For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Surya Gochar 2022: സൂര്യന്‍ ചിങ്ങം രാശിയിലേക്ക്; 12 രാശിക്കും ഗുണദോഷഫലം

|

ജ്യോതിഷത്തില്‍ ഗ്രഹങ്ങള്‍ക്കും രാശികള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഗ്രഹങ്ങള്‍ അവരുടെ രാശിചക്രം മാറുമ്പോള്‍ അത് മനുഷ്യജീവിതത്തെ ബാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ആഗസ്റ്റ് മാസത്തില്‍ പല പ്രധാന ഗ്രഹങ്ങളും തങ്ങളുടെ രാശിചക്രം മാറുന്നു. ഓഗസ്റ്റ് 17 ന് ഏറ്റവും പ്രമുഖവും ശക്തവുമായ ഗ്രഹമായ സൂര്യന്‍ അതിന്റെ രാശി മാറുന്നു. സൂര്യന്‍ ഈ സമയം കര്‍ക്കിടകം രാശി വിട്ട് ചിങ്ങം രാശിയില്‍ പ്രവേശിക്കും.

Most read: ഇടവം രാശിയില്‍ ചൊവ്വയുടെ സംക്രമണം; ഈ 4 രാശിക്ക് അശുഭകാലംMost read: ഇടവം രാശിയില്‍ ചൊവ്വയുടെ സംക്രമണം; ഈ 4 രാശിക്ക് അശുഭകാലം

ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ രാജാവ് എന്നാണ് സൂര്യനെ വിളിക്കുന്നത്. സൂര്യന്റെ രാശി മാറ്റത്തെ സംക്രാന്തി എന്നും വിളിക്കുന്നു. അതിനാല്‍ ഇത് ചിങ്ങ സംക്രാന്തിയായി അറിയപ്പെടുന്നു. ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം പല രാശിക്കാര്‍ക്കും വളരെ ശുഭകരമായി മാറും. മറ്റു ചിലര്‍ക്ക് അല്‍പം കഷ്ടതകളും നല്‍കും. 12 രാശിക്കും ജീവിതത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം

മേടം

ജ്യോതിഷപ്രകാരം സൂര്യന്‍ മേടം രാശിയുടെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കും. സൂര്യന്റെ ഈ സംക്രമണം മേടം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പ്രണയബന്ധം കൂടുതല്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തില്‍ മധുരം ഉണ്ടാകും. നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും.

ഇടവം

ഇടവം

ഇടവം രാശിചക്രത്തില്‍ മൂന്നാം സ്ഥാനത്താണ് സൂര്യന്റെ സംക്രമണം നടക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മാസം മുഴുവന്‍ ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ബിസിനസ്സില്‍ പലമടങ്ങ് ലാഭം ഉണ്ടാകും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, അതുവഴി നിങ്ങള്‍ എല്ലാ മേഖലകളിലും വിജയം കൈവരിക്കും.

Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read:അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

മിഥുനം

മിഥുനം

മിഥുന രാശിക്കാര്‍ക്ക് നിങ്ങളുടെ സഹോദരങ്ങള്‍, ഹോബികള്‍, ഹ്രസ്വദൂര യാത്രകള്‍, ആശയവിനിമയ കഴിവുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന മൂന്നാം ഭാവത്തില്‍ സൂര്യന്‍ സംക്രമിക്കാന്‍ പോകുന്നു. മിഥുന രാശിക്കാര്‍ക്ക് അവരുടെ സഹോദരങ്ങളില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും. ഇക്കാലയളവില്‍ യാത്രയോ തീര്‍ത്ഥാടനമോ ആസൂത്രണം ചെയ്യാന്‍ കഴിയും. മാര്‍ക്കറ്റിംഗ് മേഖലയിലോ സോഷ്യല്‍ മീഡിയയിലോ കണ്‍സള്‍ട്ടേഷന്‍ ജോലിയിലോ ഉള്ള ആളുകള്‍ക്ക് ഈ കാലയളവ് നല്ലതാണ്. കാരണം ഈ സമയത്ത്, നിങ്ങളുടെ ആശയവിനിമയത്തില്‍ നിങ്ങള്‍ വളരെ ആത്മവിശ്വാസവും സ്വാധീനവുമുള്ളവരായിരിക്കും. നിങ്ങളുടെ പിതാവുമായുള്ള ബന്ധം നല്ലതായിരിക്കും.

