For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

|

ശ്രീ ചക്രം ഏറ്റവും ശുഭകരവും പ്രധാനപ്പെട്ടതും ശക്തവുമായ യന്ത്രങ്ങളില്‍ ഒന്നാണ്. ഇത് നല്‍കുന്നത് നേട്ടങ്ങള്‍ മിക്കവാറും എല്ലാവര്‍ക്കും ഇത് പ്രയോജനകരമാണെന്ന് തെളിയിക്കുന്നു. എല്ലാ ലൗകിക മോഹങ്ങളും കൈവരിക്കാനും ആന്തരിക പ്രപഞ്ചശക്തികളിലൂടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാനുമുള്ള ഉറവിടമാണിത്. സമ്പത്തിനായുള്ള ഏറ്റവും മികച്ച ഉപകരണമായി ഇത് വീടുകളിലും ഓഫീസ് മുറികളിലും വയ്ക്കുന്നു. ശ്രീ ചക്രം തികവും ആത്മീയവുമായ സമ്പത്ത് നല്‍കുന്നു. എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനും മെച്ചപ്പെട്ട ജീവിതം കൈവരുത്തുന്നതിനുമുള്ള ശക്തിയുണ്ട് ഈ യന്ത്രത്തിന്.

Most read: തിങ്കളിലെ ശിവാരാധന; ഫലം ജോലി

എന്താണ് ശ്രീചക്രം

എന്താണ് ശ്രീചക്രം

പരാശക്തിയുടെ പ്രതീകമായി കരുതുന്നതാണ് ശ്രീചക്രം. ദശമഹാവിദ്യയായ ത്രിപുരസുന്ദരിയുടെ സ്ഥൂലരൂപത്തെയാണ് ശ്രീചക്രമായി പറയുന്നത്. ശാസ്ത്രപ്രകാരം മദ്ധ്യത്തില്‍ ബിന്ദുവും, ത്രികോണം, അഷ്ടകോണം, അന്തര്‍ദശാരം, ബഹിര്‍ദശാരം, ചതുര്‍ദശാരം, അഷ്ടദളം, ഷോഡശദളം, വൃത്തത്രയം, ചതുരശ്രം എന്നിവയോടുകൂടിയാണ് ശ്രീചക്രം ഒരുക്കിയിരിക്കുന്നത്. നടുവില്‍ ബിന്ദുവിനുശേഷം മുകളിലേക്ക് നാലും താഴേക്ക് അഞ്ചും ത്രികോണങ്ങള്‍ പരിഛേദിക്കുമ്പോള്‍ 43 ത്രികോണങ്ങള്‍ കാണും. ഇതിനുചുറ്റും എട്ടും പതിനാറും താമരദളങ്ങളുള്ള രണ്ടുചക്രവും അവയെ ചുറ്റി മൂന്നു വൃത്തങ്ങളും നാലുവശത്തേക്കും തുറക്കുന്ന നാലുദൂപുരത്തോടു കൂടിയ ചതുരശ്രവും കൂടിയതാണ് ശ്രീചക്രം.

ശ്രീ ചക്രത്തിന്റെ ശക്തി

ശ്രീ ചക്രത്തിന്റെ ശക്തി

ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും നിഷേധാത്മകതയ്ക്കും ഉത്തരമാണ് ശ്രീചക്രം. ഇത് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും വളരെയധികം സമ്പത്തും സമാധാനവും ഐക്യവും കൈവരിക്കുന്നു. ജീവിതത്തിലെ എല്ലാ തടസ്സങ്ങളെയും തകര്‍ക്കാന്‍ ശ്രീ യന്ത്രം സഹായിക്കുന്നു. ആത്മീയമായും ഭൗതികമായും വളര്‍ച്ചയുടെ പടവുകളില്‍ എളുപ്പത്തില്‍ എത്തിക്കാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങളെ ചുറ്റിയുള്ള നെഗറ്റീവ് എനര്‍ജികളെ നീക്കി കൂടുതല്‍ വിജയം, സമ്പത്ത്, ഐക്യം, സമാധാനം എന്നിവ നേടുന്നതിനുള്ള ഉപായമാണ് ശ്രീചക്രം.

