Just In
Don't Miss
- Automobiles
മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD
- News
സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ തന്നെ സമ്മതിച്ചു; ഗുരുതര ആരോപണങ്ങള് ഉന്നയിച്ച് എം ഉമ്മര്
- Movies
എന്താണ് ഈ യൗവനത്തിന്റെ രഹസ്യം, മമ്മൂക്ക അന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരിയോട് ചോദിച്ചത്
- Sports
IPL 2021: ആര്സിബിക്കു ആ താരത്തെ നിര്ത്താമായിരുന്നു, ലേലത്തില് ലക്ഷ്യമിടുക രണ്ടു പേരെ- ഗംഭീര്
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര് കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഈ നക്ഷത്രക്കാര് നിര്ബന്ധമായും ദേവിയെ ഭജിക്കണം
നമ്മുടെ ലോകം വല്ലാത്ത ഒരു അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത്. ദുരിതവും, രോഗവും പ്രളയവും എന്ന് വേണ്ട എല്ലാം കൊണ്ടും നമ്മുടെ ജീവിതത്തില് വളരെ വലിയ പ്രതിസന്ധികളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് ഉണ്ടാവുന്ന മാറ്റങ്ങള്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഓരോ നക്ഷത്രക്കാര്ക്കും ഓരോ ഉപാസനാ മൂര്ത്തിയുണ്ട്. നിത്യവും ഇവരെ ഭജിക്കുന്നതിലൂടെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് സംഭവിക്കുന്നുണ്ട്.
സെപ്റ്റംബര് 29 വരെ ശനി മാറ്റം ഓരോ രാശിയിലും
ജ്യോതിഷം ഒരു വിശ്വാസമാണ്. ഇതില് വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഓരോരുത്തരുടേയും ഇഷ്ടമാണ്. എന്നാല് എത്രയൊക്കെ അവിശ്വാസികള് ആണെങ്കിലും ദുരിതവും കഷ്ടപ്പാടും വിടാതെ നില്ക്കുമ്പോള് ഇവര് അറിയാതെ തന്നെ ദൈവ വിശ്വാസികള് ആയി മാറുന്നു. നിങ്ങളുടെ ഉപാസന മൂര്ത്തികളെയാണ് ഓരോരുത്തരും ഭജിക്കേണ്ടത്. ദേവിയെ ഉപാസിക്കേണ്ട നക്ഷത്രക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ദേവിഭജനം ശീലമാക്കേണ്ടത്
ഓരോ നക്ഷത്രക്കാര്ക്കും ഓരോ ഉപാസന മൂര്ത്തിയാണ് ഉണ്ടാവുന്നത്. ദേവിയെ ഭജിക്കേണ്ട നക്ഷത്രക്കാര് ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഭരണി, കാര്ത്തിക, മകയിരം, പൂരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രക്കാര് ദേവീ ഉപാസന നടത്തേണ്ടത് അത്യാവശ്യമാണ്. ഇവര് ദേവിയെ ഉപാസിക്കുന്നതിലൂടെ ഇവരുടെ കഷ്ടപ്പാടും ദുരിതവും എല്ലാം മാറുന്നു. ഓരോ വട്ടവും മനസ്സും ശരീരവും ആത്മാര്ത്ഥമായി സമര്പ്പിച്ച് വേണം ദേവിയെ ഉപാസിക്കേണ്ടത്. അഭയം തേടുന്നവരെ ഉപേക്ഷിക്കുന്നതല്ല അമ്മ.

ഭദ്രകാളീ ഭാവത്തില്
ഇതില് മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രക്കാര് ഭദ്രകാളീ ഭാവത്തില് ഉള്ള ദേവിയെ ആണ് ഉപാസിക്കേണ്ടത്. ജീവിതത്തില് ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരുന്നതിനും ദേവീ പ്രീതിക്കും ദൈവാനുഗ്രഹത്തിനും ദേവിയുടെ അനുഗ്രഹം നിങ്ങള്ക്ക് എക്കാലവും ഉണ്ടാവുന്നുണ്ട്. ഇതില് ഈ മൂന്ന് നക്ഷത്രങ്ങള്ക്കും ചൊവ്വയാണ് അധിപതി. അതുകൊണ്ട് തന്നെ ഇവര് ദേവീ പ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്.

