Just In
- 49 min ago
ശനിയുടെ രാശിയില് ത്രിഗ്രഹയോഗം; മൂന്ന് ഗ്രഹങ്ങളുടെ ശക്തി; 3 രാശിക്ക് സുഖജീവിതം, അപ്രതീക്ഷിത നേട്ടങ്ങള്
- 1 hr ago
2047-ഓടെ അരിവാള് രോഗമില്ലാതാക്കും- ധനമന്ത്രി: എന്താണ് അരിവാള് രോഗം അറിയേണ്ടതെല്ലാം
- 2 hrs ago
പിടിച്ചുകെട്ടിയ പോലെ തടി കുറയും; കാര്ബോഹൈഡ്രേറ്റ് കുറഞ്ഞ ഈ പച്ചക്കറികള് നല്കും ഫലപ്രാപ്തി
- 3 hrs ago
ശനി-ശുക്ര സംയോഗത്തില് രാജയോഗം: ജോലി, വിവാഹം, കരിയര് വെച്ചടി വെച്ചടി കയറ്റം 4 രാശിക്ക്
Don't Miss
- Automobiles
പുത്തൻ അപ്പ്ഡേറ്റുകളും സ്പോക്ക് വീലുകളുമായി 2023 അഡ്വഞ്ചർ 390 അവതരിപ്പിച്ച് കെടിഎം
- Movies
മകനെ പഠിപ്പിക്കുന്നത് നടന് വിശാല്; ഭര്ത്താവുമായി പിരിഞ്ഞ സമയത്ത് കൂടെ നിന്ന നടനെ പറ്റി നടി ചാര്മിള
- News
ബജറ്റ് 2023: നിര്മല സീതാരാമന് അവതരിപ്പിച്ചതില് ഏറ്റവും ദൈര്ഘ്യം കുറഞ്ഞ ബജറ്റ്..
- Finance
സ്വര്ണം തൊട്ടാല് പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്ക്ക്
- Technology
ബജറ്റ്പെട്ടി തുറന്നപ്പോൾ! എഐയുടെ കരുത്തിൽ വളരാൻ ഇന്ത്യ, മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും
- Sports
IPL 2023: അശ്വിനല്ല! പ്രയാസപ്പെടുത്തിയത് ഇന്ത്യന് പേസര്-വെളിപ്പെടുത്തി ക്രിസ് ഗെയ്ല്
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
2023 നക്ഷത്രഫലം: 27 നക്ഷത്രക്കാരില് ഈ വര്ഷത്തെ ഭാഗ്യനാളുകള്
ഓരോ നക്ഷത്രക്കാരിലും ഓരോ തരത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നുണ്ട്. ഒരു കുഞ്ഞ് ഉദരത്തില് പിറവിയെടുക്കുമ്പോള് മുതല് തന്നെ ആ കുഞ്ഞിന്റെ ഗ്രഹനിലയും നക്ഷത്രവും രാശിയും എല്ലാം തീരുമാനിക്കപ്പെടുന്നു. പുതുവര്ഷത്തിലേക്ക് കടക്കുമ്പോള് നമ്മളില് പല വിധത്തിലുള്ള മാറ്റങ്ങള് ജീവിതത്തില് ഉണ്ടാവുന്നു. ഇതില് നക്ഷത്രപ്രകാരം നിങ്ങളുടെ നാളിന്റെ ഫലം അറിയാന് എല്ലാവര്ക്കും താല്പ്പര്യം കാണും.
ഭാഗ്യ നക്ഷത്രക്കാര് ആരൊക്കെയെന്നും എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ഇവരെക്കുറിച്ചും എന്ന് നോക്കാം. 2023- ഭരിക്കാന് പോവുന്ന ഭാഗ്യ നക്ഷത്രക്കാര് ഇനി പറയുന്നതാണ്. ഇവരില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാവുന്നു എന്നതാണ് സത്യം. എന്തൊക്കെയാണ് ഇനി പറയാന് പോവുന്ന നക്ഷത്രക്കാരില് ഉണ്ടാവുന്ന ഭാഗ്യാനുഭവങ്ങള്.