Most read: ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം

സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും പരിഹാരം

ജീവിതം നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് പലര്‍ക്കും ബോധ്യപ്പെട്ടതാവാം. പിരിമുറുക്കം, സമാധാനക്കേട്, ഐക്യമില്ലായ്മ, ഉത്കണ്ഠ, മോശം നിക്ഷേപം, ബിസിനസ്സ് തളര്‍ച്ച, ജീവിതത്തിലും തൊഴിലിലും സ്തംഭനാവസ്ഥ, സാമ്പത്തിക ബുദ്ധിമുട്ട്, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ എന്നിവ മിക്കവരും അനുഭവിക്കുന്നുണ്ടാവും. ശ്രീ ചക്രത്തിന്റെ ദൈവീക ജ്യാമിതി ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള എല്ലാ നെഗറ്റീവ് എനര്‍ജികളെയും നീക്കി മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളില്‍ നിന്നൊക്കെ മുക്തി നല്‍കുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

* നിങ്ങളുടെ വീട്ടിലോ ഓഫീസിലോ വാഹനത്തിലോ ശ്രീചക്രം സ്ഥാപിക്കാന്‍ വെള്ളിയാഴ്ചയാണ് മികച്ചത്.

* വീട്ടില്‍ ശുചിയായ പ്രത്യേക സ്ഥാനത്ത് വേണം ശ്രീചക്രം വച്ച് ആരാധിക്കാന്‍.

* സ്വര്‍ണ്ണത്തിലോ ചെമ്പിലോ വെള്ളിയിലോ ആലേഖനം ചെയ്ത ശ്രീചക്രമാണ് നല്ലത്.

* ചുവന്ന പൂക്കളും കുങ്കുമം കൊണ്ടുള്ള അര്‍ച്ചനയ്ക്കുമൊപ്പം ലളിത സഹസ്ര നാമം ഉരുവിട്ടാണ് ശ്രീചക്രത്തെ ആരാധിക്കേണ്ടത്.

* വച്ച സ്ഥാനത്തുനിന്ന് ഉയര്‍ത്താതെ എല്ലാ വെള്ളിയാഴ്ചയും പ്രാര്‍ത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുക.

എവിടെ സ്ഥാപിക്കാം

എവിടെ സ്ഥാപിക്കാം

ഒരു ശ്രീചക്രത്തിന്റെ അഗ്രം നോക്കിയാല്‍ അവയില്‍ ഒരെണ്ണം മാത്രമേ താഴത്തെ അടിത്തറയുമായി പൊരുത്തപ്പെടുകയുള്ളൂ. മറ്റ് രണ്ടെണ്ണം കേന്ദ്രീകൃതമല്ല. ഇതാണ് യന്ത്രത്തിന്റെ മുഖം. അത് പടിഞ്ഞാറിനെ അഭിമുഖീകരിക്കണം. നിങ്ങളുടെ വാസസ്ഥലത്തിന്റെ കിഴക്കന്‍ ഭാഗത്ത് ശ്രീ യന്ത്രം സ്ഥാപിക്കാം. ഇത് എല്ലായിടത്തുനിന്നും ദൃശ്യമാകുന്ന തരത്തിലുള്ള ഒരു സ്ഥലത്തായിരിക്കണം. കാരണം ഇത് ദൃശ്യമാകുന്നിടത്ത് നിന്ന് എല്ലാ സ്ഥലങ്ങളെയും ബാധിക്കും. നിങ്ങളുടെ ഹൃദയനില വരെ എത്തുന്ന ഉയരത്തില്‍ സ്ഥാപിക്കുന്നതാണ് ഏറ്റവും മികച്ചത്.

Most read: നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

ആത്മീയതയുടെ ചിഹ്നം

ആത്മീയതയുടെ ചിഹ്നം

എല്ലാ ദേവീദേവന്മാരുടെയും പ്രതീകാത്മക രൂപമാണ് ശ്രീചക്രം. വാസ്തുവിന്റെ പുരാതന കലയുമായി ഇത് ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ 'വാസ്തു ശാസ്ത്രത്തില്‍' പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. വാസ്തു അടിസ്ഥാനമാക്കിയുള്ള എല്ലാ നിര്‍മാണങ്ങളിലും പ്രധാനമായും ശ്രീചക്രം ഉണ്ടായിരിക്കണം. ശ്രീചക്രത്തെ ശാസ്ത്രീയവും പ്രപഞ്ചവും ഗ്രഹഊര്‍ജ്ജ മേഖലയുമാണെന്ന് വേദങ്ങള്‍ വിശദീകരിക്കുന്നു.

