നിലവിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കുവാന്‍

Posted By:
Subscribe to Boldsky

നിലവിളക്കു കൊളുത്തുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ശുഭകരമായ എന്ത് കാര്യം ചെയ്യുമ്പോഴും നിലവിളക്ക് കൊളുത്തി ആരംഭിയ്ക്കുക എന്നതാണ് ഏറ്റവും നല്ലതും. ഐശ്വര്യത്തിന്റെ പ്രതീകമായാണ് നിലവിളക്ക് കണക്കാക്കുന്നതും. മാത്രമല്ല ജീവിതത്തെ പ്രകാശ പൂരിതമാക്കാന്‍ നിലവിളക്കു കൊളുത്തുന്നതും നല്ലതാണ്.

എന്നാല്‍ പലപ്പോഴും നിലവിളക്കു കൊളുത്തുന്നതിനു പിന്നിലെ ശാസ്ത്രീയ വശങ്ങള്‍ നമ്മള്‍ മനസ്സിലാക്കുന്നില്ല. എന്തിനാണ് നിലവിളക്കു കൊളുത്തുന്നത് നിലവിളക്കു കൊളുത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം തുടങ്ങിയവ പലര്‍ക്കുമറിയില്ല. നിലവിളക്കു കൊളുത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നമുക്ക് നോക്കാം.

നിലത്ത് വിളക്കു വെയ്ക്കരുത്

നിലത്ത് വിളക്കു വെയ്ക്കരുത്

ദേവിയുടെ പ്രതിരൂപമായാണ് നിലവിളക്ക് നമ്മള്‍ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടി വേണം നമ്മള്‍ നിലവിളക്ക് കൊളുത്തേണ്ടത്. വെറും നിലത്ത് വെയ്ക്കാതെ പീഠത്തിനു മുകളിലോ മറ്റോ വെയ്ക്കുന്നതാണ് ഉത്തമം.

 നിലവിളക്കിന്റെ ശുദ്ധി

നിലവിളക്കിന്റെ ശുദ്ധി

ഏറ്റവും വൃത്തിയോടും ശുദ്ധിയോടും സൂക്ഷിക്കേണ്ട ഒന്നാണ് നിലവിളക്ക്. ഇക്കാര്യത്തില്‍ എന്തെങ്കിലും ദോഷം സംഭവിച്ചാല്‍ അത് കുടുംബത്തെ മൊത്തമായി ബാധിയ്ക്കുമെന്നാണ് വിശ്വാസം.

ദേഹശുദ്ധിയും പാലിക്കണം

ദേഹശുദ്ധിയും പാലിക്കണം

ദേഹശുദ്ധിയാണ് വിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം. മാത്രമല്ല വിളക്ക് കൊളുത്തുമ്പോള്‍ ചെരുപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല.

വിളക്ക് കൊളുത്തുന്നത് രണ്ട് നേരം

വിളക്ക് കൊളുത്തുന്നത് രണ്ട് നേരം

രവിലേയും വൈകിട്ടും വിളക്ക് കൊളുത്തണം എന്നാണ് പ്രമാണം. സൂര്യോദയത്തിലും അസ്തമയത്തിലും വിളക്ക് കൊളുത്തുന്നത് ഐശ്വര്യം കൊണ്ടു വരും.

തിരികളിടുമ്പോള്‍ ശ്രദ്ധിക്കാം

തിരികളിടുമ്പോള്‍ ശ്രദ്ധിക്കാം

തിരികളിടുമ്പോഴും ശ്രദ്ധ കൊടുക്കാം. കിഴക്കും പടിഞ്ഞാറും രണ്ട് തിരികളിടുന്നത് നല്ലതാണ്. അഞ്ച് തിരികള്‍ ഐശ്വര്യം കൊണ്ടു വരും.

 ഒറ്റത്തിരി

ഒറ്റത്തിരി

ഒറ്റത്തിരി ഇട്ടു വിളക്ക് കൊളുത്തുന്നത് ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. മൂന്ന് തിരികളും നാല് തിരികളും മഹാവ്യാധിയ്ക്ക് കാരണമാകുമെന്നുമാണ് വിശ്വാസം

എണ്ണ ഉപയോഗിക്കുന്നത്

എണ്ണ ഉപയോഗിക്കുന്നത്

വിളക്കിലുപയോഗിക്കാന്‍ ഉപയോഗിക്കുന്ന എണ്ണയിലും അല്‍പം ശ്രദ്ധ കൊടുക്കാം. എള്ളെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

വിളക്ക് കൊളുത്താം

വിളക്ക് കൊളുത്താം

തെക്കുഭാഗത്ത് നിന്ന് വിള്കക് കൊളുത്തിത്തുടങ്ങുന്നതാണ് ഉത്തമം. ഇത് ഐശ്വര്യവും സമ്പല്‍സമൃദ്ധിയും പ്രദാനം ചെയ്യും.

English summary

The Significance of Lighting Oil Lamps

Oil lamps were a part of various traditions and cultures around the world, until electric lights became popular.
Story first published: Sunday, January 17, 2016, 7:00 [IST]