For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹിന്ദുമതത്തിൽ സർപ്പങ്ങൾക്കുള്ള സ്ഥാനം

|

മൂർഖനും അണലിയും ഒക്കെയടങ്ങുന്ന അപൂർവ ഗണത്തിൽപ്പെടുന്ന മാരകവിഷമുള്ള പാമ്പുകളുടെ നാടാണ് നമ്മുടെയീ ഇന്ത്യൻ ഉപഭൂഖണ്ഡം. കുറച്ച് കാലം മുൻപ് വേരേ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നായിരുന്നു പാമ്പു കടിയേൽക്കുന്നത്.. പരമ്പരാകത കാലഘട്ടങ്ങളിൽ പാമ്പുകളെ ഉപയോഗിച്ച്കൊണ്ട് ജാലവിദ്യകാണിക്കുന്ന ചെപ്പടിവിദ്യക്കാരെയും കയർ - മന്ത്രവാദികളേയുമൊക്കെ നാം കണ്ടിട്ടുണ്ട്.. അതുപോലെതന്നെ കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിപ്പിക്കുന്ന ചികിത്സാവിധി ഏർപ്പാടുകൾ ഇന്നും ഇന്ത്യയുടെ പല അപരിഷ്കൃത ഗ്രാമങ്ങളിലും നിലവിലുണ്ട്.

f

പൗരാണികരായ ഭാരതീയർ സർപ്പങ്ങളെ ഒരുപോലെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ആ പാരമ്പര്യം ഇപ്പോഴും പിന്തുടർന്നുപോരുന്നു.. ഹിന്ദുമതത്തിൽ പെട്ടവർ ക്ഷേത്രങ്ങളിലും കാവുകളിലുമൊക്കെ പാമ്പുകളുടെ രൂപങ്ങൾ പ്രതിഷ്ഠിച്ച് ആരാധിക്കുകയും കാഴ്ചദ്രവ്യങ്ങൾ അർപ്പിക്കുകയും ചെയ്യുന്നുണ്ട്.. ക്രിസ്തുമതത്തിലാണെങ്കിൽ സർപ്പങ്ങൾ തിന്മയെയും പിശാചിനെയുമൊക്കെയാണ് സൂചിപ്പിക്കുന്നത്. പ്രതീകാത്മകത കൂടുതലുള്ള ഒരു മതമാണ് ഹിന്ദുമതം എന്നതിനാൽ ഹിന്ദുക്കളുടെ ആത്മീയ പാരമ്പര്യങ്ങളിലും ആചാരനുഷ്ഠാനങ്ങളിലും സർപ്പങ്ങളെ ഒരു ദുഷ്ട സൃഷ്ടിയായി കണക്കാക്കുന്നതിനുപരിയായി ഇവയെ ദൈവികതയെയുടേയും നിത്യതയെയുമൊക്കെ സൂചനകളായ ഭൗതീകത, മരണം, സമയം, കാലം. എന്നിവയുടെ രൂപഭാവങ്ങളായി കണക്കാക്കിയിരിക്കുന്നു. അതുപോലെതന്നെ സൃഷ്ടിയുടെ മൂന്നു ധർമ്മങ്ങളായ, സൃഷ്ടി, സംരക്ഷണം, നാശം എന്നിവയെയും ഇവ പ്രതീഫലിപ്പിക്കുന്നു

n

ഹിന്ദു മതത്തിലും സാഹിത്യത്തിലും ഒക്കെ സർപ്പ ദേവതകളെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധി കാണാനാവും. ഭാരതത്തിലെ ഹിന്ദു മതസ്ഥരായ എല്ലാവരും സർപ്പങ്ങളെ ആരാധിക്കാറുണ്ട്.. പ്രധാന ഹൈന്ദവ ദൈവങ്ങളായ മഹാവിഷ്ണുവും പരമശിവനുമൊക്കെയായി ഇ ബന്ധപ്പെട്ടു നിൽക്കുന്നു.. നാഗേന്ദ്ര എന്ന ആനയുടെ തേരാളിയായ ഇന്ദ്ര എന്ന കാളസർപ്പം സർപ്പലോകം മുഴുവൻ ഭരിക്കുന്നു എന്നാണ് വിശ്വാസം. പുരാണങ്ങളിൽ കദ്റു, മാനസ, വിനത, അസിത്ക തുടങ്ങിയ കൂറ്റൻ സർപ്പങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സർപ്പങ്ങളുടെ രാജാവായ വാസുകിയെ ഉപയോഗിച്ചാണ് ദേവാസുരന്മാർ സമുദ്രത്തെ കടഞ്ഞെടുത്തത്.. ഇങ്ങനെ നിരവധി കഥകളും, വിശ്വാസങ്ങളും, ഐതിഹ്യങ്ങളും ഒക്കെ സർപ്പങ്ങക്കുറിച്ച് പറഞ്ഞുകേട്ടുവരുന്നു. യുദ്ധതന്ത്രങ്ങളിൽ പലപ്പോഴും സർപ്പവിഷം ഉപയോഗിച്ചിരുന്നതായി ചരിത്രങ്ങൾ എഴുതിവച്ചിരിക്കുന്നു. ഹിന്ദുമത പാരമ്പര്യത്തിൽ സർപ്പങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രധാനപ്പെട്ട പ്രതീകാത്മക വിവരണങ്ങൾ താഴെ പറയുന്നവയാണ്.

