For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യന്റെ തുലാം രാശി സംക്രമണം: നേട്ടം ഇവര്‍ക്ക്‌

|

വേദ ജ്യോതിഷമനുസരിച്ച് സൂര്യന്‍ ഒരാളുടെ ആത്മാവിന്റെ പ്രതിനിധിയാണ്. കൂടാതെ നവഗ്രഹങ്ങളുടെ രാജാവായും കണക്കാക്കപ്പെടുന്നു. ഒരാളുടെ ജാതകത്തില്‍ സൂര്യന്‍ ശക്തമായ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അവര്‍ക്ക് നേതൃത്വപരമായ കഴിവുകള്‍, ജോലികളിലെ കാര്യക്ഷമത എന്നിവ വര്‍ധിക്കുന്നു. തുലാം രാശിചിഹ്നത്തിലേക്ക് സൂര്യന്‍ ഒക്ടോബര്‍ 17 ന് നീങ്ങുകയും 2020 നവംബര്‍ 16 വരെ അവിടെ തുടരുകയും ചെയ്യും.

Most read: ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യംMost read: ദുര്‍ഗ്ഗാ ആരാധനയില്‍ ഒരിക്കലും ചെയ്യരുത് ഈ കാര്യം

നിങ്ങളുടെ ആത്മാവ്, പിതാവ്, നേതൃത്വം, ഇച്ഛാശക്തി, ധൈര്യം എന്നിവയെ പ്രതിനിധീകരിക്കുന്ന സൂര്യന്‍ ഈ സംക്രമണ സമയത്ത് ദുര്‍ബലമായ അവസ്ഥയിലേക്ക് നീങ്ങും. ഈ ഗ്രഹ ചലനം ഓരോ രാശിക്കാര്‍ക്കും നല്ലതും ചീത്തയുമായ വ്യത്യസ്ത ഫലങ്ങള്‍ നല്‍കും. ഓരോ രാശിക്കാര്‍ക്കും ഈ കാലയളവില്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.

മേടം

മേടം

നിങ്ങളുടെ സ്‌നേഹം, ബുദ്ധി, കുട്ടി, ആസൂത്രണം എന്നിവ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ ഭവനത്തിന്റെ ഭരണകര്‍ത്താവാണ് സൂര്യന്‍. ഇത്തവണ, പ്രണയത്തെയും ബന്ധങ്ങളെയും സൂചിപ്പിക്കുന്ന ഏഴാമത്തെ ഭവനത്തില്‍ പരിവര്‍ത്തനം ചെയ്യും. ചില ഉയര്‍ച്ചയും താഴ്ചയും നിങ്ങളുടെ ബന്ധങ്ങളെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. അതിനാല്‍, നിങ്ങളുടെ പങ്കാളിയുമായി ഇടപഴകുമ്പോള്‍ ശ്രദ്ധാലുവായിരിക്കുക. തൊഴില്‍പരമായി, നിങ്ങളുടെ ചിന്തകള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കിലും, ഇപ്പോള്‍ അത് ഒരു ആശയമായി തുടരും. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം സാധ്യമാണ്. ഈ യാത്രാമാര്‍ഗത്തില്‍ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം അല്‍പം ദുര്‍ബലമാകാന്‍ സാധ്യതയുണ്ട്, ഇത് നിങ്ങള്‍ളുടെ ആശങ്കയ്ക്കും ഉത്കണ്ഠയ്ക്കും കാരണമാകും. നിങ്ങളുടെ പിതാവുമായി ചില തര്‍ക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ഈ കാലയളവില്‍ ഉണ്ടായേക്കാം.

