For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂര്യ ദോഷം ജാതകത്തിലെങ്കില്‍ ഫലം തീരാദുരിതം

|

വേദ ജ്യോതിഷത്തില്‍ അനേകം പ്രത്യേകതകള്‍ നിറഞ്ഞ ഗ്രഹമാണ് സൂര്യന്‍. എല്ലാ ഗ്രഹങ്ങളുടെയും മധ്യത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, സൂര്യന്‍ എല്ലാ ഗ്രഹങ്ങളുടെയും രാജാവായും അറിയപ്പെടുന്നു. ഭൂമിയിലെ ജീവന്‍ നിലനിര്‍ത്താന്‍ ചൂടും ഊര്‍ജ്ജവും വെളിച്ചവും നല്‍കുന്ന തിളക്കമാര്‍ന്ന നക്ഷത്രമാണിത്. ജീവന്‍ നല്‍കുന്ന ശക്തിയായ സൂര്യന്‍ ശക്തി, ചൈതന്യം എന്നിവ പ്രസരിപ്പിക്കുന്നു. ഇത് ഒരാളുടെ വ്യക്തിത്വത്തെയും ദൈനംദിന പ്രവര്‍ത്തനങ്ങളുടെ പ്രകടനത്തെയും സാരമായി ബാധിക്കുന്നു. ഒരാളുടെ ജാതകത്തിലും സൂര്യന്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്നു.

Most read: പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലംMost read: പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം

ജാതകത്തില്‍ സൂര്യന്റെ അനുയോജ്യ സ്ഥാനം ഒരാളില്‍ നല്ല ആരോഗ്യം, നയിക്കാനുള്ള ഗുണം, പ്രശസ്തി, ജനപ്രിയത എന്നിവ വന്നുചേരാന്‍ സഹായകമാകുന്നു. എന്നാല്‍, ജാതകത്തില്‍ ആറാമത്തെയോ എട്ടാമത്തെയോ പന്ത്രണ്ടാമത്തെയോ ഗൃഹത്തിലെ ഏതെങ്കിലും ക്ഷുദ്ര ഭവനങ്ങളില്‍ സൂര്യന്‍ മോശമായി നിലകൊള്ളുകയോ സ്ഥാപിക്കുകയോ ചെയ്താല്‍ അത് ദുര്‍ബലമാണെന്ന് കണക്കാക്കപ്പെടുന്നു. അതിന്റെ ഫലമായി ഒരു വ്യക്തിക്ക് ജീവിതത്തില്‍ അനേകം കഷ്ടതകള്‍ വന്നുചേരുന്നു. ജാതകത്തില്‍ സൂര്യനെ ശക്തിപ്പെടുത്തുന്നതിനും എല്ലാ ദോഷഫലങ്ങളും നീക്കുന്നതിനും ഓരോരുത്തരും ചെയ്യേണ്ട പരിഹാര മാര്‍ഗ്ഗങ്ങള്‍ ഇതാ.

സൂര്യ ദോഷം

സൂര്യ ദോഷം

12 രാശിചിഹ്നങ്ങളിലൂടെ സൂര്യന്‍ കടന്നുപോകുന്നു, ഓരോന്നിലും ഒരോ മാസം സൂര്യന്‍ സ്ഥാനംപിടിക്കുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ ഈ കാലഘട്ടങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്നു. എന്നിരുന്നാലും, ഒരു വ്യക്തിയുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ദുര്‍ബലമാകുമ്പോള്‍ അത് അവര്‍ക്ക് ജീവിതത്തില്‍ ദോഷകരമായ ഫലങ്ങളിലേക്ക് നയിച്ചേക്കാം. ജാതകത്തില്‍ സൂര്യന്‍ വ്യത്യസ്ത സ്ഥാനങ്ങള്‍ വഹിക്കുന്നു, മാത്രമല്ല ഇത് വ്യക്തിഗതമായും വ്യത്യാസപ്പെട്ടിരിക്കുന്നു.