അശ്വതി
അശ്വതി നക്ഷത്രക്കാര് 27 നക്ഷത്രക്കാരിലെ ആദ്യത്തെ നക്ഷത്രമാണ്. ഇവര് വളരെയധികം ഊര്ജ്ജസ്വലരായിരിക്കും. ഈ വര്ഷം ഇവര്ക്ക് വ്യാഴത്തിന്റെ സ്വാധീനം ജീവിതത്തില് ഉണ്ടാവുന്നു. ഇത് മേടം രാശിയില് പ്രവേശിക്കുന്നതോടെ അത് പലപ്പോഴും നിങ്ങളില് പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കുന്നു. ഈ വര്ഷം നിങ്ങള്ക്ക് ഒരു പുതിയ അധ്യായം തുറക്കാന് സാധിക്കും എന്നതാണ് സത്യം. എല്ലാ മേഖലകളിലും സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്ന ഒരു സമയമായിരിക്കും ഈ വര്ഷം. ആഗ്രഹിക്കുന്ന കാര്യങ്ങള് എല്ലാം തന്നെ പൂര്ത്തീകരിക്കപ്പെടുന്നു. തൊഴില്പരമോ വ്യക്തിപരമോ ആയ കാര്യങ്ങളില് പോലും സന്തോഷവും നേട്ടവും ഉണ്ടാവുന്നു. എന്നാല് 2023 ഫെബ്രുവരി 21 മുതല് 2023 ഒക്ടോബര് 30 വരെ രാഹുവും നിങ്ങളുടെ നക്ഷത്രത്തില് പ്രവേശിക്കും. ഇത് ചെറിയ തെറ്റിദ്ധാരണകള് ജീവിതത്തില് ഉണ്ടാക്കുമെങ്കിലും അതില് നിന്നെല്ലാം പുറത്തേക്ക് കടക്കുന്നതിന് നിങ്ങള്ക്ക് സാധഇക്കുന്നു.

ഭരണി
നക്ഷത്രസമൂഹത്തില് രണ്ടാമത്തെ നക്ഷത്രമാണ് ഭരണി. 2023-ല് ഭാഗ്യാനുഭവങ്ങള് ഉണ്ടാവുന്ന നക്ഷത്രക്കാരുടെ കൂട്ടത്തിലെ പ്രധാനിയാണ്. വ്യാഴം 2023 നവംബര് 27 വരെ ഈ നക്ഷത്രത്തിലുണ്ടാവുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിത നേട്ടങ്ങള് ജീവിതത്തില് ഉണ്ടാവുന്നു. നിങ്ങള്ക്ക് പലപ്പോഴും അനുകൂല സമയം ആണ് ഈ വര്ഷം, സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയുണ്ട്. വിനോദത്തിന് വളരെയധികം പ്രാധാന്യം നല്തുന്ന ഒരു സമയമാണ്. വര്ഷത്തിന്റെ തുടക്കത്തില് രാഹുവിന്റെ സാന്നിധ്യവും ഈ നക്ഷത്രത്തില് ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ആത്മീയ കാര്യങ്ങളില് അല്പം കൂടുതല് ഇവര് ശ്രദ്ധിക്കുന്നു. എന്നാല് പൊതുവേ ഗുണകരമാവുന്ന പല ഫലങ്ങളും ഈ നക്ഷത്രം 2023-ല് അനുഭവിക്കുന്നു.

രോഹിണി
രോഹിണി നക്ഷത്രക്കാര്ക്ക് ഈ വര്ഷം മികച്ച ഫലങ്ങള് ഉണ്ടാവുന്നു. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. കരിയറിന്റെ കാര്യത്തില് ഇവര്ക്ക് മികച്ച ഫലങ്ങള് ഉണ്ടാവുന്നു. ജോലി മാറുന്നതിന് അനുയോജ്യമായ സമയമാണ്. പ്രമോഷനിലേക്കും കാര്യങ്ങള് എത്തുന്നു. ഇതിന്റെ ഫലമായി ഉണ്ടാവുന്ന ആനുകൂല്യങ്ങള് നിങ്ങളെ തേടി വരുന്നു. ദീര്ഘദൂര യാത്രകള്ക്കും വിദേശ യാത്രക്കും ഇവര്ക്ക് ഭാഗ്യം ഉണ്ടാവുന്നു. പ്രണയിക്കുന്നവര്ക്ക് അനുകൂലഫലങ്ങള് ഉണ്ടാവുന്നു. പങ്കാളിയോടൊപ്പം സന്തോഷകരമായ സമയം ആസ്വദിക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. വിവാഹിതരായവര്ക്ക് സന്താനസൗഭാഗ്യമുണ്ടാവുന്ന ഒരു വര്ഷം കൂടിയാണ് 2023. ജീവിതത്തില് നിരവധി ആനുകൂല്യങ്ങള് നിങ്ങള്ക്കുണ്ടാവുന്നു.

പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ രാശ്യാധിപന് എന്ന് പറയുന്നത് ശനിയാണ്. എന്നാല് ശനിയുടെ അനുകൂലഫലങ്ങളും നേട്ടങ്ങളും അനുഗ്രഹവും നിങ്ങള്ക്കുണ്ടാവുന്ന വര്ഷമാണ് 2023. വസ്തുക്കള് വില്ക്കുന്നതിനും വാങ്ങുന്നതിനും നിങ്ങള്ക്ക് അനുകൂല സമയമാണ്. സാമ്പത്തിക മന്ദഗതിയില് നിന്ന് നേട്ടവും അനുകൂല സാഹചര്യവും ഉണ്ടാവുന്ന വര്ഷമാണ് 2023. പങ്കാളികള്ക്കിടയില് സ്നേഹവും ഐക്യവും വര്ദ്ധിപ്പിക്കുന്നതിന് അനുകൂല സമയമാണ്. അലസമനോഭാവം നിങ്ങളില് ഉണ്ടാവുന്നത് കൂടുതല് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കും. എന്നാല് പൊതുവേ ജീവിതത്തില് സന്തോഷകരമായ സമയമാണ് ഉണ്ടാവുന്നത്.

ആയില്യം
ആയില്യം നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. ഈ നക്ഷത്രക്കാര്ക്ക് നിങ്ങളുടെ പ്രൊഫഷണല് ജീവിതത്തില് നിന്ന് എല്ലാ സമ്മര്ദ്ദങ്ങളും പ്രശ്നങ്ങളും ഇല്ലാതാക്കുന്ന വര്ഷമാണ് 2023. വിദേശരാജ്യങ്ങളില് നിന്ന് പലപ്പോഴും ജോലി സംബന്ധമായ അവസരങ്ങള് നിങ്ങളെ തേടി വരുന്നു. ഏപ്രില് മാസത്തിന് ശേഷം സാമ്പത്തിക ഇടപാടുകള് നടത്തുമ്പോള് ലാഭം ഉണ്ടാവുന്നു. തൊഴില് അവസരങ്ങളില് മികച്ച നേട്ടം ഉണ്ടാവുകയും അതനുസരിച്ച് ജീവിതത്തില് മാറ്റം വരുകയും ചെയ്യുന്നു. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങള് അനുഭവിക്കേണ്ടി വരുമെങ്കിലും അതില് നിന്നെല്ലാം പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്നാല് പൊതുവേ ഗുണകരമായ ഫലങ്ങളാണി നിങ്ങള്ക്ക് ഉണ്ടാവുന്നത്.

അത്തം
അത്തം രാശിക്കാര്ക്ക് മികച്ച ഫലം നല്കുന്ന ഒരു വര്ഷമാണ് 2023. ചന്ദ്രനാണ് ഇവരെ ഭരിക്കുന്നത്. അനുകൂലമായ പല ഫലങ്ങളും നിങ്ങള്ക്കുണ്ടാവുന്നു. പലപ്പോഴും അപകടസാധ്യതകള് ഒഴിവാക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. പ്രൊഫഷണല് ജീവിതത്തില് നേട്ടങ്ങള് ഉണ്ടാവുന്നു. എല്ലാവരോടും മികച്ച രീതിയില് ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നല്ലതുപോലെ ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. ഉയര്ച്ച താഴ്ചകള് ഉണ്ടാവുമെങ്കിലും പൊതുവേ മികച്ച ഫലം നല്കുന്ന ഒരു വര്ഷമാണ് 2023 അത്തം നക്ഷത്രക്കാര്ക്ക്. സാമ്പത്തികമായി നേട്ടങ്ങള് ഉണ്ടാവുന്നു. ചെയ്യുന്ന ബിസിനസില് ലാഭം ഉണ്ടാവുന്നു.

ചിത്തിര
ചിത്തിര നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വ ഗ്രഹമാണ്. എന്നാല് ഇവര്ക്ക് ഏത് വിഷയത്തിലും ലാഭവും നേട്ടവും ഐശ്വര്യവും നിറയുന്ന സമയമാണ് 2023. നിങ്ങള് ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്ക്ക് ലഭിക്കുന്നു. ഇത് നിങ്ങളെ കൂടുതല് കഠിനാധ്വാനം ചെയ്യുന്നതിന് പ്രകോപിപ്പിക്കുന്നു. എല്ലാ മേഖലകളിലും ജീവിതത്തില് വിജയം കണ്ടെത്തുന്നതിന് സാധിക്കുന്നുണ്ട് നിങ്ങള്ക്ക്. മാത്രമല്ല സാമ്പത്തിക നേട്ടങ്ങളും ജീവിതത്തില് ഇവരെ കാത്തിരിക്കുന്നു. ജോലിയില് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചെറിയ വെല്ലുവിളികളും തടസ്സങ്ങളും ഉണ്ടാവുമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. ജീവിതം വിജയത്തിലേക്ക് എത്തുന്നു.

