ഗൃഹപ്രവേശത്തിനു മുന്‍പ് വാസ്തു നോക്കാം

Posted By:
Subscribe to Boldsky

ഗൃഹപ്രവേശവും വസ്തുവും തമ്മിലുള്ള ബന്ധം പലരും ഓര്‍ക്കാറില്ല. വീട് വെയ്ക്കുമ്പോള്‍ പലപ്പോഴും വാസ്തു നോക്കും എന്നാല്‍ ഗൃഹപ്രവേശ ചടങ്ങ് നടത്തുമ്പോള്‍ നല്ല സമയം മാത്രമേ പലരും നോക്കുന്നുള്ളൂ. എന്നാല്‍ ആ സമയത്തും വാസ്തു നോക്കേണ്ടത് അത്യാവശ്യമാണ്. മരിച്ചവരുടെ ഫോട്ടോ പൂജാമുറിയില്‍ വച്ചാല്‍.....

ഹൈന്ദവാചാരപ്രകാരം ഗൃഹപ്രവേശം വിവാഹം മുതലായ ചടങ്ങുകളില്‍ വലതുകാല്‍ വെച്ച് കയറുന്നത് ഐശ്വര്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. എന്തൊക്കെയാണ് ഗൃഹപ്രവേശന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നു നോക്കാം.

വീട് വാങ്ങുമ്പോള്‍ ശ്രദ്ധ

വീട് വാങ്ങുമ്പോള്‍ ശ്രദ്ധ

വീട് വാങ്ങുമ്പോള്‍ പ്രധാനമായും പറമ്പും വീടും സ്ഥാനനിര്‍ണയം നടത്തിയിരിക്കണം. വീടിന്റെ അതിര്‍ത്തി നിര്‍ണയിച്ച് തന്നെ കാര്യങ്ങള്‍ നിശ്ചയിക്കാം. മാത്രമല്ല ഇതെല്ലാം ശാസ്ത്രീയമായ രീതിയില്‍ തന്നെ ചെയ്യണം.

ഗൃഹപ്രവേശന സമയം

ഗൃഹപ്രവേശന സമയം

ഗൃഹപ്രവേശനസമയവും ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഞായറും ചൊവ്വയും ഗൃഹപ്രവേശനം പാടില്ല.

ഗൃഹപ്രവേശം നടത്തുമ്പോള്‍

ഗൃഹപ്രവേശം നടത്തുമ്പോള്‍

ഗൃഹപ്രവേശം നടത്തുമ്പോള്‍ ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ചുവേണം അകത്തേക്ക് പ്രവേശിക്കാന്‍. പാല്‍പാത്രവും വിളക്കു കൊളുത്തിയതും കൊണ്ട് വേണം ഇവര്‍ അകത്തേക്ക് കടക്കാന്‍.

 പാലു കാച്ചല്‍ ചടങ്ങ്

പാലു കാച്ചല്‍ ചടങ്ങ്

പാലു കാച്ചല്‍ ചടങ്ങ് തന്നെയാണ് ആ ദിവസങ്ങളിലെ പ്രത്യേകത. പാല്‍ തിളച്ചു തൂവിയ ശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ച് അടുപ്പില്‍ നിന്നും താഴെ ഇറക്കി വെയ്ക്കുക. അതിനു ശേഷം മൂന്ന് ചെറിയ സ്പൂണ്‍ പാല്‍ അടുപ്പിലൊഴിച്ച് അഗ്നി ദേവന് സമര്‍പ്പിക്കുക.

ഗണപതി ഹോമം പ്രധാനം

ഗണപതി ഹോമം പ്രധാനം

ഗൃഹപ്രവേശന ചടങ്ങിനു മുന്‍പ് ഗണപതി ഹോമം നടത്തേണ്ടത് പ്രധാനമാണ്. തുടര്‍ന്നാണ് പാലുകാച്ചല്‍ ചടങ്ങ് നടത്തേണ്ടത്.

 വാസ്തു പൂജ

വാസ്തു പൂജ

വാസ്തു പൂജ നടത്തിയതിനു ശേഷമായിരിക്കണം ഗൃഹപ്രവേശ ചടങ്ങ്. ഉചിതമായ സമയത്ത് തന്നെ വാസ്തു പൂജ നടത്തിയിരിക്കണം.

ഗൃഹപ്രവേശനത്തിനു മുന്‍പ് വീടുപയോഗിക്കരുത്

ഗൃഹപ്രവേശനത്തിനു മുന്‍പ് വീടുപയോഗിക്കരുത്

ഗൃഹപ്രവേശനത്തിനു മുന്‍പ് വീട്ടിലെ ടോയ്‌ലറ്റ് ഉപയോഗിക്കുകയോ പാചകം ചെയ്യാന്‍ പാടുള്ളതോ അല്ല.

English summary

Vastu tips for house warming

Griha Pravesh or house warming holds a prominent significance in the ancient vastu texts and is an essential aspect of vastu shastra.
Story first published: Sunday, March 20, 2016, 10:00 [IST]
Subscribe Newsletter