തിരുവോണത്തോണിക്ക് പിന്നിലെ ഐതിഹ്യം

Posted By:
Subscribe to Boldsky

തിരുവാറന്‍മുളയപ്പന് ഓണവിഭവങ്ങളെത്തിക്കാനുള്ളതാണ് തിരുവോണത്തോണി. ഓണത്തിന്റെ ഐതിഹ്യപ്പെരുമയുടെ നേര്‍ക്കാഴ്ചയാണ് തിരുവോണത്തോണി. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് തിരുവോണത്തോണി. ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി.

ഓണത്തെ ഓര്‍മ്മപ്പെടുത്താന്‍ ഓണപ്പൊട്ടന്‍മാര്‍

വളരെ പുരാതനവും ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നതുമായ ഒന്നാണ് തിരുവോണത്തോണി. തിരുവോണ സദ്യ എത്തിക്കുന്ന വഞ്ചിയാണ് തിരുവോണത്തോണിയായി പിന്നീട് അറിയപ്പെട്ടത്. തിരുവോണത്തോണിയെക്കുറിച്ച് ടില ഐതിഹ്യങ്ങള്‍ നോക്കാം.

image courtesy

അര്‍ജ്ജുനന്‍ സമര്‍പ്പിച്ചത്

അര്‍ജ്ജുനന്‍ സമര്‍പ്പിച്ചത്

പാണ്ഡവ പുത്രനായ അര്‍ജ്ജുനന്‍ ഭഗവാന്‍ ശ്രീകൃഷ്ണനു സമര്‍പ്പിച്ചതാണ് തിരുവോണത്തോണി. ആറന്മുള ദേശത്തെ കാട്ടൂര്‍മനയിലെ കാരണവരാണ് ചിങ്ങമാസത്തില്‍ തിരുവോണത്തിന് ഈ തിരുവോണത്തോണിയില്‍ സദ്യയുമായി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു.

ഐതിഹ്യം

ഐതിഹ്യം

കാട്ടൂര്‍ഗ്രാമത്തിലെ മാങ്ങാട്ടു മഠത്തിലെ ഭട്ടതിരി സ്ഥിരമായി എല്ലാ തിരുവോണ നാളിലും നടത്തിയിരുന്ന ഒന്നായിരുന്നു ബ്രാഹ്മണന് കാല്‍കഴുകിച്ചൂട്ട്. എന്നാല്‍ ഒരു വര്‍ഷം തിരുവോണത്തിന് ആരും വന്നില്ല.

 ആറന്‍മുളയപ്പന്‍

ആറന്‍മുളയപ്പന്‍

എന്നാല്‍ ഇതില്‍ മനം നൊന്ത തിരുമോനി ആറന്‍മുള ഭഗവാനെ മനസ്സില്‍ ധ്യാനിച്ച് ഉപവാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ബ്രാഹ്മണ ബാലന്‍ ഈസമയം അവിടെ വരുകയും ഭട്ടതിരിയുടെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തു.

ഭട്ടതിരിയുടെ സ്വപ്‌നദര്‍ശനം

ഭട്ടതിരിയുടെ സ്വപ്‌നദര്‍ശനം

അന്നു രാത്രി സ്വപ്‌നത്തില്‍ വന്നത് സാക്ഷാല്‍ ആറന്‍മുളഭഗവാനാണെന്ന് ഭട്ടതിരിക്ക് മനസ്സിലായി. ഇത് മനസ്സിലാക്കിയ ഭട്ടതിരി പിന്നീട് എല്ലാവര്‍ഷവും ഉത്രാടനാളില്‍ ഓണസദ്യക്കുള്ള വിഭവങ്ങളുമായി തോണിയില്‍ ഉത്രാടനാളില്‍ പുറപ്പെട്ട് തിരുവോണത്തിന് പുലര്‍ച്ചെയാണ് ആറന്‍മുളയില്‍ എത്തുക.

 തിരുവോണത്തോണി എത്തുന്നത്

തിരുവോണത്തോണി എത്തുന്നത്

കാട്ടൂരില്‍ നിന്ന് ആഘോഷമായി ഭക്തരുടെ അകമ്പടിയോടു കൂടിയാണ് തിരുവോണത്തോണി പുറപ്പെടുന്നത്. തിരുവോണ ദിനത്തില്‍ ആറന്‍മുള ഭഗവാന്‍ ഉണരുന്നത് തന്നെ തിരുവോണത്തോണി കണികണ്ടാണ് എന്നാണ് വിശ്വാസം. അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്രത്തിലെ പൂജാരി പണക്കിഴി ഏറ്റു വാങ്ങുന്നതിലൂടെ യാത്രക്ക് സമാപനമാവും.

image courtesy

ഉത്രട്ടാതി വള്ളം കളി

ഉത്രട്ടാതി വള്ളം കളി

തിരുവോണത്തോണിക്ക് സംരക്ഷണം നല്‍കാനായി അകമ്പടി സേവിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. ഇതാണ് പിന്നീട് ഉത്രട്ടാതി വള്ളം കളിക്ക് തുടക്കം കുറിച്ചത് എന്നാണ് ഐതിഹ്യം.

 തോണി സഞ്ചരിക്കുന്നത്

തോണി സഞ്ചരിക്കുന്നത്

മീനച്ചിലാര്‍, മണിമലയാര്‍, പമ്പാ നദി എന്നീ നദികളിലൂടെ സഞ്ചരിച്ചാണ് തോണി ആറന്‍മുളയിലെത്തുന്നത്. യാത്രക്കിടയില്‍ നിരവധി സ്ഥലത്ത് വിശ്രമിച്ചാണ് ആറന്‍മുളയില്‍ തോണി എത്തുന്നത്.

English summary

significance of thiruvonathoni

Aranmula celebrations begin with the arrival of Thiruvonathoni (special boats) from Kattoor.
Subscribe Newsletter