For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹത്തിനും ദീര്‍ഘായുസിനും 11 ശിവമന്ത്രങ്ങള്‍

ഭക്തര്‍ മനസ്സുരുകി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവനാണ് ഭഗവാന്‍ പരമശിവന്‍

By Lekhaka
|

ഭോലെനാഥ് ആയി പൂജിക്കപ്പെടുന്ന ഭഗവാന്‍ ശിവന്‍ ഭക്തരുടെ നിര്‍മ്മലവും ആത്മാര്‍ത്ഥവുമായ സ്‌നേഹത്തിന് മുമ്പില്‍ വളരെ പെട്ടെന്ന് പ്രസാദിക്കുമെന്നാണ് വിശ്വാസം. അതുമാത്രമല്ല, സദുദ്ദേശത്തോടെ ശരിയായ അനുഷ്ഠാനങ്ങളോടെ ആര് പൂജിച്ചാലും ഭഗവാന്‍ അവരുടെ ആഗ്രഹം സഫലമാക്കും എന്നാണ് പറയപ്പെടുന്നത്.

ശിവന്‍ ഇഷ്ടവരപ്രദായിനിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ഭക്തര്‍ മനസ്സുരുകി വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ദേവനാണ് ഭഗവാന്‍ പരമശിവന്‍. അതുകൊണ്ട് തന്നെയാണ് ശിവനെ ആരാധിയ്ക്കുന്നവരുടെ എണ്ണം കൂടുന്നതും.

ശിവനെ എങ്ങനെ ആരാധിക്കണം

ശിവനെ എങ്ങനെ ആരാധിക്കണം

ശിവലിംഗത്തില്‍ ശുദ്ധമായ ജലം കൊണ്ട് അഭിഷേകം ചെയ്തും കൂവിളത്തില അര്‍പ്പിച്ചും വളരെ ലളിതമായി ആരാധാന നടത്തി ഭഗവാനെ പ്രസാദിപ്പിക്കാമെന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്. മന്ത്രങ്ങളാലും അദ്ദേഹത്തെ പ്രീതിപ്പെടുത്താം.

ശിവന്റെ സരാംശം

ശിവന്റെ സരാംശം

ഹിന്ദുമത വിശ്വാസപ്രകാരം ഭഗവാന്‍ ശിവനെ അരൂപി, അനന്തം, അത്യുത്കൃഷ്ടം , മാറ്റമില്ലാത്തത്, പരിപൂര്‍ണം, അജയ്യതയുടെ സംക്ഷിപ്ത രൂപം , വീര്യം, ഭയാനകം, ശാന്തം, കരുണ, യശ്ശസ്, ബുദ്ധി എന്നിങ്ങനെയെല്ലാം ചിത്രീകരിക്കുന്നുണ്ട്.

 മഹാദേവന്‍

മഹാദേവന്‍

ശക്തി, സംരക്ഷണം, ആരോഗ്യം, തൊഴില്‍, വിവാഹം ഇങ്ങനെ ഭക്തര്‍ ആഗ്രഹിക്കുന്നതെന്തും ഭഗവാന്‍ ശിവന്‍ സഫലമാക്കും. പ്രത്യേകിച്ച് വിവാഹം താമസിക്കുന്നവരോട്

ശിവനായുള്ള പാര്‍വതിയുടെ അന്വേഷണം

ശിവനായുള്ള പാര്‍വതിയുടെ അന്വേഷണം

സതിയുടെ മരണശേഷം വിരഹദുഖത്താല്‍ ശിവന്‍ ഏകന്ത വാസത്തിനായി കൈലാസത്തിലേക്ക് പോയി. സതിയുടെ പുനരവതാരമായ പാര്‍വതി നിരന്തരമായി പരിശ്രമിച്ചിട്ടും ശിവന്‍ തപസില്‍ നിന്നും പുറത്ത് വന്നില്ല. അതെ തുടര്‍ന്ന് ഭഗവാന്‍ വിഷ്ണു സഹായവുമായെത്തി. ഭക്തിയോടെ തപസ്സ് ചെയ്ത് ശിവനെ പ്രസാദിപ്പിക്കാന്‍ വിഷ്ണു ഭഗവാന്‍ പാര്‍വതിയെ ഉപദേശിച്ചു.

 ശിവനെ ആരാധിക്കാനുള്ള പവിത്രമായ മാര്‍ഗം

ശിവനെ ആരാധിക്കാനുള്ള പവിത്രമായ മാര്‍ഗം

ആചാരാനുഷ്ഠാനങ്ങളോടെ ശിവനെ പൂജിക്കുന്നതിന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓരോ ഭാഗങ്ങളും ധ്യാനിച്ച് ജിപിക്കാനുള്ള മന്ത്രങ്ങളാണ് താഴെ പറയുന്നത്.

ശിവമന്ത്രങ്ങള്‍

ശിവമന്ത്രങ്ങള്‍

ഹൃദയം

ഓം ഹ്രം ഹൃദയായ നമ

ശിരസ്

ഓം ഹ്രിം ശിരസേ സ്വാഹ

ജട( മുടി)

ഓം ഹൂം ശിഖയായേ വഷത്

തോജോ വലയം

ഓം ഹ്രെം കവചായ് ഹും

കണ്ണുകള്‍

ഓം ഹ്രൗം നേത്രത്രയായ് വൗഷത്

ശിവ ഭഗവാന്റെ കൈകള്‍

ഓം ഹ്രാ അസ്‌ത്രേയ ഭട്ട്

 പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന

പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന

ഈ മന്ത്രങ്ങള്‍ക്ക് ശേഷം , ഭക്തര്‍ ശിവന്റെ പഞ്ചമുഖങ്ങളെ സൂചിപ്പിക്കുന്ന അന്തര്‍ ഭാവങ്ങളെ ആരാധിക്കണം

ഓം ഹ്രം സദ്യോജാതായ നമ

ഓം ഹ്രീം വാമദേവായ നമ

ഓം ഹൂം അഘോരായ നമ

ഓം ഹ്രെം തത്പുരുഷായ നമ

ഓം ഹ്രൗം ഈശാനായ നമ

English summary

Shiva Mantras for long life and early marriage

If you want to impress Lord Shiva, then these are the most powerful mantras you must chant.
X
Desktop Bottom Promotion