For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Varalakshmi Vratam: സര്‍വ്വൈശ്വര്യത്തിന് ലക്ഷ്മി ദേവിയെ വെള്ളിയാഴ്ച പൂജിക്കണം

|

ത്രിമൂര്‍ത്തികളില്‍ ഒന്നായ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മി ദേവി. ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു എന്നാണ് വിശ്വാസം. ലക്ഷ്മി ദേവിയെ ആരാധിക്കുന്ന പ്രത്യേക ദിനങ്ങളില്‍ ഒന്നാണ് വരലക്ഷ്മി വ്രത ദിനം. ശ്രാവണ ശുക്ലപക്ഷത്തിന്റെ അവസാനത്തെ വെള്ളിയാഴ്ചയാണ് വരലക്ഷ്മി വ്രതം അനുഷ്ഠിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്ന ദിവസങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഇത് തുടങ്ങുന്നത് എപ്പോഴാണ് എന്ന് നോക്കാം.

Varalakshmi Vratam

ചിങ്ങ ലഗ്‌ന പൂജ മുഹൂര്‍ത്തം (രാവിലെ) - 06:18 AM മുതല്‍ 08:19 AM വരെ
ദൈര്‍ഘ്യം - 02 മണിക്കൂര്‍ 01 മിനിറ്റ്. വൃശ്ചിക ലഗ്‌നപൂജ മുഹൂര്‍ത്തം (ഉച്ചയ്ക്ക്) - 12:44 PM മുതല്‍ 03:00 PM വരെ. ദൈര്‍ഘ്യം - 02 മണിക്കൂര്‍ 16 മിനിറ്റ്. കുംഭ ലഗ്‌നപൂജ മുഹൂര്‍ത്തം (വൈകുന്നേരം) - 06:52 PM മുതല്‍ 08:25 PM വരെ ദൈര്‍ഘ്യം - 01 മണിക്കൂര്‍ 33 മിനിറ്റ്. മേടം ലഗ്‌നപൂജ മുഹൂര്‍ത്തം (അര്‍ദ്ധരാത്രി) - 11:36 PM മുതല്‍ 01:34 AM, ആഗസ്റ്റ് 21 വരെ ദൈര്‍ഘ്യം - 01 മണിക്കൂര്‍ 58 മിനിറ്റ് എന്നിങ്ങനെയാണ്. എന്താണ് വ്രതത്തിന്റെ പ്രാധാന്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. വ്രതത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

വീട്ടില്‍ ഐശ്വര്യവും നേട്ടവും നിറക്കുന്നത് ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്തില്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഓരോ അവസരത്തിലും ലക്ഷ്മീ ദേവിയെ സ്മരിക്കേണ്ടത് അത്യാവശ്യമാണ്. വരമഹാലക്ഷ്മി പൂജയിലും ലക്ഷ്മിദേവിയുടെ സാന്നിധ്യം ഭക്തര്‍ക്ക് അനുഗ്രഹം നല്‍കുന്നതാണ്. ഈ വര്‍ഷത്തെ വരലക്ഷ്മി പൂജ വെള്ളിയാഴ്ചയാണ്. ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലുപരി എന്തൊക്കെയാണ് നിങ്ങള്‍ വരലക്ഷ്മി വ്രതത്തിന് വേണ്ടി കൈക്കൊള്ളേണ്ട കാര്യങ്ങള്‍ എന്നും അറിഞ്ഞിരിക്കാം.

വരലക്ഷ്മി വ്രതത്തിന്റെ പ്രാധാന്യം

വരലക്ഷ്മി വ്രതത്തിന്റെ പ്രാധാന്യം

വരലക്ഷ്മി വ്രതം ഈ വര്‍ഷം വരമഹാലക്ഷ്മി വ്രതം എന്നറിയപ്പെടുന്നു ഈ ദിവസം, സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയെ പ്രീതിപ്പെടുത്തുന്നതിനായി പ്രത്യേക ലക്ഷ്മി പൂജ നടത്തുന്നു. ദേവിയുടെ വരലക്ഷ്മി രൂപത്തില്‍ ദര്‍ശിക്കുകയും ദേവി അനുഗ്രഹങ്ങള്‍ നല്‍കുകയും ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നുവെന്നാണ് ഈ ദിനത്തില്‍ വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ ദേവിയുടെ ഈ ദിനം വരം നല്‍കുന്ന ലക്ഷ്മി എന്നാണ് അറിയപ്പെടുന്നത്. അതുകൊണ്ടാണ് വരമഹാലക്ഷ്മി എന്ന് പറയുന്നത്.

