For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എന്ത് ചെയ്തിട്ടും സാമ്പത്തിക പ്രതിസന്ധിയോ, പരിഹാരമിതാ

|

എന്തൊക്കെ ചെയ്തിട്ടും സാമ്പത്തിക കാര്യങ്ങളില്‍ എത്രയൊക്കെ നിയന്ത്രണം വെച്ചിട്ടും സാമ്പത്തിക പരാജയം നിങ്ങളെ അലട്ടുന്നുവോ എങ്കില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അത് സാമ്പത്തിക പ്രതിസന്ധികളെ ഇല്ലാതാക്കി ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. സാമ്പത്തിക അടിസ്ഥാനമാണ് ഏത് കാര്യങ്ങള്‍ക്കും അത്യാവശ്യമായിട്ടുള്ള കാര്യം. ഇത് ഇല്ലാത്തത് ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നമ്മുടെ മുന്നില്‍ ഉണ്ടാക്കുന്നു. പലരും കഷ്ടപ്പെട്ട് പണമുണ്ടാക്കിയാലും പലപ്പോഴും അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു.

<strong>Most read : കെട്ടുന്നെങ്കില്‍ ഈ നക്ഷത്രക്കാരിയെ കെട്ടണം, കാരണം</strong>Most read : കെട്ടുന്നെങ്കില്‍ ഈ നക്ഷത്രക്കാരിയെ കെട്ടണം, കാരണം

എന്താണ് ഇതിന് പിന്നില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മളില്‍ ചിലര്‍ വര്‍ഷങ്ങളായി വിശ്വസിച്ച് പോരുന്ന ചിലതുണ്ട്. അതിന് കോട്ടം തട്ടുമ്പോഴാണ് പലപ്പോഴും ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ ഉടലെടുക്കുന്നത്. വാസ്തുശാസ്ത്രമനുസരിച്ച് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നമുക്ക് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇതില്‍ സാമ്പത്തിക നേട്ടവും പെടുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളില്‍ പല വിധത്തിലുള്ളവ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. വാസ്തു പ്രകാരം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് നമ്മുടെ സാമ്പത്തിക നേട്ടത്തിന് സഹായിക്കുന്നു. എന്തൊക്കെ കാര്യങ്ങളിലാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

അടുക്കളയിലെ വാസ്തു

അടുക്കളയിലെ വാസ്തു

അടുക്കളയിലെ വാസ്തുശാസ്ത്രപ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് തന്നെയാണ് എല്ലാ വിധത്തിലുള്ള പ്രതിസന്ധികളുടേയും തുടക്കം. അടുക്കള എന്നും വീടിന്റെ ഐശ്വര്യ സ്ഥാനമായിട്ടാണ് കണക്കാക്കുന്നത്. എന്നും അടുപ്പില്‍ നിന്ന് തീ കത്തിക്കുന്നതിന് മുന്‍പ് ഐശ്വര്യത്തോടെ കുളിച്ച് വന്ന് ചെയ്ത് നോക്കൂ. ഇത് നല്‍കുന്ന ഐശ്വര്യം ദിവസം മുഴുവന്‍ നില്‍ക്കുന്നതാണ്. അടുക്കളയില്‍ പുണ്യാഹം തളിച്ച് കൊണ്ടാണ് ആ ദിവസം ആരംഭിക്കേണ്ടത്. ഇത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്ന ഒന്നാണ്. മാത്രമല്ല ചോറ് വെക്കും മുന്‍പ് അരി കഴുകി മൂന്ന് പ്രാവശ്യം കലത്തിനെ വലം വെച്ച് വേണം അരി കഴുകിയിടുന്നതിന്. ഇത് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.