കര്‍ക്കടകം

കര്‍ക്കടകം

കര്‍ക്കടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും വിജയം കൈവരും. ജോലിയില്‍ മാറ്റത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. വ്യാപാരികള്‍ക്ക് വലിയ ലാഭം ഉണ്ടാകും. ഏറെ നാളായി മുടങ്ങിക്കിടന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാകും.

Most read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

ചിങ്ങം

ചിങ്ങം

ചിങ്ങം രാശിയുടെ ലഗ്‌നഭാവത്തില്‍ സൂര്യന്‍ സഞ്ചരിക്കും. ഈ ഭവനത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് ചിങ്ങം രാശിക്കാരുടെ സാമൂഹിക പദവിയും അന്തസ്സും വര്‍ദ്ധിപ്പിക്കും. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിജയസാധ്യതയുണ്ട്. ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും. കുടുംബത്തിലും സാമൂഹിക നിലയിലും വര്‍ദ്ധനവുണ്ടാകും. ബിസിനസ്സില്‍ സാമ്പത്തിക പുരോഗതി ഉണ്ടാകും.

കന്നി

കന്നി

കന്നി രാശിക്കാര്‍ക്ക് പന്ത്രണ്ടാം ഭാവത്തില്‍ സൂര്യന്റെ സംക്രമണം നടക്കുന്നു. ഇത് വിദേശ ഭൂമി, ആശുപത്രികള്‍, എംഎന്‍സികള്‍ പോലുള്ള വിദേശ കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. കന്നി രാശിക്കാര്‍ക്ക് ഏതെങ്കിലും വിദേശ ഭൂമിയില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഉന്നത അധികാരികളില്‍ നിന്നോ പ്രയോജനം ലഭിക്കും. വിദേശയാത്രയ്ക്ക് സാധ്യത കാണുന്നു. ബഹുരാഷ്ട്ര കമ്പനികളില്‍ പ്രവര്‍ത്തിക്കുന്നവരോ ഇറക്കുമതി കയറ്റുമതി ബിസിനസുകളില്‍ ഏര്‍പ്പെടുന്നവരോ ആയ കന്നിരാശിക്കാര്‍ നല്ല സമയമാണ്. ഈ സമയത്ത്, കന്നിരാശിക്കാര്‍ അവരുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ശുചിത്വം പാലിക്കുകയും സമീകൃതാഹാരം പാലിക്കുകയും ചെയ്യുക. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കുക.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

തുലാം

തുലാം

ചിങ്ങത്തിലെ സൂര്യന്റെ സംക്രമണം തുലാം രാശിക്കാര്‍ക്ക് ശുഭകാലം കൊണ്ടുവരുന്നു. ഈ സമയത്ത്, നിങ്ങള്‍ ബിസിനസ്സില്‍ വലിയ ലാഭം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ നിക്ഷേപത്തിനായി ചിന്തിക്കുകയാണെങ്കില്‍, നിക്ഷേപം ലാഭകരമാണെന്ന് തെളിയും. ജോലിക്ക് തയ്യാറെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യുന്ന തുലാം രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കും.

വൃശ്ചികം

വൃശ്ചികം

ഈ കാലയളവില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പ്രൊഫഷണല്‍ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്നോ ഉയര്‍ന്ന അധികാരികളില്‍ നിന്നോ നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജം ഉണ്ടാകും, നിങ്ങളുടെ നേതൃത്വഗുണങ്ങള്‍ വിലമതിക്കപ്പെടും. ഗാര്‍ഹിക സുഖം ലഭിക്കും. നിങ്ങളുടെ അമ്മയുടെ പിന്തുണ ലഭിക്കും. എന്നാല്‍ ഈഗോ ക്ലാഷുകളും കോപവും വര്‍ധിച്ചേക്കാം. അതിനാല്‍ ശാന്തമായിരിക്കാന്‍ ശ്രമിക്കുക.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

