമാകണം. 2,4, എന്നിങ്ങനെ. ഇതുപോലെ പൂജ്യത്തില്‍ അവസാനിയ്ക്കുന്ന എണ്ണമാകരുത്, 10, 20 എന്നിങ്ങനെ പാടില്ലെന്നര്‍ത്ഥം.

Read more about: spirituality, inspiration
English summary

Vastu Tips For Main Entrance Of The House

Vastu Tips For Main Entrance Of The House, Read more to know about,
Please Wait while comments are loading...
Subscribe Newsletter