സൂര്യന്റെ ദോഷഫലങ്ങള്‍

സൂര്യന്റെ ദോഷഫലങ്ങള്‍

മിക്കപ്പോഴും, വ്യക്തികള്‍ക്ക് അവരുടെ ജാതകത്തില്‍ സൂര്യന്‍ ദുര്‍ബലമാണോ അല്ലയോ എന്ന് ഉറപ്പിക്കാനാവില്ല. എന്നാല്‍ ചില ലക്ഷണങ്ങളിലൂടെ നിങ്ങള്‍ക്കിത് തിരിച്ചറിയാവുന്നതാണ്. നിരന്തരമായ ബലഹീനത, അലസത, ശരീരത്തിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ എന്നിവ ലക്ഷണങ്ങളാണ്. സൂര്യന്‍ അസ്ഥികളുമായി ബന്ധപ്പെട്ടിരിക്കുന്നു, അസ്ഥിപ്രശ്‌നങ്ങള്‍, നിങ്ങളുടെ കൈകളിലോ കാലുകളിലോ ഇടയ്ക്കിടെ മരവിപ്പ് അനുഭവപ്പെടല്‍ തുടങ്ങിയവ സൂര്യന്റെ ദോഷഫലങ്ങളാണ്.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

സൂര്യന്റെ ദോഷഫലങ്ങള്‍

സൂര്യന്റെ ദോഷഫലങ്ങള്‍

സൂര്യന്റെ ദോഷഫലത്താല്‍ കാഴ്ചശക്തി ദുര്‍ബലമാക്കുകയും അന്ധതയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, ആത്മാഭിമാനത്തിന് ക്ഷതം എന്നിവ സംഭവിക്കാം. ആത്മവിശ്വാസക്കുറവ്, സാമൂഹികമായ പ്രശ്‌നങ്ങള്‍, ജീവിതത്തോടുള്ള അശുഭാപ്തി സമീപനം തുടങ്ങിയ വ്യക്തിത്വ വൈകല്യങ്ങള്‍ സൂര്യന്റെ ദോഷഫലങ്ങള്‍ കാരണം സംഭവിക്കാവുന്നതാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലികളില്‍ നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധം ദുര്‍ബലമാകുന്നു. മാതാപിതാക്കളും തമ്മില്‍ വൈരുദ്ധ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് ആശങ്കയുണ്ടാകും.

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

ഞായറാഴ്ച സൂര്യദേവന്റെ ദിവസമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം സൂര്യനെ ആരാധിക്കുന്നത് അങ്ങേയറ്റം പുണ്യമായി കരുതുന്നു. സൂര്യനെ ആരാധിക്കുന്നതിലൂടെ ഒരാളില്‍ പേര്, പ്രശസ്തി, സന്തോഷം, സമൃദ്ധി, സമ്പത്ത്, ദീര്‍ഘായുസ്സ്, ആരോഗ്യം, ബഹുമാനം, മഹത്വം, ജ്ഞാനം, ഭാഗ്യം എന്നിവ വന്നുചേരുന്നു.

ഞായറാഴ്ച അതിരാവിലെ കുളിച്ച് സൂര്യന് വെള്ളം അര്‍പ്പിക്കുക, ഇതിനുശേഷം ചുവന്ന പൂക്കള്‍, ചുവന്ന ചന്ദനം, മല്ലി, പൂക്കള്‍, അരി എന്നിവ അര്‍പ്പിച്ച് സൂര്യനെ ആരാധിക്കുക.

Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

സൂര്യദേവനെ പ്രീതിപ്പെടുത്താന്‍

  • വെല്ലം, അരി എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മധുരപലഹാരങ്ങള്‍ പുഴയിലോ നദികളിലോ സമര്‍പ്പിക്കുക. ശുക്ലപക്ഷത്തിലെ ഞായറാഴ്ച ദിവസം നിങ്ങള്‍ ഇത് ചെയ്യണം.
  • ചെമ്പ് നാണയങ്ങള്‍ നദിയില്‍ സമര്‍പ്പിച്ച് ഞായറാഴ്ച ദിവസം സ്വന്തം കൈയാല്‍ തയാറാക്കിയ മധുര പലഹാരങ്ങള്‍ ദരിദ്രര്‍ക്ക് വിതരണം ചെയ്യുക.
  • ഞായറാഴ്ച ക്ഷേത്രങ്ങളില്‍ വെല്ലം അര്‍പ്പിക്കുന്നതും ഗുണം ചെയ്യും.
  • സൂര്യോദയ സമയത്ത് ആദിത്യ ഹൃദയ സ്‌തോത്രം പാരായണം ചെയ്യുന്നതും ഉപയോഗപ്രദമാണ്.
  • ജാതകത്തിലെ സൂര്യ ദോഷം തീര്‍ക്കാന്‍

