For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടത്തില്‍ മൃത്യുഞ്ജയാര്‍ച്ചന നക്ഷത്രങ്ങള്‍ക

മൃത്യുഞ്ജയാര്‍ച്ചന നടത്തണം നക്ഷത്രങ്ങള്‍

|

കര്‍ക്കിടകം പൊതുവേ പഞ്ഞ മാസം എന്നു വേണം, പറയുവാന്‍. രോഗ ദുരിതങ്ങളുടെ, വറുതിയുടെ മാസമാണ് ഇതെന്നു വേണം, പറയാന്‍.

ഇതു വെറുതെ വിശ്വാസം മാത്രമല്ല, സയന്‍സ് സംബന്ധമായ അടിസ്ഥനവും ഇതിനുണ്ട്. പൊതുവേ കര്‍ക്കിടക മാസം രോഗങ്ങള്‍ ഏറെ വരാന്‍ സാധ്യതയുള്ള മാസമാണ്. പൊതുവേ നോക്കിയാല്‍ മരണങ്ങളും രോഗങ്ങളുമെല്ലാം കൂടുന്ന ഒന്നാണിത്. അസുഖങ്ങള്‍ ഉള്ളവര്‍ക്കു ഇത് കൂടുതലാകാനും അസുഖങ്ങള്‍ വരാന്‍ സാധ്യതയുള്ള, ഇമ്യൂണിറ്റി അഥവാ പ്രതിരോധ ശേഷി തീരെ കുറയുന്ന ഒരു മാസം കൂടിയാണിത്.

കര്‍ക്കിടക മാസത്തില്‍ ചില പ്രത്യേക നക്ഷത്രങ്ങള്‍ക്ക് ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. ഇവര്‍ പ്രത്യേക ശ്രദ്ധ എടുക്കണമെന്നു മാത്രമല്ല, ചില പ്രത്യേക രീതിയിലെ പൂജാ വിധികള്‍ പാലിയ്ക്കുന്നതും ദുരിതങ്ങളില്‍ നിന്നും രോഗ പീഡകളില്‍ നിന്നും മോചനം നല്‍കാന്‍ സഹായിക്കും. ഇത്തരത്തിലെ ചില പ്രത്യേക നക്ഷത്രങ്ങളെക്കുറിച്ചറിയൂ

തിരുവോണം

തിരുവോണം

തിരുവോണം ഇത്തരത്തില്‍ ഒന്നാണ്. ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു സാമ്പത്തികമായി മെച്ചപ്പാടുണ്ടെങ്കിലും രോഗ ദുരിതകള്‍ ധാരാളമാണ്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രങ്ങള്‍ക്കും ആരോഗ്യപരമായ അസ്വസ്ഥതകള്‍ കൂടുതലുള്ള മാസമാണ് ഇത്. മാനസിക പ്രയാസവും ഏറെയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇവര്‍ കര്‍ക്കിടകമാസം വ്രതം നോല്‍ക്കുന്നതു നല്ലതാണ്. മഹാദേവ ക്ഷേത്രത്തില്‍ മ്യൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിയ്ക്കുന്നതു നല്ലതാണ്. നോണ്‍ വെജ് ഭക്ഷണങ്ങള്‍ ഉപേക്ഷിയ്ക്കുക. കര്‍ക്കിടക കഞ്ഞി പോലുളളവ കഴിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ നല്ലതാണ്. മഹാദേവ ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴുന്നതു നല്ലതാണ്.

അത്തം

അത്തം

ഇതു പോലെയാണ് അത്തം നക്ഷത്രത്തിനും. രോഗങ്ങള്‍ക്കു സാധ്യതയുള്ള മാസമാണ് ഈ കര്‍ക്കിടകം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്‌നം നേരിടേണ്ടി വരുന്ന മാസമാണിത്. പുത്ര സംബന്ധമായി ദുഖങ്ങള്‍ വരുന്ന ഒരു മാസം കൂടിയാണ്.