വ്രതത്തിന് പിന്നില്‍

വ്രതത്തിന് പിന്നില്‍

വരമഹാലക്ഷ്മി വ്രതത്തിന് പിന്നില്‍ ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം. കുടുംബത്തിന് അഭിവൃദ്ധിയും സന്തോഷവും തേടി പരമേശ്വരന്‍ തന്റെ പത്‌നി പാര്‍വ്വതി നടത്തിയ പൂജയാണിത്. പാര്‍വ്വതി ദേവി തന്റെ ഭര്‍ത്താവിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സന്തോഷത്തിനും വേണ്ടിയാണ് ഉപവാസം അനുഷ്ഠിച്ചിന്നത്. അതിനുശേഷം ശ്രാവണത്തിലെ ശുക്ലപക്ഷത്തില്‍ ദക്ഷിണേന്ത്യയിലുടനീളമുള്ള സ്ത്രീകള്‍ വരലക്ഷ്മി വ്രതം അല്ലെങ്കില്‍ വരമഹാലക്ഷ്മി വ്രതം ആചരിക്കുന്നു. സന്താനഭാഗ്യത്തിനായും ഈ ദിനം സ്ത്രീകള്‍ വ്രതമെടുക്കുന്നുണ്ട്.

 ആചാരങ്ങള്‍ ഇങ്ങനെ

ആചാരങ്ങള്‍ ഇങ്ങനെ

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വ്രതം അനുഷ്ഠിക്കാന്‍ കഴിയുമെങ്കിലും, പൊതുവെ കുടുംബത്തിലെ സ്ത്രീകളാണ് അവളുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും അനുഗ്രഹത്തിനും വേണ്ടി വ്രതം അനുഷ്ഠിക്കുന്നത്. വ്രത ദിനത്തില്‍ സ്ത്രീകള്‍ അതിരാവിലെ ഉണര്‍ന്ന് ഉപവാസം അനുഷ്ഠിക്കുകയും വരലക്ഷ്മി പൂജ നടത്തുകയും ചെയ്യുന്നു. ഇത് കൂടാതെ പങ്ങളും മധുര പലഹാരങ്ങളും എല്ലാം ദേവിക്ക് സമര്‍പ്പിക്കുന്നു. വരലക്ഷ്മി പൂജ അനുഷ്ഠിക്കുന്ന സ്ത്രീകള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുന്നു. എന്നാല്‍ ഇവ ചെയ്യുന്നത് ഓരോ സ്ഥലത്തിനും അനുസരിച്ച് വ്യത്യാസപ്പെടുത്തുന്നു.

ചടങ്ങുകള്‍ ഇങ്ങനെ

ചടങ്ങുകള്‍ ഇങ്ങനെ

ഒരു കലശം അല്ലെങ്കില്‍ പിച്ചള പാത്രം എടുത്ത് അത് ഒരു സാരി കൊണ്ട് പൊതിഞ്ഞ് അലങ്കരിക്കണം. കുങ്കുമവും ചന്ദനവും ഉപയോഗിച്ച് സ്വസ്തിക് ചിഹ്നം വരയ്ക്കുന്നു. കലശത്തില്‍ അരി, വെള്ളം, നാണയങ്ങള്‍, അഞ്ച് വ്യത്യസ്ത തരം ഇലകള്‍, വെറ്റില എന്നിവ കൊണ്ട് കലശം അലങ്കരിക്കുന്നു. പിന്നീട് മാവിന്റെ ഇലകള്‍ കലശത്തിന്റെ മുകളില്‍ വെയ്ക്കുകയും, മഞ്ഞള്‍ പുരട്ടിയ തേങ്ങ കലശത്തിന്റെ മുകള്‍ ഭാഗത്ത് വെക്കുകയും ചെയ്യുന്നു. വരലക്ഷ്മി പൂജയില്‍ കലശത്തിന് ചുറ്റും ഒരു പ്രത്യേക നാര് കൊണ്ട് കെട്ടുകയും ചെയ്യുക.

