For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം ഈ മരങ്ങള്‍ വീട്ടില്‍ വേണ്ട അത് ദോഷം

വാസ്തുശാസ്ത്രപ്രകാരം ചില മരങ്ങള്‍ വീട്ടില്‍ വളര്‍ത്താന്‍ പാടില്ല

|

വാസ്തുശാസ്ത്രപ്രകാരം പല വിധത്തില്‍ പ്രശ്‌നങ്ങള്‍ നമ്മുടെ വീട്ടില്‍ ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കാരണം വാസ്തുവിന് ഓരോ ദിവസം ചെല്ലുന്തോറും പ്രാധാന്യം കൂടിവരുന്ന അവസ്ഥയാണ് ഉള്ളത്. അതുകൊണ്ട് തന്നെ വീടിനു ചുറ്റും എന്ത് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

കണ്ടകശനി ഇവരെ കൊണ്ടേ പോവൂ, പരിഹാരം ഇതാകണ്ടകശനി ഇവരെ കൊണ്ടേ പോവൂ, പരിഹാരം ഇതാ

എത്ര വലിയ വിലകിട്ടുന്ന മരമാണെങ്കില്‍ പോലും അത് വാസ്തുശാസ്ത്രപ്രകാരം പ്രശ്‌നമുള്ളതാണെങ്കില്‍ വളെരയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉടന്‍ തന്നെ അത് മുറിച്ച് മാറ്റാന്‍ ശ്രദ്ധിക്കുക. വീടിനോ വീട്ടുകാര്‍ക്കോ ഇത് പലപ്പോഴും ദോഷമുണ്ടാക്കുന്നു. ഇത്തരത്തില്‍ ഏതൊക്കെ മരം നടുമ്പോഴാണ് അത് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

പുളി

പുളി

പുളി നമ്മുടെയെല്ലാവരുടേയും വീട്ടിലുള്ളതാണ്. എന്നാല്‍ പുളിമരത്തിന്റെ സ്ഥാനം തെക്കുവശത്തായിരിക്കണം എന്നതാണ് പ്രത്യകത. പുളിമരം മാത്രമല്ല അത്തിയും തെക്കുവശത്ത് വെയ്‌ക്കേണ്ട മരമാണ്. എന്നാല്‍ മാത്രമേ അത് വീടിനും വീട്ടുകാര്‍ക്കും ഗുണം ചെയ്യുകയുള്ളൂ.

 മാവ്

മാവ്

വടക്കു വശത്ത് മാവ് വെയ്ക്കുന്നതാണ് വീടിനും വിട്ടിലെ അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്നത്. കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വയ്ക്കുന്നതും അഭിവൃദ്ധിയുണ്ടാക്കും. പേരാല്‍ വീട്ടിലുണ്ടാവുക ചുരുക്കമാണ് എന്നാലും പേരാല്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ സ്ഥാനം വീടിന്റെ കിഴക്കു വശത്താകുന്നതാണ് ഉത്തമം.

ആല്‍മരം

ആല്‍മരം

അമ്പലങ്ങളിലാണ് ആല്‍മരം സാധാരണ ഉള്ളത്. എന്നാല്‍ ചില വീടുകളിലെങ്കിലും ഒഴിഞ്ഞ പറമ്പില്‍ ആല്‍മരങ്ങള്‍ കാണാറുണ്ട്. കിഴക്കു വശത്തല്ലാതെ മറ്റു ദിക്കുകളില്‍ ആല്‍മരം വന്നാല്‍ അഗ്‌നിഭയവും ചിത്തഭ്രമവും ശത്രുഭയവും ഉണ്ടാവും.

 ഒരു വൃക്ഷത്തിന് വിപരീതമായി

ഒരു വൃക്ഷത്തിന് വിപരീതമായി

ഒരു വൃക്ഷത്തിനു വിപരീതമായി തന്നെ മറ്റു വൃക്ഷങ്ങള്‍ വന്നാല്‍ ഇതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.കാരണം ഇത് പലപ്പോഴും വീട്ടുകാര്‍ക്ക് മനസമാധാനം ലഭിക്കാതിരിക്കാന്‍ കാരണമാകും.

കൂവളം

കൂവളം

കൂവളം, കൊന്ന, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ വീടിന്റെ ഏത് ഭാഗത്തും വെയ്ക്കാം. എന്നാല്‍ പെട്ടെന്ന് പുഴകി വീഴുന്ന മരങ്ങളാണ് ഇവയെല്ലാം.

 വെക്കരുതാത്ത മരങ്ങള്‍

വെക്കരുതാത്ത മരങ്ങള്‍

കാഞ്ഞിരം, ചേര്, താന്നി, വേപ്പ്, കള്ളിപ്പാല എന്നിവ പലപ്പോഴും വീടിനു സമീപം വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഇത് നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു.

English summary

Vastu tips for maintenance of trees

Follow these vastu tips to plant trees at your home, read on.
Story first published: Friday, April 6, 2018, 17:42 [IST]
X
Desktop Bottom Promotion