ഭരണി

ഭരണി

ഭരണിയ്ക്കു ഈ കര്‍ക്കിടക മാസം ദോഷങ്ങളാണ് ഫലം. ഈ വര്‍ഷം ഇവര്‍ക്ക് ഏറെ പരാജയങ്ങള്‍ നേരിടേണ്ടി വരുന്ന മാസമാണ്. മറ്റു മാസങ്ങളെ അപേക്ഷിച്ച് കര്‍ക്കിടകം അല്‍പം ഗുണകരമെങ്കിലും കഷ്ടകാലം ഇവരെയും പിടികൂടാന്‍ സാധ്യതയുണ്ട്.

ഉത്രാടം

ഉത്രാടം

ഇതു പോലെയാണ് ഉത്രാടം നക്ഷത്രക്കാരും. ഇവര്‍ക്ക് ഏറെ മാറ്റങ്ങള്‍ വരുന്ന വര്‍ഷം കൂടിയാണിത്. ഇത് ദാമ്പത്യപരമാകാം, കരിയര്‍ പരമാകാം. ഇതു പൊസറ്റീവോ നെഗറ്റീവോ ആകാം. മിക്കവാറും നെഗറ്റീവാകും ഫലം. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ദാമ്പത്യത്തിലും പ്രശ്‌നമുണ്ടാകാം.

ആയില്യം

ആയില്യം

ആയില്യം മാനസികമായി ഏറെ പ്രയാസം നേരിടേണ്ടി വരുന്ന വര്‍ഷവും മാസവുമാണ് ഇത്. സുഹൃത്തുക്കള്‍ പോലും ശത്രുക്കളായി വരുന്ന സന്ദര്‍ഭങ്ങളുണ്ടാകും. എല്ലാറ്റിലും പൊസറ്റീവ് കണ്ടെത്തി മുന്നോട്ടു പോകാം.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രത്തിനും ആരോഗ്യപരമായ കഷ്ടപ്പാടുകള്‍ ധാരാളമുണ്ടാകും. മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ പുഷ്പാഞ്ജലി കഴിയ്ക്കുന്നതു നല്ലതാണ്. ക്ഷേത്ര ദര്‍ശനവും പ്രധാനപ്പെട്ടതാണ്.

മൃത്യുഞ്ജയാര്‍ച്ചന നടത്തണം നക്ഷത്രങ്ങള്‍

മൃത്യുഞ്ജയാര്‍ച്ചന നടത്തണം നക്ഷത്രങ്ങള്‍

ടോക്‌സിക്കായ നമ്മുടെ ശരീരത്തിലെ വിഷാംശം നീക്കാന്‍ കര്‍ക്കിടക ചികിത്സ നല്ലതാണ്. ഇത് ഈ മാസം ചെയ്യുന്നത് ഏറെ നല്ലതാണ്. ആരോഗ്യപരമായി നീങ്ങാന്‍ മരുന്നു കഞ്ഞികള്‍ പോലെയുള്ളവ പരീക്ഷിയ്ക്കാം. ഈശ്വര പ്രീതി വരുത്തുക. വഴിപാടുകളും രാമായണ പാരായണവും ക്ഷേത്ര ദര്‍ശനവും നല്ലതാണ്. മേല്‍പ്പറഞ്ഞ നാളുകാര്‍ പ്രത്യേകിച്ചും മഹാദേവ ക്ഷേത്രത്തില്‍ നിര്‍മാല്യം തൊഴുക, മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുക. ഈശ്വര വിചാരത്തോടെ നീങ്ങിയാന്‍ സര്‍വ്വൈശ്വര്യം ഫലമായി വരുമെന്നു വേണം, പറയുവാന്‍

English summary

These Stars Should Do Mruthyunjayarchana During Karkidaka Month

These Stars Should Do Mruthyunjayarchana During Karkidaka Month, Read more to know about
Story first published: Friday, July 19, 2019, 13:15 [IST]
X
Desktop Bottom Promotion