For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇഷ്ടമാംഗല്യത്തിനും സൗഭാഗ്യത്തിനും ചൊവ്വാഴ്ച വ്രതം

|

മംഗളവാര വ്രതത്തെക്കുറിച്ചും പൂജയെക്കുറിച്ചും പലരും കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ ദീര്‍ഘമാംഗല്യത്തിനും സര്‍വ്വ സൗഭാഗ്യത്തിനും ഇഷ്ടമാംഗല്യത്തിനും മാംഗളവാര വ്രതം ഉത്തമമാണ്. എത്രയൊക്കെ പുരോഗമിച്ചാലും ചൊവ്വാഴ്ച എന്ന് പയുന്നത് നല്ല കാര്യങ്ങള്‍ക്ക് ആരും തിരഞ്ഞെടുക്കാറില്ല. അതു പോലെ തന്നെ ശുഭകാര്യങ്ങള്‍ക്ക് രാഹു കാലവുംപ തിരഞ്ഞെടുക്കുകയില്ല. എന്നാല്‍ ചൊവ്വാഴ്ച ഇഷ്ടമാംഗല്യത്തിനും സര്‍വ്വ സൗഭാഗ്യത്തിനും ചൊവ്വാഴ്ച അനുഷ്ഠിക്കേണ്ട മംഗളവാര വ്രതവും പൂജയും അനുഷ്ഠിക്കാവുന്നതാണ്. ചൊവ്വാഴ്ച ദിനം ദേവിയെ ഭജിച്ചാല്‍ സര്‍വ്വമംഗളം ഉണ്ടാവും എന്നാണ് പറയുന്നത്.

രാശിപ്രകാരം കഴിഞ്ഞ ജന്മം നിങ്ങള്‍ ഇങ്ങനെയോരാശിപ്രകാരം കഴിഞ്ഞ ജന്മം നിങ്ങള്‍ ഇങ്ങനെയോ

അതുപോലെ തന്നെ രാഹുകാലം ദേവീപൂജക്ക് ഉത്തമമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഇഷ്ടമാംഗല്യവും ദീര്‍ഘമംഗല്യവും ഫലമാണ്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള ഗ്രഹദോഷങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മംഗളവാര വ്രതം എടുക്കുന്നത് നല്ലതാണ്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ നാല് മുപ്പത് വരെയാണ് ചൊവ്വാഴ്ചകളില്‍ ഉണ്ടാവുന്ന രാഹുകാലം. ഈ സമയം സര്‍പ്പദോഷം, മംഗല്യ ദോഷം, രാഹുകാലം എന്നിവക്കെല്ലാം പരിഹാരം കാണുന്നു എന്നാണ് വിശ്വാസം.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

മംഗളവാര വ്രതത്തിന് പിന്നിലെ ഐതിഹ്യം എന്താണ് എന്ന് നോക്കാവുന്നതാണ്. പാര്‍വ്വതിയുടേയും പരമേശ്വരന്റേയും വിവാഹത്തിനായി ദേവന്‍മാരും മഹര്‍ഷിമാരും എല്ലാവരും എത്തിച്ചേര്‍ന്നപ്പോള്‍ ഭൂമി താഴ്ന്നു പോയി എന്നുള്ളതാണ്. എന്നാല്‍ പിന്നീടി ഭൂമിയെ സമനിലപ്പെടുത്തുന്നതിന് വേണ്ടി അഗസ്ത്യ മഹര്‍ഷി മുന്നോട്ട് വന്നു. എന്നാല്‍ താല്‍ അതിന് വേണ്ടി തയ്യാറായാല്‍ തനിക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറ്റില്ലല്ലോ എന്ന് മഹര്‍ഷി പരമശിവനെ അറിയിച്ചു. എന്നാല്‍ ഇത് കണ്ട പരമശിവന്‍ അഗസ്ത്യമുനിക്ക് വേണ്ടി വിവാഹക്കോലം നല്‍കാം എന്ന് പരമശിവന്‍ അറിയിച്ചു. ഇതിനെത്തുടര്‍ന്ന് തെക്കോട്ട് അഗസ്ത്യമുനി പോവുകയും തടസ്സം സൃഷ്ടിക്കാന്‍ വിന്ധ്യപര്‍വ്വതം ഇടക്ക് നില്‍ക്കുകയും ചെയ്തിരുന്നു.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

എന്നാല്‍ വിന്ധ്യനെ തടയുന്നതിനായി അഗസ്ത്യമുനി ഉടനേ തന്നെ ദുര്‍ഗ്ഗാദേവിയെ ഭജിക്കുകയും താന്‍ നില്‍ുന്നിടത്ത് ദുര്‍ഗ്ഗാദേവിയെ പ്രതിഷ്ഠിച്ച് പൂജ നടത്തുകയും ചെയ്തു. ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്തില്‍ വിന്ധ്യപര്‍വ്വതത്തില്‍ കൈവെച്ച് അതിനെ തകര്‍ക്കാന്‍ പുറപ്പെട്ടു. എന്നാല്‍ അഹങ്കാരം തിരിച്ചറിഞ്ഞ് വിന്ധ്യന്‍ വഴിമാറിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് അഗസ്ത്യമുനി വിന്ധ്യപര്‍വ്വതത്തെ അനുഗ്രഹിച്ച് യാത്ര തുടര്‍ന്നു. ഈ ദിനം ചൊവ്വാഴ്ചയായതു കൊണ്ട് തന്നെ ഈ ദിനം സര്‍വ്വ സൗഭാഗ്യവും ഉണ്ടാവും എന്നാണ് വിശ്വാസം. ആദിപരാശക്തിയെ ദുര്‍ഗ്ഗയായി പ്രതിഷ്ഠിച്ചത് രാഹുകാലത്തായതു കൊണ്ട് തന്നെയാണ് ഇതിന്റെ പ്രാധാന്യം അല്‍പം വര്‍ദ്ധിക്കുന്നത്.

