For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഹാനവമി: പൂജയും ഐശ്വര്യത്തിന് ധരിക്കേണ്ട നിറവും

|

ഇന്ന് മഹാനവമി, നവമി ദിനത്തില്‍ പ്രത്യേക പൂജയും വഴിപാടുകളുമായി ക്ഷേത്രങ്ങളും വീടുകളും പ്രാര്‍ത്ഥനാ പൂരിതമാണ്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജകള്‍ക്കും ആഘോഷങ്ങള്‍ക്കും നാളെ വിജയ ദശമി ദിനത്തോടെ സമാപനം കുറിക്കും. ലോകമെങ്ങും ഐശ്വര്യവും സമാധാനവും നിറക്കാന്‍ വിജയ ദശമി ദിനത്തില്‍ പ്രത്യേക പൂജകളും പ്രാര്‍ത്ഥനകളും നടത്തുന്നു. നമ്മുടെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പഴക്കമുള്ള ഒന്നാണ് വിജയദശമി ആഘോഷം. നൃത്തത്തിനും അറിവിനും തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് വിജയദശമി.

<strong>Most read: ഇങ്ങനെ പൂജവെപ്പെങ്കില്‍ ഐശ്വര്യം കടാക്ഷിക്കും</strong>Most read: ഇങ്ങനെ പൂജവെപ്പെങ്കില്‍ ഐശ്വര്യം കടാക്ഷിക്കും

മഹാനവമി ദിവസം പണിയായുധങ്ങളും പുസ്തകങ്ങളും എല്ലാം പൂജക്ക് വെച്ച് വിജയദശമി ദിനത്തില്‍ പൂജ കഴിയുന്നതോടെ എല്ലാം വീണ്ടും തുടങ്ങുകയായി. ഈ ഒന്‍പത് ദിവസവും ഓരോ തരത്തിലുള്ള നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതാണ് നല്ലത്. ഇത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു. ഈ ഒന്‍പത് ദിവസവും ധരിക്കേണ്ടത് ഓരോ നിറത്തിലുള്ള വസ്ത്രങ്ങളാണ്. ഏതൊക്കെയാണ് ഇത്തരത്തില്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ എന്ന് നോക്കാം.

പ്രതിപാദ- ഗ്രേ നിറം

പ്രതിപാദ- ഗ്രേ നിറം

ആദ്യ ദിവസം ഗ്രേ നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത്. ഇത് ഐശ്വര്യത്തിന് കാരണമാകും.ഗ്രേ നിറത്തിലുള്ള വസ്ത്രം ധരിച്ച് പൂജ ചെയ്യുന്നതാണ് ആദ്യ ദിവസം നല്ലത്. ഇത് നിങ്ങളില്‍ ഐശ്വര്യവും സമാധാനവും നിറക്കുന്നു. വെള്ള എന്നും അറിവിന്റെ നിറകുടമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആദ്യ ദിവസം ഗ്രേ നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്.

ദ്വിതീയ- വെള്ള

ദ്വിതീയ- വെള്ള

രണ്ടാം ദിവസം ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്. ചെയ്യുന്ന പ്രവൃത്തിയ്ക്ക് ഉടന്‍ ഫലസിദ്ധിയുണ്ടാവാന്‍ ഇത് സഹായിക്കും. നവ ദുര്‍ഗ്ഗാഭാവങ്ങളില്‍ നിലനില്‍ക്കുന്ന ദേവിയാണ് ബ്രഹ്മചാരിണി. അതുകൊണ്ട് തന്നെ രണ്ടാം ദിനം ഈ ദേവിയെയാണ് പൂജിക്കേണ്ടത്.

ത്രിദീയ- ചുവപ്പ്

ത്രിദീയ- ചുവപ്പ്

മൂന്നാം ദിനത്തില്‍ കൂശ്മാണ്ഡാ ദേവിയെയാണ് പൂജിക്കേണ്ടത്. അതിനായി ചുവന്ന വസ്ത്ര ംധരിക്കുന്നതാണ് ഐശ്വര്യം. ചുവന്ന നിറത്തിലുള്ള വസ്ത്രം ദുര്‍ഗ്ഗാദേവിയെ പ്രീതിപ്പെടുത്താന്‍ ഉതകുന്നതാണ്. മൂന്നാം ദിനത്തില്‍ അതുകൊണ്ട് തന്നെ ചുവന്ന വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

