For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്ലാം മതത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

|

ഇസ്ലാം എന്ന അറബി പദത്തിന് സമര്‍പ്പണമെന്നും സമാധാനമെന്നുമാണ് അര്‍ത്ഥം. സര്‍വ്വ ലോക സ്രഷ്ടാവിന് സ്വന്തം ജീവിതം സമര്‍പ്പിക്കുന്നതു വഴി കരഗതമാകുന്ന സമാധാനമാണ് ഇസ്ലാം എന്നതുകൊണ്ട് അര്‍ത്ഥമാകുന്നത്. ജീവിതത്തിന്റെ എല്ലാ രംഗങ്ങളും പ്രവാചകന്റെ വിധിവിലക്കുകളനുസരിച്ച് ചിട്ടപ്പെടുത്തുകയാണ് ഇസ്ലാമിന്റെ കര്‍ത്തവ്യം. ജന്മദിനം പറയും നിങ്ങളുടെ ഭാഗ്യ-നിര്‍ഭാഗ്യം!!

എന്നാല്‍ ഇസ്ലാം സമുദായത്തെക്കുറിച്ച് നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകളുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഏറ്റവും രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. ആരാധനാലായങ്ങളുടെ ചുവരുകള്‍ക്കകത്ത് ഒതുങ്ങി നില്‍ക്കേണ്ടതല്ല മതം എന്നാണ് ഏത് മതവും പറയുന്നത്. ഭാഗ്യം വരാന്‍ ധരിയ്‌ക്കേണ്ട നിറം !!

ആരാധനാലായത്തേക്കാളും ദൈവ ബോധം പാലിക്കുന്നവനായിരിക്കണം ഇസ്ലാം എന്നാണ് പറയപ്പെടുന്നത്. എന്തൊക്കെ തെറ്റിദ്ധാരണകളാണ് ഇസ്ലാം സമുദായത്തെക്കുറിച്ച് ഇന്നു നിലനില്‍ക്കുന്നത് എന്നു നോക്കാം.

മുസ്ലീംകള്‍ അറബികളാണ്

മുസ്ലീംകള്‍ അറബികളാണ്

ഇസ്ലാം മതത്തില്‍ പെട്ടവരെല്ലാം അറബികളാണ് എന്ന തെറ്റിദ്ധാരണ ഇന്നും പലര്‍ക്കിടയിലും നിലനില്‍ക്കുന്നതാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തുള്ള ഇസ്ലാം ജനസംഖ്യയില്‍ 15 ശതമാനം മാത്രമാണ് അറബികളായിട്ടുള്ളത്. 69 ശതമാനം ഇസ്ലാം സമുദായത്തില്‍ പെട്ടവരും ഏഷ്യയിലാണ് ജീവിക്കുന്നത്.

ഇസ്ലാം ക്രിസ്തുവിനെ അംഗീകരിക്കുന്നില്ല

ഇസ്ലാം ക്രിസ്തുവിനെ അംഗീകരിക്കുന്നില്ല

ഇസ്ലാം മതത്തില്‍ പെട്ടവര്‍ ക്രിസ്തുവിനെ അംഗീകരിക്കുന്നില്ലെന്നാണ് ഒരു കൂട്ടരുടെ വാദം. എന്നാല്‍ അതെല്ലാം വെറും തെറ്റിദ്ധാരണ മാത്രമാണ്. മാത്രമല്ല ക്രിസ്തീയ സമുദായവും ഇസ്ലാം സമുദായവും തമ്മില്‍ അഭേദ്യമായ ബന്ധം തന്നെയാണ് നിലനില്‍ക്കുന്നതും എന്നതാണ് സത്യം.

കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുന്നു

കുട്ടികളുടെ അവകാശം നിഷേധിക്കപ്പെടുന്നു

എന്നാല്‍ എല്ലാ അവകാശത്തോടു കൂടി തന്നെയാണ് ഇസ്ലാം മതത്തില്‍ കുട്ടികള്‍ വളരുന്നതെന്നതാണ് പരമമായ സത്യം. ഒരു സമുദായവും കുട്ടികളുടെ ഒരു തരത്തിലുള്ള അവകാശവും നിഷേധിക്കുന്നില്ല. മാത്രമല്ല വിദ്യാഭ്യാസം നല്‍കുന്നതിലും ഇന്നും ഇസ്ലാം മതവിശ്വാസികള്‍ മുന്‍പില്‍ തന്നെയാണ്. ഉത്തരവാദിത്വത്തോടു കൂടി തന്നെയാണ് അവര്‍ കുട്ടികളെ വളര്‍ത്തുന്നതും.

മറ്റുമതങ്ങളെ അംഗീകരിക്കില്ല

മറ്റുമതങ്ങളെ അംഗീകരിക്കില്ല

എന്നാല്‍ എല്ലാ മതത്തില്‍ പെട്ടവരേയും ഒരു ജാതി ഒരു മതം എന്ന രീതിയില്‍ കാണാനാണ് ഇസ്ലാം ഗ്രന്ഥങ്ങള്‍ പറയുന്നത്. ഒരിക്കലും മറ്റു മതങ്ങളെ ആക്ഷേപിക്കാനോ അവരുടെ മതവികാരം വ്രണപ്പെടുത്താനോ ഇസ്ലാം ശ്രമിക്കില്ല. എല്ലാ മതത്തിലും പെട്ടവര്‍ക്ക് അവരര്‍ഹിക്കുന്ന ആദരവും ബഹുമാനവും ഇസ്ലാം മതം നല്‍കുന്നു.