ധനു

ധനു

ധനു രാശിക്കാര്‍ക്ക്, സൂര്യന്‍ നിങ്ങളുടെ ഒമ്പതാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ഒന്‍പതാം ഭാവം ധര്‍മ്മത്തിന്റെ ഭവനമാണ്, പിതാവ്, ദീര്‍ഘദൂര യാത്രകള്‍, തീര്‍ത്ഥാടനം, ഭാഗ്യം തുടങ്ങിയവയും ഇത് സൂചിപ്പിക്കുന്നു. ഈ സമയത്ത് കണ്‍സള്‍ട്ടന്റുകള്‍ക്കും ഉപദേഷ്ടാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെ നല്ല സമയമാണ്. അവര്‍ക്ക് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും. വിദേശത്ത് ഉപരിപഠനത്തിന് പദ്ധതിയിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വാര്‍ത്ത ലഭിക്കും. പിതാവ്, ഗുരു, ഉപദേഷ്ടാക്കള്‍ എന്നിവരുടെ പിന്തുണ ലഭിക്കും. ദീര്‍ഘദൂര യാത്രകള്‍ക്കും തീര്‍ത്ഥാടനത്തിനും ഇത് വളരെ നല്ല സമയമാണ്.

മകരം

മകരം

മകരം രാശിക്കാര്‍ക്ക് സൂര്യന്‍ എട്ടാം ഭാവത്തില്‍ സഞ്ചരിക്കാന്‍ പോകുന്നു. ദീര്‍ഘായുസ്സ്, പെട്ടെന്നുള്ള സംഭവങ്ങള്‍, രഹസ്യസ്വഭാവം മുതലായവ എട്ടാമത്തെ വീടാണെന്ന് പറയുന്നു. മകരം രാശിക്കാര്‍ക്ക് ഇത് വെല്ലുവിളി നിറഞ്ഞ സമയമാണ്. പെട്ടെന്നുള്ള പല സംഭവങ്ങളും മാനസിക അസ്വസ്ഥത ഉണ്ടാകും. ഗവേഷണത്തിലോ ജ്യോതിഷം പോലുള്ള നിഗൂഢ പഠനങ്ങളിലോ താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ഈ സമയം പ്രയോജനപ്പെടുത്താം. നിങ്ങളുടെ ആരോഗ്യം വളരെ നന്നായി ശ്രദ്ധിക്കുക. പെട്ടെന്നുള്ള സംഭവങ്ങള്‍ ഒഴിവാക്കാന്‍ യാത്രയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുക. അനാവശ്യ സാമ്പത്തിക ചെലവുകള്‍ ഒഴിവാക്കുക.

Most read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളുംMost read:ഓഗസ്റ്റ് മാസത്തിലെ പ്രധാന ഉത്സവങ്ങളും വ്രത ദിനങ്ങളും

കുംഭം

കുംഭം

സൂര്യന്‍ നിങ്ങളുടെ വിവാഹം, ജീവിത പങ്കാളി, ബിസിനസ്സിലെ പങ്കാളിത്തം എന്നിവ സൂചിപ്പിക്കുന്ന ഏഴാം ഭാവത്തിലെ കടക്കും. നിങ്ങളുടെ പങ്കാളിക്ക് ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. അനാവശ്യമായ ഈഗോ ക്ലാഷുകളും വാദപ്രതിവാദങ്ങളും ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. സൂര്യന്‍ നിങ്ങളുടെ ലഗ്‌നത്തില്‍ നില്‍ക്കുന്നതിനാല്‍, നിങ്ങളുടെ ആരോഗ്യവും ശാരീരികക്ഷമതയും നിങ്ങള്‍ ശ്രദ്ധിക്കേണ്ട സമയമാണിത്.

മീനം

മീനം

മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയം അനുകൂലമായിരിക്കും. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാം. ഈ കാലയളവില്‍ പുതിയ ജോലി വാഗ്ദാനങ്ങള്‍ ലഭിക്കും. യാത്രകള്‍ വഴി നല്ല പണം സമ്പാദിക്കാന്‍ സാധിക്കും.

Most read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂMost read:ആര്‍ക്കും സമ്പന്നനാകാം, വിജയം നേടാം; രാവിലെ എഴുന്നേറ്റയുടന്‍ ഈ മന്ത്രം ചൊല്ലൂ

English summary

Surya Rashi Parivartan Sun Transit in Leo on 17 August 2022 Effects And Remedies On 12 Zodiac Signs In Malayalam

Surya Rashi Parivartan 2022 In Simha Rashi ; Sun Transit in Leo Effects on Zodiac Signs : The Sun Transit in Leo will take place on 17 August 2022. Learn about remedies to perform in malayalam
Story first published: Thursday, August 11, 2022, 9:31 [IST]
X
Desktop Bottom Promotion