പൂരാടം
2023- എന്ന് പറയുന്നത് പൂരാടം നക്ഷത്രക്കാരുടെ വളര്ച്ചക്ക് ഏറ്റവും അനുയോജ്യമായ ഒരു വര്ഷമാണ്. ശുക്രനാണ് ഇവരെ ഭരിക്കുന്നത്. ജോലി ചെയ്യുന്നവര്ക്ക് മികച്ച മാറ്റങ്ങള് സംഭവിക്കുന്ന ഒരു വര്ഷം കൂടിയാണ് ഇത്. തൊഴില് ചെയ്യുന്നവര്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലിയില് മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനും അതിന് തക്കതായ സാമ്പത്തിക പ്രതിഫലവും ലഭിക്കുന്നു. സ്നേഹിക്കുന്നവര്ക്ക് അനുകൂലഫലങ്ങള് ഉണ്ടാവുന്ന ഒരു വര്ഷമാണ്. അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ജീവിതത്തില് വഴികാട്ടിയായ ഒരു വ്യക്തിയെ കണ്ടുമുട്ടുന്നതിനും അവരോടൊപ്പം മുന്നോട്ട് പോവുന്നതിനും പറ്റിയ സമയമാണ്. വിദേശ രാജ്യങ്ങള് സന്ദര്ശിക്കുന്നതിനും സ്ഥിരതാമസാനുമതി ലഭിക്കുന്നതിനും നിങ്ങള്ക്ക് യോഗം കാണുന്നു.

ഉത്രാടം
ഉത്രാടം നക്ഷത്രക്കാര്ക്ക് അവരെ ഭരിക്കുന്നത് സൂര്യനാണ്. 2023- അനുസരിച്ച് ഇവരുടെ ജീവിതത്തില് ഈ വര്ഷം വളരെയധികം ഫലപ്രദമായിരിക്കും. ജോലിക്കായി ശ്രമിക്കുന്നവര്ക്ക് നല്ല ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. സൂര്യനെപ്പോലെ ഉദിച്ചുയര്ന്ന് വരുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു. തൊഴില് മേഖലയില് നേട്ടങ്ങള് ഉണ്ടാവുന്നു. ആഗ്രഹിക്കുന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. സ്വകാര്യ ജീവിതത്തില് സന്തോഷത്തിന്റെ നാളുകള് ആയിരിക്കും. ജീവിതം വളരെയധികം മികച്ച രീതിയില് മാറ്റം വരുന്ന സമയമാണ്. കുടുംബത്തില് അംഗസംഖ്യ വര്ദ്ധിക്കാം. സന്താനസൗഭാഗ്യം നിങ്ങളെ തേടി വരുന്നു. നിങ്ങളുടെ ആഗ്രഹങ്ങള് പലതും സഫലമാവുന്ന സമയം കൂടിയാണ് 2023.

രേവതി
രേവതി നക്ഷത്രക്കാര്ക്ക് മികച്ച മാറ്റം ഉണ്ടാവുന്ന ഒരു വര്ഷമാണ് 2023. ബുധനാണ് ഇവരെ ഭരിക്കുന്നത്. ഇവര് എപ്പോഴും സ്വന്തം കാര്യത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരാണ്. വ്യാഴം മീനം രീശിയിലേക്ക് പ്രവേശിക്കുന്നത് 2022-ലാണ്. എന്നാല് ഇത് വരെ രേവതി നക്ഷത്രത്തിലേക്ക് വ്യാഴം പ്രവേശിച്ചിട്ടില്ല. എന്നാല് വ്യാഴം 2023 ഫെബ്രുവരി 24 ന് രേവതി നക്ഷത്രത്തില് പ്രവേശിക്കും. ഇതോട് കൂടി വളരെയധികം ശുഭഫലങ്ങളും വ്യാഴം നല്കുന്നു. തൊഴില്പരമായ മേഖലകളില് നേട്ടങ്ങള് ഉണ്ടാവുന്നു. എല്ലാ മേഖലകളിലും സന്തോഷവും സമൃദ്ധിയും നിലനില്ക്കുന്നു. കഠിനാധ്വാനത്തിലൂടെ കാര്യങ്ങളെ വേര്തിരിച്ച് അറിയുന്നതിനും ജീവിതത്തില് സന്തോഷം നിറക്കുന്നതിനും നിങ്ങള്ക്ക് സാധിക്കുന്നു. കുടുംബത്തില് സന്തോഷം നിലനില്ക്കുകയും അതിന് വേണ്ടി പരിശ്രമിച്ച് വിജയത്തിലെത്തുകയും ചെയ്യുന്ന ഒരു സമയം കൂടിയാണ് 2023.
2023-
പുതുവര്ഷം
27
നക്ഷത്രക്കാരുടേയും
സമ്പൂര്ണ
ഗുണദോഷഫലങ്ങള്
Lucky
Zodiac
Signs
of
2023
:
സര്വ്വസൗഭാഗ്യത്തോടെ
2023-ല്
വിജയിക്കും
ഭാഗ്യരാശിക്കാര്
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.