For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സന്താനസൗഭാഗ്യത്തിന് അഷ്ടമിരോഹിണി ദിനം ഈ മന്ത്രം

|

അഷ്ടമി രോഹിണി ഇന്ന് ലോകമെമ്പാടും ആഘോഷിക്കപ്പെടുകയാണ്. അഷ്ടമിയും രോഹിണിയും ഒരുമിച്ച് ചേർന്ന് വരുന്ന ദിവസമാണ് അഷ്ടമി രോഹിണി ദിവസമായി നമ്മളെല്ലാവരും കൊണ്ടാടുന്നത്. ഈ ദിനത്തിൽ വളരെയധികം പ്രധാനപ്പെട്ട വ്രതാനുഷ്ഠാനങ്ങളും മന്ത്രങ്ങളും എല്ലാം ചൊല്ലുന്നതിലൂടെ അത് ജീവിതത്തിൽ നിങ്ങളെ ഉയർച്ചയിലേക്ക് എത്തുന്നുണ്ട്. അഷ്ടമി രോഹിണി ദിനത്തിൽ നാം ചെയ്യേണ്ട പ്രാർത്ഥിക്കേണ്ട ചില മന്ത്രങ്ങളുണ്ട്. ഇവ കൃത്യമായി ചെയ്താൽ അത് ജീവിതത്തിൽ ഉയർച്ചയിലേക്ക് എത്തിക്കുന്നുണ്ട്.

<strong>Most read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം</strong>Most read: ഗുരുവായൂരപ്പന്റെ നടയിൽ വിവാഹം,ദീർഘമാംഗല്യം ഫലം

ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി ദിനത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്. ചിങ്ങമാസത്തിൽ അഷ്ടമിയും രോഹിണിയും ചേർന്ന് വരുന്ന ദിവസത്തിലാണ് ആഘോഷങ്ങൾ ആരംഭിക്കുന്നത്. ദ്വാപര യുഗത്തിലാണ് കൃഷ്ണന്റെജനനം. അഷ്ടമി രോഹിണി ദിവസം അർദ്ധരാത്രി വരെ ഉറങ്ങാതിരുന്നാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവും എന്നാണ് വിശ്വാസം. അഷ്ടമി രോഹിണി ദിനത്തിൽ ജപിക്കേണ്ട ചില മന്ത്രങ്ങൾ ഉണ്ട്. അവ ഏതൊക്കെ മന്ത്രങ്ങളാണ് എന്ന് നോക്കാവുന്നതാണ്.

മൂലമന്ത്രങ്ങൾ പ്രധാനപ്പെട്ടത്

മൂലമന്ത്രങ്ങൾ പ്രധാനപ്പെട്ടത്

ഭഗവാന്റെ മൂലമന്ത്രങ്ങൾ വളരെയധികം പ്രധാനപ്പെട്ടതാണ്. അഷ്ടാക്ഷര മന്ത്രവും ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രവും ജന്മാഷ്ടമി ദിനത്തിൽ ജപിക്കുന്നത് കൃഷ്ണപ്രീതി ലഭിക്കുന്നതിന് നല്ലതാണ്. ഇത് ദിവസവും ജപിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ദിവസവും രാവിലേയും വൈകുന്നേരവും 108 തവണ ഈ മന്ത്രം ജപിക്കാവുന്നതാണ്.

സന്താനഭാഗ്യത്തിന്

സന്താനഭാഗ്യത്തിന്

സന്താനഭാഗ്യത്തിന് വേണ്ടി സന്താനഗോപാല മന്ത്രം ജപിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ജന്മാഷ്ടമി ദിനത്തിൽ ഈ മന്ത്രം 41 തവണ ജപിച്ചാൽ കുട്ടികൾ ഉണ്ടാവും എന്നാണ് വിശ്വാസം. സന്താന ഗോപാല മന്ത്രം ജപിക്കുന്നതിലൂടെ നല്ല ഉത്തമ സന്താനം ജനിക്കും എന്നാണ് വിശ്വാസം. ദേവകീ വസുദേവ പുത്രനാണ് കൃഷ്ണൻ. ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങൾക്ക് നല്ല ഉത്തമ സന്താനങ്ങളുടെ മാതാപിതാക്കളാവും എന്നാണ് വിശ്വാസം.

വിദ്യാവിജയത്തിന്

വിദ്യാവിജയത്തിന്

വിദ്യാവിജയത്തിന് ഏറ്റവും അധികം അനുഗ്രഹം നല്‍കുന്ന ഒന്നാണ് വിദ്യാഗോപാലാർച്ചന. വിദ്യാഗോപാല മന്ത്രം അഷ്ടമി രോഹിണി ദിനത്തിൽ 41 തവണ ജപിക്കുന്നത് ഓർമ്മശക്തിയും ബുദ്ധിയും ഏകാഗ്രതയും നല്ല സ്വഭാവവും ഉണ്ടാവുന്നതിന് സഹായിക്കുന്നുണ്ട്. കുട്ടികളാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇത് മുതിർന്നവർ തെറ്റാതെ വൃത്തിയായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

 ആയുർദൈർഘ്യത്തിന്

ആയുർദൈർഘ്യത്തിന്

ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള അസ്വസ്ഥതകളും അരിഷ്ടതകളും ഉണ്ടാവുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആയുർഗോപാല മന്ത്രം ജപിക്കുന്നത് നല്ലതാണ്. അഷ്ടമി രോഹിണി ദിനത്തിൽ ഈ മന്ത്രം ജപിക്കുന്നത് ആയുർദൈര്‍ഘ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ രോഗാരിഷ്ടതകളെ ഇല്ലാതാക്കുന്നു.

 ഐശ്വര്യത്തിന്

ഐശ്വര്യത്തിന്

ഐശ്വര്യവും സമ്പത്തും വർദ്ധിക്കുന്നതിനും ദാരിദ്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് രാജഗോപാല മന്ത്രം. എന്നാൽ തെറ്റാതെ അർത്ഥം മനസ്സിലാക്കി വേണം ജപിക്കുന്നതിന്. രാജഗോപാലമന്ത്രം ജപിക്കുന്നതിലൂടെ അത് ജീവിതത്തിൽ സമ്പൽ സമൃദ്ധിക്ക് സഹായിക്കുന്നുണ്ട്.

English summary

significance of ashtami rohini manthra

In this article we explain the significance of ashtami rohini manthra. Take a look.
Story first published: Friday, August 23, 2019, 15:54 [IST]
X
Desktop Bottom Promotion