For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സർവ്വാഭീഷ്ഠസിദ്ധിക്ക് ഗുരുവായൂർ ഏകാദശി വ്രതം

|

ഏകാദശികളിൽ ഏറ്റവും വിശിഷ്ടമായത് എന്നും ഗുരുവായൂർ ഏകാദശി തന്നെയാണ്. വൃശ്ചിക മാസത്തിലെ വെളുത്തപക്ഷത്തിലാണ് ഗുരുവായൂർ ഏകാദശി ദിനം. ഈ വർഷത്തെ ഏകാദശി വരുന്നത് ഡിസംബര്‍ 8-നാണ്. അർജ്ജുനന് ഭഗവാൻ ഗീതോപദേശം നൽകിയത് ഗുരുവായൂർ ഏകാദശി ദിവസമാണ്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനം കൂടിയാണ് ഈ ദിവസം. ഏകാദശി ദിവസം അനുഷ്ഠിക്കപ്പെടുന്ന വ്രതം വിഷ്ണുപ്രീതിക്ക് വളരെയധികം നല്ലതാണ്.

Most read: അനര്‍ത്ഥവും അപകടവുമറിയാൻ തുളസിയില നൽകും സൂചനMost read: അനര്‍ത്ഥവും അപകടവുമറിയാൻ തുളസിയില നൽകും സൂചന

ഏകാദശി വ്രതത്തെക്കുറിച്ച് പല വിധത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ട്. ഗുരുവായൂർ ഏകാദശി, തൃപ്രയാർ ഏകാദശി, വൈകുണ്ഠ ഏകാദശി എന്നിങ്ങനെ വിവിധ തരത്തിൽ ഏകാദശികള്‍ ഉണ്ട്. എന്നാൽ ഇതിൽ പ്രധാനപ്പെട്ടത് ഗുരുവായൂർ ഏകാദശി വ്രതം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ

വിഷ്ണുപ്രീതിഫലം

വിഷ്ണുപ്രീതിഫലം

വിഷ്ണുപ്രീതിക്കും കുടുംബത്തിന്‍റെ ഐശ്വര്യത്തിനും വേണ്ടി സ്ത്രീകലും പുരുഷൻമാരും എടുക്കുന്ന വ്രതമാണ് ഏകാദശി വ്രതം. വൃശ്ചിക മാസത്തിലാണ് ഏകാദശി വ്രതം എടുക്കുന്നത്. ഇഹലോകത്തും പരലോകത്തും ഒരു പോലെ നേട്ടം നൽകുന്നത് തന്നെയാണ് ഏകാദശി വ്രതം. ഇന്നത്തെ കാലത്ത് പലർക്കും എങ്ങനെ കൃത്യമായി വ്രതം എടുക്കണം എന്നുള്ളത് അറിയില്ല.

വ്രതാനുഷ്ഠാനം ഇങ്ങനെ

വ്രതാനുഷ്ഠാനം ഇങ്ങനെ

ഏകാദശി വ്രതം എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഏകാദശിയുടെ തലേ ദിവസം അതായത് ദശമി ദിവസം ഒരിക്കൽ ഊണ് നിർബന്ധമാണ്. ഗുരുവായൂർ ഏകാദശി നാളിൽ പൂർണമായും ഉപവസിക്കണം. പൂർണമായും ഉപവസിക്കാൻ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ അവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാവുന്നതാണ്.

 ധാന്യങ്ങൾ ഒഴിവാക്കണം

ധാന്യങ്ങൾ ഒഴിവാക്കണം

ധാന്യങ്ങൾ ഒരു കാരണവശാലും ഭക്ഷിക്കരുത്. മാത്രമല്ല ഏകാദശിയുടെ തലേദിവസം തന്നെ വ്രതം തുടങ്ങുന്നതിനാൽ വളരെയധികം ശ്രദ്ധിക്കണം. മത്സ്യവും മാംസവും ഒന്നും ഭക്ഷിക്കരുത്. കൂടാതെ പഴകിയ ഭക്ഷണം കഴിക്കുകയും അരുത്. ഏകാദശി ദിവസമാണ് ഉപവാസം അനുഷ്ഠിക്കേണ്ടത്. ‌

 ദ്വാദശി ദിവസം

ദ്വാദശി ദിവസം

രാവിലെ മൂന്ന് മുതൽ ദ്വാദശി ദിവസം അതായത് അടുത്ത ദിവസം സൂര്യോദയം വരെ പൂർണമായും വ്രതം നോൽക്കേണ്ടത് അത്യാവശ്യമാണ്. ദ്വാദശി നാളിൽ തുളസി തീർത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുകയുള്ളൂ.

 ഏകാദശി ദിവസം

ഏകാദശി ദിവസം

ഏകാദശി ദിവസം എണ്ണ തേച്ച് കുളിക്കരുത്, പകൽ ഉറങ്ങാൻ പാടില്ല, സാധിക്കുമെങ്കിൽ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താൻ ശ്രമിക്കണം. രാവിലെ എഴുന്നേറ്റ് സ്നാനം ചെയ്ത ശേഷം വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നിവയും അർച്ചനയും നടത്തേണ്ടതാണ്. തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രാർത്ഥിച്ച് കൊണ്ടിരിക്കണം.

 ഏകാദശി ദിവസം

ഏകാദശി ദിവസം

തുളസി നനക്കാൻ ശ്രദ്ധിക്കേണ്ടതാണ്, പ്രത്യേക തുളസി പൂജ നടത്തുന്നതും നല്ലതാണ്. വെളുത്ത വസ്ത്രം ധരിച്ച് വേണം ഏകാദശി ദിനം വ്രതമെടുക്കുന്നതിന്. ഏകാഗ്രതയോടെ വേണം വ്രതമെടുക്കുന്നതിന്. നിങ്ങളുടെ ആഗ്രഹ പൂർത്തീകരണത്തിനും സർവ്വാഭീഷ്ഠ സിദ്ധിക്കും ഏറ്റവും അധികം അനുഗ്രഹം നൽകുന്ന വ്രതമാണ് ഏകാദശി വ്രതം. സമയം ശരിയല്ലാത്തവർക്ക് അതിന്‍റെ ദോഷം കുറക്കുന്നതിന് ഗുരുവായൂർ ഏകാദശിയിലൂടെ അനുഗ്രഹം ലഭിക്കുന്നുണ്ട്.

English summary

Significance and Importance Of Guruvayur Ekadasi

Here in this article we are discussing about the significance and importance of guruvayur ekadasi. Read on.
Story first published: Thursday, December 5, 2019, 17:24 [IST]
X
Desktop Bottom Promotion