Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
ഓരോ കാര്യങ്ങള്‍ ചെയ്യുന്നതിനും ഓരോ രീതികളുണ്ട്. ഇതിനെ വിശ്വാസമെന്നോ അന്ധവിശ്വാസമെന്നോ വിളിയ്ക്കാം. ചിലത് സത്യമായിരിയ്ക്കും, ചിലത് വെറുതെയും.
പല വിശ്വാസങ്ങള്‍ക്കു പുറകിലും ശാസ്ത്രീയ സത്യങ്ങളുണ്ടെന്നതാണ് വാസ്തവം. ഇവയെ അന്ധവിശ്വാസമെന്ന പേരില്‍ തള്ളിക്കളയേണ്ടതില്ലെന്നര്ത്ഥം.
ഇത്തരം വിശ്വാസങ്ങളിലൊന്നാണ് വാതിലിനും നേരെ നമ്മുടെ പാദം വരത്തക്കവിധത്തില്‍ ഉറങ്ങരുതെന്നത്. വിശ്വാസമാണെങ്കിലും ഇതിനു പുറകെ ആരോഗ്യകാരണങ്ങളുമുണ്ട്. മഹാഭാരതത്തിലെ സുന്ദരികള്‍
എന്തു കൊണ്ടാണ് കാല് വാതിലിനു നേര്‍ക്കു വരത്തക്ക വിധം ഉറങ്ങരുതെന്നു പറയുന്നതെന്നറിയൂ,

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
ഉറങ്ങുന്ന സമയത്ത് ശരീരത്തിലെ കേടുപാടുകള്‍ തീര്‍ക്കുന്നുണ്ട്. ശരീരം പുറപ്പെടുവിയ്ക്കുന്ന പൊസറ്റീവ് എനര്‍ജി പുറപ്പെടുവിയ്ക്കുന്നുണ്ട്. ഇത് ശരീരത്തിലെ കേടുപാടുകള്‍ തീര്‍ക്കാന്‍ അത്യാവശ്യമാണ്. കാല് വാതിലിനു നേര്‍ക്കു തിരിച്ചാല്‍ ഈ ഊര്‍ജം പുറമേയ്ക്കു പോകുമെന്നാണ് പറയപ്പെടുന്നത്. ഇത് അടിക്കടി അസുഖങ്ങള്‍ വരാന്‍ കാരണമാകും.

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
പൊസറ്റീവ് ഊര്‍ജം പോലെ പരിസരത്ത് നെഗറ്റീവ് ഊര്‍ജവുമുണ്ട്. കാല് വാതിലിനു നേര്‍ക്കായാല്‍ ഈ നെഗറ്റീവ് ഊര്‍ജം ശരീരത്തില്‍ പെട്ടെന്നു കയറിക്കൂടും. ദുഷ്ടശക്തികള്‍ ശരീരത്തില്‍ പ്രവേശിയ്ക്കുമെന്നു പഴയ രീതിയില്‍ പറയാം.

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
ഉറങ്ങുമ്പോള്‍ ശരീരത്തിന് ഇത്തരം ദുഷ്ട, നെഗറ്റീവ് ശക്തികളോട് പോരാടാനുള്ള ഊര്‍ജമില്ല. ഇതുകൊണ്ടുതന്നെ പെട്ടെന്ന് ആ വശത്തേയ്ക്ക് ആകര്‍ഷിയ്ക്കപ്പെടും.

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
കിടക്കുമ്പോള്‍ വാതിലിനു നേരെ കാല് നീണ്ടിരിയ്ക്കാത്ത പൊസിഷനില്‍ കട്ടിലിടുക. ബെഡ്റൂമില്‍ മാത്രമല്ല, ഏതു റൂമില്‍ കിടക്കുമ്പോഴും ഇത് പ്രധാനം.

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
വാതില്‍ എപ്പോഴും അടച്ചിടാന്‍ ശ്രദ്ധിയ്ക്കുക. ഇത ശരീരത്തിലെ നല്ല ഊര്‍ജം പുറത്തേയ്ക്കു പോകാതിരിയ്ക്കാനും പുറത്തെ ചീത്ത ഊര്‍ജം ശരീരത്തിലേയ്ക്കു കടക്കാതിരിയ്ക്കാനും സഹായിക്കും.

വാതിലിനു നേര്‍ക്ക് കാല് വച്ചുറങ്ങിയാല്‍
കിടക്കുമ്പോള്‍ ഈ രീതി പിന്തുടരുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അല്ലെങ്കില്‍ അടിക്കടി അസുഖങ്ങള്‍ വരുമെന്നാണ് വിശ്വാസം. ശാസ്ത്രവും വിശ്വാസങ്ങളുമെല്ലാം ഇതിനെ സാധുകരിയ്ക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