വീട് സൂക്ഷിക്കേണ്ടത് ഇങ്ങനെ

വീട് സൂക്ഷിക്കേണ്ടത് ഇങ്ങനെ

വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് തന്നെയാണ് അടിസ്ഥാനപരമായ കാര്യം. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ഒരിക്കലും മാലിന്യം നിറഞ്ഞ ഒന്നായി വീട് സൂക്ഷിക്കാന്‍ ശ്രമിക്കരുത്. സൂര്യോദയത്തിന് മുന്‍പ് തന്നെ വീട് വൃത്തിയായി സൂക്ഷിക്കണം. എന്നും രാവിലെ വെള്ളം തളിച്ച് അടിച്ച് വൃത്തിയാക്കി വീട് സൂക്ഷിക്കണം എന്നാണ് വാസ്തുശാസ്ത്രപ്രകാരം പറയുന്നത്. ഇത് വീട്ടിലേക്ക് സാമ്പത്തിക നേട്ടത്തിലേക്ക് നയിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 കിണറിന്റെ സ്ഥാനം ശ്രദ്ധിക്കണം

കിണറിന്റെ സ്ഥാനം ശ്രദ്ധിക്കണം

കിണറിന്റെ സ്ഥാനം ശ്രദ്ധിക്കണം എന്നതാണ് വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വീടിന്റെ കിഴക്ക് ഭാഗത്താണ് കിണര്‍ കുഴിക്കാന്‍ ശ്രദ്ധിക്കേണ്ടത്. ഇത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വീട് പണിക്ക് മുന്‍പ് തന്നെ കിണര്‍ കുഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് നിങ്ങളില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല സാമ്പത്തിക നേട്ടത്തിന് ഇത് വഴിവെക്കുന്നു.

<strong>Most read: പോവും മുന്‍പ് സ്ത്രീകളറിയണം ശാസ്താവിനെപ്പറ്റി</strong>Most read: പോവും മുന്‍പ് സ്ത്രീകളറിയണം ശാസ്താവിനെപ്പറ്റി

വീട്ടിനുള്ളില്‍ അക്വേറിയം സൂക്ഷിക്കുക

വീട്ടിനുള്ളില്‍ അക്വേറിയം സൂക്ഷിക്കുക

വീട്ടിനുള്ളില്‍ അക്വേറിയം സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് കുടുംബത്തിലെ ഐശ്വര്യത്തിന് വഴിവെക്കുന്നു. തെക്കു കിഴക്ക് ഭാഗത്തായി വേണം വീട്ടിനുള്ളില്‍ അക്വേറിയം നിര്‍മ്മിക്കേണ്ടത്. ഇത് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുന്നത് സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വാസ്തുശാസ്ത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഒന്നാണ്.

ഉപയോഗമില്ലാത്ത വസ്തുക്കള്‍

ഉപയോഗമില്ലാത്ത വസ്തുക്കള്‍

ഉപയോഗമില്ലാത്ത വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് പലപ്പോഴും ദാരിദ്ര്യത്തിന് വഴിവെക്കുന്നു. ഇത് ഐശ്വര്യക്കേടിന് കാരണമാകുന്നുണ്ട്. പഴകിയ സാധനങ്ങള്‍, പൊട്ടിയ കണ്ണാടി, പാത്രങ്ങള്‍, ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍, മാലിന്യങ്ങള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ വീട്ടില്‍ കൂട്ടിയിടുന്നതിലൂടെ ഇത് ഐശ്വര്യത്തിന് വിലങ്ങ് തടിയാവുന്നു. വീട്ടില്‍ നിന്ന് ഇതെല്ലാം ഒഴിവാക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

വിളക്ക് കൊളുത്തുമ്പോള്‍

വിളക്ക് കൊളുത്തുമ്പോള്‍

എന്നും സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിളക്ക് കൊളുത്തുന്നത് ഐശ്വര്യത്തിന് വേണ്ടിയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. നിലവിളക്ക് ഒരിക്കലും തറയില്‍ വെച്ച് വിളക്ക് കൊളുത്തരുത്. ഇല, അല്ലെങ്കില്‍ പീഠം, തട്ട് എന്നിവയില്‍ വെച്ച് വേണം വിളക്ക് കൊളുത്തേണ്ടത്. ഇത് ഐശ്വര്യത്തിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് ഐശ്വര്യത്തിനും സാമ്പത്തിക നേട്ടത്തിനും സഹായിക്കുന്നു.

English summary

Vastu tips to attract money into your home

Vastu tips for money prosperity and wealth, read on to know more about it.
X
Desktop Bottom Promotion