For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുളസി വിവാഹ ദിനത്തില്‍ സര്‍വ്വസൗഭാഗ്യത്തിന് ഈ മന്ത്രം ജപിക്കാം

|

തുളസിയെ പൂജിക്കുന്നത് നമുക്കിടയില്‍ സാധാരണമാണ് അത്രയേറെ പവിത്രമായ ചെടിയായാണ് തുളസിയെ കണക്കാക്കുന്നത്. നവംബര്‍ 5-നാണ് ഈ വര്‍ഷത്തെ തുളസിസ വിവാഹം വരുന്നത്. കാര്‍ത്തിക മാസത്തിലെ ദ്വാദശി നാളിലാണ് ഈ ശുഭമുഹൂര്‍ത്തം വരുന്നത്. ചിലയിടങ്ങളില്‍ അഞ്ച് ദിവസം വരെയാണ് തുളസി വിവാഹം ആഘോഷിക്കപ്പെടുന്നത്. മഹാവിഷ്ണുവിന്റെ ഭാര്യയായ ലക്ഷ്മി ദേവിയാണ് തുളസിയായി ജന്മമെടുത്തത് എന്നാണ് വിശ്വാസം. മറ്റൊന്നുമായി ഉപമിക്കാനാവാത്തവള്‍ എന്നതാണ് തുളസിയുടെ അര്‍ത്ഥം. തുളസിയെ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.

Tulsi Vivah 2022

കാര്‍ത്തിക മാസത്തില്‍ നടത്തുന്ന തുളസി പൂജക്കുള്ള പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം. വര്‍ഷം മുഴുവന്‍ തുളസിയെ പൂജിക്കുന്ന അതേ ഫലമാണ് തുളസി വിവാഹ ദിനത്തില്‍ തുളസി ദേവിയെ പൂജിച്ചാല്‍ ലഭിക്കുന്നത്. എല്ലാ വര്‍ഷവും കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷ ഏകാദശിയില്‍, ചാതുര്‍മാസത്തിനുശേഷം, ഭഗവാന്‍ വിഷ്ണു ഉറക്കത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്നു എന്നാണ് വിശ്വാസം. ഇതേ ദിവസം തുളസി വിഷ്ണുവിന്റെ രൂപമായ ശാലിഗ്രാമുമായി വിവാഹം കഴിക്കുന്നു എന്നാണ് വിശ്വാസം. വിഷ്ണുവിനെ സൂചിപ്പിക്കുന്നതാണ് ശാലിഗ്രാമം. മതവിശ്വാസമനുസരിച്ച്, യോഗ നിദ്രയില്‍ നിന്ന് ഉണര്‍ന്നതിനുശേഷം, ഭഗവാന്‍ വിഷ്ണു ആദ്യം കേള്‍ക്കുന്നത് തുളസിയുടെ പ്രാര്‍ത്ഥനയാണ് എന്നാണ് വിശ്വാസം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തുളസി വിവാഹ ദിനത്തില്‍ അറിയാന്‍

തുളസി വിവാഹ ദിനത്തില്‍ അറിയാന്‍

തുളസി വിവാഹ ദിനത്തില്‍ നാം ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ. വിവാഹ ദിവസം തുളസിക്ക് വേണ്ടി മന്ത്രങ്ങളും അര്‍ച്ചനകളും നടത്താവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ എല്ലാം ദോഷഫലങ്ങളും ഇല്ലാതാവുകയും ജീവിതത്തില്‍ സൗഭാഗ്യം നിറയും എന്നുമാണ് വിശ്വാസം. ഈ ദിനത്തില്‍ മാതാവിന്റെ തുളസി മന്ത്രങ്ങളും തുളസി മംഗളാഷ്ടകവും ചൊല്ലുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ഭാഗ്യം നല്‍കുന്നതിനോടൊപ്പം തന്നെ രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും മുക്തി നേടുന്നതിനും സഹായിക്കുന്നു.

തുളസി വിവാഹം ഇപ്രകാരം

തുളസി വിവാഹം ഇപ്രകാരം

ഷാലിഗ്രാം ഭഗവാന്റെയും തുളസിയുടെയും വിവാഹത്തെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. തുളസി ചെടി നട്ടിരിക്കുന്ന സ്ഥലം അല്ലെങ്കില്‍ തുളസിത്തറക്ക് ചുറ്റും അരിമാവ് കൊണ്ട് അലങ്കരിക്കണം. പിന്നീട് പൂക്കള്‍ ഇതിന് ചുറ്റും ഇടണം. പിന്നീട് കരിമ്പ് കൊണ്ട് നാല് ഭാഗത്തും പന്തല്‍ തയ്യാറാക്കുക. പിന്നീട് തുളസിയുടെ താഴെ പറയുന്ന മന്ത്രങ്ങള്‍ ജപിക്കേണ്ടതാണ്.