 ചതുര്‍ത്ഥി- നീല

ചതുര്‍ത്ഥി- നീല

നീല നിറത്തിലുള്ള വസ്ത്രമാണ് ചതുര്‍ത്ഥി ദിവസം ധരിയ്ക്കേണ്ടത്. ഇത് നവരാത്രി പൂജയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. സ്‌കന്ദമാതാ ദേവിയെ ആണ് ഈ ദിനത്തില്‍ പൂജിക്കേണ്ടത്. നവ ദുര്‍ഗ്ഗാ ഭാവങ്ങളില്‍ കുടികൊള്ളുന്ന ദേവിയാണ് സ്‌കന്ദമാതാ ദേവി. അതുകൊണ്ട് തന്നെ നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് വേണം പൂജ നടത്താന്‍.

പഞ്ചമി- മഞ്ഞ

പഞ്ചമി- മഞ്ഞ

മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിനും നവരാത്രി പൂജയില്‍ പ്രാധാന്യമുണ്ട്. ഫലസിദ്ധി ആഗ്രഹിക്കാതെ തന്നെ ദേവിയെ പ്രീതിപ്പെടുത്താം. ദുര്‍ഗ്ഗാഭാവത്തില്‍ കുടികൊള്ളുന്ന കാര്‍ത്യായനി ദേവിയെയാണ് ഇവിടെ ആരാധിക്കേണ്ടത്. ഇത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് വേണം ചെയ്യാന്‍.

ഷഷ്ഠി- പച്ച

ഷഷ്ഠി- പച്ച

പച്ച നിറമുള്ള വസ്ത്രമാണ് നവരാത്രി പൂജയ്ക്ക് തിരഞ്ഞെടുക്കപ്പെടേണ്ട ഒരു പ്രധാനപ്പെട്ട നിറം. കാളരാത്രി ദേവിയെയാണ് ഇവിടെ ആരാധിക്കേണ്ടത്. ഓരോ ദിനവും ഓരോ പ്രത്യേകതകളോടെയാണ് നവരാത്രി പൂജ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നു.

 സപ്തമി- പര്‍പ്പിള്‍

സപ്തമി- പര്‍പ്പിള്‍

പര്‍പ്പിള്‍ നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കും സരസ്വതീ പൂജയില്‍ പ്രത്യേക സ്ഥാനമാണ് ഉള്ളത്. മഹാഗൗരി ദേവിയെയാണ് ഇന്നത്തെ ദിവസം നിങ്ങള്‍ ആരാധിക്കേണ്ടത്. ഇത് നിങ്ങളില്‍ ഐശ്വര്യവും വിദ്യാലാഭവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 അഷ്ടമി- ആകാശ നീല

അഷ്ടമി- ആകാശ നീല

പൂജയുടെ അവാസന ദിവസങ്ങളിലേക്കടുക്കുമ്പോളേക്കും ആകാശ നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂജയ്ക്കെടുക്കണം. ഇത് ഐശ്വര്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സിദ്ധിധാത്രി ദേവിയെയാണ് ഇന്നത്തെ ദിവസം നിങ്ങള്‍ ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ പുസ്തക പൂജ പ്രധാന ചടങ്ങാണ്.

നവമി- പിങ്ക്

നവമി- പിങ്ക്

നവമി ദിവസം പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിയ്ക്കേണ്ടത്. ഇത് നിങ്ങളിലെ ഐശ്വര്യത്തിനും സമ്പത്തിനും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. കഠിനമായ ഒന്‍പത് ദിവസത്തെ വ്രതത്തോടെയാണ് പലരും പൂജ ചെയ്യുന്നതും.

 ദശമി

ദശമി

ദുര്‍ഗ്ഗാ സങ്കല്‍പ്പത്തില്‍ മൂന്ന് ദേവിമാരേയും പൂജിക്കുന്ന ദിനമാണ് വിജയദശമി. ഏത് കാര്യം തുടങ്ങുന്നതിനും ഐശ്വര്യത്തോടെ കൂടിയുള്ള ദിവസമാണ് വിജയ ദശമി ദിനം. ഇത് എന്തുകൊണ്ടും നമ്മുടെ അറിവിനേയും കഴിവുകളേയും വര്‍ദ്ധിപ്പിക്കുകയും ഈശ്വരാനുഗ്രഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

Significance Of The nine Colours Of Navratri

Significance Of The nine Colours Of Navratri, read on to know more about it.
X
Desktop Bottom Promotion