For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ട് ശുഭയോഗങ്ങളോടെ ശ്രാവണ പൂര്‍ണിമ ഇന്ന്; വ്രതമെടുത്താല്‍ സര്‍വ്വൈശ്വര്യം

|

ഹിന്ദു കലണ്ടര്‍ അനുസരിച്ച്, ശിവന്റെ പ്രിയപ്പെട്ട മാസമായ ശ്രാവണ മാസം പൗര്‍ണ്ണമിയോടെ അവസാനിക്കും. ഈ വര്‍ഷത്തെ ശ്രാവണ പൂര്‍ണിമ ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണ്. രക്ഷാബന്ധന്‍ ഉത്സവവും ഈ ദിവസം ആഘോഷിക്കും. ഈ ദിവസം ബ്രാഹ്‌മണര്‍ ശ്രാവണി ഉത്സവം ആഘോഷിക്കുന്നു. ഇതോടെ ഓഗസ്റ്റ് 12 മുതല്‍ ഭദ്രപാദം ആരംഭിക്കും.

Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

ശ്രാവണ പൂര്‍ണിമ ദിനത്തില്‍, ശിവനെ ആരാധിക്കുന്നതോടൊപ്പം സഹോദര-സഹോദരി സ്‌നേഹത്തിന്റെ പ്രതീകമായ രക്ഷാബന്ധന്‍ ഉത്സവവും ആഘോഷിക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ പൗര്‍ണ്ണമിക്ക് ഹിന്ദുമതത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്. പൗര്‍ണ്ണമിയോടെ ശ്രാവണ മാസം അവസാനിച്ച് ഭദ്രപാദം തുടങ്ങും. ശ്രാവണ പൂര്‍ണിമ നാളില്‍ ശിവനെയും ചന്ദ്രദേവനെയും ലക്ഷ്മീദേവിയേയും മഹാവിഷ്ണുവിനേയും ആരാധിക്കണമെന്നു പറയുന്നു.

ശ്രാവണ പൂര്‍ണിമ 2022

ശ്രാവണ പൂര്‍ണിമ 2022

പഞ്ചാംഗം അനുസരിച്ച്, ഓഗസ്റ്റ് 11ന് രാവിലെ 09:34 മുതല്‍ പൗര്‍ണ്ണമി തീയതി ആരംഭിക്കുന്നു. ഇത് ഓഗസ്റ്റ് 12ന് അടുത്ത ദിവസം രാവിലെ 05:58 വരെ സാധുതയുള്ളതാണ്. ഓഗസ്റ്റ് 12ന് സൂര്യോദയത്തിന് മുമ്പ് പൂര്‍ണ്ണചന്ദ്ര ദിനം അവസാനിക്കുന്നതിനാല്‍ ഓഗസ്റ്റ് 11 നാണ് ശ്രാവണ പൂര്‍ണിമ ആഘോഷങ്ങള്‍ നടക്കുക. ഈ വര്‍ഷത്തെ രക്ഷാബന്ധനും ഓഗസ്റ്റ് 11ന് ആഘോഷിക്കും.

ശ്രാവണ പൂര്‍ണിമയിലെ സൗഭാഗ്യ യോഗം

ശ്രാവണ പൂര്‍ണിമയിലെ സൗഭാഗ്യ യോഗം

ആയുഷ്മാന്‍, സൗഭാഗ്യ യോഗം എന്നിവയുടെ സംയോജനമാണ് ശ്രാവണ പൂര്‍ണിമ നാളില്‍ രൂപപ്പെടുന്നത്. ഈ ദിവസം രാവിലെ മുതല്‍ ഉച്ചകഴിഞ്ഞ് 03.32 വരെ ആയുഷ്മാന്‍ യോഗ നിലനില്‍ക്കും, അതിനുശേഷം സൗഭാഗ്യയോഗം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 03.32 മുതല്‍ പിറ്റേന്ന് രാവിലെ 11.34 വരെയാണ് സൗഭാഗ്യയോഗം.

Most read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

ഭദ്ര സമയം

ഭദ്ര സമയം

ശ്രാവണ പൂര്‍ണിമയില്‍ രാവിലെ 09:34 മുതല്‍ വൈകിട്ട് 04:26 വരെയാണ് ഭദ്ര സമയം. ഈ സമയത്ത് നിങ്ങള്‍ രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കരുത്. വൈകുന്നേരം 04:26 ന് ശേഷം മാത്രം രാഖി കെട്ടുക. വൈകുന്നേരം സൗഭാഗ്യ യോഗത്തില്‍ രാഖി കെട്ടുക.

ശ്രാവണി ഉത്സവം

ശ്രാവണി ഉത്സവം

ശ്രാവണ പൂര്‍ണിമ നാളില്‍ രാവിലെയാണ് ശ്രാവണി ഉത്സവം. ഈ ദിവസം ബ്രാഹ്‌മണര്‍ തങ്ങളുടെ പഴയ പൂണൂല്‍ മാറ്റുന്നു. ശ്രാവണ പൂര്‍ണിമയുടെ വേളയില്‍ അവര്‍ പുതിയ നൂല്‍ ധരിക്കുന്നു. ഈ കര്‍മ്മം രാവിലെ ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തില്‍ രാവിലെ ആയുഷ്മാന്‍ യോഗത്തില്‍ ശ്രാവണി ഉത്സവം ആഘോഷിക്കും.