ലളിതാ സഹസ്രനാമം
ലളിതാ സഹസ്രനാമം ചൊല്ലുന്നതിന് ശ്രദ്ധിക്കുക. ദേവീ ഭജനത്തിന് ഏറ്റവും അനുയോജ്യമായ മാര്ഗ്ഗമാണ് മനസ്സും ശരീരവും ഏകാഗ്രമാക്കി ലളിതാ സഹസ്രനാമം ജപിക്കുന്നത്. ഇതിന് സാധിക്കാത്തവരും മുടക്കം വരുന്നവരും ചൊവ്വ, വെള്ളി, പൗര്ണമി എന്നീ ദിനങ്ങളില് ദേവി സ്തോത്രം ജപിക്കുക. പൗര്ണമി ദിനത്തില് ഒരിക്കലോടെ വ്രതമെടുക്കുന്നതും നല്ലതാണ.് ഇത് പൗര്ണമി വ്രതം എന്നാണ് അറിയപ്പെടുന്നത്. ഇതിലൂടെ നിങ്ങള് ദേവീ പ്രീതിക്ക് പാത്രമാകുന്നു.

എങ്ങനെ പൗര്ണമി വ്രതം എടുക്കാം
ദേവീ പ്രീതിക്ക് ഏറ്റവും അനുയോജ്യമായതാണ് പൗര്ണമി വ്രതം. മുജ്ജന്മ പരിഹാരത്തിനുള്ള ഒന്നാണ് പൗര്ണമി വ്രതം എന്നുള്ളതാണ്. എല്ലാ മാസത്തിലേയും വെളുത്ത വാവ് ദിവസം ആണ് വ്രതം അനുഷ്ഠിക്കേണ്ടത്. സൂര്യോദയത്തിന് മുന്പ് ഉണര്ന്ന് വേണം വ്രതാനുഷ്ഠാനങ്ങള് ആരംഭിക്കുന്നതിന്. സൂര്യോദയത്തിന് മുന്പ് ഉണര്ന്ന് എണീറ്റ് കുളിച്ച് ദേവീ ക്ഷേത്ര ദര്ശനം നടത്തേണ്ടതാണ്. ലളിതാ സഹസ്രനാമങ്ങളും മന്ത്രങ്ങളും ഉരുവിട്ട് പ്രാര്ത്ഥിക്കണം.

ഉപവാസം പ്രധാനം
തലേ ദിവസം തന്നെ ഒരിക്കല് ആരംഭിക്കണം. അതിന് ശേഷം പൗര്ണമി ദിവസത്തില് രാവിലെ മുതല് സൂര്യസ്തമയം വരെ ഉപവാസം ആചരിക്കേണ്ടാണ്. പ്രഭാതസ്നാനത്തിന് ശേഷം ദേവി ക്ഷേത്ര ദര്ശനം നിര്ബന്ധമാണ്. സൂര്യാസ്തമയത്തിന് ശേഷം ഒരിക്കലൂണ് നിര്ബന്ധമാണ്. ഇത് വഴി ഐശ്വര്യം, ക്ഷേമം, ദാരിദ്ര്യ മുക്തി എന്നിവ ഉണ്ടാവുന്നുണ്ട്.

ഓരോ ഫലങ്ങള്
ചന്ദ്രദശാ കാല ദോഷമുള്ളവര് ഈ വ്രതം അനുഷ്ഠിച്ചാല് കാലദോഷത്തിന് ശമനം കിട്ടുന്നുണ്ട്. വിദ്യാര്ത്ഥികള് വ്രതമെടുത്താല് വിദ്യാനേട്ടവും പുരോഗതിയും ഉണ്ടാവുന്നുണ്ട്. മംഗല്യവതികളായ സ്ത്രീകളാണ് വ്രതമെടുക്കുന്നതെങ്കില് ഭര്തൃസുഖത്തിനും പുത്രഭാഗ്യത്തിനും വളരെയധികം നല്ലതാണ്. ഈ ദിനം കുളികഴിഞ്ഞ് മുക്കുറ്റി ചൂടുന്നതും നല്ലതാണ്. ഓരോ മലയാളമാസത്തിലേയും പൗര്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ് ഉള്ളത്.

പൗര്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്
മേടം- ധാന്യ വര്ദ്ധനവ്
ഇടവം - മനശാന്തിക്ക്
മിഥുനം - സന്താനഭാഗ്യം
കര്ക്കിടകം- ഐശ്വര്യത്തിന്
ചിങ്ങം- കുടുംബ ഐക്യത്തിന്
കന്നി- സമ്പത്ത് വര്ദ്ധിക്കാന്
തുലാം- വ്യാധികളെ ഇല്ലാതാക്കാന്
വൃശ്ചികം- കീര്ത്തി വര്ദ്ധിക്കാന്
ധനു - ആരോഗ്യത്തിന്
മകരം- ദാരിദ്ര്യ നാശത്തിന്
കുംഭം- ദുരിത നാശമുണ്ടാവാന്
മീനം- ശുഭ ചിന്തകള്ക്ക്