Latest Updates
-
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ!
Surya Gochar November 2022: വൃശ്ചികം രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാര്‍ക്ക് അശുഭസമയം
ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായി സൂര്യനെ കണക്കാക്കുന്നു. സൂര്യന് ഒരാളുടെ ആത്മാവിന്റെ നാഥനാണെന്ന് പറയപ്പെടുന്നു. പ്രതിരോധശേഷി, പോസിറ്റിവിറ്റി, സ്റ്റാമിന, അര്‍പ്പണബോധം എന്നിവ നല്കി സൂര്യന് എല്ലാവരേയും അനുഗ്രഹിക്കുന്നു. നവംബര്‍ മാസത്തില്‍ സൂര്യന്റെ സംക്രമണം നടക്കുന്നു. നവംബര്‍ 16ന് സൂര്യന് വൃശ്ചിക രാശിയിലേക്ക് സംക്രമിക്കും. അത് ഓരോ രാശിയിലും വ്യത്യസ്തമായ രീതിയില്‍ സ്വാധീനം ചെലുത്തും.
ചൊവ്വയുടെ രാശിയില്‍ സൂര്യന്റെ വരവ് 4 രാശിക്കാരെ ദോഷകരമായി ബാധിക്കും. അതിന്റെ ഫലം മൂലം ചിലര്‍ക്ക് തൊഴില്‍, കുടുംബ, സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നേക്കാം. സൂര്യന്റെ വൃശ്ചികം രാശി സംക്രമണം മൂലം ഈ 4 രാശിക്കാര്‍ക്ക് ഈ സമയം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അതുകൊണ്ട് ഏത് പ്രശ്നവും ഗൗരവമായി കാണുക. ജലദോഷം, പനി, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ ഇക്കാലയളവില്‍ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം മോശമായേക്കാം. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രണത്തിലാക്കുക. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കുക. മേടം രാശിക്കാര്‍ ഈ കാലയളവില്‍ പ്രതിവിധിയായി ദിവസവും സൂര്യനെ ആരാധിക്കുക.

ഇടവം
വൃശ്ചിക രാശിയിലെ സൂര്യന്റെ സംക്രമണം ഇടവം രാശിക്കാരുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ കാരണം നിങ്ങളുടെ ബന്ധം വഷളായേക്കാം. ഈ സമയം നിങ്ങളുടെ കരിയറില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പണത്തിന്റെ കാര്യത്തില്‍ ആരെങ്കിലും കണ്ണടച്ച് വിശ്വസിക്കരുത്. നിങ്ങള്‍ വഞ്ചിതരായേക്കാം. ഈ സമയം ഇണയുടെ ആരോഗ്യവും ക്ഷയിച്ചേക്കാം. ബിസിനസ്സില്‍ പങ്കാളിയുമായുള്ള നിങ്ങളുടെ തര്‍ക്കവും വര്‍ദ്ധിച്ചേക്കാം. ഈ കാലയളവില്‍ ഇടവം രാശിക്കാര്‍ പ്രതിവിധിയായി ദിവസവും ഗായത്രി മന്ത്രം ജപിക്കുക.

കന്നി
സൂര്യന്റെ സംക്രമത്തിന്റെ സ്വാധീനം കാരണം കന്നി രാശിക്കാര്‍ക്ക് പണനഷ്ടം ഉണ്ടായേക്കാം. നിങ്ങള്‍ ഒരു വ്യാപാരിയാണെങ്കില്‍, ഈ സമയം നിങ്ങള്‍ക്ക് ലാഭത്തില്‍ കുറവുണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ശുഭകരമായ സമയമല്ല. നിങ്ങള്‍ വിജയം പ്രതീക്ഷിച്ചിരുന്ന പരീക്ഷകളില്‍ പരാജയം നേരിടേണ്ടി വന്നേക്കാം. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം കുറയും. വ്യക്തിപരമായ ജീവിതത്തിലും നിങ്ങള്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രണയബന്ധങ്ങളില്‍ മൂന്നാമതൊരു വ്യക്തിയുടെ ഇടപെടല്‍ കാരണം നിങ്ങളുടെ ബന്ധം തകരാറിലായേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ പ്രതിവിധിയായി എല്ലാ ഞായറാഴ്ചയും ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുക.

ധനു
സൂര്യന്റെ വൃശ്ചികം രാശി സംക്രമണം ധനു രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പ്രായമായവര്‍ക്ക് ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാം. സീസണല്‍ രോഗങ്ങളെയും കരുതിയിരിക്കുക. പനി, ഡെങ്കിപ്പനി തുടങ്ങിയവ നിങ്ങളെ പിടികൂടിയേക്കാം. ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസം കുറയും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി അഭിപ്രായവ്യത്യാസമുണ്ടായേക്കാം. കുടുംബാംഗങ്ങളുമായി തര്‍ക്കമുണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ചിലവുകള്‍ ഉയര്‍ന്നേക്കാം.

ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്താനുള്ള പ്രതിവിധികള്‍
* നിങ്ങളുടെ ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്താന്‍ ഞായറാഴ്ച ദിവസങ്ങളില്‍ വ്രതം ആചരിക്കുക.
* ഞായറാഴ്ച ദിവസം കുളിച്ചതിന് ശേഷം ചുവന്ന വസ്ത്രം ധരിക്കുക. ചുവന്ന ചന്ദനം, ചുവന്ന പൂക്കള്‍, അരി എന്നിവ കലര്‍ത്തിയ വെള്ളം സൂര്യദേവന് അര്‍പ്പിക്കുക.
* 'ഹ്രാം ഹ്രീം ഹ്രൗം സ: സൂര്യായ നമ:' എന്ന മന്ത്രം പതിവായി ജപിക്കുക.
* ഞായറാഴ്ചകളില്‍ ഉപ്പ് കഴിക്കുന്നത് ഒഴിവാക്കുക. പാല്, തൈര്, പഞ്ചസാര, ഗോതമ്പ് റൊട്ടി മുതലായവ കഴിക്കാന്‍ ശ്രമിക്കുക.
* സൂര്യനെ ശക്തിപ്പെടുത്താന്‍ ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ നിറമുള്ള വസ്ത്രങ്ങള്‍, സ്വര്‍ണ്ണം, ചെമ്പ്, ഗോതമ്പ്, ചുവന്ന താമര, ചുവന്നപരിപ്പ് എന്നിവ ദാനം ചെയ്യുക.



Click it and Unblock the Notifications