For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Varalakshmi Vratham 2021: സര്‍വ്വസൗഭാഗ്യത്തിന് വരലക്ഷ്മി വ്രതം; ഈ ദിവസം ചെയ്യേണ്ടത്

|

ലക്ഷ്മീദേവിയുടെ അനുഗ്രഹം നേടാനുള്ള പുണ്യമായ വ്രതമാണ് വരലക്ഷ്മി വ്രതം. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിവസത്തിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്. പ്രധാനമായും ദക്ഷിണേന്ത്യയിലാണ് ഈ വ്രതം കൂടുതല്‍ പ്രചാരത്തിലുള്ളത്. അതിന്റെ അത്ഭുതകരമായ ഫലങ്ങള്‍ കാരണം, ഇപ്പോള്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വരലക്ഷ്മി വ്രതം ആചരിക്കുന്നു.

Most read: പാമ്പ് ഇണചേരുന്നത് കണ്ടാല്‍ നല്ലതോ ദോഷമോ ? ശകുനം പറയുന്നത് ഇത്

വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്ന വ്യക്തിക്ക് സമ്പത്തും പ്രതാപവും സ്വത്തും നല്ല സന്താനങ്ങളും ലഭിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പുരാണവും നാരദ പുരാണവും ഈ വ്രതത്തിന്റെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ, ലക്ഷ്മി ദേവിയുടെ സമ്പൂര്‍ണ്ണ അനുഗ്രഹം ലഭിക്കുകയും ഒരു വ്യക്തിയുടെ പല തലമുറകളില്‍ നിന്നുള്ള ദാരിദ്ര്യത്തിന്റെ നിഴല്‍ മായ്ക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 'വര' എന്നാല്‍ അനുഗ്രഹവും 'ലക്ഷ്മി' എന്നാല്‍ സമ്പത്തും പ്രതാപവും എന്നാണ് അര്‍ത്ഥം. വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്ന ഒരു വ്യക്തിയുടെ കുടുംബത്തിന് എല്ലാ സന്തോഷവും സമൃദ്ധിയും എളുപ്പത്തില്‍ ലഭിക്കും.

വരലക്ഷ്മി വ്രതം 2021

വരലക്ഷ്മി വ്രതം 2021

ശ്രാവണ പൂര്‍ണിമയ്ക്ക് തൊട്ടുമുമ്പ് വരുന്ന വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്. ഈ വര്‍ഷം ശ്രാവണ പൂര്‍ണിമ വരുന്നത് 2021 ഓഗസ്റ്റ് 22 ഞായറാഴ്ച്ചയാണ്. അതിനുമുമ്പ് ഓഗസ്റ്റ് 20 വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം ആചരിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഈ വ്രതം വിശ്വാസത്തോടെ ആചരിക്കുന്നു. ഇപ്പോള്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും വരലക്ഷ്മി വ്രതം പ്രചാരം നേടിയിട്ടുണ്ട്. ഇത്തവണ, വരലക്ഷ്മി വ്രതത്തിന്റെ ദിവസം, പ്രദോഷം, സര്‍വ്വാര്‍ത്ഥസിദ്ധി യോഗം, രവി യോഗം എന്നിവയുടെ ശുഭകരമായ സംയോജനമാണ് രൂപപ്പെടുന്നത്. അത് ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും.

വരലക്ഷ്മി വ്രതത്തിന്റെ ഗുണങ്ങള്‍

വരലക്ഷ്മി വ്രതത്തിന്റെ ഗുണങ്ങള്‍

വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ വരലക്ഷ്മി വ്രതം അനുഷ്ഠിക്കാന്‍ കഴിയൂ. അവിവാഹിതരായ പെണ്‍കുട്ടികള്‍ ഈ വ്രതം ആചരിക്കുന്നത് വിലക്കിയിക്കുന്നു. വിവാഹിതരായ പുരുഷന്മാര്‍ക്കും കുടുംബത്തിന്റെ സന്തോഷത്തിനും അഭിവൃദ്ധിക്കും വേണ്ടി ഈ വ്രതം ആചരിക്കാവുന്നതാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരുമിച്ച് വ്രതം നോക്കുകയാണെങ്കില്‍ ഫലങ്ങള്‍ ഇരട്ടിക്കും. ജീവിതത്തിലെ എല്ലാ കഷ്ടങ്ങളും ഈ വ്രതത്തിലൂടെ നീക്കം ചെയ്യപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നീങ്ങി, പണത്തിന്റെ വരവുണ്ടാകും. എട്ട് തരം സിദ്ധികള്‍ വരലക്ഷ്മി വ്രതത്തില്‍ പ്രാപിക്കുന്നു. ശ്രീ, ഭൂ, സരസ്വതി, പ്രീതി, കീര്‍ത്തി, ശാന്തി, സംതൃപ്തി, സ്ഥിരീകരണം എന്നിവയാണ് അവ. അതായത്, വരലക്ഷ്മി വ്രതം ആചരിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് സമ്പത്ത്, സ്വത്ത്, അറിവ്, സ്‌നേഹം, അന്തസ്സ്, സമാധാനം, സമൃദ്ധി, ആരോഗ്യം എന്നിവ ജീവിതത്തില്‍ കൈവരുന്നു. ഈ വ്രതം നോല്‍ക്കുന്നതിലൂടെ സൗന്ദര്യവും വര്‍ദ്ധിക്കുന്നു.

