For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭഗവാന്റെ അര്‍ദ്ധനാരീശ്വര രൂപം പറയുന്നത്‌

ശിവനെ സാധാരണ പ്രതിനിധീകരിക്കുന്ന ഒന്നാണ് ശിവലിംഗ .ശിവപുരാണത്തിൽ 64 തരത്തിൽ ശിവനെ പരാമർശിച്ചിട്ടുണ്ട്

By Lekhaka
|

ഹിന്ദുക്കളുടെ ഒരു പ്രധാന ദൈവമാണ് ഭഗവാൻ ശിവൻ .ശിവന്റെ അനുയായികൾ അദ്ദേഹത്തിന് അമാനുഷിക ശക്തിയുള്ളതായി കണക്കാക്കുന്നു .'ഓം കാരം 'അഥവാ ആ ശബ്ദത്തിന്റെ അസ്തിത്വമാണ് ശിവന്റെ ഉത്ഭവമായി കണക്കാക്കുന്നത് . ഹിന്ദു ഐതീഹ്യപ്രകാരം വൈരുദ്ധ്യമുള്ള ഒരു വിഷയമാണ് ആദ്യശക്തി എവിടെനിന്നും വന്നു എന്നത് .ശിവഭക്തർ അത് ശിവനിൽ നിന്നാണെന്ന് വിശ്വസിക്കുന്നു.

പ്രപഞ്ചത്തിലെ ആദ്യപരാശക്തിയായി ,ആകൃതിക്കും ,ലിംഗത്തിനും അതീതമായി ശിവശക്തി നിലകൊള്ളുന്നു . ശിവൻ പ്രകൃതിയിലെ 5 ഘടകങ്ങളിൽ കാണുന്നു. ഭൂമി,വായു ,വെള്ളം ,ശൂന്യത ,തീ എന്നിവയാണവ. വിവാഹത്തിനും ദീര്‍ഘായുസിനും 11 ശിവമന്ത്രങ്ങള്‍

പ്രകൃതിയിലെ ഇവയെല്ലാം കൂടിച്ചേർന്നതാണ് ശിവലിംഗം. ശിവനെ സാധാരണ പ്രതിനിധീകരിക്കുന്ന ഒന്നാണ് ശിവലിംഗ .ശിവപുരാണത്തിൽ 64 തരത്തിൽ ശിവനെ പരാമർശിച്ചിട്ടുണ്ട് .ഇതിൽ പലതും സാധാരണക്കാർക്ക് അറിയില്ല .ഇവിടെ ശിവന്റെ പ്രധാനപ്പെട്ട 6 രൂപങ്ങളെപ്പറ്റി പരാമർശിക്കുന്നു .

ലിംഗോത്ഭവ

ലിംഗോത്ഭവ

ലിംഗോത്ഭവ അഥവാ അളക്കാൻ പറ്റാത്ത ഒന്ന് എന്നത് മാഗ്ഹ മാസത്തിൽ കൃഷ്ണ ചതുർദശിയിൽ ശിവൻ പ്രത്യക്ഷപ്പെട്ടതിനെയാണ് പറയുന്നത് .ശിവന്റെ ആത്മീയത ഭഗവാൻ ബ്രഹ്മാവിനെയും ,വിഷ്ണുവിനെയും കാണിക്കാനാണ് ലിംഗോത്ഭവയായി പ്രത്യക്ഷപ്പെട്ടത് .പുരാണങ്ങളിൽ ലിംഗോത്ഭവയെ അനന്തമായ പ്രകാശമായാണ് പ്രതിപാദിച്ചിരിക്കുന്നത് .

ലിംഗോത്ഭവ

ലിംഗോത്ഭവ

ക്ഷേത്രങ്ങളിൽ ലിംഗോത്ഭവ വരച്ചിരിക്കുന്നത് നാലു കൈയുള്ള നിവർന്നു നിൽക്കുന്ന രൂപമായിട്ടാണ് .ചിത്രത്തിൽ ഒരു കൃഷ്ണമൃഗവും കൈയിൽ ഒരു കൈക്കോടാലിയും കാണാം .മറ്റു രണ്ടു കൈകളും ഭക്തരെ അനുഗ്രഹിക്കാനായി നിൽക്കുന്നതായാണ് കാണിച്ചിരിക്കുന്നത് .ശിവക്ഷേത്രങ്ങളിൽ പടിഞ്ഞാറു ഭാഗത്തായി ഈ ചിത്രം കാണാം .

നടരാജ

നടരാജ

നടരാജ അഥവാ നൃത്തങ്ങളുടെ രാജാവ് എന്നതിൽ ശിവൻ നൃത്തം ചെയ്യുന്നതാണ് കാണിച്ചിരിക്കുന്നത് .ജീവിതത്തിന്റെയും മരണത്തിന്റെയും താളമായി ഇതിൽ ശിവനെ പ്രതിപാദിച്ചിരിക്കുന്നു .