ഇടവം

ഇടവം

നിങ്ങളുടെ ആറാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. പ്രൊഫഷണലായി, ഈ സമയത്ത് നിങ്ങള്‍ ഊര്‍ജ്ജവും ഉത്സാഹവും നിറഞ്ഞവരായി പ്രവര്‍ത്തിക്കും. നിങ്ങളുടെ തീര്‍പ്പാക്കാത്ത എല്ലാ ജോലികളും പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. ശത്രുക്കളുടെ മേല്‍ നിങ്ങള്‍ മേല്‍ക്കൈ നേടും. തൊഴില്‍ മാറ്റം തേടുന്ന പ്രൊഫഷണലുകള്‍ക്ക് ഇത് ഒരു പ്രയോജനകരമായ സമയമായിരിക്കും. ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിച്ചേക്കാം. ഈ കാലയളവില്‍ അമ്മയുടെ ആരോഗ്യം നിങ്ങള്‍ക്ക് ചില അനാവശ്യ സമ്മര്‍ദ്ദങ്ങളും വേവലാതികളും നല്‍കിയേക്കാം. സഹോദരങ്ങളുമായുള്ള ചില തര്‍ക്കങ്ങളുണ്ടായേക്കാം. മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായി, ഈ കാലയളവില്‍ ദീര്‍ഘകാലമായി നിങ്ങളെ അലട്ടുന്ന ഏതെങ്കിലും വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് കരകയറാനാകും. ഈ കാലയളവില്‍ വാഹനം കൈകാര്യം ചെയ്യുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

Most read:ഓരോ രാശിക്കും ഭാഗ്യം നല്‍കും ദിവസം ഇതാണ്Most read:ഓരോ രാശിക്കും ഭാഗ്യം നല്‍കും ദിവസം ഇതാണ്

മിഥുനം

മിഥുനം

സ്‌നേഹം, ബുദ്ധി, കുട്ടികള്‍ എന്നിവ പ്രതിനിധീകരിക്കുന്ന അഞ്ചാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം വിടിക്കും. ജോലിസ്ഥലത്ത്, നിങ്ങളുടെ ശ്രമങ്ങള്‍ ആവശ്യമുള്ള ദിശയിലേക്ക് നീങ്ങിയേക്കില്ല. ഇത് നിങ്ങളില്‍ നിരാശയും അസ്വസ്ഥതയും ഉണ്ടാക്കാ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ചില പ്രതികൂല ഫലങ്ങള്‍ സൃഷ്ടിക്കും. ഈ സമയം ഏതെങ്കിലും തരത്തിലുള്ള യാത്രകള്‍ ഒഴിവാക്കുക. വ്യക്തിപരമായി, ഈ കാലയളവില്‍ നിങ്ങളുടെ ഇളയ സഹോദരങ്ങളുമായുള്ള ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ബന്ധങ്ങളില്‍ ചില വ്യത്യാസങ്ങളും ഉയര്‍ച്ചകളും ഉണ്ടാകാം. ആരോഗ്യ രംഗത്ത്, ഈ കാലയളവില്‍ നിങ്ങള്‍ ഭക്ഷണം ശ്രദ്ധിക്കേണ്ടതുണ്ട്.

കര്‍ക്കിടകം

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാരുടെ നാലാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ഈ സ്ഥാനത്ത് സൂര്യനെ വളരെ ദുര്‍ബലമായി കണക്കാക്കുന്നതിനാല്‍ ഇത് കര്‍ക്കിടകം രാശിക്കാര്‍ക്ക് ചില ദോഷകരമായ ഫലങ്ങള്‍ നല്‍കുമെന്ന് സൂചിപ്പിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചേക്കാവുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഈ സമയത്ത് അമ്മയുടെ ആരോഗ്യം അല്‍പം ദുര്‍ബലമായി തുടരും. ഇത് നിങ്ങള്‍ക്ക് ഉത്കണ്ഠയ്ക്കും കാരണമാകും. വസ്തു വില്‍പ്പനയിലും വാങ്ങലിലും നവീകരണത്തിലും ചില കാലതാമസങ്ങളും പ്രശ്‌നങ്ങളും ഉണ്ടായേക്കാം. ആരോഗ്യ രംഗത്ത്, അപകടങ്ങളും പരിക്കുകളും കാണുന്നതിനാല്‍ ഈ സമയം ശ്രദ്ധാപൂര്‍വ്വം വാഹനമോടിക്കുക. ഈ കാലയളവില്‍, ഉറക്കക്കുറവും സമ്മര്‍ദ്ദം നിങ്ങളുടെ കണ്ണുകളില്‍ ചില പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം.