    ജാതകത്തിലെ സൂര്യ ദോഷം തീര്‍ക്കാന്‍

    • ദിവസവും വിഷ്ണുവിനെ ആരാധിക്കുക.
    • സന്യാസിമാര്‍ക്കും പശുക്കള്‍ക്കും സ്ഥിരമായി ഭക്ഷണം നല്‍കുക.
    • രാവിലെ സൂര്യന് വെള്ളം സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുക.
    • ഞായറാഴ്ച ദിവസം ഉപവസിക്കുക.
    • വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് മധുരം കഴിക്കുക, വെള്ളം കുടിക്കുക.
    • ജാതകത്തിലെ സൂര്യ ദോഷം തീര്‍ക്കാന്‍

      ജാതകത്തിലെ സൂര്യ ദോഷം തീര്‍ക്കാന്‍

      • നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക,പരിചരിക്കുക
      • ആദിത്യ ഹൃദയ സ്‌തോത്രം പാരായണം ചെയ്യുക.
      • ദിവസവും ഗായത്രി മന്ത്രം ചൊല്ലുക.
      • പാവപ്പെട്ടവര്‍ക്ക് ചെമ്പ്, ഗോതമ്പ്, വെല്ലം എന്നിവ ദാനം ചെയ്യുക.
      • ഏതെങ്കിലും ജോലി ആരംഭിക്കുന്നതിന് മുമ്പ് മധുരം കഴിക്കുക.
      • ഒരു കഷണം ചെമ്പ് രണ്ട് ഭാഗങ്ങളായി മുറിക്കുക. ഒരെണ്ണം വെള്ളത്തില്‍ വിതറി മറ്റൊന്ന് സൂക്ഷിക്കുക.
      • Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

        സൂര്യന്റെ ആരാധനാ വിഗ്രഹം

        സൂര്യന്റെ ആരാധനാ വിഗ്രഹം

        ജാതകത്തില്‍ സൂര്യന്റെ ദോഷം തീര്‍ക്കാന്‍ ഫലപ്രദമായ പരിഹാരങ്ങളിലൊന്നാണ് സൂര്യന്റെ വിഗ്രഹം ആരാധിക്കുന്നത്. സൂര്യദേവന്റെ ഏത് തരത്തിലുള്ള ശിലാ വിഗ്രഹവും വീട്ടിലേക്ക് കൊണ്ടുവന്ന് നിങ്ങള്‍ക്ക് പൂജിക്കാവുന്നതാണ്. നിലവിലുള്ള ഭൂമി, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ നേരിടുന്നുവെങ്കില്‍ നിങ്ങള്‍ക്ക് സൂര്യന്റെ ശിലാ വിഗ്രഹം വീട്ടില്‍ വച്ച് ആരാധിക്കാവുന്നതാണ്. വീട്ടില്‍ സൂര്യദേവന്റെ ഒരു വെള്ളി വിഗ്രഹമാണ് ഉള്ളതെങ്കില്‍ അത് കരിയര്‍ വിജയത്തിന് നിങ്ങളെ സഹായിക്കുന്നു. സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച സൂര്യദേവന്റെ പ്രതിമ ആരാധിക്കുന്നതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കൈവരുന്നു. എന്നാല്‍ വീടുകളില്‍ ഇരുമ്പ്, ഗ്ലാസ്, ലെഡ് എന്നിവകൊണ്ട് നിര്‍മ്മിച്ച സൂര്യന്റെ വിഗ്രഹം ഒരിക്കലും ആരാധിക്കരുത്.

English summary

Signs and Remedies of Weak Sun in Horoscope in Malayalam

If you have a weak or afflicted Sun in your kundli, then it is very important for you to know these remedies. Take a look.
X
Desktop Bottom Promotion