Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ധന്തേരാസില് രാശിപ്രകാരം ഇവ വാങ്ങിയാല്‍ വീട്ടില്‍ ഐശ്വര്യം; ലക്ഷ്മീദേവിയുടെ അനുഗ്രഹം
ഹിന്ദുമതവിശ്വാസികള്‍ ഏറെ ആഢംബരത്തോടെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ദീപാവലി. ധന്തേരാസോടെയാണ് ദീപാവലി ആരംഭിക്കുന്നത്. ചോതി ദീപാവലിക്ക് ഒരു ദിവസം മുമ്പാണ് ധന്തേരാസ് ഉത്സവം ആഘോഷിക്കുന്നത്. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം അല്ലെങ്കില്‍ ത്രയോദശി തീയതിയിലാണ് ധന്തേരസ് ഉത്സവം ആഘോഷിക്കുന്നത്.
പഞ്ചാംഗം അനുസരിച്ച്, ഈ വര്‍ഷം ഒക്ടോബര്‍ 23നാണ് ധന്തേരാസ്. ധനത്തിന്റെ ദേവനായ കുബേരനെയാണ് ധന്തേരാസ് ദിനത്തില്‍ ആരാധിക്കുന്നത്. ഈ ദിവസം സ്വര്‍ണ്ണം, വെള്ളി അല്ലെങ്കില്‍ പാത്രങ്ങള്‍ മുതലായവ വാങ്ങുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം വാങ്ങുന്ന വസ്തുക്കള്‍ പതിമൂന്ന് മടങ്ങ് വര്‍ദ്ധിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ജീവിതത്തില്‍ ഐശ്വര്യം വരാനായി ഓരോ രാശിക്കാരും ധന്തേരാസ് ദിനത്തില്‍ വാങ്ങിക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ ധന്തേരാസില് സ്വര്‍ണ്ണ നാണയങ്ങള്‍, വെള്ളി, പാത്രങ്ങള്‍, വജ്രാഭരണങ്ങള്‍ എന്നിവ വാങ്ങണം. ഇത് നിങ്ങള്‍ക്ക് പ്രയോജനകരമാകും. എന്നാല്‍ ഇരുമ്പ്, തുകല്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്ന സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക.

ഇടവം
ഇടവം രാശിക്കാര്‍ സ്വര്‍ണം, വെള്ളി, വെങ്കലം, വജ്രം, പാത്രങ്ങള്‍ എന്നിവ വാങ്ങണം. ദന്തേരാസില്‍ നിങ്ങള്‍ ഈ സാധനങ്ങള്‍ വാങ്ങുന്നത് മംഗളകരമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുന്ന കുങ്കുമപ്പൂവും വാങ്ങാം. എന്നാല്‍ നിങ്ങള്‍ എണ്ണ, തുകല്‍, മരം അല്ലെങ്കില്‍ വാഹനങ്ങള്‍ എന്നിവ വാങ്ങുന്നത് ഒഴിവാക്കണം.

മിഥുനം
ധന്തേരാസ് മിഥുന രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങള്‍ക്ക് ഈ സമയം സ്വര്‍ണ്ണം, വെള്ളി, ഭൂമി, വീട്, അല്ലെങ്കില്‍ ഏതെങ്കിലും ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നത് നല്ലതാണ്.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ സ്വയം സാധനങ്ങള്‍ വാങ്ങുന്നതിനുപകരം നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേരില്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങുന്നതാണ് നല്ലത്. കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുക. എന്നാല്‍ സ്വര്‍ണം വാങ്ങുകയോ ഏതെങ്കിലും ഓഹരി വിപണി ഇടപാടുകളില്‍ നിക്ഷേപിക്കുകയോ ചെയ്യരുത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ ദന്തേരാസില്‍ വാഹനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മരം കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍, വീട്, ഫ്ളാറ്റ്, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നിവ വാങ്ങുന്നത് ശുഭകരമാണ്. എന്നാല്‍ ഇരുമ്പും സിമന്റും കൊണ്ടുണ്ടാക്കിയതോ അവ അടങ്ങിയതോ ആയ സാധനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക.

കന്നി
കന്നി രാശിയിലുള്ളവര്‍ ഭൂമി, ഇലക്ട്രോണിക് സാധനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവ ധന്തേരാസില് വാങ്ങണം. എന്നാല്‍ സ്വര്‍ണ്ണം, വെള്ളി, വജ്രം എന്നിവ വാങ്ങരുത്. കൂടാതെ പുതിയ വസ്ത്രങ്ങളില്‍ വെളുത്ത വസ്ത്രങ്ങള്‍ എന്നിവ ധരിക്കുന്നത് ഒഴിവാക്കുക.

തുലാം
ഈ സമയം നിങ്ങള്‍ വലിയൊരു തുക സ്വര്‍ണ്ണത്തിലും വജ്രത്തിലും നിക്ഷേപിക്കാന്‍ താല്പര്യപ്പെടുന്നുവെങ്കില് കുറച്ച് സമയം കൂടി കാത്തിരിക്കുന്നതാണ് ബുദ്ധി. നിങ്ങള്‍ക്ക് എന്തെങ്കിലും വാങ്ങാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങളുടെ കുടുംബാംഗത്തിന്റെ പേരില്‍ വസ്തുക്കള്‍ വാങ്ങുക.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ ധന്തേരാസില് സ്വര്‍ണ്ണം, വെള്ളി, വസ്ത്രങ്ങള്‍, മണ്‍പാത്രങ്ങള്‍, ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് നല്ലതാണ്. പ്രോപ്പര്‍ട്ടി, ഷെയറുകള്‍ എന്നിവിടങ്ങളിലായി വലിയ പണം നിക്ഷേപിക്കുന്നത് ഒഴിവാക്കുക.

ധനു
ധന്തേരാസില് ധനു രാശിക്കാര്‍ക്ക് ഭൂമിയും വിലപിടിപ്പുള്ള ലോഹങ്ങളും വജ്രങ്ങളും കല്ലുകളും വാങ്ങുന്നത് ശുഭകരമാണ്. ഈ സമയം നിങ്ങള്‍ വാങ്ങുന്ന സാധനങ്ങള്‍ നിങ്ങള്‍ക്ക് നേട്ടം നല്‍കും.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം എന്തു വാങ്ങിയാലും പ്രയോജനം ലഭിക്കും. ഭൂമി, പാത്രങ്ങള്‍, ലോഹങ്ങള്‍ മുതലായവയും വസ്ത്രങ്ങളും സ്വര്‍ണ്ണവും വാങ്ങുന്നതും നിങ്ങള്‍ക്ക് നല്ലതാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ധന്തേരാസില് പുസ്തകങ്ങള്‍, വാഹനങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, ഫര്‍ണിച്ചറുകള്‍, വീട്ടിലേക്ക് ആവശ്യമായ അലങ്കാര വസ്തുക്കള്‍ എന്നിവ വാങ്ങുന്നത് ശുഭകരമാണ്. ഈ അനുകൂല സമയം പല മേഖലകളിലും നിക്ഷേപം നടത്താന്‍ അനുകൂലമാണ്.

മീനം
മീനം രാശിക്കാര്‍ക്ക് ധന്തേരാസില് സ്വര്‍ണ്ണം, വെള്ളി, വിലപിടിപ്പുള്ള ലോഹങ്ങള്‍, കല്ലുകള്‍ എന്നിവ വാങ്ങാം. എന്നാല്‍ ഓഹരി വിപണിയില്‍ ഓഹരി നിക്ഷേപം നടത്തുന്നത് നല്ലതല്ല.



Click it and Unblock the Notifications
