For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളാറ്റ് വാങ്ങാനും വാസ്തു നോക്കണോ ?

|

ഇന്ത്യന്‍ വാസ്തുവിദ്യാ ശാസ്ത്രം മികച്ച താമസസ്ഥലങ്ങള്‍ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള അടിസ്ഥാനമാണ്. വാസ്തുപരമായി അനുയോജ്യമായ പ്ലോട്ടുകളും വീടുകളും കൂടുതല്‍ സന്തോഷം, സമ്പത്ത്, ആരോഗ്യം, സമൃദ്ധി എന്നിവ നല്‍കി നിങ്ങളെ സഹായിക്കുന്നു. ഈ പുരാതന സമ്പ്രദായം റിയല്‍ എസ്റ്റേറ്റ് രംഗത്തും പ്രശസ്തി നേടിയിട്ടുണ്ട്. മികച്ച സ്ഥലങ്ങള്‍, പ്ലോട്ടുകള്‍, ഘടനകള്‍ എന്നിവ പാര്‍പ്പിടത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കും നല്ലതാണോ എന്ന് വാസ്തുപ്രകാരം തിരിച്ചറിയാവുന്നതാണ്.

Most read: ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!Most read: ചിത്രങ്ങളുണ്ടോ വീട്ടില്‍ ? സൂക്ഷിക്കുക!

നിങ്ങള്‍ വീടുവയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രം പറയുന്ന കണക്കുകള്‍ ശ്രദ്ധിക്കുന്നു. നേരെമറിച്ച് നിങ്ങളൊരു ഫ്‌ളാറ്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലോ? വാസ്തു നോക്കണോ വേണ്ടയോ? തീര്‍ച്ചയായും നോക്കണം. കാരണം ഒരു സ്വതന്ത്ര ഭവനമായാലും ഫ്‌ളാറ്റായാലും ഏത് സ്ഥലത്തും വാസ്തു പിന്തുടരേണ്ടതുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഗവണ്‍മെന്റ് പോലും വാസ്തു എന്ന ആശയങ്ങള്‍ പിന്തുടരുന്നതായി കാണാം. സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിലുടനീളം നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് വാസ്തുവിന്റെ പ്രയോജനം ലഭിക്കും.

ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

പൊതു സുരക്ഷയ്ക്കായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. ഉദാഹരണത്തിന്, കിഴക്ക് അഭിമുഖമായുള്ള വീടിന് രണ്ട് കവാടങ്ങള്‍ ഉണ്ടായിരിക്കണം. ഒന്ന് കിഴക്ക് വശത്തിന്റെ വടക്ക് മൂലയിലും മറ്റൊന്ന് കിഴക്ക് വശത്തിന്റെ തെക്ക് മൂലയിലായിലും. വാസ്തുവിന്റെ മാതൃകയില്‍ നിര്‍മ്മിച്ച ഏത് വീടും താമസക്കാര്‍ക്കും കരാറുകാരനും സമാധാനവും വിജയവും കൈവരുത്തും.

ഫ്‌ളാറ്റുകള്‍ക്കായി വാസ്തുശാസ്ത്ര ടിപ്പുകള്‍

ഫ്‌ളാറ്റുകള്‍ക്കായി വാസ്തുശാസ്ത്ര ടിപ്പുകള്‍

ഒരു ഫ്‌ളാറ്റ്‌ വാങ്ങുന്നതിനുമുമ്പ്, സെപ്റ്റിക് സിസ്റ്റം, ജലസംഭരണിമ, പ്രാഥമിക ഗേറ്റുകള്‍ എന്നിവ പരിശോധിക്കുക. നിങ്ങളുടെ ഫ്‌ളാറ്റ് ഇവയുമായി വളരെ അടുത്താണെങ്കില്‍ വാസ്തു പരിഗണിക്കണം. നിങ്ങള്‍ ഫ്‌ളാറ്റ് വാങ്ങുന്നതിനുമുമ്പ് മികച്ച വാസ്തു വിദഗ്ദ്ധനെ സമീപിക്കേണ്ടതാണെന്ന് ഓര്‍മ്മിക്കുക. വാസ്തു സ്‌പെഷ്യലിസ്റ്റ് ശുപാര്‍ശ ചെയ്യാതെ ഒരു വസ്തുവും വാങ്ങരുത്.