ദിനവും തുളസി തീര്‍ത്ഥം സേവിച്ചാല്‍ ദീര്‍ഘമാംഗല്യവും ഐശ്വര്യവും ഫലംദിനവും തുളസി തീര്‍ത്ഥം സേവിച്ചാല്‍ ദീര്‍ഘമാംഗല്യവും ഐശ്വര്യവും ഫലം

ആരതി അര്‍പ്പിക്കാവുന്നതാണ്

ആരതി അര്‍പ്പിക്കാവുന്നതാണ്

പിന്നീട് ദേവിക്ക് ഈ കലശം കൊണ്ട് ആരതി അര്‍പ്പിക്കാവുന്നതാണ്. അടുത്ത ദിവസം, കലശത്തിലെ വെള്ളം വീടിന് ചുറ്റും തളിക്കണം. കലശത്തിലെ അരി എടുത്ത് അത് അടുത്ത ദിവസം പ്രസാദം തയ്യാറാക്കാന്‍ എടുക്കണം. വരലക്ഷ്മി വ്രതത്തിന്റെ ഉപവാസം അനുഷ്ഠിക്കുമ്പോള്‍ പൂജാ ചടങ്ങുകള്‍ നടത്തേണ്ടതാണ്. പ്രത്യേകം ലക്ഷ്മി ദേവിയെ പൂജിക്കാന്‍ ശ്രദ്ധിക്കണം. വെള്ളിയാഴ്ചയാണ് ദേവി അനുഗ്രഹത്തിന് വേണ്ടി പ്രത്യേക പൂജകള്‍ നടത്തേണ്ടത്.

ഓരോ പ്രദേശത്തേയും പൂജ പ്രത്യേകം

ഓരോ പ്രദേശത്തേയും പൂജ പ്രത്യേകം

ഓരോ പ്രദേശത്തേയും പൂജ പ്രത്യേകം പ്രത്യേകം ആണ്. ചിലര്‍ പൂര്‍ണ ഉപവാസം എടുക്കുമ്പോള്‍ ചിലര്‍ വ്രതമെടുത്ത് ഭക്ഷണത്തോടെ ഉപവാസം എടുക്കുന്നു. ഉദാഹരണത്തിന്, ചില പ്രദേശങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളില്ലെങ്കിലും; ചില പ്രദേശങ്ങളില്‍ സ്ത്രീകള്‍ക്ക് താംബൂലം പൂജക്ക് വേണ്ടി തയ്യാറാക്കുന്നുണ്ട്. ചുണ്ണാമ്പ്, വെറ്റില, അടക്ക എന്നിവയാണ് ഇതിനായി ഉപയോഗിക്കുന്നത്. കലശത്തില്‍ ദേവിക്ക് വഴിപാട് നടത്തുന്നതിന് വേണ്ടി പൂക്കളും സ്വര്‍ണ്ണവും കലശത്തിന് മുന്നില്‍ സ്ഥാപിക്കുന്നു. ഇതോടൊപ്പം ലക്ഷ്മീദേവിയുടെ അനുഗ്രഹം ലഭിക്കാന്‍ വരലക്ഷ്മി വ്രത ദിവസം ഇനിപ്പറയുന്ന മന്ത്രം ചൊല്ലണം

|| ഓം ഹ്രീം ശ്രീം ലക്ഷ്മീഭയോ നമ: ||

പണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമംപണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമം

English summary

Varalakshmi Vratam Puja Vidhi, Vrat vidhi, Puja Samagri, fasting rules and Importance in malayalam

Here in this article we are discussing about the varalakshmi vratam, puja vidhi, fasting rules and importance. Take a look.
X
Desktop Bottom Promotion