Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Surya Gochar 2022: ധനു രാശിയിലെ സൂര്യന് നല്‍കും ഈ 6 രാശിക്ക് വര്‍ഷാവസാനം ഭാഗ്യകാലം
ജ്യോതിഷത്തില്‍ സൂര്യനെ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആത്മാവ്, പിതാവ്, ബഹുമാനം, ഉയര്‍ന്ന സര്‍ക്കാര്‍ സേവനം എന്നിവയുടെ ഘടകമാണ് സൂര്യദേവന്. ഇതുമൂലം സൂര്യന്റെ ഓരോ സംക്രമണത്തിന്റെയും ഫലം എല്ലാ രാശിചിഹ്നങ്ങളിലും പ്രതിഫലിക്കും. 2022 വര്‍ഷത്തിലെ അവസാന സൂര്യ സംക്രമണം ഡിസംബര്‍ മാസത്തില്‍ നടക്കും.
ഡിസംബര്‍ 16ന് സൂര്യന് വൃശ്ചികം രാശിയില്‍ നിന്ന് മാറി ധനു രാശിയില്‍ പ്രവേശിക്കും. മതനേതാക്കള്‍, സാമൂഹിക നേതാക്കള്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ഈ സംക്രമണം അനുകൂലമായിരിക്കും. സൂര്യന്റെ ഈ സംക്രമം എല്ലാ രാശിക്കാരിലും പ്രതിഫലനം സൃഷ്ടിക്കും. ധനു രാശിയിലെ സൂര്യന്റെ സംക്രമണം പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. ഈ 6 രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും.

മേടം
ധനു രാശിയില്‍ സൂര്യന് സംക്രമിക്കുന്നത് മേടം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ വിദേശത്തുപോയി പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വിവാഹിതരാകാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ചിലര്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്പര്യം കൂടുതലായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ബിസിനസ്സ് വിജയകരമായി വിപുലീകരിക്കാനും കഴിയും. മുന്‍കാലങ്ങളില്‍ നടത്തിയ നിക്ഷേപങ്ങളുടെ പ്രയോജനം ലഭിക്കും.

കന്നി
ധനു രാശിയിലെ സൂര്യന്റെ സംക്രമം കന്നിരാശിക്കാര്‍ക്ക് നാലാം ഭാവത്തിലായിരിക്കും. ഈ സംക്രമണം നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിന് വളരെ ഫലപ്രദമാണെന്ന് തെളിയും. ഇറക്കുമതി-കയറ്റുമതിയുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്ക് ഈ കാലയളവില്‍ ധാരാളം ലാഭം നേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് ഈ സക്രമണത്തിന്റെ സ്വാധീനത്താല്‍ നല്ല ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ പങ്കാളിക്ക് തൊഴില്‍ മേഖലയില്‍ മികച്ച വിജയം നേടാന്‍ കഴിയും.

വൃശ്ചികം
സൂര്യന്റെ സംക്രമണം നിങ്ങളുടെ സംസാരം മെച്ചപ്പെടുത്തും. ഈ സമയത്ത് നിങ്ങളുടെ സംസാരം വളരെ മധുരമായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. അവരുടെ സഹകരണത്തോടെ നിങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഈ കാലയളവില്‍ ട്രാന്‍സ്ഫറോ സ്ഥാനക്കയറ്റമോ ലഭിച്ചേക്കാം.

ധനു
സൂര്യന് സംക്രമിക്കുന്ന ഈ സമയത്ത് ധനു രാശിക്കാരെ ഭാഗ്യം പൂര്‍ണമായി പിന്തുണയ്ക്കും. സൂര്യന് നിങ്ങളുടെ രാശിയില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ബഹുമാനവും അന്തസ്സും വര്‍ദ്ധിക്കും. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ വളരെ സന്തുഷ്ടരായിരിക്കും. നിങ്ങളുടെ ജോലികള്‍ക്ക് വളരെയേറെ പ്രശംസയും ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകളും കൈവരും.

കുംഭം
സൂര്യന് ധനുരാശിയില്‍ പ്രവേശിക്കുന്നതോടെ കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതകളുണ്ടാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തിന് ഇത് വളരെ ഫലപ്രദമാണെന്ന് തെളിയും. മുന്‍കാലങ്ങളില്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം ഈ സമയത്ത് സാമ്പത്തിക നേട്ടത്തിന്റെ രൂപത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ മികച്ച വിജയം നേടാനാകും. നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധവും സുന്ദരമായിരിക്കും.

മീനം
സൂര്യന്റെ ഈ സംക്രമണം മീനം രാശിക്കാര്‍ക്ക് തൊഴില്‍പരമായി വളരെ ഫലപ്രദമായ കാലഘട്ടമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലിക്കാര്‍ക്ക് ഔദ്യോഗിക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ നല്ല അവസരം ലഭിക്കും. ഈ കാലയളവില്‍ സര്‍ക്കാരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള ശക്തമായ സാധ്യതകളുമുണ്ട്. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലികള്‍ വളരെയധികം വിലമതിക്കപ്പെടും. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരങ്ങള്‍ ലഭിക്കും.



Click it and Unblock the Notifications