ആവശ്യം സുരക്ഷ

ആവശ്യം സുരക്ഷ

അസംഖ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഗരികരായ ആളുകള്‍ ഗുഹകളില്‍ താമസിച്ചിരുന്നു. പില്‍ക്കാലത്ത് അവര്‍ കഴിവ് വികസിപ്പിക്കുകയും വന്യമൃഗങ്ങളില്‍ നിന്നുള്ള സുരക്ഷയുടെ ആവശ്യകത മനസ്സിലാക്കി മരം, മുള, ഇല എന്നിവയാല്‍ വീടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. ആ കാലവും ഇന്നത്തെ കാലവും തമ്മിലുള്ള സാമ്യം നമുക്ക് കവര്‍ച്ചക്കാരില്‍ നിന്ന് സുരക്ഷ ആവശ്യമാണ് എന്നതാണ്. അതിനാല്‍ വീട് അല്ലെങ്കില്‍ ഫ്‌ളാറ്റുകള്‍ക്കുള്ള വാസ്തു എന്നത് ഗുണകരവും നിര്‍ണായകവുമായ ഘടകമാണ്.

വാസ്തു ആശയങ്ങള്‍ പിന്തുടരുക

വാസ്തു ആശയങ്ങള്‍ പിന്തുടരുക

മതിലുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് സാധാരണ നിലയിലുള്ള ഒരു വീടിന്റെ അനുകൂല ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്നാല്‍ ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ സ്ഥലങ്ങളുടെ ഘടനയോ സ്ഥാനമോ ഇഷ്ടാനുസൃതമാക്കുന്നത് അത്ര ലളിതമല്ല. വടക്കുകിഴക്ക് കോണിലാണ് അടുക്കള സ്ഥാപിച്ചിരിക്കുന്നതെങ്കില്‍ പിന്നീട് തെക്കുകിഴക്കിലേക്ക് മാറ്റുന്നത് ബുദ്ധിമുട്ടായിരിക്കും. കാരണം തെക്കുകിഴക്ക് അടുക്കള ഗൃഹവാസികള്‍ക്ക് സന്തോഷം നല്‍കുന്നു. ഫ്‌ളാറ്റുകളോ വീടുകളോ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങള്‍ വാസ്തു ആശയങ്ങള്‍ പിന്തുടരേണ്ടതിന്റെ കാരണം ഇതാണ്. ഹോം ഫ്‌ളാറ്റുകളുടെ അല്ലെങ്കില്‍ സ്ഥലങ്ങളുടെ ക്രമരഹിതമായ നിര്‍മ്മാണം നിരവധി താമസക്കാര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങള്‍ നല്‍കുന്നതാണ്.

പ്രവേശനം

പ്രവേശനം

വാസ്തു കാഴ്ചപ്പാടില്‍ നിങ്ങളുടെ വീടിന്റെ പ്രവേശന പാത വളരെ പ്രധാനമാണ്. ഉച്ചകഴിഞ്ഞ് ഇന്‍ഫ്രാറെഡ് രശ്മികള്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകുന്നതിനാല്‍ സാധാരണയായി തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് പ്രവേശന പാത വാസ്തുപ്രകാരം നിര്‍ദ്ദേശിക്കപ്പെടുന്നില്ല. ദിവസം മുഴുവനും സൂര്യപ്രകാശം പ്രദാനം ചെയ്യുന്നതിനാല്‍ പ്രവേശനകവാടം വടക്ക് അല്ലെങ്കില്‍ വടക്കു കിഴക്ക് വശത്തായിരിക്കണം.