Most read:ഈ രാശിക്കാര്‍ ഒരിക്കലും ശാന്തത കൈവിടാത്തവര്‍Most read:ഈ രാശിക്കാര്‍ ഒരിക്കലും ശാന്തത കൈവിടാത്തവര്‍

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിക്കാരുടെ ധൈര്യം, പരിശ്രമങ്ങള്‍, മോഹങ്ങള്‍, സഹോദരങ്ങള്‍ എന്നിവ സൂചിപ്പിക്കുന്ന മൂന്നാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ഈ കാലയളവില്‍ നിങ്ങളുടെ ആഗ്രഹങ്ങളും സാഹസികതയും മികച്ചതായിരിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ വിജയം കാണാനാകും. ഈ കാലയളവില്‍ നിങ്ങളുടെ സര്‍ഗ്ഗാത്മക കഴിവുകള്‍ മികച്ചതായിരിക്കും, അത് നിങ്ങളുടെ ജോലികളിലും പരിശ്രമങ്ങളിലും നേട്ടം നല്‍കും. നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താനുള്ള ശരിയായ സമയമാണിത്. അതിനാല്‍, സ്‌പോര്‍ട്‌സ് മുതലായ ഇടങ്ങളില്‍ മുന്നേറാന്‍ സഹായിക്കുന്ന നിരവധി അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബാന്തരീക്ഷം സൗഹാര്‍ദ്ദപരമായി തുടരും. ആരോഗ്യം ശുഭകരമായിരിക്കും. ചില ചെവി പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കന്നി

കന്നി

സമ്പത്ത്, കുടുംബം, സമ്പാദ്യം എന്നിവ സൂചിപ്പിക്കുന്ന രണ്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ ആതിഥേയത്വം വഹിക്കും. അതിനാല്‍, കന്നി രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ചില പ്രശ്‌നങ്ങള്‍ കണ്ടേക്കാം. വ്യക്തിപരമായി, ചില അനാവശ്യ സാഹചര്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിച്ചേക്കാം, അത് അമിത ചെലവുകള്‍ക്ക് കാരണമായേക്കാം. അനാവശ്യ സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും ഉണ്ടാകും. നിങ്ങളുടെ സംസാരവും വാക്കുകളും ശ്രദ്ധിക്കുക. തൊഴില്‍പരമായും സാമ്പത്തികമായും, ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള പുതിയ നിക്ഷേപം നടത്തുന്നത് അനുകൂലമല്ല. നിങ്ങളുടെ ശാന്തത നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിലെ അവരുടെ പ്രകടനത്തില്‍ അല്‍പം അലസരായേക്കാം. ആരോഗ്യ രംഗത്ത്, നിങ്ങള്‍ക്ക് ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള മേഖലകളാണ് കണ്ണുകളും അടിവയറും. അതിനാല്‍, ആരോഗ്യം ശ്രദ്ധിക്കുക.

Most read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെMost read:ഉദ്ദിഷ്ടകാര്യലബ്ധിക്ക് ദുര്‍ഗാ ആരാധന ഇങ്ങനെ

തുലാം

തുലാം

തുലാം രാശിക്കാരുടെ ആദ്യത്തെ വീട്ടില്‍ സൂര്യന്‍ സ്ഥാനംപിടിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ചില ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടിവരും. തീരുമാനമെടുക്കുന്നതില്‍ ഉറച്ചുനില്‍ക്കാനും നിങ്ങളുടെ കഴിവില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടാക്കാനും ശ്രമിക്കുക. വ്യക്തിപരമായി, നിങ്ങളുടെ കുടുംബജീവിതത്തെയും വ്യക്തിബന്ധങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. നിങ്ങളുടെ സ്വഭാവത്തില്‍ ശാന്തത പുലര്‍ത്തേണ്ടതുണ്ട്.