തുളസി ദളം പറിക്കുമ്പോള്‍

മതസ്തുലസി ഗോവിന്ദ് ഹൃദയാനന്ദ കരിണി

നാരായണസ്യ പൂജാര്‍ത്ഥം ചിനോമി ത്വാന്‍ നമോസ്തുതേ എന്ന മന്ത്രം തുളസി ദളം പറിക്കുമ്പോള്‍ ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

രോഗമുക്തിക്ക് വേണ്ടി

മഹാപ്രസാദ് ജനനി, സര്‍വ സൗഭാഗ്യവര്‍ദ്ധിനി

ആധി വ്യാധി ഹര നിത്യം, തുളസീ ത്വം നമോസ്തുതേ - എന്ന മന്ത്രം രോഗമുക്തിക്ക് വേണ്ടിയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടിയും ജപിക്കാവുന്നതാണ്

തുളസി സ്തുതി മന്ത്രം

തുളസി സ്തുതി മന്ത്രം

ദേവീ ത്വാം നിര്‍താ പൂര്‍വമര്‍ചിതസി മുനീശ്വരൈഃ

നമോ നമസ്‌തേ തുളസീ പാപം ഹര്‍ ഹരിപ്രിയ - എന്നീ മന്ത്രം തുളസി ദേവിയെ സ്തുതിക്കുന്നതിന് വേണ്ടി ജപിക്കാവുന്നതാണ്.

തുളസി മംഗളാഷ്ടക മന്ത്രം

ഓം ശ്രീ മത്പങ്കജവിഷ്ടരോ ഹരിഹരൌ, വായുമർഹേന്ദ്രോണലഃ ।

ചന്ദ്ര ഭാസ്കർ ധനകാര്യസ്ഥൻ വരുൺ, പ്രതാധിപതിഗ്രഹ:

പ്രദ്യാംനോ നൽകുബരൗ സർഗജഃ, ചിന്താമണി: കൗസ്തുഭ: സ്വാമി ശക്തിധരശ്ച ലംഗൽധർ: കുവർന്തു വോ മംഗളം ॥1

ഗംഗാ ഗോമതിഗോപതിഗർണാപതിഃ, ഗോവിന്ദഗോവധർണൌ, ഗീതാ ഗോമയഗോർജൌ ഗിരിസുത, ഗംഗാധരോ ഗൗതമഃ । എന്ന് തുളസി മംഗളാഷ്ടകം എന്ന മന്ത്രം ജപിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള ഐശ്വര്യവും ഭാഗ്യവും വര്‍ദ്ധിപ്പിക്കുന്നു.

തുളസി വിവാഹ ദിനത്തില്‍ ചെയ്യേണ്ടത്

തുളസി വിവാഹ ദിനത്തില്‍ ചെയ്യേണ്ടത്

തുളസി വിവാഹ ദിനത്തില്‍ തുളസിക്ക് ചുവന്ന വസ്ത്രങ്ങളും 16 ആഭരണങ്ങളും കുങ്കുമവും ചാര്‍ത്തുന്നു. വിളക്ക് കൊളുത്തി സാലിഗ്രാമം വെച്ച് തുളസി വിവാഹം നടത്തുന്നു. ഈ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് തുളസി ചെടി ദാനം ചെയ്യാവുന്നതാണ്. ഇത് കൂടാതെ തുളസി വിവാഹ ദിനത്തില്‍ വൈകുന്നേരം തുളസിക്ക് വിളക്ക് കൊളുത്തുന്നതിനും ശ്രദ്ധിക്കണം. വെള്ളം അര്‍പ്പിക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ ചുവന്ന അരി തുളസിക്ക് സമര്‍പ്പിക്കണം. ഇതെല്ലാ നിങ്ങള്‍ക്ക് നേട്ടങ്ങളും ജീവിത സൗഭാഗ്യങ്ങളും നല്‍കുന്നു.

തുളസി വിവാഹ ദിനത്തില്‍ ചെയ്യരുതാത്തത്

തുളസി വിവാഹ ദിനത്തില്‍ ചെയ്യരുതാത്തത്

തുളസി വിവാഹ ദിനത്തില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതായ ചില കാര്യങ്ങള്‍ ഉണ്ട്. ഈ ദിനത്തില്‍ ഒരിക്കലും തുളസിയില പറിക്കപുത്. ഇത് കൂടാതെ തുളസി ചെടിയോടെ പിഴുത് മാറ്റുകയും ചെയ്യരുത്. ഈ ദിനത്തില്‍ നിങ്ങള്‍ വ്രതമനുഷ്ഠിക്കുകയാണെങ്കില്‍ നോണ്‍-വെജ് ഭക്ഷണങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല മറ്റുള്ളവരോട് മോശമായി സംസാരിക്കുകയും അരുത്. ഇതെല്ലാം നിങ്ങള്‍ക്ക് ദോഷഫലങ്ങള്‍ നല്‍കുന്നു. ഈ ദിനത്തില്‍ വ്രതമെടുക്കുന്നവര്‍ അരിയാഹാരം കഴിക്കരുത്. ഇതെല്ലാം ദോഷഫലങ്ങള്‍ നല്‍കുന്നു എന്നാണ് വിശ്വാസം.

തുളസി വീട്ടില്‍ അകത്ത് വേണ്ട; ദാരിദ്ര്യവും കഷ്ടപ്പാടും ഒഴിയില്ലതുളസി വീട്ടില്‍ അകത്ത് വേണ്ട; ദാരിദ്ര്യവും കഷ്ടപ്പാടും ഒഴിയില്ല

പുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കുംപുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കും

English summary

Tulsi Vivah 2022 : Significance of Recite Mantras And Tulsi Mangalashtak to Get Good Luck in Malayalam

Here in this article we are discussing about the significance of recite mantras and tulsi Mangalashtak to get goodluck on tulsi vivah. Take a look.
Story first published: Wednesday, November 2, 2022, 19:22 [IST]
X
Desktop Bottom Promotion