For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില ചിട്ടവട്ടങ്ങളെക്കുറിച്ചറിയൂ,

|

വീട്ടില്‍ സന്ധ്യാസമത്തും ചിലപ്പോള്‍ വെളുപ്പിനും വിളക്കു കൊളുത്തുന്നത് ഹൈന്ദവഭവനങ്ങളിലെ പതിവാണ്. ഐശ്വര്യത്തിനു വേണ്ടിയും ഈശ്വരന്മാരെ വണങ്ങാനുദ്ദേശിച്ചുമാണ് ഇതു ചെയ്യുന്നത്.

വിളക്കു വെറുതെ കൊളുത്തിയാലും പോലാ, ചില ചിട്ടവട്ടങ്ങളുണ്ട്, ഇതു കൃത്യമായി ചെയ്താല്‍ മാത്രമേ നിലവിളക്കു തെളിയിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ ലഭിയ്ക്കൂ, അല്ലെങ്കില്‍ ദോഷമാണ് ഉണ്ടാകുക.

വിളക്കു കൊളുത്തുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില ചിട്ടവട്ടങ്ങളെക്കുറിച്ചറിയൂ,

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേയ്ക്കു ഭുമി കടക്കുമ്പോഴും ഇരുട്ടില്‍ നിന്നും വെളിച്ചത്തേയ്ക്കു കടക്കുമ്പോഴുമുള്ള മുഹൂര്‍ത്തങ്ങളിലാണു വിളക്കു തെളിയിക്കേണ്ടത്.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

അതായത് സൂര്യോദയത്തിനു തൊട്ടുമുന്‍പുള്ള സമയത്തും സൂര്യന്‍ പൂര്‍ണമായി അസ്തമിയ്ക്കുന്നതിനു മുന്‍പും.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

ശരീരശുദ്ധി വരുത്തിയ ശേഷം പൂജാമുറിയിലോ പൂമുഖത്തോ ആയി വിളക്കു കൊളുത്തി വയ്ക്കാം. ഈ സമയത്തു പുരാണപാരായണവും നാമജപങ്ങളും ഏറെ നല്ലതാണ്.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

അഞ്ചു തിരിയോ രണ്ടു തിരിയോ ദീപത്തിനായി ഉപയോഗിയ്ക്കാം. അഞ്ചു തിരിയെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കു വടക്കുമൂല എന്നിങ്ങനെ വേണം ഇടാന്‍. രണ്ടു തിരിയെങ്കില്‍ കിഴക്കും പടിഞ്ഞാറും. ഒറ്റത്തിരിയായി ഒന്നു ഇടരുത്. ഇരട്ടത്തിരിയായി വേണം എല്ലാം കത്തിയ്ക്കാന്‍.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

സൂര്യോദയത്തിനു മുന്‍പു കൊളുത്തുന്ന വിളക്ക് സൂര്യോദയശേഷം കെടുത്തുന്നാണ് നല്ലത്. അസ്തമയത്തിനു ശേഷം കൊളുത്തുന്നത് അസ്തമയശേഷം കെടുത്താം.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വിളക്കിലെ തിരി യാതൊരു കാരണവശാലും കരിന്തിരി അതായത് എണ്ണയില്ലാതെ തിരി കത്തരുത്. ദീപം ഊതിക്കെടുത്തുകയുമരുത്. അഗ്നിയെ മനസില്‍ ധ്യാനിച്ച് എണ്ണയിലേയ്ക്കു താഴ്ത്തി തിരി കെടുത്തണം.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

മുറിത്തിരി വിളക്കില്‍ ഉപയോഗിയ്ക്കരുത്. അതായത് ഒരു തവണ കത്തിച്ച തിരി. എപ്പോഴും പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിയ്ക്കുക.

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

വീട്ടില്‍ വിളക്കു തെളിയിക്കുമ്പോള്‍

ദേവിയുടെ പ്രതിരൂപമായാണ് നിലവിളക്ക് നമ്മള്‍ കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടു കൂടി വേണം നമ്മള്‍ നിലവിളക്ക് കൊളുത്തേണ്ടത്. വെറും നിലത്ത് വെയ്ക്കാതെ പീഠത്തിനു മുകളിലോ മറ്റോ വെയ്ക്കുന്നതാണ് ഉത്തമം.

Read more about: spirituality
English summary

Significance Of Lighting Lamp At Home

Significance Of Lighting Lamp At Home, Read more to know about
Story first published: Tuesday, July 4, 2017, 15:05 [IST]
X
Desktop Bottom Promotion