നടരാജ

നടരാജ

ശിവൻ നശീകരണ നൃത്തം ചെയ്യുമ്പോൾ അതിനെ താണ്ഡവനൃത്ത എന്നാണ് പറയുന്നത് .ഇതിൽ ജനനം ,മരണം ,പുനർജന്മം എന്നിവയുടെ സാരാംശം ഉണ്ട് .ഭഗവാൻ നൃത്തം ചെയ്യുമ്പോൾ മിന്നൽ തെളിയുകയും ,തിരമാലകൾ ഉയരുകയും ,സർപ്പങ്ങൾ വിഷം ചീറ്റുകയും ,തീയുണ്ടാകുകയും ചെയ്യുമെന്നും വിശ്വസിക്കുന്നു .ഭഗവാൻ സൃഷ്ടിയുടെ നൃത്തം ചെയ്യുന്നതിനെ ആനന്ദനൃത്തം എന്നാണ് പറയുന്നത് .ഇത് പ്രപഞ്ചത്തിൽ ശാന്തതയും ,അഭിവൃദ്ധിയും നൽകും .

ദക്ഷിണാമൂർത്തി

ദക്ഷിണാമൂർത്തി

ദക്ഷിണാമൂർത്തി അഥവാ തെക്കിന്റെ ദൈവം എന്നത് സത്യത്തിന്റെയും ബുദ്ധിയുടെയും രൂപമായി കരുതുന്നു .ശിവക്ഷേത്രത്തിന്റെ തെക്കേമതിലിൽ ദക്ഷിണാമൂർത്തിയുടെ രൂപം വരച്ചിട്ടുണ്ടാകും .ഇതിൽ ഭഗവാൻ ആൽമരത്തിന്റെ കീഴിൽ ഇരിക്കുന്നതായാണ് കാണിച്ചിരിക്കുന്നത് .അദ്ദേഹത്തിന്റെ ഇടതു കാൽ മടക്കിയും വലതുകാൽ തൂങ്ങിക്കിടക്കുന്നതുപോലെയുമാണ് കാണുന്നത്‌ .അപസ്മാര എന്ന ഭൂതമായി ,കൈകളിൽ ത്രിശൂലവും ,പാമ്പും ,പനയോലയും പിന്നെ വലതുകൈയിൽ ചിന്നമുദ്രയും കാണിച്ചിരിക്കുന്നു .

 അർദ്ധനാരീശ്വര

അർദ്ധനാരീശ്വര

ഭഗവാൻ ശിവനും ശക്തിദേവിയുമാണ് അർദ്ധനാരീശ്വര രൂപത്തിൽ സൃഷ്ടിയെ പ്രതിനിധാനം ചെയ്യുന്നത് .നിൽക്കുന്ന ഒരു രൂപത്തിൽ പകുതി സ്ത്രീയും പകുതി പുരുഷനുമായാണ് ചിത്രീകരിച്ചിരിക്കുന്നത് .സ്ത്രീയും പുരുഷനും ഒറ്റ ശക്തിയാണെന്ന് ഇത് ലോകത്തെ പഠിപ്പിക്കുന്നു ,

 ഗംഗാധര

ഗംഗാധര

ഗംഗയെ വഹിക്കുന്നവൻ എന്നാണ് ഗംഗാധര എന്ന വാക്കിനർത്ഥം .ഗംഗാ ദേവിയെ ഭഗീരഥ രാജാവ് സ്വർഗത്തിൽ നിന്നും കാത്തിരുന്നത് .ഒരിക്കൽ അഹങ്കാരത്തോടെ ഭൂമി മുഴുവൻ നശിപ്പിക്കാനായി അവർ പുറപ്പെട്ടു .ഭഗീരഥന്റെ അഭ്യർത്ഥന മാനിച്ചു ഭഗവാൻ ശിവൻ ഗംഗാദേവിയെ തന്റെ കഴുത്തിൽ ബന്ധിച്ചു ഭൂമിയെ രക്ഷിച്ചു .അങ്ങനെ ഗംഗാദേവിയുടെ അഹങ്കാരം ശമിച്ചു .

ഭിക്ഷാധന

ഭിക്ഷാധന

യാചിക്കുക എന്നതാണ് ഭിക്ഷാധന എന്നതിന്റെ അർത്ഥം .എന്നാൽ ഭഗവാൻ ശിവന്റെ കാര്യത്തിൽ പരാമർശിക്കുമ്പോൾ അഹങ്കാരവും അറിവില്ലായ്‌മയും ശമിപ്പിക്കുക എന്നതാണ് സൂചിപ്പിക്കുന്നത് .ഇതിൽ ഭഗവാനെ നാഗാനരൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത് .ഇതിൽ ശൂലമേന്തി നാലു കൈയുള്ള സന്യാസിയായാണ് കാണിച്ചിരിക്കുന്നത് .മറ്റു മൂന്നു കൈകളിലും ഡമരുവും ,തലയോട് കൊണ്ടുള്ള തൊപ്പിയുമാണ് .വലതുകൈത്തണ്ടയിൽ ഒരു മാൻപേടയെയും കാണിച്ചിരിക്കുന്നു .

English summary

The Various Forms Of Shiva

Lord Shiva presides over the five elements found in the nature, which are earth, air, water, space and fire. All these forms of nature are thought to be combined in the Shiva Linga.
X
Desktop Bottom Promotion