n

അനന്തത

ഭഗവദ്ഗീതയിൽ ശ്രീകൃഷ്ണ ഭഗവാൻ ഇങ്ങനെ പറയുന്നുണ്ട് "സർപ്പങ്ങളിൽ ഞാൻ അനന്തനാണ്." അനന്ത അഥവാ ആദിഷേഷാ എന്ന് വിളിക്കപ്പെടുന്ന സർപ്പങ്ങളുടെ രാജാവ് സൃഷ്ടിയുടെ ജലത്തിൽ ജീവിക്കുന്ന ദിവ്യസർപ്പമാണ്.. അനന്ത നിത്യതയെയും അടിസ്ഥാനപരമായ ഊർജ്ജത്തെയും പ്രതിനിധാനം ചെയ്യുന്നു. വിഷ്ണുവിന്റെ കാൽ ചുവട്ടിലുള്ള സർപ്പമാണ് മൗലീകമായ ഭൂപ്രകൃതിയെന്ന് വിശേഷിപ്പിച്ചിരിക്കുന്നു. വിഷ്ണുവിന്റെ പാദത്തിൽ ഇരിക്കുന്ന ലക്ഷ്മീ ദേവി ലോകം മുഴുവനും വ്യാപിച്ചു നിൽക്കുന്ന ഭൂപ്രകൃത്രിയാണ്. ജലം അഥവാ ലോകം മുഴുവൻ ഒഴുകികൊണ്ടിരിക്കുന്ന സമുദ്രം അവ്യക്തതയേയും വെളിപ്പെടാനിരിക്കുന്ന അറിവിനെയും സൂചിപ്പിക്കുന്നു.

ഹെന്ദവ ഭാഷയിൽ സർപ്പങ്ങളെ അനന്താ ആദിഷേഷാ, ആനന്ദ എന്ന പേരിലൊക്കെ അറിയപ്പെടുന്നു. ഇതുകൊണ്ടാണ് മഹാവിഷ്ണു അനന്തശയന എന്നപേരിൽ അറിയപ്പെടുന്നത്.

മോഹാസക്തി ( കാമം)

ആത്മീയ ചിന്തകളുടെ അടിസ്ഥാനത്തിൽ സർപ്പങ്ങളെ കണക്കിലെടുക്കുമ്പോൾ ഇവ പ്രത്യേകമായും ഓരോരുത്തരുടെയും ആഗ്രഹങ്ങളെ സൂചിപ്പിക്കുന്നു. ഇതിൻറെ കടിയേറ്റവർ അതായത് അമിതമായ ആഗ്രഹങ്ങളാൽ മറ്റെല്ലാം മറക്കുന്നവർ അവരുടെ ജനനകാലചക്രം മുതൽ മരണ കാലചക്രം കഷ്ടതകൾ സഹിക്കേണ്ടതായി വരും... അലൗകികമായ ജീവിതരീതിയിലെ അന്തർലീനമായ കഷ്ടപ്പാട് പാമ്പിന്റെ വിഷം പോലെയാണ് എന്നാണ് പറയപ്പെടുന്നത്. ശിവഭഗവാനെപ്പോലെ ഈ വിഷം ശരീരത്തിനകത്തേക്കും മനസ്സിലേക്കും കടത്തിവിടാതെ നിങ്ങളുടെ തൊണ്ടയിൽ തടഞ്ഞു നിർത്തിയാൽ മാത്രമേ നിങ്ങൾക്ക് രക്ഷപ്രാപിക്കാൻ സാധിക്കുകയുള്ളൂ. അതുപോലെതന്നെ സർപ്പങ്ങൾ എന്നത് ഓരോ മനുഷ്യരുടെയും അഗ്രഹാഭിനിവേശങ്ങളുടെ നൂൽചരടുകളാണ്. എപ്പോൾ വേണമെങ്കിലും അത് ആസക്തിയായി പരിണമിച്ച് അവരുടെ കർമ്മ ഫലങ്ങളെ ബാധിച്ചേക്കാം

ഹിന്ദു മതപാരമ്പര്യങ്ങളിൽ സർപ്പങ്ങൾ പൊതുവേ ലൈംഗീകതയുടെ പ്രതീകമായി സൂചിപ്പിക്കുപ്പെടുന്നു

k

3. വിശുദ്ധവും ദിവ്യവുമായ ആഭരണങ്ങളായി

ശിവഭഗവാന്റെ പ്രതിരൂപങ്ങളിൽ സർപ്പങ്ങൾ ആഭരണങ്ങളായി പ്രതിഫലിക്കുന്നത് ദർശിക്കാനാവും..

Read more about: life ജീവിതം
English summary

the-symbolism-of-snakes-and-serpents-in-hinduism

In Hinduism and literature, there are many references to Serpent goddesses. All Hindu religious figures of India are worship serpents,
Story first published: Monday, August 6, 2018, 15:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more