For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശുക്രനും ബുധനും സൂര്യനും വൃശ്ചികം രാശിയില്‍; ത്രിഗ്രഹ യോഗം നല്‍കും ഈ 3 രാശിക്ക് ഭാഗ്യനേട്ടങ്ങള്‍

|

ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ചലനങ്ങള്‍ മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു. ഗ്രഹങ്ങള്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് മാറുന്നു. ഇതിനെ സംക്രമണമെന്ന് വിളിക്കുന്നു. ഇതിന്റെ ഫലങ്ങള്‍ മനുഷ്യജീവിതത്തെ ഒന്നല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു. ഇതുകൂടാതെ ഒരേ രാശിയില്‍ രണ്ടോ അതിലധികമോ ഗ്രഹങ്ങളുടെ സംയോജനവും ഉണ്ടാകാറുണ്ട്. ഈ യോഗം അല്ലെങ്കില്‍ സംയോജനം ചില രാശിക്കാര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമായിരിക്കും.

Most read: വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയംMost read: വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയം

അത്തരത്തില്‍ നവംബര്‍ മാസത്തില്‍ വൃശ്ചികം രാശിയില്‍ ത്രിഗ്രഹ യോഗമുണ്ടാകുന്നു. വൃശ്ചിക രാശിയിലെ ഈ ത്രിഗ്രഹ യോഗത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ഈ സമയത്ത് സൗഭാഗ്യങ്ങള്‍ കൈവരുന്ന 3 രാശിക്കാര്‍ ഉണ്ട്. വൃശ്ചികം രാശിയിലെ ത്രിഗ്രഹ യോഗത്താല്‍ ഈ സമയം സൗഭാഗ്യം ലഭിക്കുന്ന 3 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മകരം

മകരം

വൃശ്ചിക രാശിയില്‍ രൂപംകൊള്ളുന്ന ത്രിഗ്രഹിയോഗം മകരം രാശിക്കാര്‍ക്ക് ഈ സമയം ശുഭഫലങ്ങള്‍ സമ്മാനിക്കും. മകരം രാശിക്കാരുടെ ജാതകത്തില്‍ പതിനൊന്നാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. പതിനൊന്നാമത്തെ വീട് വരുമാനത്തിന്റെ സ്ഥലമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവില്‍ നിങ്ങള്‍ക്ക് പുതിയ വരുമാന അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ത്രിഗ്രഹ യോഗയുടെ ഫലത്താല്‍ നിങ്ങള്‍ക്ക് സമൂഹത്തില്‍ ബഹുമാനം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും.

കുംഭം

കുംഭം

കുംഭം രാശിയുടെ ജാതകത്തില്‍ പത്താം ഭാവത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ജാതകത്തിന്റെ പത്താം ഭാവം ജോലിയുടെയും ബിസിനസ്സിന്റെയും സ്ഥലമായി കണക്കാക്കുന്നു. ജോലിക്കാര്‍ക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തോടൊപ്പം ഒരു പുതിയ ഉത്തരവാദിത്തവും ലഭിക്കും. ഇതുകൂടാതെ ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക വശവും ശക്തമായിരിക്കും.

Most read:സൂര്യദോഷം നീക്കാനും സൂര്യദേവന്റെ അനുഗ്രഹത്തിനും വൃശ്ചിക സംക്രാന്തി ആരാധനMost read:സൂര്യദോഷം നീക്കാനും സൂര്യദേവന്റെ അനുഗ്രഹത്തിനും വൃശ്ചിക സംക്രാന്തി ആരാധന

മീനം

മീനം

മീനം രാശിക്കാരുടെ ജാതകത്തിന്റെ ഒമ്പതാം ഭാവത്തില്‍ ത്രിഗ്രഹയോഗം രൂപപ്പെടും. ഒന്‍പതാം ഭാവം ഭാഗ്യ സ്ഥലമായി കണക്കാക്കപ്പെടുന്നു. മീനം രാശിക്കാരുടെ കരിയറിന് ഈ യോഗം ശുഭഫലങ്ങള്‍ നല്‍കും. ഈ ത്രിഗ്രഹ യോഗ സമയത്ത് ഭാഗ്യം നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. നിങ്ങളുടെ ഏതെങ്കിലും തടസ്സപ്പെട്ട ജോലികള്‍ ഈ സമയം പൂര്‍ത്തിയാക്കാന്‍ സാധിക്കും. ശുക്രന്റെ ശുഭഫലത്താല്‍ വാഹനമോ വസ്തുവകകളോ ഈ സമയം വാങ്ങാന്‍ സാധിക്കും. കുടുംബജീവിതത്തില്‍ നിങ്ങള്‍ക്ക് ശുക്രന്‍, ബുധന്‍, സൂര്യന്‍ എന്നിവയുടെ സംയോജനം സന്തോഷവും ഐശ്വര്യവും നല്‍കും.

ത്രിഗ്രഹയോഗം രൂപപ്പെടുന്നു

ത്രിഗ്രഹയോഗം രൂപപ്പെടുന്നു

നവംബര്‍ 11ന് ശുക്രന്‍ വൃശ്ചികം രാശിയില്‍ സംക്രമിച്ചു. ഇതിനുശേഷം നവംബര്‍ 13ന് ജ്ഞാനത്തിന്റെയും ബിസിനസ്സിന്റെയും ദേവനായി കണക്കാക്കുന്ന ബുധനും വൃശ്ചികം രാശിയില്‍ പ്രവേശിച്ചു കഴിഞ്ഞു. ഇനി നവംബര്‍ 16ന് ഗ്രഹങ്ങളുടെ അധിപനായ സൂര്യനും വൃശ്ചിക രാശിയിലേക്ക് വരുന്നു. ഇത് ജ്യോതിഷപ്രകാരം ത്രിഗ്രഹ യോഗത്തിന് രൂപം നല്‍കും.

English summary

Trigrahi Yoga In Scorpio November 2022 These Zodiac Signs Will Be Lucky in Malayalam

Trigrahi Yoga will be formed in Scorpio zodiac on November 16. These zodiac signs will get during this yoga.
Story first published: Tuesday, November 15, 2022, 17:26 [IST]
X
Desktop Bottom Promotion