Most read;ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read;ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

ചന്ദ്രദേവനെ ആരാധിക്കുക

ചന്ദ്രദേവനെ ആരാധിക്കുക

പൂര്‍ണിമയില്‍ ചന്ദ്രദേവന്‍ 16 കലകളുമായി പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് ചന്ദ്രദേവനെ ആരാധിക്കുന്നതിന് പ്രത്യേക പ്രാധാന്യമുള്ളത്. വൈകുന്നേരം ചന്ദ്രോദയത്തിന് ശേഷം താമര കൊണ്ട് ചന്ദ്രദേവന് പാല്‍ സമര്‍പ്പിക്കണം. ഈ സമയത്ത് ഓം സോമായ നമഃ എന്ന മന്ത്രം ചൊല്ലുക.

ശിവാരാധന

ശിവാരാധന

പൗര്‍ണ്ണമിയോടെ ശ്രാവണ മാസം അവസാനിക്കും. അതുകൊണ്ട് ഈ ദിവസം ഭോലേനാഥിന്റെ അഭിഷേകം ചെയ്യുക. ശിവലിംഗത്തില്‍ വെള്ളവും പാലും കൊണ്ട് അഭിഷേകം ചെയ്യുക. ഇതോടൊപ്പം കൂവള ഇലകള്‍ സമര്‍പ്പിക്കുക. ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് പരമശിവന്റെ അനുഗ്രഹം ലഭിക്കും.

Most read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണMost read:ബുധന്‍ ചിങ്ങം രാശിയില്‍; ഈ 5 രാശിക്ക് ഭാഗ്യത്തിന്റെ പിന്തുണ

ലക്ഷ്മി ദേവിയെ ആരാധിക്കുക

ലക്ഷ്മി ദേവിയെ ആരാധിക്കുക

പൗര്‍ണ്ണമി നാളില്‍ ലക്ഷ്മി ദേവിയോടൊപ്പം മഹാവിഷ്ണുവിനെയും ആരാധിക്കുക. ഈ ദിവസം ഇരുവര്‍ക്കും മഞ്ഞപ്പൂക്കള്‍ അര്‍പ്പിക്കുക. യഥാവിധി പൂജിച്ചാല്‍ ലക്ഷ്മി ദേവിയുടെ കൃപ നിങ്ങള്‍ക്ക് ലഭിക്കും. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍, ശ്രാവണ പൂര്‍ണിമ നാളില്‍ പ്രധാന വാതിലിന്റെ ഇരുവശത്തും മഞ്ഞള്‍ കൊണ്ട് സ്വസ്തിക അടയാളങ്ങള്‍ ഉണ്ടാക്കുക. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ പണത്തിന് ഒരു കുറവും ഉണ്ടാകില്ല.

ആല്‍മരത്തെ ആരാധിക്കുക

ആല്‍മരത്തെ ആരാധിക്കുക

ശ്രാവണ പൂര്‍ണിമ ദിനത്തില്‍ ആല്‍മരത്തെ ആരാധിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. കാരണം ലക്ഷ്മി ദേവിയും മഹാവിഷ്ണുവും ആലിലയില്‍ കുടികൊള്ളുന്നുവെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ആല്‍മരത്തിന് വെള്ളം അര്‍പിച്ച് വിളക്ക് തെളിയിക്കുക.

Most read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളുംMost read:ഫ്രണ്ട്ഷിപ്പ് ഡേ, സ്വാതന്ത്ര്യദിനം; 2022 ഓഗസ്റ്റിലെ പ്രധാന ദിവസങ്ങളും ആഘോഷ ദിനങ്ങളും

ശംഖ്, ശ്രീയന്ത്രം, കുബേര യന്ത്രം

ശംഖ്, ശ്രീയന്ത്രം, കുബേര യന്ത്രം

വീട്ടില്‍ സന്തോഷവും സൗഭാഗ്യവും ഐശ്വര്യവും ലഭിക്കാന്‍ വലംപിരിശംഖ് കൊണ്ടുവന്ന് ഓം ശ്രീം ഹ്രീം ശ്രീം കമലയേ പ്രസീദ ശ്രീം ശ്രീം ഓം മഹാലക്ഷ്മിയൈ നമഃ എന്ന മന്ത്രം രക്തചന്ദനം കൊണ്ട് എഴുതുക. അതിനു ശേഷം ഇത് പൂജാമുറിയില്‍ സൂക്ഷിക്കുക. ലക്ഷ്മി ദേവിയുടെയും ഭഗവാന്‍ കുബേരന്റെയും അനുഗ്രഹം ലഭിക്കാന്‍, പൗര്‍ണ്ണമി നാളില്‍ ശ്രീ യന്ത്രത്തിന് പുറമേ കുബേര യന്ത്രവും സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എപ്പോഴും പണം ലഭിക്കും.

English summary

Shravana Purnima Vrat 2022: Date, Puja Rituals And Significance in Malayalam

It is widely believed that the practice of this remedial measure on Shravan Purnima promises us the prosperity which we require. Read on the date, puja rituals and significance of the day.
Story first published: Thursday, August 11, 2022, 10:47 [IST]
X
Desktop Bottom Promotion