വ്രതമനുഷ്ഠിക്കുന്നത് ഇങ്ങനെ

വ്രതമനുഷ്ഠിക്കുന്നത് ഇങ്ങനെ

എങ്ങനെയാണ് വ്രതമനുഷ്ഠിക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. അതിന് വേണ്ടി ചൊവ്വാഴ്ച ദിനം രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധമായി ദേവിഭജനം നടത്തണം. ദേവിക്ക് മുന്നില്‍ വിളക്ക് കൊളുത്തി കിഴക്കോട്ട് തിരിയിട്ട് ചെമ്പരത്തി, അരളി, പിച്ചി, താമര എന്നിവയെല്ലാം ഉപയോഗിച്ച് പൂജ നടത്തേണ്ടതാണ്. ദേവീ സ്‌തോത്രങ്ങള്‍ ജപിച്ച് രാഹുകാലത്തില്‍ നടത്തേണ്ട പൂജക്കുള്ള ഒരുക്കങ്ങള്‍ നടത്താവുന്നതാണ്. രാഹുകാല സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിമുതല്‍ നാല് മുപ്പത് വരെയാണ് രാഹുകാലം.

പൂജ ഇങ്ങനെ

പൂജ ഇങ്ങനെ

രാഹുകാല പൂജക്കായി മൂന്ന്, അഞ്ച്, ഏഴ് എന്നീ ക്രമത്തിലായിരിക്കണം നാരങ്ങ എടുക്കേണ്ടത്. ദേവിക്ക് ഈ നാരങ്ങ പകുതി മുറിച്ച് അതില്‍ വിളക്ക് തെളിയിക്കാവുന്നതാണ്. ഇത് മംഗളവാര പൂജക്ക് എന്തായാലും ചെയ്യാവുന്നതാണ്. വീട്ടില്‍ മംഗളവാര പൂജക്ക് മാത്രമേ നാരങ്ങ വിളക്ക് തെളിയിക്കാന്‍ പാടുള്ളൂ. അല്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ നാരങ്ങ വിളക്ക് തെളിയിക്കാന്‍ പാടില്ല. ക്ഷേത്രങ്ങളില്‍ മാത്രമേ നാരങ്ങ വിളക്ക് തെളിയിക്കാന്‍ പാടുകയുള്ളൂ. ശര്‍ക്കര പായസം നിവേദിക്കുന്നതും നല്ലതാണ്. ദുര്‍ഗ്ഗാക്ഷേത്രത്തില്‍ വെച്ച് പൂജ ചെയ്യുന്നത് ഇരട്ടിഫലം ലഭിക്കും എന്നാണ് വിശ്വാസം.

രാഹുകാല പൂജ

രാഹുകാല പൂജ

രാഹുകാല പൂജ അവസാനിക്കുന്നത് വരെ ഉപവാസം നിര്‍ബന്ധമാണ്. എന്നാല്‍ രാഹുകാലം അവസാനിക്കുന്ന നാലര മണി വരെ ഭക്ഷണം കഴിക്കാതെ ദേവിയെ ഉപവസിക്കണം എന്നാണ് പറയുന്നത്. ഇത്തരത്തില്‍ പതിനൊന്ന് ചൊവ്വാഴ്ച തുടര്‍ച്ചയായി ദുര്‍ഗ്ഗാദേവിയെ ഭജിച്ചാല്‍ ദുരിതങ്ങള്‍ ഇല്ലാതാവും എന്നും ദീര്‍ഘമാംഗല്യവും ഇഷ്ടമാംഗല്യവും ഉണ്ടാവും എന്നാണ് വിശ്വാസം. വ്രതം മുടങ്ങിപ്പോയാല്‍ ഇടക്ക് മുടങ്ങിപ്പോയാല്‍ ആദ്യം മുതല്‍ വീണ്ടും അനുഷ്ഠിക്കേണ്ട കാര്യമില്ല. മുടങ്ങിപ്പോയിടത്ത് നിന്ന് വീണ്ടും തുടങ്ങുന്നുണ്ട്. എന്നാല്‍ അതിലുപരി രണ്ട് വ്രതം മുടങ്ങിയാല്‍ എന്തുകൊണ്ടും ദുര്‍ഗ്ഗാ ക്ഷേത്ര ദര്‍ശനം നടത്തി ചെറുനാരങ്ങ മാല ചാര്‍ത്തണം. പിന്നീട് ആദ്യം മുതല്‍ തന്നെ വ്രതം ആരംഭിക്കുകയും വേണം. എന്നാല്‍ മാത്രമേ ഫലസിദ്ധി ലഭിക്കുകയുള്ളൂ.

English summary

Significance of Mangalvar Vratam To Solve The Obstacles Of Marriage

Here in this article we are discussing about the significance of mangalvar vratam to solve the obstacles of marriage. Take a look.
X
Desktop Bottom Promotion