For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കര്‍ക്കിടകത്തില്‍ കഷ്ടകാലം ഈ നക്ഷത്രങ്ങള്‍ക്ക്

ഈ കര്‍ക്കിടകത്തില്‍ കഷ്ടകാലം ഈ നക്ഷത്രങ്ങള്‍ക്ക്

|

കര്‍ക്കിടക മാസം പൊതുവേ പഞ്ഞ മാസം എന്നാണ് അറിയപ്പെടുക. കഷ്ടകാലം വരുന്ന മാസം എന്നും വിശ്വാസ പ്രകാരം പറയാം. പണ്ടു കാലത്ത് കര്‍ക്കിടക മാസത്തില്‍ മഴയും മറ്റുമുള്ളതിനാല്‍ കൃഷിയെ ആശ്രയിച്ചു ജീവിയ്ക്കുന്ന പഴമക്കാര്‍ക്ക് വറുതിയുടെ നാളുകളാണ് കര്‍ക്കിടകം. ഇതാണ് പൊതുവേ പഞ്ഞമാസം എന്നു പറയാറ്.

കര്‍ക്കിടക മാസത്തിലെ വറുതികള്‍ക്കു പരിഹാരമായി രാമായണ പാരായണവും ക്ഷേത്ര ദര്‍ശനവുമെല്ലാം പറയുന്നു. ഇത് വറുതിയുടെ മാസമെങ്കിലും കഷ്ടതയുടെ മാസമെങ്കിലും പുണ്യ മാസമെന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും പുണ്യ ഗ്രന്ഥമായ രാമായണം വായിക്കുന്ന അവസരം കൂടിയാണ് ഇത്.

2019ല്‍ തൊട്ടതു പൊന്നാക്കും ഈ നക്ഷത്രങ്ങള്‍2019ല്‍ തൊട്ടതു പൊന്നാക്കും ഈ നക്ഷത്രങ്ങള്‍

ചില പ്രത്യേക നാളുകാര്‍ക്ക് ഈ കര്‍ക്കിടക മാസം, അതായത് 2019ലെ കര്‍ക്കിടക മാസം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്കു സാധ്യതുണ്ട്. ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഉള്ള പ്രശ്‌നങ്ങള്‍ക്കു തീവ്രതയേറാനുമുള്ള സാധ്യതയുണ്ട്. ഈ കര്‍ക്കിടക മാസത്തില്‍ കഷ്ടത അനുഭവിയ്‌ക്കേണ്ടി വരുന്ന നക്ഷത്രങ്ങളെക്കുറിച്ചറിയൂ,

ചോതി നക്ഷത്രക്കാര്‍ക്ക്

ചോതി നക്ഷത്രക്കാര്‍ക്ക്

ചോതി നക്ഷത്രക്കാര്‍ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കര്‍ക്കിടക മാസത്തില്‍ വരാന്‍ സാധ്യതയുണ്ട്. ഇതു പോലെ ശത്രുദോഷവും കൂടുതലാകാന്‍ സാധ്യതയാണ് ഈ കര്‍ക്കിടക മാസത്തിലുളളത്. രാമായണ പാരായണം, ക്ഷേത്ര ദര്‍ശനം എന്നിവ പരിഹാരം. ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ വേണം.

ഉത്രാടം

ഉത്രാടം

ഉത്രാടം നാളുകാര്‍ക്ക് കര്‍ക്കിടക മാസം ദോഷങ്ങളുണ്ടാകുന്ന മാസമാണെന്നു പറയാം. സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുളള സാധ്യതയേറുന്ന സമയമാണിത്. കടം കൊടുക്കാതിരിയ്ക്കുക പോലുള്ളവ ചെയ്യുക. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അലട്ടാന്‍ സാധ്യതയുളള മാസമാണിത്.

തിരുവോണം ന

തിരുവോണം ന

തിരുവോണം നക്ഷത്രക്കാര്‍ക്ക് മാനസിക പ്രയാസം ഏറെ നേരിടുവാന്‍ സാധ്യതയുള്ള സമയമാണിത്. ദാമ്പത്യ പ്രശ്‌നങ്ങളോ പുത്ര ദുഖമോ മറ്റോ ഉണ്ടാകാന്‍ സാധ്യതയാണ്. മനസിന് സന്തോഷമോ സുഖമോ ലഭിയ്ക്കാത്ത അവസ്ഥയെന്നു വേണം, പറയാന്‍. സാമ്പത്തിക ബുദ്ധിമുട്ടില്ലെങ്കിലും മറ്റു വിധത്തിലെ ബുദ്ധിമുട്ടുകള്‍ക്കു സാധ്യത.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്കും കര്‍ക്കിടകം നല്ലതല്ല. ഭാഗ്യം, വിജയം കയ്യിലെത്തിയിട്ടും ലഭിയ്ക്കാതെ വരുന്ന അവസ്ഥയാണിത്. തടസങ്ങള്‍ നേരിടുന്ന സമയാണ്. ഇത് വീടു പണിയ്‌ക്കെങ്കിലും എന്തെങ്കിലും വില്‍പ്പനയ്‌ക്കെങ്കിലും. എല്ലാം നടക്കും എന്ന അവസ്ഥയിലെത്തിയിട്ടും അവസാനം നടക്കാതെ വരും. ഭാഗ്യം കൈവെടിയുന്ന, ദുര്‍ഭാഗ്യം വാഴുന്ന അവസ്ഥയെന്നു വേണം, പറയുവാന്‍

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രക്കാര്‍ക്ക് പൊതുവേ കര്‍ക്കിടക മാസം ബുദ്ധിമുട്ടാണ്. ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വരുന്ന, ബുദ്ധിമുട്ടുണ്ടാകുന്ന സമയാണ്. തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ തലയിലാകുന്ന മാസമാണ് ഇത്.

രേവതി

രേവതി

രേവതിക്കാര്‍ക്കും പൊതുവേ നല്ല സമയമല്ല. രോഗങ്ങള്‍ക്കു സാധ്യതയുണ്ട്. മാനസിക പ്രയാസം വരാന്‍ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ക്കു സാധ്യതയെന്നു വേണം, പറയുവാന്‍.

കര്‍ക്കിടകത്തിലെ ദോഷങ്ങള്‍

കര്‍ക്കിടകത്തിലെ ദോഷങ്ങള്‍

കര്‍ക്കിടകത്തിലെ ദോഷങ്ങള്‍ ഒഴിവാക്കാന്‍ ക്ഷേത്ര ദര്‍ശനവും രാമായണ പാരായണവുമെല്ലാം ഗുണം ചെയ്യും. പൊസറ്റീവായ കാര്യങ്ങള്‍ ജീവിതത്തില്‍ ചെയ്യാന്‍ ശ്രമിയ്ക്കുക.

Read more about: spirituality inspiration
English summary

These Birth Stars Have Bad Time During This Karkidaka month

These Birth Stars Have Bad Time During This Karkidaka month, Read more to know about,
X
Desktop Bottom Promotion