ജിഹാദ് എന്നാല്‍ ദൈവത്തിനു വേണ്ടി വാദിക്കുക

ജിഹാദ് എന്നാല്‍ ദൈവത്തിനു വേണ്ടി വാദിക്കുക

എന്നാല്‍ ജിഹാദ് എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനവും നന്മ നിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം എന്നതാണ്. എന്നാല്‍ പലരും ഈ വാക്കിനെ വളച്ചൊടിച്ചു അവര്‍ക്കിഷ്ടമുള്ള രീതിയിലേക്കാക്കി എന്നതാണ് സത്യം.

യുദ്ധങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍

യുദ്ധങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍

യുദ്ധങ്ങളില്‍ താല്‍പ്പര്യമുള്ളവരാണ് ഇസ്ലാം എന്നുള്ളത് തികച്ചും തെറ്റിധാരണ മാത്രമാണ്. ഇനി അഥവാ ഏതെങ്കിലും തരത്തിലുള്ള യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അവരുടെ സൈന്യത്തിന്റെ എല്ലാ വിധ നിയമങ്ങളും ഇവര്‍ പാലിക്കും. മാത്രമല്ല ഒരിക്കലും കുട്ടികളേയോ സ്ത്രീകളേയോ വയസ്സായവരേയോ ഉപദ്രവിക്കില്ലെന്നതും ഇവരുടെ നിയമങ്ങളില്‍ പെടുന്നതാണ്.

സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല

സ്ത്രീകള്‍ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല

ഇസ്ലാം സമുദായത്തില്‍ പെട്ട സ്ത്രീകള്‍ സ്വാതന്ത്ര്യമര്‍ഹിക്കുന്നില്ലെന്നും ഇവരെ അങ്ങോട്ടുമിങ്ങോട്ടും തിിയാന്‍ വിടില്ലെന്നുമുള്ള തെറ്റിധാരണ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു പെണ്‍കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ആണ്‍കുട്ടിക്കു നല്‍കുന്ന അതേ സ്വാതന്ത്ര്യത്തോടു കൂടി തന്നെ അവളും വളരും എന്നതാണ് സത്യം. ഒരാളുടേയും സ്വാതന്ത്ര്യം ഹനിക്കാന്‍ ഇസ്ലാം മതം നിര്‍ദ്ദേശിക്കുന്നില്ല.

മുസ്ലീംകള്‍ വര്‍ഗ്ഗീയ വാദികളല്ല

മുസ്ലീംകള്‍ വര്‍ഗ്ഗീയ വാദികളല്ല

താടി വളര്‍ത്തിയവരും ഇസ്ലാം മതവിഭാഗത്തില്‍ പെട്ട ചിലരും വര്‍ഗ്ഗീയവാദികളാണെന്ന തെറ്റിദ്ധാരണയുണ്ട് ചിലര്‍ക്കെങ്കിലും. എന്നാല്‍ ജന്മമല്ല വിശ്വാസത്തിലധിഷ്ഠിതമായ കര്‍മ്മങ്ങളാണ് ഒരാളുടെ മഹത്വം നിശഅചയിക്കേണ്ടത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഏതൊരു മതവിഭാഗത്തേയും പോലെ തന്നെ ദൈവവിശ്വാസത്തിലും ദൈവ നീതിയിലും വിശ്വസിക്കുന്ന മതവിഭാഗമാണ് ഇസ്ലാം.

ഇസ്ലാം വിവാഹം

ഇസ്ലാം വിവാഹം

ബഹുഭാര്യത്വം ഇസ്ലാം അനുവദിക്കുന്നു, എന്നാല്‍ അതും ഭാര്യമാര്‍ക്കിടയില്‍ നീതിയോടെ പ്രവര്‍ത്തിക്കണമെന്ന നിബന്ധനടോയെ മാത്രം. എന്നാല്‍ ഒരിക്കലും നാലും ഭാര്യമാരില്‍ കവിയരുതെന്നും ഇസ്ലാം പറയുന്നു.

മറ്റുമതങ്ങളോടുള്ള സമീപനം

മറ്റുമതങ്ങളോടുള്ള സമീപനം

മറ്റുമതസമൂഹങ്ങളുമായി മുസ്ലീം സമൂഹം പൂര്‍ണമായും രമ്യതയിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

കാപട്യം അസൂയ അസഹിഷ്ണുത

കാപട്യം അസൂയ അസഹിഷ്ണുത

കാപട്യം, അസൂയ, അത്യാഗ്രഹം, മുന്‍കോപം തുടങ്ങിയ സ്വഭാവങ്ങളൊന്നും മുസ്ലീമില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് ആണ് ഖുര്‍-ആനും നബിവചനങ്ങളും വ്യക്തമാക്കുന്നത്. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Top 11 Misconceptions About Islam

Islam, Muslims and The Quran have become a subject of major concern to the world media, religious groups and people, especially after the events of September 11th 2001 in the USA.
X
Desktop Bottom Promotion