For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധനം വരാനും നില നില്‍ക്കാനും ഇതാണു വഴികള്‍

ധനം വരാനും നില നില്‍ക്കാനും ഇതാണു വഴികള്‍

|

പണത്തോടു താല്‍പര്യമില്ലെന്നു പറയുന്നവര്‍ പോലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പണത്തിനു വേണ്ടിത്തന്നെയാണ് ഓരോന്നും ചെയ്യുന്നത്. ജോലി ചെയ്യുന്നതിന്റെ അടിസ്ഥാനം തന്നെ ഇതാണെന്നു വേണം, പറയാന്‍.

ധന പ്രശ്‌നങ്ങള്‍ പലരേയും പല തരത്തിലാണ് ബാധിയ്ക്കുന്നത്. ചിലര്‍ക്ക് ധനം വരാന്‍ ബുദ്ധിമുട്ടുണ്ടാകും. ചിലര്‍ക്കു വന്ന ധനം പെട്ടെന്നു തന്നെ കൈ വിട്ടു പോകുന്നതാകും, പ്രശ്‌നം. ചിലര്‍ക്ക് ഉള്ള ധനം വര്‍ദ്ധിയ്ക്കാത്തതതാകും പ്രശ്‌നം.

ധനം വന്നു ചേരാനും വരുന്ന ധനം നില നില്‍ക്കാനും പറയുന്ന ചില അടിസ്ഥാന കാര്യങ്ങളുണ്ട്. ജ്യോതിഷം ശാസ്ത്രമായതു കൊണ്ടു തന്നെ ജ്യോതിഷ രീതിയിലെ ഇത്തരം ധനാഗമന വഴികള്‍ കൃത്യമായി പാലിയ്ക്കുന്നതു ഗുണം ചെയ്യും.

ധന ലക്ഷ്മിയെ

ധന ലക്ഷ്മിയെ

ധന ലക്ഷ്മിയെ പ്രീതിപ്പെടുത്തുകയെന്നതാണ് ഒരു വഴി. ധന ലക്ഷ്മിയെന്നാല്‍ ലക്ഷ്മീ ഭഗവതി, മഹാലക്ഷ്മി. മഹാലക്ഷ്മിയെ പ്രസാദിപ്പിയ്ക്കാന്‍ പറയുന്ന വഴികള്‍ പലതുണ്ട്.

ദാനം നല്‍കുന്നതും ഭിക്ഷ നല്‍കുന്നതും

ദാനം നല്‍കുന്നതും ഭിക്ഷ നല്‍കുന്നതും

ദാനം നല്‍കുന്നതും ഭിക്ഷ നല്‍കുന്നതും നല്ലതാണ്. എന്നാല്‍ പാത്രമറിഞ്ഞു മാത്രം ഭിക്ഷനല്‍കുക. അതായത് അര്‍ഹതപ്പെട്ടവര്‍ക്ക്. പാവങ്ങള്‍ക്ക്. നല്‍കുന്നത് അവര്‍ക്ക് ഉപയോഗ യോഗ്യമായതുമാകണം. അല്ലാതെ ആര്‍ക്കും ഉപയോഗിയ്ക്കുവാന്‍ കഴിയാത്ത വസ്തുക്കള്‍ നല്‍കുന്നത് ഈ കര്‍മത്തെ തന്നെ നിന്ദിയ്ക്കലാണ്. ഉദാഹരണത്തിന് ഭക്ഷണം നല്‍കുന്നുവെന്നിരിയ്ക്കട്ടെ, കേടായ ഭക്ഷണം നല്‍കുന്നതു കൊണ്ട് എന്താണു ഗുണം.

പണം

പണം

പണം കടം കൊടുക്കുന്നതു കൊണ്ടു തെറ്റില്ല. എന്നാല്‍ വെള്ളിയാഴ്ച ദിവസങ്ങളിലും ഇതുപോലെ മലയാള മാസം ഒന്നാം തീയതിയും ഇത്തരം പണക്കൈമാറ്റം നല്ലതല്ലെന്നാണ് വിശ്വാസം. മറ്റേതു ദിവസങ്ങളിലുമാകാം.

പണം, വില പിടിച്ചവ, പണം വയ്ക്കുന്ന ലോക്കര്‍

പണം, വില പിടിച്ചവ, പണം വയ്ക്കുന്ന ലോക്കര്‍

പണം, വില പിടിച്ചവ, പണം വയ്ക്കുന്ന ലോക്കര്‍, അലമാര എന്നിവ കുബേര സ്ഥാനത്തിന് അഭിമുഖമായി വയ്ക്കുന്നതാണ് ധനത്തിനു നല്ലത്. കന്നിമൂല ഭാഗമാണ് ഇതിനായി പറയുന്നത്. വില പിടിപ്പുള്ള രേഖകളും ഇവിടെ ഉപയോഗിയ്ക്കാം.

സ്വര്‍ണം

സ്വര്‍ണം

സ്വര്‍ണം പൊതുവേ ഐശ്വര്യ ദായകമായാണ് കാണുന്നത്. ഇതു വാങ്ങാനും വില്‍ക്കാനും നല്‍കാനുമെല്ലാം വിധികളുണ്ട്. ഇതു തെറ്റിയ്ക്കുന്നത് ഐശ്വര്യ ദേവതയെ, ലക്ഷ്മീദേവിയെ ചൊടിപ്പിയ്ക്കുമെന്നാണ് പറയുന്നത്. കഴിവതും സന്ധ്യയ്ക്കു ശേഷം സ്വര്‍ണം നല്‍കാതിരിയ്ക്കുക. ചൊവ്വ, ശനി ദിവസങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ നല്ലതല്ല. ബുധന്‍, ഞായര്‍ ദിവസങ്ങള്‍ സ്വര്‍ണം വാങ്ങാന്‍ ഉത്തമമാണ്.

നല്ല കര്‍മങ്ങള്‍

നല്ല കര്‍മങ്ങള്‍

നല്ല കര്‍മങ്ങള്‍, അതായത് മംഗള കര്‍മങ്ങള്‍ നല്ല ദിവസങ്ങളില്‍, നല്ല മുഹൂര്‍ത്തങ്ങളില്‍ മാത്രം നടത്തുക. രാഹു കാലത്തില്‍ യാതൊരു കാരണവശാലും പണമിടപാടുകള്‍ നടത്തരുത്. ഇത് ധന നഷ്ടത്തിന് കാരണമാകും.

, സ്‌തോത്രങ്ങള്‍

, സ്‌തോത്രങ്ങള്‍

ചില പ്രത്യേക മന്ത്രങ്ങള്‍, സ്‌തോത്രങ്ങള്‍ ധനാഗമത്തിന് ഏറെ സഹായിക്കും. കനകധാരാ സ്‌തോത്രം, കുബേര മന്ത്രം, വരുണ മന്ത്രം, മഹാലക്ഷ്മി അഷ്ടകം എന്നിവയെല്ലാം ഇതിനു പറ്റിയ വഴികളാണ്.

English summary

Special Jyothisha Tips To Attain Money Luck

Special Jyothisha Tips To Attain Money Luck, Read more to know about,
Story first published: Friday, May 17, 2019, 22:54 [IST]
X
Desktop Bottom Promotion