വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മയ്ക് വാസ്തുടിപ്‌സ്‌

Posted By:
Subscribe to Boldsky

വീടിന്റെ ഐശ്വര്യത്തില്‍ പ്രധാന പങ്ക് വീട്ടമ്മയുടേതാണെന്നു പറഞ്ഞാല്‍ തെറ്റില്ല. വീട്ടിലെ സ്ത്രീ വീട്ടിലെ ലക്ഷ്മിയാണെന്നു പറയും. വീടിന്റെയും വീട്ടുകാരുടേയും ഐശ്വര്യത്തിനും നന്മയ്ക്കുമായി വീട്ടിലെ സ്ത്രീകള് ചെയ്യുന്ന, ചെയ്യേണ്ടുന്ന പലതും നമ്മുടെ പുരാണങ്ങളില്‍ പറയുന്നുമുണ്ട്.

വാസ്തു പ്രകാരവും വീട്ടമ്മമാര്‍, വീട്ടിലെ സ്ത്രീകള്‍ വീടിന്റെ ഐശ്വര്യത്തിനായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചു പറയുന്നുണ്ട്. വാസ്തുപ്രകാരം വീട്ടിലെ സ്ത്രീകള്‍, അതായത് കുടുംബനാഥ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

സൂര്യോദയത്തിനു മുന്‍പെഴുന്നേറ്റു വീടു വൃത്തിയാക്കി കുളിച്ച് നിലവിളക്കു കത്തിയ്ക്കുക. ഇതിനു ശേഷം അടുക്കളയില്‍ കയറുന്നതാണ് ഏറ്റവും ഉത്തമം.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനു മുന്‍പുമായി രണ്ടു നേരം നിലവിളക്കു കൊളുത്തുക. ഇരുവശത്തേയ്ക്കും ഇരട്ടത്തിരികളിട്ടു വേണം, വിളക്കു കൊളുത്താന്‍.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വിളക്ക് കരി പിടിയ്ക്കാനോ എണ്ണയില്‍ പ്രാണികള്‍ വീഴാനോ പാടില്ല. മുറിത്തിരിയിട്ടു വിളക്കു കൊളുത്തുകയുമരുത്.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

തുളസിയ്ക്കു വീട്ടിലെ സ്ത്രീകള്‍ തന്നെ വിളക്കു വയ്ക്കണം. പുരുഷന്മാര്‍ തുളസിയ്ക്കു വിളക്കു വയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. വീട്ടിലെ സ്ത്രീകള്‍ തന്നെയാണ് കഴിവതും വിളക്കു കൊളുത്തേണ്ടതും.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

സൂര്യന്‍ ഉദിയ്ക്കുന്നതിനു മുന്‍പായി കുടുംബാംഗങ്ങളെ ഉണര്‍ത്തുക.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

കുടുംബാംഗങ്ങള്‍ ആരും തന്നെ സന്ധ്യാസമത്ത് ഉറങ്ങുക, കിടക്കുക, ഭക്ഷണം കഴിയ്ക്കുക, മുടി ചീകുക എന്നിവയൊന്നും തന്നെ ചെയ്യരുത്.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ വടക്കുപടിഞ്ഞാറുമൂല യാതൊരു കാരണവശാലും അശുദ്ധമായി കിടക്കരുത്. പ്രാര്‍ത്ഥനാ, ആത്മീയ കാര്യങ്ങള്‍ക്കായി ഈ ഭാഗം ഉപയോഗിയ്ക്കാം.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

സന്ധ്യാസമയത്തും ചൊവ്വ, വെള്ളി ദിവസങ്ങളിലും പണമോ പലവ്യഞ്ജനങ്ങളോ കടം കൊടുക്കരുത്.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീട്ടില്‍ ആവശ്യമില്ലാത്തവ സൂക്ഷിച്ചു വയ്ക്കരുത്. വീടും പരിസരവും വൃത്തിയായിരിയ്ക്കണം. വീടിനു മുന്‍പില്‍ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിയ്ക്കരുത്. വീടിന്റെ എല്ലാ മൂലകളും വൃത്തിയായിരിയ്ക്കണം.

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

വീടിന്റെ ഐശ്വര്യത്തിന് വീട്ടമ്മമാര്‍ക്കു വാസ്തു

കുടംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു നാമം ചൊല്ലുന്നതും ഭക്ഷണം കഴിയ്ക്കുന്നതും കുടുംബത്തിന്റെ ഐശ്വര്യത്തിന് ഏറെ നല്ലതാണ്.

Read more about: spirituality, inspiration
English summary

Vastu Tips For Housewives For Better Life

Vastu Tips For Housewives For Better Life, read more to know about
Story first published: Thursday, August 17, 2017, 13:52 [IST]
Subscribe Newsletter