For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മിഥുന രാശിയില്‍ സൂര്യന്റെ സംക്രമണം; ഈ 4 രാശിക്കാരുടെ പ്രശ്‌നങ്ങള്‍ ഉയരും

|

ജ്യോതിഷം അനുസരിച്ച്, ഓരോ ഗ്രഹവും ഒരു നിശ്ചിത സമയ ഇടവേളയില്‍ രാശിചക്രം മാറ്റുന്നു. ഇത്തരം രാശിമാറ്റം ചിലര്‍ക്ക് ശുഭകരവും ചിലര്‍ക്ക് അശുഭകരവുമാണ്. ഗ്രഹങ്ങളുടെ രാജാവായ സൂര്യദേവന്‍ ജൂണ്‍ 15 ന് മിഥുന രാശിയില്‍ പ്രവേശിക്കാന്‍ പോകുന്നു.

Most read: ദാമ്പത്യബന്ധം വേര്‍പിരിയുന്നത് തടയാന്‍ ചില ജ്യോതിഷ പരിഹാരങ്ങള്‍Most read: ദാമ്പത്യബന്ധം വേര്‍പിരിയുന്നത് തടയാന്‍ ചില ജ്യോതിഷ പരിഹാരങ്ങള്‍

ജ്യോതിഷത്തില്‍, സൂര്യന്‍ പിതാവ്, ഭരണപരമായ സ്ഥാനം, സമൂഹത്തിലെ ബഹുമാനം, അന്തസ്സ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല് സൂര്യന്റെ രാശിമാറ്റത്തിന്റെ ഫലം എല്ലാ രാശികളിലും പ്രതിഫലിക്കും. എന്നാല്‍ ഈ സംക്രമണം ചില രാശിക്കാര്‍ക്ക് അല്‍പം പ്രശ്‌നങ്ങളുണ്ടാക്കും. സൂര്യന്റെ മിഥുനം രാശി സംക്രമണത്തില്‍ പ്രശ്‌നങ്ങള്‍ ഉയരുന്ന 4 രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം

മേടം

മേടം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ സംക്രമണ സമയത്ത് കുടുംബ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. പിതാവിന്റെ ആരോഗ്യം മോശമായേക്കാം, അതിനാല്‍ ഈ സമയത്ത് അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക. ഇതോടൊപ്പം, ഇളയ സഹോദരങ്ങളുമായുള്ള ബന്ധം വഷളാകാനും സാധ്യതയുണ്ട്. കരിയറിന്റെ കാര്യത്തില്‍ സമയം സമ്മിശ്രമായിരിക്കും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങള്‍ ലഭിക്കും. എന്നാല്‍ നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം.

തുലാം

തുലാം

സൂര്യന്റെ ഈ സംക്രമണ കാലത്ത് തുലാം ഈ രാശിക്കാര്‍ക്ക് പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരും. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച ഫലം ലഭിക്കണമെന്നില്ല. സാമ്പത്തികമായി കൂടുതല്‍ നഷ്ടമുണ്ടാകാം. വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. നിങ്ങളുടെ മനസ്സ് ശാന്തമായി സൂക്ഷിക്കേണ്ടതുണ്ട്.

Most read:സംഘര്‍ഷം, സാമ്പത്തികമാന്ദ്യം; ശനിയുടെ വക്രഗതിയില്‍ ലോകത്തിന്റെ മാറ്റം ഈവിധംMost read:സംഘര്‍ഷം, സാമ്പത്തികമാന്ദ്യം; ശനിയുടെ വക്രഗതിയില്‍ ലോകത്തിന്റെ മാറ്റം ഈവിധം

വൃശ്ചികം

വൃശ്ചികം

വൃശ്ചികം രാശിക്കാര്‍ മിഥുന രാശിയില്‍ സൂര്യന്‍ സംക്രമിക്കുന്ന സമയത്ത് അവരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ സമയത്ത് നിങ്ങള്‍ക്ക് അസ്ഥി, വയറ് എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഈ സമയത്ത് സ്ട്രീറ്റ് ഫുഡും പഴകിയ ഭക്ഷണവും കഴിക്കുന്നത് ഒഴിവാക്കണം. വൃശ്ചിക രാശിക്കാര്‍ പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കണം. ഈ സമയത്ത്, വലിയ തുകകള്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ സൂക്ഷിക്കുക. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തില്‍ നിന്ന് വിട്ടുനില്‍ക്കണം. ഈ രാശിയിലെ ചില ആളുകള്‍ക്ക് ഈ സമയത്ത് ചില ഇടങ്ങളില്‍ നിന്ന് ധനപരമായ നേട്ടങ്ങള്‍ ലഭിക്കും.

ധനു

ധനു

സൂര്യന്റെ ഈ സംക്രമണ കാലത്ത് ധനു രാശിയിലെ വിവാഹിതര്‍ ശ്രദ്ധിക്കണം. ചെറിയ കാര്യങ്ങളില്‍ പോലും പങ്കാളിയുമായി തര്‍ക്കങ്ങള്‍ ഉണ്ടാകാം. അതിന്റെ മോശം ഫലം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കാണാന്‍ കഴിയും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്ന ആളുകള്‍ക്ക് അവരുടെ പങ്കാളിയെക്കുറിച്ച് സംശയം തോന്നിയേക്കാം. പ്രണയത്തിലായവര്‍ക്ക്, ഈ സമയം നല്ലതാണെന്ന് തെളിയും, നിങ്ങളുടെ പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും.

Most read:ശിവലിംഗം വീട്ടില്‍ വച്ചാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷംMost read:ശിവലിംഗം വീട്ടില്‍ വച്ചാല്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ ദോഷം

സൂര്യന്റെ ദോഷം നീക്കാന്‍

സൂര്യന്റെ ദോഷം നീക്കാന്‍

ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് അങ്ങേയറ്റം പുണ്യമായി കരുതുന്നു. ഞായറാഴ്ച അതിരാവിലെ കുളിച്ച് സൂര്യന് വെള്ളം അര്‍പ്പിക്കുക, ഇതിനുശേഷം ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, മല്ലി, പൂക്കള്‍, അരി എന്നിവ അര്‍പ്പിച്ച് സൂര്യനെ ആരാധിക്കുക. വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം. ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക. ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും. സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്‌തോത്രം പാരായണം ചെയ്യുന്നതും ഉപയോഗപ്രദമാണ്. സന്യാസിമാര്‍ക്കും പശുക്കള്‍ക്കും സ്ഥിരമായി ഭക്ഷണം നല്‍കുക. രാവിലെ സൂര്യന് വെള്ളം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക. ഞായറാഴ്ച ദിവസം ഉപവസിക്കുക. വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മധുരം കഴിക്കുക

English summary

Sun Transit in Gemini on 15 June: Problem of These Zodiac Signs Will Increase in Malayalam

Surya Rashi Parivartan 2022 in Mithuna Rashi : The Sun Transit in Gemini will take place on 15th June 2022. These zodiac will have to face problems.
Story first published: Tuesday, June 14, 2022, 9:28 [IST]
X
Desktop Bottom Promotion