വൃശ്ചികം

വൃശ്ചികം

നിങ്ങളുടെ പന്ത്രണ്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ ആതിഥേയത്വം വഹിക്കും. ഈ സംക്രമണം നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ നല്‍കില്ല. തൊഴില്‍പരമായി, ഈ സമയത്ത്, നിങ്ങളുടെ ജോലികളില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടിവരാം. തല്‍ഫലമായി, നിങ്ങളുടെ പ്രവര്‍ത്തികള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ തീരുമാനങ്ങളില്‍ ആശയക്കുഴപ്പം നേരിടും. മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് മനസിലാക്കിക്കൊണ്ട് തീരുമാനങ്ങളെടുക്കാന്‍ ഇത് നിങ്ങളെ പ്രേരിപ്പിച്ചേക്കാം. വ്യക്തിപരമായി, കുടുംബാന്തരീക്ഷത്തെ തകര്‍ക്കുന്ന ചില ഏറ്റുമുട്ടലുകള്‍ നിങ്ങള്‍ക്കുണ്ടാകാം. ആരോഗ്യരംഗത്ത്, ഉറക്കവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് നേരിടേണ്ടിവരും. ഇത് കാഴ്ചശക്തി, തലവേദന തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ക്ക് പ്രതിവിധിയായി സൂര്യനെ സ്തുതിച്ച് 'സൂര്യ അഷ്ടകം' സ്‌തോത്രം ചൊല്ലുന്നത് പ്രയോജനകരമായ ഫലങ്ങള്‍ നല്‍കും.

Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍Most read:പ്രശ്‌നങ്ങള്‍ വിട്ടകലുന്നില്ലേ? ഈ പരിഹാരങ്ങള്‍

ധനു

ധനു

നിങ്ങളുടെ വിജയത്തിന്റെയും ലാഭത്തിന്റെയും ഭവനമായ പതിനൊന്നാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. ധനു രാശിക്കാര്‍ക്ക് ഈകാലയളവില്‍ ചില നല്ല ഫലങ്ങള്‍ ലഭിച്ചേക്കാം. പ്രൊഫഷണലായി നിങ്ങള്‍ക്ക് അഭിനന്ദനം അര്‍ഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാകും. നിങ്ങളുടെ എല്ലാ പരിശ്രമങ്ങളിലും ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും, വളരെയധികം പരിശ്രമം ആവശ്യമില്ലാതെ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ഈ കാലയളവില്‍, ജോലിസ്ഥലത്ത് നിങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകും. ഈ സമയം നിങ്ങള്‍ സാമൂഹികമായി സജീവമാണെങ്കില്‍ ശുഭവും ലാഭകരവുമായ ഫലങ്ങള്‍ കൈവരിക്കാനാകും. തൊഴിലുമായി ബന്ധപ്പെട്ട യാത്രകള്‍ നിങ്ങള്‍ക്ക് വിജയവും ലാഭവും നല്‍കും. വ്യക്തിപരമായ ജീവിതത്തില്‍ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെട്ടേക്കാം. ആരോഗ്യരംഗത്ത്, നിങ്ങള്‍ക്ക് വളരെ മികച്ചതായിരിക്കും. മാത്രമല്ല ദീര്‍ഘകാലമായി നിങ്ങളെ അലട്ടുന്ന ചില രോഗങ്ങളില്‍ നിന്ന് കരകയറാനാകും.

മകരം

മകരം

ഔദ്യോഗിക, തൊഴില്‍ മേഖലകള്‍ സൂചിപ്പിക്കുന്ന നിങ്ങളുടെ പത്താമത്തെ ഭവനത്തിലേക്ക് സൂര്യന്‍ മാറുന്നു, ഈ കാലയളവില്‍ അത് അതിന്റെ ശക്തിയേറിയ അല്ലെങ്കില്‍ പരമോന്നത സ്ഥാനത്ത് ആയിരിക്കും. ഇത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കുമെന്ന് സൂചിപ്പിക്കുന്നു. ജോലിയില്‍ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചുപറ്റാനാകും. നിങ്ങള്‍ക്ക് പുതിയ അധികാര സ്ഥാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. വ്യക്തിപരമായി, ഈ സമയത്ത് നിങ്ങളുടെ പിതാവുമായുള്ള നിങ്ങളുടെ ബന്ധം മെച്ചപ്പെടാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ പ്രണയ ജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നേട്ടം ലഭിക്കാനാകും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തിപ്പെടും. ഗവേഷണ പ്രവര്‍ത്തനങ്ങള്‍, ഉന്നതപഠനം അല്ലെങ്കില്‍ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവില്‍ അനുയോജ്യമായ നേട്ടങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യരംഗത്ത്, നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ ഉണ്ടെങ്കില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്.

Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍Most read:നിഗൂഢ സ്വഭാവം സൂക്ഷിക്കുന്നവര്‍ ഈ രാശിക്കാര്‍

കുംഭം

കുംഭം

കുഭം രാശിക്കാരുടെ ഒന്‍പതാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനംപിടിക്കും. ഈ യാത്രാ സമയത്ത് നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ കുറവായിരിക്കും. വ്യക്തിപരമായി, നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ രണ്ടുപേരും തമ്മില്‍ സ്വഭാവപരമായ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. തൊഴില്‍പരമായി, ഏതെങ്കിലും തരത്തിലുള്ള യാത്രകള്‍ നടത്തുന്നതിന് നല്ല സമയമല്ല. കാരണം അത് നഷ്ടങ്ങള്‍ക്കും അനാവശ്യ ചെലവുകള്‍ക്കും ഇടയാക്കും. ജോലിയില്‍, ഈ സാഹചര്യത്തില്‍ നിങ്ങളുടെ ക്ഷമ നിലനിര്‍ത്തുക. പങ്കാളിത്തത്തില്‍ ബിസിനസ്സ് നടത്തുന്നവര്‍ക്ക് ഈ കാലയളവില്‍ ചില നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉന്നത പഠനത്തിനോ മത്സരപരീക്ഷയ്‌ക്കോ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രകടനം കുറയാന്‍ ഇടയാകും. ആരോഗ്യരംഗത്ത്, ഉദര സംബന്ധമായ അസുഖങ്ങളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.

മീനം

മീനം

നിങ്ങളുടെ എട്ടാമത്തെ ഭവനത്തില്‍ സൂര്യന്‍ സ്ഥാനം പിടിക്കും. സൂര്യന്റെ ഈ സ്ഥാനം നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കില്ല. തൊഴില്‍പരമായും സാമ്പത്തികമായും ഇത് നിങ്ങള്‍ക്ക് ഒരു ദുഷ്‌കരമായ കാലഘട്ടമായിരിക്കും. നിങ്ങളുടെ ജോലി മാറ്റാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സമയം നല്ലതല്ല. നിങ്ങളുടെ ശത്രുക്കള്‍ ശക്തരായേക്കാം. അതിനാല്‍ അവരെ കരുതിയിരിക്കുക. ഈ സമയപരിധിക്കുള്ളില്‍ ഏതെങ്കിലും തരത്തിലുള്ള വായ്പകളും ബാധ്യതകളും എടുക്കുന്നത് ഉചിതമല്ല. നിങ്ങളുടെ സംസാരവും സ്വഭാവവും മയപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കില്‍, നിങ്ങളുടെ കുടുംബവുമായും പ്രിയപ്പെട്ടവരുമായും ഉള്ള ബന്ധത്തെ ഇത് തടസ്സപ്പെടുത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാലയളവ് നല്ല ഫലങ്ങള്‍ നല്‍കും. ആരോഗ്യപരമായി, നിങ്ങളുടെ പ്രതിരോധശേഷി കുറവായിരിക്കാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ പല്ല്, കണ്ണ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇടയാക്കും.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

English summary

Sun Transit In Libra On 17th October Know the Effects on All Zodiac Signs in Malayalam

Sun Transit in Libra on 17th October 2020. Check out the effects on all zodiac signs, and learn about remedies to perform in Malayalam.
X
Desktop Bottom Promotion