For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വിവാഹം - ഭാര്യാഭര്‍തൃബന്ധം ദൃഢമാക്കും ഈ ദിനം: അറിയാം ഐതിഹ്യം

|

തുളസി വിവാഹത്തെക്കുറിച്ച് പലരും കേട്ടിട്ടുണ്ടാവും. എന്നാല്‍ തുളസി വിവാഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും തുളസി വിവാഹത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പലര്‍ക്കും അറിയണം എന്നില്ല. കാര്‍ത്തിക ഏകാദശി കഴിഞ്ഞ് അടുത്ത ദിവസമാണ് തുളസി വിവാഹം വരുന്നത്. ഈ വര്‍ഷം അത് നവംബര്‍ 5-നാണ്. ലക്ഷ്മി ദേവിയുടെ അവതാരമായ തുളസിയും മഹാവിഷ്ണുവും തമ്മിലുള്ള വിവാഹത്തെയാണ് തുളസി വിവാഹം എന്ന് പറയുന്നത്. ഈ ദിവസം വിവാഹം നടത്തുന്നത് ഏറ്റവും മംഗളകരമായ ദിനമായാണ് കണക്കാക്കുന്നത്. ഈ ബന്ധം ദീര്ഘകാലം ദൃഢമായി നിലനില്‍ക്കും എന്നാണ് പറയപ്പെടുന്നത്. പവിത്രമായ ചെടിയായാണ് തുളസിയെ കണക്കാക്കുന്നത്. പൂജക്കും മറ്റും തുളസി ഉപയോഗിക്കുന്നത് അതുകൊണ്ട് തന്നെയാണ്.

Tulsi Vivah Story

തുളസിക്ക് ഈശ്വരന് തുല്യമായ സ്ഥാനമാണ് പുരാണങ്ങളില്‍ നല്‍കിയിരിക്കുന്നത്. ആയുര്‍വ്വേദത്തിലും വളരെയധികം പ്രാധാന്യം തുളസിക്കുണ്ട്. തുളസി മാലക്കും അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. ഇത് നിങ്ങള്‍ക്ക് മോക്ഷം നല്‍കും എന്നുമാണ് വിശ്വാസം. മരണ സമയത്ത് തുളസിക്കാട് കണ്ട് മരിക്കുന്നവര്‍ക്ക് വൈകുണ്ഠം ലഭിക്കും എന്നാണ് വിശ്വാസം. പുരാണമനുസരിച്ച് ഗംഗയും ലക്ഷ്മിയും സരസ്വതിയും മഹാവിഷ്ണുവിന്റെ ഭാര്യാമാരായിരുന്നു. സരസ്വതി ദേവിയുടെ ശാപം നിമിത്തമാണ് ലക്ഷ്മി ദേവി തുളസിയായി ജന്മമെടുത്തത്. ഐതിഹ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തുളസിയുടെ ജന്മം

തുളസിയുടെ ജന്മം

സരസ്വതി ദേവിയുടെ ശാപം നിമിത്തം തുളസിയായി ജന്മമെടുത്ത ലക്ഷ്മി ദേവി ധര്‍മ്മധ്വജന്‍ എന്ന് രാജാവിന്റെ പുത്രിയായി ജന്മമെടുക്കുന്നു. മഹാവിഷ്ണുവിന്റെ ഭക്തയായിരുന്നു ചെറുപ്പം മുതല്‍ തന്നെ തുളസി. അതുകൊണ്ട് തന്നെ മഹാവിഷ്ണുവിന്റെ ഭാര്യയാവണം എന്നതായിരുന്നു തുളസിയുടെ ജീവിതാഭിലാഷം. അങ്ങനെ തുളസി തപസ്സനുഷ്ഠിക്കുകയും ചെയ്തു. എന്നാല്‍ ശംഖുചൂഡന്‍ തുളസിയെ വിവാഹം കഴിക്കുകയാണ് ഉണ്ടായത്. ബ്രഹ്മാവിന്റെ അനുഗ്രഹ പ്രകാരം വരം നേടിയ ശംഖുചൂഡന്‍ ത്രിലോകം ആക്രമിച്ച് കീഴ്‌പ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ദേവന്‍മാര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും ചെയ്തു.