Most read:ആഭിചാരവും ദുര്‍മന്ത്രവാദവും ആരെയും പിടികൂടും; ഇതാണ് രക്ഷയ്ക്കുള്ള വഴി

ആരാധനയ്ക്ക് വേണ്ട സാധനങ്ങള്‍

ആരാധനയ്ക്ക് വേണ്ട സാധനങ്ങള്‍

ലക്ഷ്മി ദേവിയുടെ വിഗ്രഹം അല്ലെങ്കില്‍ ചിത്രം, പൂക്കള്‍, പുഷ്പമാല, കുങ്കുമം, മഞ്ഞള്‍, ചന്ദനപ്പൊടി, അക്ഷത്, വിഭൂതി, കണ്ണാടി, ചീര്‍പ്പ്, മാവില, വെറ്റില, പഞ്ചാമൃതം, തൈര്, വാഴയില, പാല്‍, വെള്ളം, ധൂപവര്‍ഗ്ഗങ്ങള്‍, കര്‍പ്പൂരം, മണി, പ്രസാദം, ഒരു വലിയ കലശം.

ആരാധനാ രീതി

ആരാധനാ രീതി

ക്ഷീരസാഗരത്തില്‍ നിന്നാണ് വരലക്ഷ്മിയുടെ ഉത്ഭവമെന്ന് കരുതപ്പെടുന്നു. വെള്ള നിറമുള്ള ഈ ദേവി പാല്‍ പോലെ വെളുത്ത വസ്ത്രം ധരിക്കുന്നു. സ്ത്രീകളും പുരുഷന്മാരും ഈ ദിവസം ഉപവസിക്കുന്നു. ദീപാവലി ദിനത്തില്‍ ലക്ഷ്മിയെ ആരാധിക്കുന്നതുപോലെ തന്നെയാണ് ലക്ഷ്മിയെയും ആരാധിക്കുന്നത്. ഈ ദിവസം, നേരത്തെ ഉണരുക, വീട് മുഴുവന്‍ വൃത്തിയാക്കുക, കുളിക്കുക, ഗംഗാജലം ഉപയോഗിച്ച് പൂജ ചെയ്യുന്ന സ്ഥലം ശുദ്ധീകരിക്കുക. ഇതിനുശേഷം, വരലക്ഷ്മിയുടെ ഫോട്ടോ അല്ലെങ്കില്‍ വിഗ്രഹം പൂജാ വേദിയില്‍ വയ്ക്കുക. പുതിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, കുങ്കുമം, പൂക്കള്‍ എന്നിവ ഉപയോഗിച്ച് ലക്ഷ്മീദേവിയെ അലങ്കരിക്കുക. ദേവിക്ക് ചന്ദനം, കുങ്കുമം, സിന്ദൂരം എന്നിവ സമര്‍പ്പിക്കുക. പഴങ്ങളും മധുരപലഹാരങ്ങളും വെള്ളവും ദേവിക്ക് സമര്‍പ്പിക്കുക. ദിയ, കര്‍പൂരം, അഗര്‍ബത്തി എന്നിവ ഉപയോഗിച്ച് ആരാധിക്കുക.

Most read:വീട്ടില്‍ ഈ മൃഗങ്ങളെങ്കില്‍ വാസ്തുപ്രകാരം ഭാഗ്യം കൂടെനില്‍ക്കും

വരലക്ഷ്മി വ്രതം നോല്‍ക്കുമ്പോള്‍

വരലക്ഷ്മി വ്രതം നോല്‍ക്കുമ്പോള്‍

വരലക്ഷ്മി വ്രതം അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ദിവസം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വരലക്ഷ്മി പൂജയ്ക്ക് മുമ്പ് ഒന്നും കഴിക്കരുത്. ആദ്യം, വരലക്ഷ്മി പൂജ നടത്തുക, ലക്ഷ്മി ആരതി ചെയ്യുക, കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും പ്രസാദം വിതരണം ചെയ്യുക. രാത്രിയില്‍ വരലക്ഷ്മി ആരതി ര്‍ച്ചന നടത്തിയതിന് ശേഷം പഴങ്ങള്‍ കഴിക്കാം. പരാന ചെയ്തതിന് ശേഷം അടുത്ത ദിവസം വേണം ക്ഷണം കഴിക്കാന്‍.

പൂജാ മുഹൂര്‍ത്തം

പൂജാ മുഹൂര്‍ത്തം

2021 ഓഗസ്റ്റ് 20 ചിങ്ങ ലഗ്‌നപൂജ- രാവിലെ 6.06 മുതല്‍ 7.58 വരെ

വൃശ്ചിക ലഗ്‌നപൂജ- ഉച്ചയ്ക്ക് 12.31 മുതല്‍ 2.41 വരെ

കുംഭ ലഗ്‌നപൂജ- 6.41 മുതല്‍ രാത്രി 8.11 വരെ

സമയം കണക്കാക്കുന്നതിനുള്ള സാധാരണ സ്ഥലമായ ഉജ്ജയിനിയിലെ സൂര്യോദയമനുസരിച്ചാണ് ഈ മുഹൂര്‍ത്തം. പ്രാദേശിക സൂര്യോദയത്തെ ആശ്രയിച്ച് ഈ സമയങ്ങള്‍ കുറച്ച് മിനിറ്റ് വ്യത്യാസപ്പെട്ടേക്കാം.

Most read:ഈ ഗുണങ്ങളുള്ള സ്ത്രീയെ ഭാര്യയാക്കുന്ന പുരുഷന്‍ അതീവ ഭാഗ്യവാന്‍

English summary

Varalakshmi Vratham 2021 Date, History Puja Timings, Rituals Why we celebrate and Significance in Malayalam

Varalakshmi Puja day is one of the significant days to worship the goddess of wealth and prosperity. Know the date, history, puja timings, rituals and why we celebrate Varalakshmi Puja.
Story first published: Tuesday, August 17, 2021, 18:00 [IST]
X