ബെഡ്റൂം

ബെഡ്റൂം

കിടപ്പുമുറി തെക്ക്പടിഞ്ഞാറ് കോണിലായിരിക്കണം. ഇത് സമാധാനം ഉറപ്പാക്കുകയും വിശ്രമവും നല്ല ഉറക്കം നേടാനും സഹായിക്കും. സാധാരണഗതിയില്‍ ചതുര അല്ലെങ്കില്‍ ദീര്‍ഘചതുരാകൃതിയിലുള്ള കിടപ്പുമുറികള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

കുട്ടികളുടെ ബെഡ്റൂം

കുട്ടികളുടെ ബെഡ്റൂം

കുട്ടികളുടെ കിടപ്പുമുറിയിലെ ഏറ്റവും മികച്ച സ്ഥാനമായി വടക്കു കിഴക്ക് അല്ലെങ്കില്‍ വടക്ക്പടിഞ്ഞാറ് മേഘല കണക്കാക്കപ്പെടുന്നു. ജനലുകള്‍ വടക്കേ ചുവരിലാണെന്ന് ഉറപ്പാക്കുക. ഈ സ്ഥാനം മുറിയില്‍ മതിയായ വെളിച്ചം ഉറപ്പാക്കുകയും നിങ്ങളുടെ കുട്ടികളുടെ മുറിയിലെ കേടുപാടുകള്‍ തീര്‍ക്കുന്ന എല്ലാ സൂര്യപ്രകാശങ്ങളും പരിമിതപ്പെടുത്തുകയും ചെയ്യും.

അടുക്കള

അടുക്കള

വാസ്തു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കിഴക്കന്‍ ദിശയില്‍ ഭക്ഷണം തയ്യാറാക്കേണ്ടതിനാല്‍ അടുക്കളയുള്ള ഏറ്റവും മികച്ച മേഖല തെക്ക്കിഴക്കാണ്. അതേ സമയം നിങ്ങളുടെ പ്രധാന വാതിലിനു മുന്നില്‍ അടുക്കള വരുന്നില്ലെന്നു ഉറപ്പു വരുത്തണം.

ടോയ്‌ലറ്റ്‌

ടോയ്‌ലറ്റ്‌

ടോയ്‌ലറ്റ്‌ അല്ലെങ്കില്‍ റെസ്റ്റ് റൂം എന്നിവയുടെ സ്ഥാനവും സുപ്രധാനമാണ്. നിങ്ങളുടെ ഫ്‌ളാറ്റില്‍ വടക്കുപടിഞ്ഞാറന്‍ കോണിലോ തെക്ക് കിഴക്കന്‍ കോണിലോ ആണ് ടോയ്‌ലറ്റുകള്‍ എന്ന് ഉറപ്പാക്കുക.

ഡ്രോയിംഗ് റൂം

ഡ്രോയിംഗ് റൂം

ഡ്രോയിംഗ് റൂം വടക്കുപടിഞ്ഞാറന്‍, തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയിലായിരിക്കണം. ഫര്‍ണിച്ചറുകള്‍ തെക്ക്, പടിഞ്ഞാറ് ദിശകളില്‍ സ്ഥാപിക്കണം. വടക്ക്, കിഴക്ക് ദിശകളില്‍ പരമാവധി തുറന്ന സ്ഥലം ലഭിക്കണം.

മാസ്റ്റര്‍ ബെഡ്റൂം

മാസ്റ്റര്‍ ബെഡ്റൂം

വാസ്തു അനുസരിച്ച് മാസ്റ്റര്‍ ബെഡ്റൂമുകള്‍ വീടിന്റെ തെക്കുപടിഞ്ഞാറേ കോണിലായിരിക്കണം. വീടിന് ഒന്നില്‍ കൂടുതല്‍ നിലകളുണ്ടെങ്കില്‍, മാസ്റ്റര്‍ ബെഡ്റൂം മുകളിലത്തെ നിലയിലായിരിക്കണം. ഇത് മുറിയുടെ ഊര്‍ജ്ജത്തെ ആകര്‍ഷകമാക്കുകയും നിവാസികളില്‍ സ്ഥിരതയുള്ള മനസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Vastu Tips For Buying a New Flat

Here in this article we are talking about the vastu tips for buying a flat. Take a look.
Story first published: Friday, January 10, 2020, 15:57 [IST]
X
Desktop Bottom Promotion