പരമോന്നത ഊര്‍ജ്ജത്തിന്റെ ഉറവിടം

പരമോന്നത ഊര്‍ജ്ജത്തിന്റെ ഉറവിടം

ശ്രീച്രക്രം പരമ ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. ശ്രീചക്രം വളരെ സെന്‍സിറ്റീവ് ആണ്, കൂടാതെ ഗംഭീരമായ കാന്തികശക്തിയും ഉണ്ട്. ഗ്രഹങ്ങളും മറ്റ് സാര്‍വത്രിക വസ്തുക്കളും പുറപ്പെടുവിക്കുന്ന പ്രത്യേക കോസ്മിക് കിരണ തരംഗങ്ങള്‍ എടുത്ത് അവയെ സൃഷ്ടിപരമായ സ്പന്ദനങ്ങളാക്കി മാറ്റുന്ന ഒരു ദിവ്യോര്‍ജ്ജ സംഭരണശാലയാണിത്. ഇവ പിന്നീട് ശ്രീചക്രം സ്ഥാപിച്ചിരിക്കുന്ന ചുറ്റുപാടുകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു, അങ്ങനെ സമീപത്തുള്ള എല്ലാ വിനാശകരമായ ശക്തികളെയും നശിപ്പിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒട്ടേറെ നേട്ടങ്ങള്‍ ഇത് നിങ്ങള്‍ക്ക് നല്‍കുന്നു.

ശ്രീചക്രത്തിന്റെ പ്രാധാന്യം

ശ്രീചക്രത്തിന്റെ പ്രാധാന്യം

പ്രപഞ്ചത്തില്‍ മൂന്ന് അവസ്ഥകളുണ്ട്. സൃഷ്ടി, സ്ഥാപനം, നാശം. ഇവയെ ശ്രീചക്രത്തിലെ മൂന്ന് സര്‍ക്കിളുകളായി പ്രതിനിധീകരിക്കുന്നു, അത് പ്രപഞ്ചത്തിന്റെ പ്രതീകമാണ്. ഈ വൃത്തം ഉയര്‍ത്തപ്പെടുമ്പോള്‍ അത് സുമേരു പര്‍വതത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. പുരാണങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ സുമേരു പര്‍വതത്തില്‍ സ്ഥിതിചെയ്യുന്ന എല്ലാ ലോകങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. മഹാത്പുര സുന്ദരി എന്ന ദേവിയുടെ രൂപത്തിന്റെ ആരാധനാലയമാണ് ശ്രീചക്രം. എല്ലാ ദേവീദേവതകളും അതില്‍ ആരാധിക്കപ്പെടുന്നു.

Most read: വീട്ടില്‍ ഐശ്വര്യം, സമ്പത്ത്; ഫെങ്ഷൂയി ഡ്രാഗണ്‍

ദൈവിക പ്രകടനം

ദൈവിക പ്രകടനം

ഒന്‍പത് ചക്രങ്ങള്‍, നാല് ശിവ ചക്രങ്ങളും ശക്തി ദേവിയുടെ അഞ്ച് ചക്രങ്ങളും അടങ്ങുന്നു. ശ്രീചക്രത്തിന്റെ ഒരു ദര്‍ശനം കൊണ്ട് മാത്രം നേടാനാകുന്ന നൂറ് അശ്വമേധ യജ്ഞങ്ങള്‍ കൃത്യമായി ചെയ്തുകഴിഞ്ഞാല്‍ ലഭിക്കുന്ന നേട്ടത്തിന്റെ ഫലമാണ്.

English summary

Sri Chakra The Best Yantra For Money

Why sri yantra is one of the best yantra for money? Read to know the benefits of sri yantra.
Story first published: Wednesday, March 4, 2020, 13:30 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X