For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി നിലവറയിലെ നാഗബന്ധന രഹസ്യം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്

|

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെപ്പറ്റി നിരവധി തര്‍ക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. ബിനിലവറ തുറന്നാല്‍ തിരുവനന്തപുരം ജില്ല തന്നെ വെള്ളത്തില്‍ മുങ്ങുമെന്നും നിലവറയിലെ നിധി കാത്തിരിക്കുന്ന നാഗത്താന്‍മാര്‍ എല്ലാം നശിപ്പിക്കുമെന്നും തുടങ്ങി നിരവധി വിശ്വാസങ്ങളാണ് ബി നിലവറയെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍. എന്നാല്‍ ഇന്നും പലര്‍ക്കിം അത്ഭുതമായി ചുരുളഴിയാത്ത രഹസ്യമായി തന്നെ തുടരുകയാണ് ബി നിലവറയും അതിലെ രഹസ്യങ്ങളും.

മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് പല നാട്ടുരാജാക്കന്മാരേയും യുദ്ധത്തില്‍ പരാജയപ്പെടുത്തി നേടിയസ്വത്തുക്കളും ബി നിലവറക്കകത്ത് തന്നെയാണ് സൂക്ഷിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നിലവറയെക്കുറിച്ച് പല തരത്തിലുള്ള കെട്ടുകഥകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ എന്താണ് പത്മനാഭന്റെ ഈ ബി നിലവറയുടെ പ്രത്യേകത എന്ന് നോക്കാം.

നിലവറയുടെ സംരക്ഷകന്‍

നിലവറയുടെ സംരക്ഷകന്‍

ബി നിലവറയുടെ സംരക്ഷകന്‍ എന്ന് പറയുന്നത് നരസിംഹസ്വാമിയാണ്. ശ്രീകോവില്‍ പോലെ തന്നെ പാനവും പരിശുദ്ധവുമായ ഇടമാണ് ബി നിലവറ. ഇന്നും വിശ്വാസികളുടെ വിശ്വാസങ്ങള്‍ക്ക് ഇളക്കം തട്ടാത്തതിനു കാരണവും നരസിംഹസ്വാമിയുടെ സാന്നിധ്യം തന്നെയാണ്.

 ക്ഷേത്രചൈതന്യം

ക്ഷേത്രചൈതന്യം

ഇന്നും ക്ഷേത്ര ചൈതന്യത്തില്‍ യാതൊരു വ്യത്യാസവും വരാതെ സംരക്ഷിക്കുന്നത് ബി നിലവറ തന്നെയാണ്. ഈ അറക്കുള്ളില്‍ പത്മനാഭസ്വാമിയുടെ ശ്രീ ചക്രവും മറ്റ് അമൂല്യവസ്തുക്കളും ഉണ്ട്. ഇവക്ക് സ്ഥാനചലനം സംഭവിച്ചാല്‍ ദേവചൈതന്യം ക്ഷയിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഇന്നും ബി നിലവറ തുറക്കാന്‍ രാജകുടുംബം അനുവദിക്കാത്തതും.

നിധിക്ക് കാവലായി നാഗങ്ങള്‍

നിധിക്ക് കാവലായി നാഗങ്ങള്‍

ബി നിലവറയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിനു വരുന്ന നിധിയുടെ കാവല്‍ ഉഗ്രവിഷമുള്ള നാഗങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. നിലവറ തുറക്കുന്നയാള്‍ സര്‍പ്പദംശനമേറ്റ് മരിക്കും എന്നതാണ് വിശ്വാസവും. പണ്ട് കാലത്തുണ്ടായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വേണ്ടി ബി നിലവറ തുറക്കുകയും എന്നാല്‍ സര്‍പ്പക്കൂട്ടത്തിനെ കണ്ട് നിലവറ അടക്കുകയും ചെയ്തതായി കഥകളുണ്ട്.