തുളസിയുടെ ജന്മം

തുളസിയുടെ ജന്മം

എന്നാല്‍ മഹാവിഷ്ണു ശംഖുചൂഡന്റെ ആയുസ്സ് തീരാത്തതിനാല്‍ അദ്ദേഹത്തെ വധിക്കാന്‍ സാധിച്ചില്ല. എന്നാല്‍ തുളസിയുടെ ചാരിത്രത്തിന് ഭംഗം സംഭവിച്ചാല്‍ ശംഖചൂഡനെ വധിക്കാനാവും എന്ന് പറയുകയും ചെയ്തു. പരമശിവനുമായി യുദ്ധം ചെയ്ത ശംഖുചൂഡനെ ഭഗവാന്‍ വധിക്കുകയും ഭഗവാന്‍ വിഷ്ണു ശംഖുചൂഡന്റെ രൂപത്തില്‍ തുളസിയെ സമീപിക്കുകയും ശാപമോക്ഷം നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം. തുളസിയുടെ ശരീരം ദ്രവിക്കുകയും ഗണ്ഡകി എന്ന പുണ്യ നദിയായി ഒഴുകുകയും ചെയ്തു. പിന്നീട് തലമുടി തുളസിച്ചെടിയായി മാറുകയും ചെയ്തു. ശാപമോക്ഷത്തിന് ശേഷം ലക്ഷ്മി സ്വരൂപത്തിലേക്ക് മാറുകയും വൈകുണ്ഠത്തിലേക്ക് തിരിച്ച് പോവുകയും ചെയ്തു. ഇത് കൊണ്ട് തന്നെയാണ് തുളസി മാല നിത്യവും ഭഗവാന് ചാര്‍ത്തുന്നത്.

തുളസി ചെടി വീട്ടിലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

തുളസി ചെടി വീട്ടിലുള്ളവര്‍ ശ്രദ്ധിക്കേണ്ടത്

തുളസി ചെടി വീട്ടില്‍ വളര്‍ത്തുന്നവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വീട്ടില്‍ വളര്‍ത്തുമ്പോള്‍ ഇത് ഉണങ്ങുകയോ അല്ലെങ്കില്‍ നശിക്കുകയോ ചെയ്യരുത്. ഇത് വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ദൗര്‍ഭാഗ്യം കൊണ്ട് വരുന്നു എന്നാണ് വിശ്വാസം. എപ്പോഴും തുളസി ചെടി വൃത്തിയുള്ള സ്ഥലത്ത് നടുന്നതിന് ശ്രദ്ധിക്കണം. ഏത് തരത്തിലുള്ള പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളുന്നതിനും സഹായിക്കുന്നു തുളസി ചെടി. ഇത് കൂടാതെ തെക്ക്- കിഴക്ക് ദിശയില്‍ തുളസി നടാതിരിക്കണം. ഇത് കൂടാതെ നിലത്ത് നടാതിരിക്കുന്നതിനും ശ്രദ്ധിക്കണം. വടക്ക് കിഴക്ക് ഭാഗത്ത് വേണം തുളസി നടുന്നതിന്.

വ്രതമെടുക്കുന്നത്

വ്രതമെടുക്കുന്നത്

തുളസി വിവാഹ ദിനത്തില്‍ ഭര്‍ത്താവിന്റെ നന്മക്കും ഐശ്വര്യത്തിനും വേണ്ടി സ്ത്രീകള്‍ വ്രതമെടുക്കുന്നു. ഈ ദിനത്തില്‍ മന്ത്രം ജപിച്ച് തുളസിക്ക് ജലം അര്‍പ്പിക്കാവുന്നതാണ്. ദാമ്പത്യ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ദാമ്പത്യ ബന്ധം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും തുളസി വിവാഹ ദിനത്തിലെ വ്രതം സഹായിക്കുന്നു. ഇവരില്‍ മഹാവിഷ്ണുവിന്റേയും തുളസിയുടേയും സാന്നിധ്യവും അനുഗ്രഹവും എപ്പോഴും നിലനില്‍ക്കും എന്നാണ് വിശ്വാസം.

ഈ ദിനത്തില്‍ തുളസി പറിക്കരുത്; ഫലം കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടുംഈ ദിനത്തില്‍ തുളസി പറിക്കരുത്; ഫലം കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും

തുളസി വിവാഹ ദിനത്തില്‍ സര്‍വ്വസൗഭാഗ്യത്തിന് ഈ മന്ത്രം ജപിക്കാംതുളസി വിവാഹ ദിനത്തില്‍ സര്‍വ്വസൗഭാഗ്യത്തിന് ഈ മന്ത്രം ജപിക്കാം

English summary

Tulsi Vivah Story : How Tulsi Plant Born, Why Tulsi Vivah Celebrated in Malayalam

Here in this article we are sharing the tulsi vivah story and why tulsi vivah celebrated in malayalam. Take a look
Story first published: Thursday, November 3, 2022, 15:52 [IST]
X
Desktop Bottom Promotion