 അറക്ക് പുറത്തെ സര്‍പ്പചിഹ്നം

അറക്ക് പുറത്തെ സര്‍പ്പചിഹ്നം

ബി നിലവറക്ക് പുറത്തുള്ള സര്‍പ്പചിഹ്നം പലപ്പോഴും ആപത് സൂചനയായാണ് കണക്കാക്കുന്നത്. വിശ്വാസങ്ങളെ മറികടന്ന് ആരെങ്കിലും ബി നിലവറ തുറക്കാന്‍ ശ്രമിച്ചാല്‍ അത് ആപത്തിലേക്കാണ് വഴിവെക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയുള്ള ചിഹ്നം.

 നരസിംഹസ്വാമിയുടെ കോപം

നരസിംഹസ്വാമിയുടെ കോപം

പണ്ഡിതരായ ജ്യോതിഷികളുടെ പ്രവചനം ഇത്തരത്തിലായിരുന്നു. ബി നിലവറ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും തുറക്കാന്‍ ശ്രമിച്ചാല്‍ അവര്‍ നരസിംഹ സ്വാമിയുടെ കോപത്തിനിരയാവും എന്നായിരുന്നു പ്രവചനം. മാത്രമല്ല അവരുടെ കുടുംബത്തിനേയും വരെ ഈ ശാപം നൂറ്റാണ്ടുകളായി പിന്തുടരും എന്നായിരുന്നു പ്രവചനം.

ബി നിലവറയിലെ യക്ഷിയമ്മ

ബി നിലവറയിലെ യക്ഷിയമ്മ

കാഞ്ഞിരോട്ട് യക്ഷിയമ്മ ഇപ്പോഴും ബി നിലവറയില്‍ നരസിംഹമൂര്‍ത്തിയെ ഉപാസിച്ച് കഴിയുന്നുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബി നിലവറ തുറന്നാല്‍ ഇത് യക്ഷിയമ്മയെ പ്രകോപിപ്പിക്കുമെന്നും ഇത് നാശത്തിലേക്ക് വഴിവെക്കുമെന്നും ആണ് വിശ്വാസം.

നാഗബന്ധനപ്പൂട്ട്

നാഗബന്ധനപ്പൂട്ട്

നാഗബന്ധനമാണ് നിലവറയെ ഇപ്പോഴും അത്ഭുതത്തിലേക്ക് തള്ളിവിടുന്നത്. ശബ്ദ വീചികള്‍ കൊണ്ട് പൂട്ട് അടക്കുകയും തുറക്കുകയും ചെയ്യുക. അതിനായി പ്രത്യേകം തയ്യാറാക്കിയ നവസ്വരങ്ങള്‍ കൊണ്ടുള്ള രഹസ്യസൂത്രം. ഇതിനെയാണ് നാഗബന്ധനം എന്ന് പറയുന്നത്.

 എന്താണ് നാഗബന്ധനം?

എന്താണ് നാഗബന്ധനം?

നാഗബന്ധനം എന്ന വാക്ക് പോലും നമ്മളില്‍ പലരും കേള്‍ക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്. ഒരു വ്യക്തിയുടെ പ്രത്യേക രീതിയില്‍ ഉള്ള ശബ്ദം പൂട്ടിനകത്തേക്ക് ചെല്ലുമ്പോള്‍ അതില്‍ ഉള്ള ലോഹത്തകിട് പ്രത്യേക രീതിയില്‍ അടക്കുകയും തുറക്കുകയും ചെയ്യുന്നു. എന്നാല്‍ കൃത്യമായല്ല ശബ്ദമെങ്കിലും മറ്റൊരാളുടെ ശബ്ദമാണ് ലോഹത്തകിടിലൂടെ കടന്നു ചെല്ലുന്നതെങ്കിലും പൂട്ടിന് അനക്കമുണ്ടാവില്ല. കൂടാതെ നിധിക്ക് കാവല്‍ നില്‍ക്കുന്ന പാമ്പുകള്‍ ആക്രമിക്കുക കൂടി ചെയ്യും എന്നാണ് വിശ്വാസം.

English summary

the story behind Sree Padmanabhaswamy temple vaults

the story behind Sree Padmanabhaswamy temple vaults read on...
X
Desktop Bottom Promotion